Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പാരീസില് സി.ഒ.പി. 21ലെ ഇന്ത്യന് പവലിയനില് പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

പാരീസില് സി.ഒ.പി. 21ലെ ഇന്ത്യന് പവലിയനില് പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

പാരീസില് സി.ഒ.പി. 21ലെ ഇന്ത്യന് പവലിയനില് പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

പാരീസില് സി.ഒ.പി. 21ലെ ഇന്ത്യന് പവലിയനില് പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

പാരീസില് സി.ഒ.പി. 21ലെ ഇന്ത്യന് പവലിയനില് പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

പാരീസില് സി.ഒ.പി. 21ലെ ഇന്ത്യന് പവലിയനില് പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

പാരീസില് സി.ഒ.പി. 21ലെ ഇന്ത്യന് പവലിയനില് പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

പാരീസില് സി.ഒ.പി. 21ലെ ഇന്ത്യന് പവലിയനില് പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

പാരീസില് സി.ഒ.പി. 21ലെ ഇന്ത്യന് പവലിയനില് പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

പാരീസില് സി.ഒ.പി. 21ലെ ഇന്ത്യന് പവലിയനില് പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

പാരീസില് സി.ഒ.പി. 21ലെ ഇന്ത്യന് പവലിയനില് പ്രധാനമന്ത്രി നടത്തിയ പ്രസംഗം.


എന്റെ സഹമന്ത്രിമാരായ ശ്രീ. പ്രകാശ് ജാവദേക്കര് ജീ, ശ്രീ. പീയൂഷ് ഗോയല് ജീ, വിശിഷ്ട അതിഥികളെ,

ഇന്ത്യന് പവലിയന് ഉദ്ഘാടനം ചെയ്യുന്നതില് ഞാന് അതീവ സന്തുഷ്ടനാണ്.

പാരീസിലെ ചരിത്രപരമായ ഉച്ചകോടിയുടെ പ്രഥമ ദിനമാണിന്ന്.

പാരിസിന്റെയും ഫ്രാന്സിന്റെയും ഉറച്ച തീരുമാനങ്ങള്ക്കും ധൈര്യത്തിനും ബഹുമാനപൂര്വ്വം ഐക്യദാര്ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് നാം ഇവിടെ നില്ക്കുന്നത്.

ഈ ലോകമൊന്നാകെ അതായത് 196 രാഷ്ട്രങ്ങള് ഇവിടെ ഒത്തുചേര്ന്നിരിക്കുന്നത് ലോകത്തിന്റെ നല്ല ഭാവി രൂപപ്പെടുത്താനും ആരോഗ്യകരമായ അവസ്ഥ ഭൂമിയ്ക്ക് ഉറപ്പുവരുത്താനുമാണ്.

ഈ ഉച്ചകോടി ഇന്ത്യയുടെ ഭാവിയ്ക്കുകൂടി പരമപ്രധാനമാണ്.

നമ്മുടെ പൈതൃകത്തിന്റെ, പുരോഗതിയുടെ, പാരമ്പര്യങ്ങളുടെ, സാങ്കേതിക വിദ്യയുടെ, ഉത്കര്ഷതയുടെ, നേട്ടങ്ങളടെയെല്ലാം ജാലകമാണ് ഈ ബൃഹത്തായ വേദി.

സാമ്പത്തിക പുരോഗതിയിലേക്കുള്ള ഇന്ത്യയുടെ പുതിയ കുതിപ്പ് അന്താരാഷ്ട്രതലത്തില് ശ്രദ്ധിക്കപ്പെടുന്നതും ആഗോളതലത്തില് അവസരങ്ങള്ക്ക് ഉറവിടമാകുന്നതുമായ വിഷയമാണ്. നമ്മുടെ പുരോഗതിയെന്നത് ആറിലൊന്നു വരുന്ന മനുഷ്യകുലത്തിന്റെ ജീവിതാവസ്ഥ മാറ്റിയെടുക്കുക എന്നതു മാത്രമല്ല. കൂടുതല് അഭിവൃദ്ധിയാര്ജിച്ചതും വിജയം വരിക്കുന്നതുമായ ഒരു ലോകം എന്നുകൂടി അര്ത്ഥമാക്കുന്നുണ്ട്.

