Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പശ്ചിമ ചരക്ക് ഇടനാഴിയുടെ റെവാഡി മഡര്‍ മേഖല രാജ്യത്തിന് സമര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാള പരിഭാഷ

പശ്ചിമ ചരക്ക് ഇടനാഴിയുടെ റെവാഡി മഡര്‍ മേഖല രാജ്യത്തിന് സമര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാള പരിഭാഷ


നമസ്‌ക്കാര്‍ജി,
രാജസ്ഥാന്‍ ഗവര്‍ണര്‍ ശ്രീ കല്‍രാജ് മിശ്രജി, ഹരിയാന ഗവര്‍ണര്‍ ശ്രീ സത്യദേവ് നാരായണ ആര്യജി, രാജസ്ഥാന്‍ മുഖ്യമന്ത്രി ശ്രീ അശോക് ഗഹ്‌ലോട്ട് ജി, ഹരിയാന മുഖ്യമന്ത്രി ശ്രീ മനോഹർലാല്‍ജി,  ഉപമുഖ്യമന്ത്രി ശ്രീ ദുഷ്യന്ത് ചൗട്ടാലജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ രാജസ്ഥാനില്‍ നിുള്ള ശ്രീ പീയൂഷ് ഗോയല്‍ ജി, ശ്രീ ഗജേന്ദ്ര സിംഗ് ഷേഖാവത്ത് ജി, ശ്രീ അര്‍ജുന്‍ റാം മേഘ് വാൾ ജി,  ശ്രീ കൈലാസ് ചൗധരിജി, ഹരിയാനയില്‍ നിന്നുള്ള  റാവു ഇന്ദർജിത് സിംഗ് ജി, ശ്രീ രത്തന്‍ ലാല്‍ കട്ടാരിയ ജി, ശ്രീ കിഷൻപാല്‍ജി, പാര്‍ലമെന്റില്‍ നിന്നുള്ള എന്റെ മറ്റ് എല്ലാ സഹപ്രവര്‍ത്തകരെ, നിയമസഭാംഗങ്ങളെ, ജപ്പാന്റെ ഇന്ത്യന്‍ അംബാസിഡര്‍   സതോഷി സുസുക്കിജി, ഇവിടെ സന്നിഹിതരായിരിക്കുന്ന മറ്റ് വിശിഷ്ട വ്യക്തികളെ,

