പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ തുടക്കത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യസഭയെ ഇന്ന് അഭിസംബോധന ചെയ്തു . ഉപരാഷ്ട്രപതിയെ ഉപരിസഭയിലേക്ക് സ്വാഗതം ചെയ്തു.
പാര്‍ലമെന്റിലെ എല്ലാ അംഗങ്ങള്‍ക്കും രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വേണ്ടി ഇന്ത്യയുടെ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ശ്രീ ജഗ്ദീപ് ധന്‍ങ്കറെ അഭിനന്ദിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. ഈ ഇരിപ്പിടം തന്നെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനത്തിന്റെ ഉറവിടമാണെന്ന് രാജ്യത്തിന്റെ ഉപരാഷ്ട്രപതിയെന്ന അഭിമാനകരമായ പദവിയിലേക്ക് വെളിച്ചം വീശിക്കൊണ്ട്, പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
രാജ്യസഭാ ചെയര്‍മാനെ അഭിസംബോധന ചെയ്യവെ , ഇന്ന് സായുധ സേനാ പതാക ദിനം കൂടിയായതിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, സഭയിലെ എല്ലാ അംഗങ്ങള്‍ക്കും വേണ്ടി സായുധ സേനയെ അഭിവാദ്യം ചെയ്തു. ഉപരാഷ്ട്രപതിയുടെ ജന്മസ്ഥലമായ ജുന്‍ജുനുവിനെ പരാമര്‍ശിച്ചുകൊണ്ട്, രാഷ്ട്രസേവനത്തിന് വിപുലമായ പങ്ക് വഹിച്ച ജുന്‍ജുനുവിന്റെ നിരവധി കുടുംബങ്ങളുടെ സംഭാവനകളെ പ്രധാനമന്ത്രി അംഗീകരിച്ചു.”നമ്മുടെ ഉപരാഷ്ട്രപതി ഒരു കര്‍ഷക പുത്രനാണ്, ഒരു സൈനിക് സ്‌കൂളിലാണ് അദ്ദേഹം പഠിച്ചത്. അതിനാല്‍, അദ്ദേഹം ജവാന്‍മാരുമായും കർഷകരുമായും അടുത്ത ബന്ധം പുലര്‍ത്തുന്നു” ജവാന്‍മാരുമായും കർഷകരുമായുമുള്ള ഉപരാഷ്ട്രപതിയുടെ അടുത്ത ബന്ധം ഉയര്‍ത്തിക്കാട്ടി അദ്ദേഹം പറഞ്ഞു.
ഇന്ത്യ ബൃഹത്തായ രണ്ടു സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന സമയത്താണ് പാര്‍ലമെന്റിന്റെ ഉപരിസഭ ഉപരാഷ്ട്രപതിയെ സ്വാഗതം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ആസാദി കാ അമൃത് കാലത്തിലേക്ക് ഇന്ത്യ പ്രവേശിച്ചു, അതോടൊപ്പം ജി-20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനും ആദ്ധ്യക്ഷതവഹിക്കാനുളള അഭിമാനകരമായ അവസരം ലഭിച്ചതും ശ്രീ മോദി ചൂണ്ടിക്കാട്ടി. നവ ഇന്ത്യയുടെ വികസനത്തിന്റെ പുതിയ യുഗം അടയാളപ്പെടുത്തുന്നതിനു പുറമെ വരും നാളുകളില്‍ ലോകത്തിന്റെ ദിശ നിര്‍ണയിക്കുന്നതില്‍ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”നമ്മുടെ ജനാധിപത്യത്തിനും പാര്‍ലമെന്റിനും പാര്‍ലമെന്ററി സംവിധാനത്തിനും ഈ യാത്രയില്‍ നിര്‍ണായക പങ്കുണ്ട്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപരാഷ്ട്രപതിയുടെ രാജ്യസഭാ അധ്യക്ഷനെന്ന നിലയിലെ കാലാവധിക്ക് ഇന്ന് ഔപചാരിക തുടക്കമാകുന്നത് അടിവരയിട്ടു പറഞ്ഞ പ്രധാനമന്ത്രി, ഉപരിസഭയുടെ ചുമലിലുള്ള ഉത്തരവാദിത്തം സാധാരണക്കാരുടെ ആശങ്കകളുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു. ”ഈ കാലഘട്ടത്തിലെ ഉത്തരവാദിത്തങ്ങള്‍ ഇന്ത്യ മനസ്സിലാക്കുകയും അത് കര്‍ക്കശമായി പാലിക്കുകയും ചെയ്യുന്നുണ്ട്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുര്‍മുവിന്റെ രൂപത്തില്‍ ഇന്ത്യയിലെ അഭിമാനകരമായ ഗോത്രസമൂഹം ഈ സുപ്രധാന ഘട്ടത്തില്‍ രാജ്യത്തെ നയിക്കുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തില്‍ നിന്ന് രാജ്യത്തിന്റെ പരമോന്നത സ്ഥാനത്തെത്തിയ മുന്‍ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദിലേക്കും അദ്ദേഹം വെളിച്ചം വീശി.