അതുപോലെ തന്നെ ലോകത്തുണ്ടാകുന്ന മാറ്റങ്ങളും നമ്മുടെ വളര്ച്ചയുടെ മേല് സ്വാധീനശക്തിയാകുന്നുണ്ട്.

കാലാവസ്ഥാവ്യതിയാനമെന്നത് ഒരു ആഗോള വെല്ലുവിളിയാണ്.

കാലാവസ്ഥ നമ്മുടെ സൃഷ്ടിയല്ല. ആഗോള താപനത്തിന്റെ പരിണതഫലമാണത്. ഭൂഗര്ഭ ഇന്ധനങ്ങള് ഊര്ജം പകരുന്ന വ്യാവസായിക വളര്ച്ചയില് നിന്നും അഭിവൃദ്ധിയില് നിന്നുമാണ് ആഗോള താപനം രൂപപ്പെടുന്നത്.

പക്ഷേ ഇന്ത്യയില് നാമതിന്റെ അനന്തരഫലം അനുഭവിക്കുകയാണ്. കര്ഷകര്ക്കുണ്ടാകുന്ന ദുരിതത്തിലും അന്തരീക്ഷ ഘടനാമാറ്റത്തിലും അതികഠിനമായ പ്രകൃതിദുരന്തങ്ങളിലുമെല്ലാം നമുക്കത് ദൃശ്യമാകുന്നു.

സമുദ്രനിരപ്പ് ഉയരുന്നത 7500 കിലോമീറ്റര് വരുന്ന തീരപ്രദേശങ്ങള്ക്കും 1300 ലേറെ വരുന്ന ദ്വീപസമൂഹങ്ങള്ക്കും ഭീഷണിയാകുന്നത് ഞങ്ങളില് ആശങ്കയുണര്ത്തുന്നു. നമ്മുടെ സംസ്കൃതിക്കു പോഷണമേകുന്ന, നദികളെ ഊട്ടുന്ന മഞ്ഞുമലകളുടെ പ്രകൃതത്തിലുണ്ടാകുന്ന മാറ്റവും ആശങ്കയുണര്ത്തുന്നു.

അതുകൊണ്ടുതന്നെ പാരീസ് ഉച്ചകോടിയുടെ തീരുമാനങ്ങള് സുപ്രധാനമാണ്.

അതു പ്രതീക്ഷിച്ചാണു നാം ഇവിടെ എത്തിയിരിക്കുന്നത്.

എല്ലാ പ്രവര്ത്തനങ്ങളും വേഗം ആര്ജിക്കണമെന്നാണു നാം കാംക്ഷിക്കുന്നത്. അതിനായി നമുക്ക് സമഗ്രവും നീതിപൂര്വ്വകവും ദീര്ഘകാലാടിസ്ഥാനത്തിലുള്ളതുമായ പരസ്പര ധാരണ ആവശ്യമാണ്. അത് നമ്മെ, മനുഷ്യനും പ്രകൃതിയ്ക്കുമിടയിലെ തുലനാവസ്ഥ പുനഃസ്ഥാപിക്കുന്നതിലേക്കു നയിക്കുന്നവയാകണം. അതുപോലെ പാരമ്പര്യമായി ലഭിച്ചതും നാം ബാക്കിവെക്കാന് പോകുന്നതും തമ്മിലുള്ള തുലനത്തെ ക്രമീകരിക്കുന്ന തരത്തിലാവുകയും വേണം.

ഇവിടെ അര്ഥമാക്കുന്നത് ഒരു പരസ്പര പങ്കാളിത്തമാണ്. അത് ആഡംബരങ്ങളും സാങ്കേതികവിദ്യയും കൈമുതലുള്ള രാഷ്ട്രങ്ങള് കാര്ബണ് പുറംതള്ളുന്നതു വെട്ടിക്കുറയ്ക്കാന് വേണ്ട നടപടി കൈക്കൊള്ളുന്ന സ്ഥിതി സംജാതമാക്കണം.

അവരുടെ പ്രതിബദ്ധതയുടെ പരിധിയും പ്രവര്ത്തനങ്ങളുടെ ശക്തിയുമെല്ലാം അവര് കൈവശം വെച്ചിട്ടുള്ള കാര്ബണ് സ്പേസുമായി യോജിച്ചുപോകുന്നതാകണം.

