Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നതിനു മുന്നോടിയായി പാര്‍ലെമന്റ് ഹൗസിനു പുറത്ത് പ്രധാനമന്ത്രി മാധ്യമങ്ങളോടു നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നതിനു മുന്നോടിയായി പാര്‍ലെമന്റ് ഹൗസിനു പുറത്ത് പ്രധാനമന്ത്രി മാധ്യമങ്ങളോടു നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ.


നിങ്ങള്‍ക്കെല്ലാവര്‍ക്കും നമസ്‌കാരം.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കുകയാണ്.

ജിഎസ് ടി സംബന്ധിച്ച സുപ്രധാന തീരുമാനത്തിനും അതുവഴി ഒറ്റ രാജ്യം, ഒറ്റ നികുതി എന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കുന്നതിന് പാര്‍ലമെന്റ് നല്‍കിയ വലിയ സംഭാവനയ്ക്കുമാണ് കഴിഞ്ഞ സമ്മേളനം സാക്ഷിയായത് .

എല്ലാ കക്ഷികള്‍ക്കും ആ ദിനത്തില്‍ ഞാന്‍ നന്ദി അറിയിച്ചിരുന്നു. രാജ്യത്തിന്റെ വിശാല താല്‍പര്യത്തിനു വേണ്ടി എല്ലാ പാര്‍ട്ടികളും യോജിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ ഗുണഫലം ഉണ്ടാകും. ഈ സമ്മേളനത്തിലും വിവിധ വിഷയങ്ങളെക്കുറിച്ച് ആരോഗ്യകരമായ സംവാദം ഉണ്ടാകുമെന്നും അത് നല്ല തീരുമാനങ്ങള്‍ക്ക് ഇടയാക്കുമെന്നുമാണ് എന്റെ പ്രതീക്ഷ. തീര്‍ച്ചയായും പാര്‍ട്ടികള്‍ക്ക് അവയുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാം.

ജനങ്ങളുടെ നിറവേറ്റപ്പെടേണ്ട ആവശ്യങ്ങളെയും അഭിലാഷങ്ങളെയും കുറിച്ച് നമുക്ക് സംസാരിക്കാം. സ്വാഭാവികമായും സര്‍ക്കാരിന്റെ ചിന്തകളും അതില്‍ പ്രതിഫലിക്കും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികൡല്‍ നിന്നുമുള്ള മികച്ച സംഭാവനകളോടുകൂടിയ നല്ല, ആരോഗ്യകരമായ സംവാദമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ചേര്‍ത്തുനിര്‍ത്തി കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കഴിവിന്റെ പരമാവധി ശ്രമമുണ്ടാകും. ജി എസ് ടിയിലേക്കു പോകുന്നതിനു മുന്നോടിയായി നാം സംസ്ഥാന സര്‍ക്കാരുകളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ സമ്മേളനത്തിലും സമാനമായ കൂടിയാലോചനാ പ്രക്രിയ തുടരും. എല്ലാ വിഷയങ്ങളേക്കുറിച്ചും തുറന്ന സംവാദത്തിന് സര്‍ക്കാര്‍ തയ്യാറാണ്. സുപ്രധാനവും ഗുണപരവുമായ തീരുമാനങ്ങള്‍ക്കുള്ള മെച്ചപ്പെട്ട അന്തരീക്ഷം അതുവഴി സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.