Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പാട്‌നാ സര്‍വകലാശാല ശതാബ്ദി ആഘോഷത്തെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു

പാട്‌നാ സര്‍വകലാശാല ശതാബ്ദി ആഘോഷത്തെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു

പാട്‌നാ സര്‍വകലാശാല ശതാബ്ദി ആഘോഷത്തെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു

പാട്‌നാ സര്‍വകലാശാല ശതാബ്ദി ആഘോഷത്തെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു


പാട്‌നാ സര്‍വകലാശാലയുടെ ശതാബ്ദി ആഘോഷത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധനചെയ്തു. പാട്‌നാ സര്‍വകലാശാല സന്ദര്‍ശിക്കാനായതും അവിടുത്തെ വിദ്യാര്‍ത്ഥികളോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിഞ്ഞതും ബഹുമാനായി കണക്കാക്കുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ”ബീഹാറിന്റെ ഈ മണ്ണിനെ ഞാന്‍ വണങ്ങുന്നു. ദേശത്തിന് വേണ്ടി വലിയ സംഭാവനകള്‍ നല്‍കിയ വിദ്യാര്‍ത്ഥികളെ പരിപോഷിപ്പിച്ചതാണ് ഈ സര്‍വകലാശാല.” പ്രധാനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ സിവില്‍ സര്‍വീസിന്റെ ഉന്നതസ്ഥാനത്തുള്ളവരെല്ലാം ഈ സര്‍വകലാശാലയില്‍ നിന്നും പഠിച്ചിറങ്ങിയവരാണെന്ന് തനിക്ക് ബോദ്ധ്യപ്പെട്ടതായി അദ്ദേഹം നീരീക്ഷിച്ചു. ”ഡല്‍ഹിയില്‍ ഞാന്‍ നിരവധി ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താറുണ്ട്, അതില്‍ ഭൂരിഭാഗവും ബിഹാറില്‍ നിന്നുള്ളവരാണ്”, പ്രധാനമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ വികസനത്തിന് മുഖ്യമന്ത്രി നിതീഷ്‌കുമാറിനുള്ള പ്രതിബദ്ധത പ്രശംസനീയമാണ്. പൂര്‍വ ഇന്ത്യയുടെ വികസനത്തിന് കേന്ദ്ര ഗവണ്‍മെന്റ് ഏറ്റവും മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഗ്യാനും’ (അറിവ്),’ഗംഗ’യും കൊണ്ട് അനുഗൃഹീതമാണ് ബീഹാര്‍. ഈ ഭൂമിക്ക് വിശിഷ്ടമായ ഒരു പാരമ്പര്യമുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരമ്പരാഗത അദ്ധ്യയനത്തില്‍നിന്നും നമ്മുടെ സര്‍വകലാശാലകള്‍ നൂതന അദ്ധ്യയനമാതൃകയിലേക്ക് മാറണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ആഗോളവല്‍ക്കരണത്തിന്റെ ഈ കാലത്ത് മാറ്റത്തിന്റെ പ്രവണതകളെ ഉള്‍ക്കൊള്ളുകയും മത്സരബുദ്ധിയുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയുമാണ് നാം ചെയ്യേണ്ടതെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഈ വിഷയത്തില്‍ ഇന്ത്യ ലോകത്തില്‍ അതിന്റെ സ്ഥാനം ഉറപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ന്യൂനതനായ പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു. തങ്ങള്‍ പഠിച്ചത് സ്റ്റാര്‍ട്ട്-അപ്പ് രംഗത്ത് സമര്‍പ്പിച്ചാല്‍, ഈ സമൂഹത്തിന് വേണ്ടി പലതും അവര്‍ക്ക് ചെയ്യാനാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പാട്‌നാ സര്‍വകലാശാലയില്‍നിന്നു വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയില്‍ പ്രധാനമന്ത്രിയും ബീഹാര്‍ മുഖ്യമന്ത്രിയും മറ്റ് വിശിഷ്ടാതിഥികളും ബീഹാര്‍ മ്യൂസിയവും സന്ദര്‍ശിച്ചു. സംസ്ഥാനത്തിന്റെ വളരെ സമ്പമായ ചരിത്രവും സംസ്‌ക്കാരവും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.