” ചാതുര്യമാർന്ന മാര്‍ഗ്ഗങ്ങളിലൂടെ മാത്രം ഒരാള്‍ക്ക് ഒന്നും നേടാനാകില്ലെന്നും, പരിശീലനത്തിലൂടെയും തിരിച്ചറിവിലൂടെയും മാത്രമേ അതിന് സാധിക്കുകയുള്ള എന്നതിന്റെ തെളിവാണ് താങ്കളുടെ ജീവിതം” ആദരവോടെ ആ ഇരിപ്പിടത്തിലേക്ക് നോക്കികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, രാജ്യസഭയില്‍ ധാരാളം ആളുകള്‍ ഉള്ളതിനാല്‍ അദ്ദേഹത്തിന് കോടതി നഷ്ടപ്പെടുന്ന തോന്നൽ ഉണ്ടാവില്ലെന്ന്, മൂന്ന് പതിറ്റാണ്ടിലേറെയായി സുപ്രീംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനെന്ന നിലയിലുള്ള ഉപരാഷ്ട്രപതിയുടെ അനുഭവപരിചയത്തിലേക്ക് വെളിച്ചം വീശികൊണ്ട് തമാശരൂപത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
” എം.എല്‍.എ മുതല്‍ എം.പി, കേന്ദ്രമന്ത്രി, ഗവര്‍ണര്‍ തുടങ്ങിയ പദവികളിലും താങ്കള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്” അദ്ദേഹം തുടര്‍ന്നു. രാജ്യത്തിന്റെ വികസനത്തിനും ജനാധിപത്യ മൂല്യങ്ങള്‍ക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണമാണ് ഈ കര്‍ത്തവ്യങ്ങളിലെയെല്ലാം പൊതുവായ ഘടകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നേടിയ 75% വോട്ട് വിഹിതം എല്ലാവര്‍ക്കും അദ്ദേഹത്തോടുള്ള അടുപ്പത്തിന്റെ തെളിവാണെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. ”നേതൃത്വത്തിന്റെ യഥാര്‍ത്ഥ നിര്‍വചനം നേതൃത്വം ഏറ്റെടുക്കലാണ്, രാജ്യസഭയുടെ പശ്ചാത്തലത്തില്‍ അത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു, എന്തെന്നാല്‍ ജനാധിപത്യപരമായ തീരുമാനങ്ങള്‍ കൂടുതല്‍ പരിഷ്‌കരിച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം സഭയ്ക്കുണ്ട്” പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഈ സഭ രാജ്യത്തിന്റെ മഹത്തായ ജനാധിപത്യ പൈതൃകത്തിന്റെ ചാലകശക്തിയാണെന്നും ഈ സഭയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിനും വര്‍ദ്ധിപ്പിക്കുന്നതിനും അതിലെ അംഗങ്ങളില്‍ നിക്ഷിപ്തമായ ഉത്തരവാദിത്തങ്ങളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. പല മുന്‍ പ്രധാനമന്ത്രിമാരും ഏതെങ്കിലും ഒരു ഘട്ടത്തില്‍ രാജ്യസഭാംഗങ്ങളായി സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപരാഷ്ട്രപതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലൂടെ ഈ സഭയ്ക് അതിന്റെ പൈതൃകവും അന്തസ്സും മുന്നോട്ട് കൊണ്ടുപോകാനാകുമെന്ന് പ്രധാനമന്ത്രി അംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കി. ”സഭയിലെ ഗൗരവമായ ജനാധിപത്യ ചര്‍ച്ചകള്‍ ജനാധിപത്യത്തിന്റെ മാതാവ് എന്ന നിലയില്‍ നമ്മുടെ അഭിമാനത്തിന് കൂടുതല്‍ കരുത്ത് പകരും”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ സമ്മേളനത്തില്‍ മുന്‍ ഉപരാഷ്ട്രപതിയായിരുന്ന മുന്‍ ചെയര്‍മാന്റെ പദശൈലികളും പ്രാസങ്ങളും അംഗങ്ങള്‍ക്ക് സന്തോഷവും ചിരിയും ഉളവാക്കിയത് അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി ഉപസംഹരിച്ചു. ”ആ പോരായ്മയെ താങ്കളുടെ ഏതു സ്ഥിതിവിശേഷത്തേയും നേരിടാനുള്ള കഴിവ് മറികടക്കുമെന്നും ആ ഗുണഫലം സഭയ്ക്ക് താങ്കള്‍ തുടര്‍ന്നും നല്‍കുമെന്നും എനിക്ക് ഉറപ്പുണ്ട്” പ്രധാനമന്ത്രി ഉപസംഹരിച്ചു.
Speaking in the Rajya Sabha. https://t.co/1sMsERCMzU
— Narendra Modi (@narendramodi) December 7, 2022
Our Vice President is a Kisan Putra and he studied at a Sainik school.
Thus, he is closely associated with Jawans and Kisans: PM @narendramodi speaking in the Rajya Sabha
— PMO India (@PMOIndia) December 7, 2022
This Parliament session is being held at a time when we are marking Azadi Ka Amrit Mahotsav and when India has assumed the G-20 Presidency: PM @narendramodi
— PMO India (@PMOIndia) December 7, 2022
Our respected President Droupadi Murmu Ji hails from a tribal community. Before her, our former President Shri Kovind Ji belongs to the marginalised sections of society and now, our VP is a Kisan Putra. Our VP also has great knowledge of legal matters: PM @narendramodi
— PMO India (@PMOIndia) December 7, 2022
–ND–
Speaking in the Rajya Sabha. https://t.co/1sMsERCMzU
— Narendra Modi (@narendramodi) December 7, 2022
Our Vice President is a Kisan Putra and he studied at a Sainik school.
— PMO India (@PMOIndia) December 7, 2022
Thus, he is closely associated with Jawans and Kisans: PM @narendramodi speaking in the Rajya Sabha
This Parliament session is being held at a time when we are marking Azadi Ka Amrit Mahotsav and when India has assumed the G-20 Presidency: PM @narendramodi
— PMO India (@PMOIndia) December 7, 2022
Our respected President Droupadi Murmu Ji hails from a tribal community. Before her, our former President Shri Kovind Ji belongs to the marginalised sections of society and now, our VP is a Kisan Putra. Our VP also has great knowledge of legal matters: PM @narendramodi
— PMO India (@PMOIndia) December 7, 2022