Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പിഎം-കിസാന്റെ 10-ാം ഗഡു ജനുവരി ഒന്നിന് പ്രധാനമന്ത്രി പുറത്തിറക്കും


താഴെത്തട്ടിലുള്ള കർഷകരെ ശാക്തീകരിക്കുന്നതിനുള്ള തുടർച്ചയായ പ്രതിബദ്ധതയ്ക്കും ദൃഢനിശ്ചയത്തിനും അനുസൃതമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതിയുടെ 10-ാം ഗഡു സാമ്പത്തിക ആനുകൂല്യം 2022 ജനുവരി 1 ന് ഉച്ചയ്ക്ക് 12:30 ന് വിഡിയോ   കോൺഫെറെൻസിലൂടെ പ്രകാശനം ചെയ്യും. ഇത് ഗുണഭോക്താക്കളായ 10 കോടിയിലധികം  കർഷക കുടുംബങ്ങൾക്ക് 20,000 കോടിയിലധികം  രൂപ  കൈമാറും. 

പിഎം-കിസാൻ പദ്ധതിക്ക് കീഴിൽ,  യോഗ്യരായ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6000/- നൽകുന്നു,  2000/- രൂപ വീതമുള്ള  മൂന്ന് തുല്യ 4-മാസ ഗഡുക്കളായി നൽകും. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ഫണ്ട് നേരിട്ട് കൈമാറുന്നത്. ഈ സ്‌കീമിൽ 10000 രൂപയിലധികം വരുന്ന സമ്മാന രാശി. കർഷക കുടുംബങ്ങൾക്ക് ഇതുവരെ 1.6 ലക്ഷം കോടി രൂപ കൈമാറിയിട്ടുണ്ട് .

പരിപാടിയിൽ വച്ച്  പ്രധാനമന്ത്രി ഓഹരി ധനസഹായത്തിൽ  കൂടുതൽ തുക  അനുവദിക്കും. ഏകദേശം 351 കർഷക ഉല്പാദന സംഘങ്ങൾക്ക്  14 കോടിയിലധികം അനുവദിക്കും  ; 1.24 ലക്ഷത്തിലധികം കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ചടങ്ങിൽ പ്രധാനമന്ത്രി കർഷക ഉല്പാദന സംഘങ്ങളുമായി  സംവദിക്കുകയും  ചെയ്യും.

കേന്ദ്ര കൃഷി മന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.

****