സഹോദരി, സഹോദരന്മാരെ,
നിങ്ങള്‍ക്കെല്ലാം ഞാന്‍ 2021ന്റെ നവവത്സരാംശസകള്‍ നേരുന്നു. രാജ്യത്തിന്റെ പശ്ചാത്തലസൗകര്യങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിനായി നടന്നുകൊണ്ടിരിക്കുന്ന മഹായത്‌നത്തിന് ഇന്ന് പുതിയൊരു ചലനാത്മകത കൈവിരിക്കുകയാണ്. നാം കഴിഞ്ഞ 10-12 ദിവസത്തെക്കാര്യത്തെക്കുറിച്ച് മാത്രം സംസാരിക്കുകയാണെങ്കില്‍ ആധുനിക ഡിജിറ്റല്‍ പശ്ചാത്തലസൗകര്യമുപയോഗിച്ച് കര്‍ഷകരുടെ അക്കൗണ്ടുകളില്‍ മാത്രം 18,000 കോടിയിലേറെ രൂപ നേരിട്ട് കൈമാറ്റം ചെയ്തു; ഡല്‍ഹി മെട്രോയുടെ എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ലൈനില്‍ ദേശീയ പൊതു മൊബിലിറ്റി കാര്‍ഡ് നടപ്പാക്കി; അതുപോലെ ഡ്രൈവര്‍രഹിത മെട്രോയും ആരംഭിച്ചു. ഗുജറാത്ത് രാജ്‌കോട്ടിലെ എയിംസിന്റെയും ഒഡീഷയിലെ സമ്പല്‍പൂരിലെ ഐ.ഐ.എം  സ്ഥിരം കാമ്പസിന്റെ നിർമ്മാണ പ്രവൃത്തികളും തുടങ്ങി; രാജ്യത്തെ ആറു നഗരങ്ങളില്‍ ലോകത്തെ ഏറ്റവും മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള 6,000 വീടുകളുടെ നിര്‍മ്മാണവും ആരംഭിച്ചു; ദേശീയ ആണവ ടൈംസ്‌കെയിലും ഭാരതീയ നിര്‍ദേശക് ദ്രവ്യ സംവിധാനവും രാജ്യത്തിന് സമര്‍പ്പിച്ചു; രാജ്യത്തെ ആദ്യത്തെ ദേശീയ പരിസ്ഥിതി ഗുണനിലവാര ലബോറട്ടറിക്ക് തറക്കല്ലിട്ടു; 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊച്ചി-മംഗലാപുരം വാതകപൈപ്പ്‌ലൈന്‍ ഉദ്ഘാടനം ചെയ്തു; മഹാരാഷ്ട്രയിലെ സംഗോളയില്‍ നിന്ന്  പശ്ചിമബംഗാളിലെ ഷാലിമാറിലേക്ക് 100-ാമത് കിസാന്‍ റെയില്‍ സര്‍വീസ് നടത്തി; അതേസമയം ആദ്യത്തെ ചരക്ക് തീവണ്ടി പശ്ചിമ  ചരക്ക് ഇടനാഴിയിലെ ന്യൂ ഭാവ്പൂര്‍-ന്യൂ ഖുര്‍ജാ ചരക്ക് ഇടനാഴി വഴി സര്‍വീസ് നടത്തുകയും ചെയ്തു. ഇന്ന് പശ്ചിമ  ചരക്ക് ഇടനാഴിയുടെ 306 കിലോമീറ്റര്‍ ഇടനാഴി രാജ്യത്തിന് സമര്‍പ്പിക്കുകയാണ്. ചിന്തിക്കൂ കഴിഞ്ഞ 10-12 ദിവസത്തിനുളളില്‍ തന്നെ നിരവധി കാര്യങ്ങള്‍ ചെയ്തു. പുതുവത്സരത്തില്‍ രാജ്യം നല്ലരീതിയില്‍ തുടക്കം കുറിയ്ക്കുമ്പോള്‍ വരാനിരിക്കുന്ന കാലങ്ങള്‍ ഇതിലും മെച്ചമായിരിക്കും. നിരവധി ഉദ്ഘാടനങ്ങളും തറക്കല്ലിടലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതാണ്, എന്തെന്നാല്‍, ഇന്ത്യ ഇക്കാര്യങ്ങളൊക്കെ ചെയ്തത് കൊറോണയുടെ ഈ  ദുരന്തകാലത്താണ്. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് കൊറോണയ്ക്ക് വേണ്ടി ഇന്ത്യ രണ്ട് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ പ്രതിരോധകുത്തിവയ്പ്പുകള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. ഇന്ത്യയുടെ സ്വന്തം പ്രതിരോധകുത്തിവയ്പ്പ് ദേശവാസികളില്‍ ഒരു പുതിയ ആത്മവിശ്വാസം നിറച്ചിട്ടുണ്ട്. 2021 ന്റെ തുടക്കത്തില്‍ സ്വാശ്രയത്തിനുള്ള ഇന്ത്യയുടെ അതിവേഗത്തിനെക്കുറിച്ച് കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ഏതൊരു ഇന്ത്യാക്കാരന്റെയും ഭാരതമാതാവിന്റെ ഏതൊരു പുത്രന്റേയും ഇന്ത്യയില്‍ താമസിക്കുന്ന ഏതൊരു വ്യക്തിയുടെയും തലയാണ് അഭിമാനം കൊണ്ട് ഉയര്‍ന്നു നില്‍ക്കാത്തത് ?. ഇന്ന് ഓരോ ഇന്ത്യക്കാരന്റെയും ആഹ്വാനം: ഞങ്ങള്‍ വിശ്രമിക്കില്ല, ഞങ്ങള്‍ തളരില്ല, ഞങ്ങള്‍ ഇന്ത്യാക്കാര്‍ ഒന്നിച്ച് അതിവേഗം മുന്നോട്ടുപോകും എന്നാണ്.
സുഹൃത്തുക്കളെ,
ഈ സമര്‍പ്പിത ചരക്ക് ഇടനാഴി പദ്ധതി 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ മാറ്റത്തിന്റെ ഒരു നാന്ദിയാണ്. കഴിഞ്ഞ അഞ്ചാറു വര്‍ഷത്തെ കഠിനപ്രയത്‌നത്തിന് ശേഷം അതിന്റെ ഒരു വലിയ ഭാഗം ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ന്യു ഭാവ്പൂര്‍-ന്യു ഖുര്‍ജിയ മേഖലയിലെ ചരക്ക് തീവണ്ടികളുടെ വേഗത 90 കിലോമീറ്ററായാണ് രേഖപ്പെടുത്തിയത്. ചരക്കുതീവണ്ടികളുടെ ശരാശരി വേഗത മണിക്കൂറില്‍ 25 കിലോമീറ്റര്‍ മാത്രമായിരുന്ന ഒരു റൂട്ടില്‍ ഇപ്പോള്‍ അവ മുമ്പത്തേതിനെക്കാള്‍ മൂന്നിരട്ടി വേഗതയിലാണ് ഓടുന്നത്. മുമ്പേത്തേതിനെ അപേക്ഷിച്ചുനോക്കുമ്പോള്‍ വികസനത്തിനും ഇന്ത്യയ്ക്ക് ഇതേ വേഗതയും രാജ്യത്തിന് ഇതേതരത്തിലുള്ള പുരോഗതിയും അനിവാര്യമാണ്.