അതു കഴിഞ്ഞുളള കാര്ബണ് സ്പേസ് വികസ്വരരാഷ്ട്രങ്ങളുടെ വളര്ച്ചയ്ക്കായി അവര് വിട്ടുനല്കുകയും ചെയ്യണം.

ആവശ്യങ്ങളുടെയും പ്രതീക്ഷകളുടെയും ഇടയില് കഴിയുന്നവര്ക്കായി അവര് തങ്ങളുടെ സാങ്കേതിക വിദ്യകളും മറ്റു വിഭവശേഷികളും പങ്കുവെയ്ക്കണം. അങ്ങനെയെങ്കില് ശുദ്ധമായ ഊര്ജം എന്ന മഹത്തായ ആശയം നമുക്ക് സാക്ഷാത്കരിക്കാനാവും.

വളര്ച്ചയുടെ പാതയില് വളരെ നേരിയ കാര്ബണ് പാദമുദ്ര മാത്രമേ പതിയുന്നുള്ളൂ എന്നു വികസ്വര രാഷ്ട്രങ്ങള് ഉറപ്പുവരുത്തണമെന്നുകൂടി അതിന് അര്ത്ഥമുണ്ട്.

പിന്തുടരുന്ന വ്യവസ്ഥകള്ക്ക് അനുയോജ്യമായ രീതിയില് ലോകത്തെ കൊണ്ടുവരുന്നതിനുളള യത്നങ്ങള് നാം സ്വീകരിക്കണം

നേരിടുന്ന വെല്ലുവിളികള് ഗൗരവമേറിയതാണെന്നതിനാല് നമ്മുടെ ശ്രമങ്ങള് വേഗത്തിലാകണം.

സുഹൃത്തുക്കളേ, ഇതൊക്കെയാണ് അടുത്ത കുറച്ചു നാളുകളില് നമുക്ക് പരസ്പരം കൈകാര്യം ചെയ്യാനുള്ള വിഷയങ്ങള്.

മറ്റു പലതിനുംവേണ്ടി കൂടിയാണ് ഞാന് ഇന്ത്യയുടെ ഈ പവലിയനില് നില്ക്കുന്നത്. എനിക്ക് ഈ ലോകത്തോടു മാത്രമല്ല സംസാരിക്കാനുളള്ത്. ഞങ്ങളുടെ ജനതയോടും കൂടിയാണ്.
ഇന്ത്യയുടെ പുരോഗതി ഞങ്ങളുടെ ലക്ഷ്യവും ഞങ്ങളുടെ ജനതയുടെ അവകാശവുമാണ്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിലും മുന്പന്തിയിലുള്ള രാഷ്ട്രമാണ് ഇന്ത്യ. അതു ലക്ഷ്യമിടുന്നതു ഞങ്ങളുടെ ജനങ്ങള്ക്കു ശുദ്ധവായുവും തെളിഞ്ഞ നദികളും കഷ്ടതയില്ലാത്ത കൃഷിയിടങ്ങളും ആരോഗ്യകരമായ ആവാസ വ്യവസ്ഥയും ജീവന്തുടിക്കുന്ന വനങ്ങളും ഉറപ്പുവരുത്തുക എന്നതാണ്.

കേവലം വരുമാനത്തിലെ വര്ദ്ധന മാത്രമല്ല മികച്ച ജീവിതനിലവാരവും ലക്ഷ്യമാക്കണമെന്ന ഞങ്ങളുടെ ഉറച്ച സങ്കല്പത്തില് നിന്നാണ് ഈ ആശയത്തിന്റെ പിറവി.

ലോകത്തോടുളള ഞങ്ങളുടെ പ്രതിബദ്ധതയില് നിന്നാണ് അതു പിറവിയെടുക്കുന്നത്.

ഇതിനെല്ലാം പുറമെ കാലാതീതമായ ഞങ്ങളുടെ വിശ്വാസങ്ങളിലും പാരമ്പര്യത്തിലും നിന്നാണത് ഉയിര്കൊളളുന്നത്.

