പാരീസിലെ എഐ ആക്ഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ സമാപന പ്രസംഗം
ഇന്നത്തെ ചർച്ചകളിൽനിന്ന് ഒരു കാര്യം വെളിവായിട്ടുണ്ട് – പങ്കാളികൾക്കിടയിൽ കാഴ്ചപ്പാടിലും ലക്ഷ്യത്തിലും ഐക്യമുണ്ട് എന്നത്.
“എഐ ഫൗണ്ടേഷൻ”, “സുസ്ഥിര എ ഐ സമിതി ” എന്നിവ സ്ഥാപിക്കാനുള്ള തീരുമാനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. ഈ ഉദ്യമങ്ങൾക്ക് ഫ്രാൻസിനെയും എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് മാക്രോണിനെയും ഞാൻ അഭിനന്ദിക്കുകയും ഞങ്ങളുടെ പൂർണ്ണ പിന്തുണ ഉറപ്പ് നൽകുകയും ചെയ്യുന്നു.
“എഐ-ക്കായുള്ള ആഗോള പങ്കാളിത്തം” യഥാർത്ഥത്തിൽ ആഗോള സ്വഭാവമുള്ളതാക്കുകയും വേണം. അത് ദക്ഷിണ മേഖലയിലെയാകെ അതിന്റെ മുൻഗണനകളെയും ആശങ്കകളെയും ആവശ്യങ്ങളെയും കൂടുതൽ ഉൾക്കൊള്ളുന്നതാ യിരിക്കണം.
ഈ ആക്ഷൻ ഉച്ചകോടിയ്ക്ക് ആക്കം കൂട്ടാനായി, അടുത്ത ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിൽ ഇന്ത്യയ്ക്ക് ഏറെ സന്തോഷമുണ്ട്.
നന്ദി.
***
NK