Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പസല കൃഷ്ണ ഭാരതിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി


മഹാത്മാഗാന്ധിയുടെ ആദർശങ്ങളിലൂടെ രാഷ്ട്രനിർമാണത്തിനായി ജീവിതം സമർപ്പിച്ച അർപ്പണബോധമുള്ള ഗാന്ധിയൻ പസല കൃഷ്ണ ഭാരതിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“പസല കൃഷ്ണ ഭാരതിജിയുടെ വിയോഗത്തിൽ ദുഃഖമുണ്ട്. ഗാന്ധിയൻ മൂല്യങ്ങളിൽ അർപ്പണബോധം കാട്ടിയ അവർ, ബാപ്പുവിന്റെ ആദർശങ്ങളിലൂടെ രാഷ്ട്രനിർമാണത്തിനായി ജീവിതം സമർപ്പിച്ചു. സ്വാതന്ത്ര്യസമരത്തിൽ സജീവമായിരുന്ന അവരുടെ മാതാപിതാക്കളുടെ പാരമ്പര്യം അവർ ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോയി. ഭീമവരത്തു നടന്ന പരിപാടിയിൽ അവരെ കണ്ടുമുട്ടിയതു ഞാൻ ഓർക്കുന്നു. അവരുടെ കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി: പ്രധാനമന്ത്രി @narendramodi”

 

 

“పసల కృష్ణ భారతి గారి మరణం ఎంతో బాధించింది . గాంధీజీ ఆదర్శాలకు తన  జీవితాన్ని అంకితం  చేసిన ఆమె బాపూజీ విలువలతో దేశాభివృద్ధికి కృషి చేశారు . మన దేశ స్వాతంత్ర్య పోరాటంలో పాల్గొన్న  తన తల్లితండ్రుల వారసత్వాన్ని ఆమె  ఎంతో గొప్పగా కొనసాగించారు . భీమవరం లో జరిగిన కార్యక్రమంలో ఆమెను కలవడం నాకు గుర్తుంది .ఆమె కుటుంబానికీ , అభిమానులకూ నా సంతాపం . ఓం శాంతి : ప్రధాన మంత్రి @narendramodi”

 

 

***

NK