ജനങ്ങളുടെ നിലപാടുകള് രൂപംകൊളളുന്നത് അവരുടെ സംസ്കാരത്തില്നിന്നും വിശ്വാസങ്ങളില്നിന്നുമാണ്.

ഇന്ത്യയില് പ്രകൃതിയെ എന്നും അമ്മയായാണ് പരിഗണിച്ചുപോരുന്നത്.

ചിരപുരാതനകാലം മുതല് തന്നെ മനുഷ്യനെ പ്രകൃതിയുടെ ഭാഗമായാണ് കണ്ടിരുന്നത്; പ്രകൃതിക്ക് അതീതമായല്ല. പ്രകൃതിയുടെ വിവിധ ഭാവങ്ങളില് ദൈവികത പ്രതിഫലിക്കപ്പെടുന്നുണ്ട്.

മനുഷ്യകുലത്തിന് വേണ്ടിയാണ് പ്രകൃതി നിലനില്ക്കുന്നതെന്ന് ഞങ്ങള് ഒരിക്കലും വിശ്വസിച്ചിരുന്നില്ല. എന്നാല് നമുക്ക് പ്രകൃതിയില്ലാതെ നിലനില്പില്ല താനും. അതായത് പ്രകൃതി എന്നത് പരിപോഷിപ്പിക്കപ്പെടേണ്ടതാണ്. ചൂഷണം ചെയ്യാനുളളതല്ല.

പ്രകൃതി സമതുലിതമാകുമ്പോള് നമ്മുടെ ജീവനും നമ്മുടെ ലോകവും സംതുലിതമാകുന്നു.

ഋഗ്വേദത്തിലെ ക്ഷേത്രപതിസൂക്തം നമ്മെ പഠിപ്പിക്കുന്നത് ഇതാണ്.

‘ക്ഷേത്രസ്യപദേ മധുവന്തമൂര്മ്മി ധേനുരിവ പയോ അസ്മാസു ദുക്ഷുവ
മധുസ് ചുതം ഘൃതമിവ സുപൂത മൃതസ്യ ന: പതയോ മൃഹയന്തു ‘

ഇതിന്റെ സാരമിതാണ്:

അല്ലയോ ഭൂമിയുടെ അധിപരേ, പശു പാല് ചുരത്തുന്നതുപോല പ്രകൃതിമാതാവിന്റെ മധുരതരമായ അനുഗ്രഹ വര്ഷം ഞങ്ങളുടെ ഭൂമിയില് പാല് പോലെ പതിക്കേണമേ,

വെണ്ണ പോല പൊഴിയുന്ന പ്രകൃതിമാതാവിന്റെ മാധുര്യമാര്ന്ന കാരുണ്യത്തിനൊപ്പം നിന്റെ മഹത്വവും ഞങ്ങളില് ചൊരിയേണമേ.

അതുകൊണ്ടാണ് പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മളില് നിക്ഷിപ്തമായ കര്ത്തവ്യമാണെന്നും അതിനു സാധിച്ചാല് മാത്രമേ ജീവന് നില്ക്കുകയുളളുഎന്നും പറയുന്നത്.

ഇത് തന്നെയാണ് നാം ഗാന്ധിജിയുടെ ഉപദേശങ്ങളിലും ജീവിതത്തിലും കാണുന്നത്. ഓരോരുത്തരുടേയും ആവശ്യത്തിനുളളത് പ്രകൃതിയിലുണ്ട്. എന്നാല് ആരുടേയും ആര്ത്തിക്കുളളതില്ല

ഇന്നു പ്രകാശനം ചെയ്യുന്ന ‘പരമ്പര’ എന്ന പ്രസിദ്ധീകരണത്തിലൂടെ ഞങ്ങള് ഉയര്ത്തിക്കാട്ടാന് ആഗ്രഹിക്കുന്നത്.

സംരക്ഷണവും പുനരുത്പാദനവും ഞങ്ങളില് സ്വാഭാവികമായും കൈവരാനുള്ള കാരണം മറ്റൊന്നല്ല. ഞങ്ങളുടെ രാജ്യത്ത് അതിവിശിഷ്ടമായ ഉപവനങ്ങള് ഉള്ളതും അതിനാല് തന്നെ.

