Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പിഎം കെയേഴ്സിന് കീഴിൽ സ്ഥാപിതമായ പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ പ്രധാനമന്ത്രി നാളെ രാഷ്ട്രത്തിന് സമർപ്പിക്കും


പിഎം കെയേഴ്സിന് കീഴിൽ, 35 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുടനീളവും  35 പ്രഷർ സ്വിംഗ് അഡ്സോർപ്ഷൻ (പിഎസ്എ) ഓക്സിജൻ പ്ലാന്റുകൾ, 2021 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ ( 2021  ഒക്ടോബർ 7 ന് ) രാവിലെ 11 മണിക്ക്  ഉത്തരാഖണ്ഡിലെ എയിംസിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രത്തിന് സമർപ്പിക്കും. ഇതോടെ രാജ്യത്തെ എല്ലാ ജില്ലകളിലും പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ നിലവിൽ വരും .  പ്രധാനമന്ത്രി യോഗത്തെ അഭിസംബോധനയും  ചെയ്യും.

ഇതുവരെ, രാജ്യത്തുടനീളം പിഎം കെയേഴ്സിന് കീഴിൽ മൊത്തം 1224 പിഎസ്എ ഓക്സിജൻ പ്ലാന്റുകൾക്ക് ധനസഹായം നൽകിയിട്ടുണ്ട്, അതിൽ 1100 ലധികം പ്ലാന്റുകൾ കമ്മീഷൻ ചെയ്തു. ഇതു  വഴി പ്രതിദിനം 1750 മെട്രിക് ടൺ ഓക്സിജൻ ഉത്പാദിപ്പിക്കുന്നു. കോവിഡ് -19 മഹാമാരി  വന്നതിനുശേഷം ഇന്ത്യയുടെ മെഡിക്കൽ ഓക്സിജൻ ഉൽപാദന ശേഷി വർദ്ധിപ്പിക്കുന്നതിന് ഗവണ്മെന്റ്  സ്വീകരിച്ച മുൻകരുതൽ നടപടികളുടെ സാക്ഷ്യമാണിത്.

മലയോര മേഖലകളുടെയും ദ്വീപുകളുടെയും പ്രദേശങ്ങളുടെയും ബുദ്ധിമുട്ടുള്ള ഭൂപ്രദേശങ്ങളിലുള്ള സങ്കീർണ്ണമായ വെല്ലുവിളികൾ കൈകാര്യം ചെയ്തുകൊണ്ടാണ്, രാജ്യത്തെ ഓരോ ജില്ലയിലും പിഎസ്എ ഓക്സിജൻ പ്ലാന്റ് കമ്മീഷൻ ചെയ്യാനുള്ള പദ്ധതി നടപ്പിലാക്കിയത്.

ഈ പ്ലാന്റുകളുടെ പ്രവർത്തനവും പരിപാലനവും 7,000 ത്തിലധികം ഉദ്യോഗസ്ഥരെ പരിശീലിപ്പിച്ചുകൊണ്ട് ഉറപ്പാക്കിയിട്ടുണ്ട്. ഒരു സംയോജിത വെബ് പോർട്ടലിലൂടെ അവയുടെ പ്രവർത്തനവും പ്രകടനവും തത്സമയം നിരീക്ഷിക്കുന്നതിനായി  ഒരു  ഇന്റർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി) ഉപകരണവുമായി  ബന്ധിപ്പിച്ചിട്ടുണ്ട്. 

ഉത്തരാഖണ്ഡ് ഗവർണറും മുഖ്യമന്ത്രിയും കേന്ദ്ര ആരോഗ്യമന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.

***