Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന


‘പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാവുകയാണ്. വേനലിന് ശേഷം വരുന്ന ആദ്യ മഴ മണ്ണില്‍ നിന്ന് ശുദ്ധവും പുതുമയുള്ളതുമായ ഒരു മണം ഉളവാക്കും. അതുപോലെ ചരക്ക് സേവന നികുതിയുടെ വിജയകരമായ നടത്തിപ്പിന് ശേഷം വരുന്ന ഈ പാലമെന്റ് സമ്മേളനം ഒരു പുതിയ ഉത്സാഹം കൊണ്ടുവരും. ദേശീയ താല്‍പ്പര്യം മനസില്‍ വച്ച് കൊണ്ട് എപ്പോഴോക്കെ രാഷ്ട്രീയ കക്ഷികളും, ഗവണ്‍മെന്റും തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടോ, അതൊക്കെ വിശാലമായ ജനനന്മയിലുള്ള അവരുടെ പ്രതിബദ്ധതയാണ് കാണിക്കുന്നത്. ജി.എസ്.റ്റി. യുടെ നടപ്പിലാക്കലിലൂടെ അത് വിജയകരമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഒത്തൊരുമിച്ച് ശക്തമായി വളരുക എന്നതാണ് ജി.എസ്.റ്റി. യുടെ അന്തസത്ത. ഈ സമ്മേളനത്തിലും ജി.എസ്.റ്റി. യുടെ അതേ അന്തസത്ത പുലരട്ടെയെന്ന് ഞാന്‍ പ്രതീക്ഷിക്കുകയാണ്.

പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനം പല കാരണങ്ങളാലും പ്രധാനപ്പെട്ടതാണ്. 2017 ആഗസ്റ്റ് 15 ന് രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ ഏഴ് ദശകങ്ങള്‍ പൂര്‍ത്തിയാക്കും. 2017 ആഗസ്റ്റ് 9 ന് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന് 75 വയസ്സ് തികയും. ഈ സമ്മേളന കാലയളവില്‍ പുതിയ രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും തെരഞ്ഞെടുക്കാനും രാഷ്ട്രത്തിന് അവസരം ലഭിക്കും. ഒരു തരത്തില്‍ ഈ കാലയളവ് രാജ്യത്തിന്റെ നിരവധി സുപ്രധാന സംഭവങ്ങളുടേതാണ്. പാര്‍മെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തുടക്കമാകവെ, തങ്ങളുടെ കഠിന പ്രയത്‌നത്തിലൂടെ രാജ്യത്ത് ഭക്ഷ്യ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന നമ്മുടെ കര്‍ഷകരെ നാം അഭിവാദ്യം ചെയ്യുകയാണ്. വിശാലമായ രാജ്യ താല്‍പര്യം കണക്കിലെടുത്തുള്ള പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന മൂല്യവര്‍ദ്ധനയ്‌ക്കൊപ്പം, ഉയര്‍ന്ന നിലവാരത്തിലുള്ള ചര്‍ച്ചയിലേയ്ക്ക് കടക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും, എം.പി.മാര്‍ക്കും വര്‍ഷകാല സമ്മേളനം അവസരം ഒരുക്കുമെന്നാണ് എന്റെ ഉറച്ച വിശ്വാസം. നിങ്ങള്‍ക്ക് വളരെ വളരെ നന്ദി’