സുഹൃത്തുക്കളെ,

കാലാവസ്ഥാവൃതിയാനത്തെ നേരിടാന് സമഗ്രവും ഉത്കര്ഷവുമായ കര്മ്മപദ്ധതി തയ്യാറാക്കുന്നതിലേക്കു നമ്മെ നയിക്കുന്നത് ഈ ഊര്ജ്ജമാണ്.

2022 ആകുമ്പോഴേക്കും പാരമ്പര്യേതര സ്രോതസ്സുകളിലൂടെ 175 ജിഗാവാട്ട് ഊര്ജം ഉത്പാദിക്കുകയാണ് നമ്മുടെ ലക്ഷ്യം. 12 ജിഗാവാട്ട് ഉത്പാദിപ്പിച്ചുകൊണ്ട് 2016ല് നാമിതിന് നല്ല തുടക്കം കുറിക്കും. നിലവിലുളളതിന്റെ മൂന്നിരിട്ടിയാണിത്.

നേരത്തെ സെല്ലുലാര് ഫോണുകളില് ഉപയോഗിച്ചിരുന്നതുപോലെ 18000 വിദൂരഗ്രാമങ്ങളില് ശുദ്ധമായ പാരമ്പര്യേതര ഊര്ജ്ജം പെട്ടെന്നു നല്കാന് നമുക്കു സാധിക്കും.

2030 ആകുമ്പോഴേക്കും നമ്മുടെ സ്ഥാപിത ശേഷിയുടെ 40 ശതമാനവും പാരമ്പര്യേതര ഊര്ജ്ജമായി മാറും.

ഞങ്ങള് മാലിന്യങ്ങളെ ഊര്ജമാക്കി മാറ്റും. ഞങ്ങളുടെ നഗരങ്ങളെ സുസ്ഥിര മാതൃകാനഗരങ്ങളാക്കിത്തീര്ക്കും. പൊതു ഗതാഗത സംവിധാനത്തെ 50 പുതിയ റെയില് പദ്ധതികള് കൂടി ഉള്പ്പെടുത്തി നവീകരിക്കും.

താപവൈദ്യുതി നിലയങ്ങളില് അതിനിര്ണായക സാങ്കേതിക വിദ്യകള് പ്രയോജനപ്പെടുത്തും. കല്ക്കരിക്ക് നികുതി ചുമത്തും. പെട്രോളിയം ഉത്പന്നങ്ങളുടെ സബ്സിഡി കുറയ്ക്കും. വാഹനങ്ങളുടെ ഇന്ധക്ഷമത ഉയര്ത്തുന്നതിനു നടപടി സ്വീകരിച്ചുവരികയാണ്. പരമ്പരാഗത ഊര്ജ സ്രോതസ്സുകള്ക്ക് നികുതി രഹിത ബോണ്ടുകള് നടപ്പാക്കിക്കഴിഞ്ഞു.

വനമേഖല പരിരക്ഷിച്ചു ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായുള്ള പദ്ധതികള് ഞങ്ങള്ക്കുണ്ട്. കഴിഞ്ഞ കുറേ മാസങ്ങളായി കോടിക്കണക്കിനു വീടുകളില് എല്.ഇ.ഡി. ബള്ബുകള് ഉപയോഗിച്ചുതുടങ്ങി. ടെലികോം ടവറുകളില് ഊര്ജം പ്രദാനം ചെയ്യുന്നതിന് ഡീസലിനു പകരം ഇന്ധന സെല്ലുകള് ഏര്പ്പെടുത്താന് പദ്ധതിയുണ്ട്.

ഇന്ത്യയെ ഒരു ആഗോള ഉത്പാദനകേന്ദ്രമായി കണക്കാക്കുമ്പോള് അതിന്റെ അടിസ്ഥാന തത്വമായി ഞങ്ങള് കാണുന്നത് ‘സീറോ ഡിഫക്ട് , സീറോ ഇഫക്ട് ‘ എന്നതാണ്. പ്രകൃതിയെ ഹാനിക്കാത്ത കൃത്യമായ ഉത്പാദനം എന്നതാണ് ഇതുകൊണ്ട് അര്ത്ഥമാക്കുന്നത്.

