Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പാരമ്പര്യ വൈദ്യത്തിലും ഹോമിയോപ്പതിയിലും സഹകരിക്കുന്നതിനായി ഇന്ത്യയും ഗാംബിയയും തമ്മിലുള്ള കരാറിനു മന്ത്രിസഭയുടെ അംഗീകാരം


പാരമ്പര്യ വൈദ്യത്തിലും ഹോമിയോപ്പതിയിലും സഹകരിക്കുന്നതിനായി ഇന്ത്യയും ഗാംബിയയും തമ്മിലുള്ള കരാറിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കാലപ്രാബല്യത്തോടെ അംഗീകാരം നല്‍കി. രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദ് നടത്തിയ സന്ദര്‍ശനത്തിനിടെ 2019 ജൂലൈ 31നാണു ധാരണാപത്രം ഒപ്പുവെക്കപ്പെട്ടത്.

പാരമ്പര്യ വൈദ്യ രംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുന്നതിനു ചട്ടക്കൂടൊരുക്കുന്ന ധാരണാപത്രം, ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാകും. ഗാംബിയയില്‍ ആയുഷ് ചികില്‍സാ രീതികളുടെ പ്രാധാന്യം വര്‍ധിപ്പിക്കാന്‍ സഹായകമാണു ധാരണാപത്രത്തിലെ വ്യവസ്ഥകള്‍.

ധാരണാപത്രം പ്രാബല്യത്തില്‍ വരുന്നതോടെ ചികില്‍സാ രംഗത്തുള്ളവര്‍ക്കു പരിശീലനം നല്‍കുന്നതിനായി വിദഗ്ധരെയും അതുപോലെ, പാരമ്പര്യ വൈദ്യ സമ്പ്രദായങ്ങളെ സംബന്ധിച്ചു ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞരെയും കൈമാറുന്നത് മരുന്നു വികസിപ്പിക്കുന്നതില്‍ എന്നപോലെ പാരമ്പര്യ വൈദ്യ രംഗത്തും നൂതനാശയങ്ങള്‍ കടന്നുവരുന്നതിനു സഹായകമാകും.