‘ഒരു തുള്ളിയില് ഒരുപാട് ഉത്പാദനം’ എന്നുള്ള ആശയം കര്ഷകരുടെ ജീവിത നിലവാരം ഉയര്ത്തുക മാത്രമല്ല, കുറഞ്ഞ വിഭവശേഷി എന്ന സമ്മര്ദ്ദത്തെ കുറയ്ക്കുകയും ചെയ്യും.

തെളിമയാര്ന്ന ഊര്ജത്തിനുളള ഗവേഷണങ്ങള്ക്കും കണ്ടുപിടിത്തങ്ങള്ക്കും പ്രാമുഖ്യം നല്കും. കല്ക്കരി പോലുള്ള പരമ്പരാഗത ഊര്ജസ്രോതസ്സുകള് സൃഷ്ടിക്കും.

പാരമ്പര്യേതര ഊര്ജ സ്രോതസ്സുകളെ കുറഞ്ഞ വിലയില് പെട്ടെന്ന് ലഭ്യമാകുന്ന തരത്തില് വീടുകളിലെത്തിക്കും. അവയെ കൂടുതല് ആശ്രയിക്കാവുന്നതും പ്രസരണ വഴികളിലൂടെ അനായാസം കടത്തിവിടാവുന്ന തരത്തിലുള്ളതുമാക്കി മാറ്റും.

സര്ക്കാര് മുതല് സമുദായങ്ങള് വരെ പരിശോധിച്ചാല് പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള എണ്ണമറ്റ സംരംഭങ്ങളും കണ്ടുപിടിത്തങ്ങളും ഉദാഹരിക്കാനാവും.

ഇത്തരത്തിലുള്ള ഏതാനും മുന്നേറ്റങ്ങള്, ഇന്ന് ഇവിടെ അവതരിപ്പിക്കപ്പെടുന്ന ‘കണ്വീനിയന്റ് ആക്ഷന്’ എന്ന എന്റെ പുസ്തകത്തില് ഉള്പ്പെടുത്താന് ശ്രമിച്ചിട്ടുണ്ട്.

സുഹൃത്തുക്കളെ ,

ഇത് ഞങ്ങളുടെ ജനതയുടെ ശബ്ദമാണ്. ഇത് ഞങ്ങളുടെ രാഷ്ട്രത്തിന്റെ ആഹ്വാനവും രാഷ്ട്ര വ്യവസ്ഥയുടെ അഭിപ്രായ സമന്വയവുമാണ്.

പരിസ്ഥിതിയില് ഇന്ത്യയുടെ നേതൃത്വമെന്നത് ഓരോ കാലത്തെയും ഗവണ്മെന്റുകളുടെയും ഇന്ത്യന് നേതാക്കളുടെയും കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ്; 1975ല് സ്റ്റോക്ഹോം മുതല് 2009ല് കോപ്പന്ഹേഗന് വരെ.

ദേശീയതലത്തിലുള്ള ശ്രമങ്ങളെ തീര്ത്തും പുതുമയാര്ന്ന നിവാരത്തിലാണ് ഞങ്ങള് ഉയര്ത്തിക്കൊണ്ടുവരുന്നത്. ഇതില് അന്താരാഷ്ട്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നുമുണ്ട്.

അതുകൊണ്ട്, കര്ത്തവ്യബോധവുമായാണ് ഞങ്ങള് പാരീസില് എത്തിയിരിക്കുന്നത്. ഒപ്പം പ്രതീക്ഷയോടെയും.

കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭ മുന്നോട്ടുവെയ്ക്കുന്ന നിര്ദേശങ്ങളെ ഞങ്ങള് സമീപിക്കുന്നത് പങ്കാളിത്തബോധത്തോടെയാണ്. അതാവട്ടെ, സാമാന്യതത്വങ്ങളിലും സമഭാവനയിലും അടിസ്ഥാനപ്പെടുത്തിയുള്ളതും ഗൗരവമേറിയ ഉത്തരവാദിത്തത്തോടു കൂടിയുള്ളതുമാണ്.

ഇന്ന് ഇതിനുശേഷം നടക്കുന്ന ലോകരാഷ്ട്രങ്ങളുടെ ഇന്നൊവേഷന് ഉച്ചകോടിയില് വികസിതവും വികസ്വരവുമായ രാഷ്ട്രങ്ങളുടെ നേതാക്കള്ക്കൊപ്പം ഞാനും പങ്കാളിയാകും. എന്തുകൊണ്ടെന്നാല്, പുതുമയും സാങ്കേതികത്വവുമാണ് കൂട്ടായ്മയുടെ വിജയമന്ത്രമെന്നാണ് ഞാന് വിശ്വസിക്കുന്നത്.

ലോകത്തെ അതി സൂര്യതാപമേഖലയിലുളള 121 രാജ്യങ്ങളിലെ സൗരോര്ജ്ജ ഉപയോഗം വര്ദ്ധിപ്പിക്കുന്നതു പ്രോത്സാഹിപ്പിച്ചുകൊണ്ട് ഒരു അന്താരാഷ്ട്ര സൗരോര്ജ്ജ സഖ്യമെന്ന ഏറെക്കാലമായുളള എന്റെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനുളള യോഗത്തിന് ഞാനും പ്രസിഡന്റ് ഒലാന്ദെയും ഇന്ന് ആധ്യക്ഷ്യം വഹിക്കും.

ലോകത്തെ എല്ലാ സമൂഹങ്ങളുടെയും പുരാതന സംസ്കൃതിയിലെയും വിശ്വാസങ്ങളിലെയും ബൗദ്ധിക സ്വത്വത്തിലേക്ക് ആഴത്തില് നോക്കുന്നതിന് ഉപകരിക്കുന്നതിനായി ലോകത്തെ എല്ലായിടത്തെയും വിവരങ്ങള് ഉള്പ്പെടുത്തിയുളള ഒരു പുസ്തകം തയ്യാറാക്കാന് പ്രസിഡന്റ് ഒലാന്ദെയോടു ഞാന് അഭ്യര്ഥിച്ചിട്ടുണ്ടായിരുന്നു. അത് ഇന്ന് ഇവിടെ പ്രകാശനം ചെയ്യുമെന്ന് അറിയിക്കുന്നതില് എനിക്ക് അതിയായ സന്തോഷമുണ്ട്.

അതോടൊപ്പം നാം നമ്മുടെ ജീവിതരീതിയില് മാറ്റം വരുത്തണമെന്നും ഞാന് ഇവിടെ ആഹ്വാനം ചെയ്യുന്നു. അതു ഭൂമിയുടെ അധികഭാരം കുറയ്ക്കാന് സഹായിക്കും. നമ്മുടെ പദ്ധതികളുടെ വിജയം നിര്ണയിക്കപ്പെടുന്നത് നാം എങ്ങനെ ചിന്തിക്കുന്നുവെന്നതിനെയും ജീവിക്കുന്നുവെന്നതിനെയും ആധാരമാക്കിയാണ്.

ഉപസംഹാരമായി, ഈ ആശയം നാം എങ്ങിനെയാണ് ഇന്ത്യയില് നടപ്പാക്കുക എന്നതിലേക്കു മടങ്ങട്ടെ- പങ്കാളിത്തത്തിന്റെ ശക്തി, പ്രകൃതിയെ ഒന്നായി കാണുന്ന ഐക്യത്തിലുളള വിശ്വാസം ഇതൊക്കെ ചേരുന്നതാണത്.

ഭാരതജനതയോടും ലോകത്തോടും ഞാന് ആഹ്വാനം ചെയ്യുകയാണ്, ‘ലോകാസമസ്താ സുഖിനോ ഭവന്തു’ എന്ന പ്രതിബദ്ധതയുമായി ജീവിക്കണം

സുഖം എന്ന സങ്കല്പത്തില് ഭൂമി, പ്രകൃതി, ലോകത്തെ എല്ലാ രാജ്യങ്ങളും, മനുഷ്യകുലമൊന്നാകെ ഉള്പ്പെടുന്നതാവണം.

നമ്മുടെ ചിന്തകള് ശരിയായ വഴിയിലാണെങ്കില് കാര്ബണ്സ്രവം കുറയ്ക്കാന് കഴിവുളള ഒരു ആഗോള കൂട്ടായ്മ രൂപപ്പെടുമെന്നുറപ്പ്.

നന്ദി.

വളരെയധികം നന്ദി.