സുഹൃത്തുക്കളെ,
ഇന്ന് ആദ്യത്തെ രണ്ട് നിലകളുള്ള (ഡബിള്‍ സ്റ്റാക്ക്ഡ്) കണ്ടൈയ്നര്‍ ചരക്ക് തീവണ്ടി ഹരിയാനയിലെ അതേലിയില്‍ നിന്ന് രാജസ്ഥാനിലെ ന്യു കൃഷ്ണഗഞ്ചിലേക്ക് ഫ്‌ളാഗ് ഓഫ് ചെയ്തിരിക്കുകയാണ്.  ഒരു കണ്ടെയ്നറിന് മുകളില്‍ മറ്റൊരു  കണ്ടെയ്നര്‍ അതും ഒന്നരകിലോമീറ്റര്‍ നീളമുള്ള ചരക്ക് തീവണ്ടികള്‍; അതുതന്നെ വലിയൊരു നേട്ടമാണ്. ഈ ശേഷിയില്‍ ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ട ലോകരാജ്യങ്ങളോടൊപ്പം ചേര്‍ന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച നമ്മുടെ എഞ്ചിനീയര്‍മാര്‍, സാങ്കേതികവിദഗ്ധര്‍ തൊഴിലാളികള്‍ എന്നിവരുടെ വലിയ പരിശ്രമമുണ്ട്. ഈ അഭിമാനകരമായ നേട്ടത്തിന് ഞാന്‍ അവരെ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളെ,
കര്‍ഷകര്‍, സംരംഭകര്‍, വ്യാപാരികള്‍ എന്നിവര്‍ക്കും എന്‍.സി.ആര്‍, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കും ഈ ദിവസം വലിയ പ്രതീക്ഷയാണ് കൊണ്ടുവന്നിരിക്കുന്നത്. സമര്‍പ്പിത ചരക്ക് ഇടനാഴികള്‍ അത് കിഴക്കാകാം അല്ലെങ്കില്‍ പടിഞ്ഞാറാകാം, അവ ആധുനിക ചരക്ക് തീവണ്ടികള്‍ക്ക് വേണ്ടിയുള്ള ആധുനിക പാതകള്‍ മാത്രമല്ല. ഈ സമര്‍പ്പിത ചരക്ക് ഇടനാഴികള്‍ രാജ്യത്തിന്റെ അതിവേഗ വികസനത്തിനുള്ള ഇടനാഴികള്‍ കൂടിയാണ്. രാജ്യത്തിന്റെ വിവിധ നഗരങ്ങളുടെ പുതിയ വളര്‍ച്ചാ കേന്ദ്രങ്ങളും വളര്‍ച്ചാ ബിന്ദുക്കളുടെയും അടിസ്ഥാനമായി ഈ ഇടനാഴികള്‍ രൂപപ്പെടും.

സഹോദരി, സഹോദരന്മാരെ,
രാജ്യത്തിന്റെ വിവധി ഭാഗങ്ങളുടെ കാര്യശേഷി എങ്ങനെ ശക്തിപ്പെടുത്തുന്നുവെന്നത് പൂര്‍വ്വ ചരക്ക് ഇടനാഴി ഇതിനകം തന്നെ കാണിച്ചു  തുടങ്ങിയിട്ടുണ്ട്. ഒരുവശത്ത് പഞ്ചാബില്‍ നിന്നും ആയിരക്കണക്കിന് ടൺ ഭക്ഷ്യധാന്യങ്ങളും വഹിച്ചുകൊണ്ട് ഒരു തീവണ്ടി ന്യു ഭാവ്പൂര്‍-ന്യു ഖുര്‍ജിയ മേഖലയിലും മറുവശത്ത് ആയിരക്കണക്കിന് ടൺ കല്‍ക്കരിയുമായി ജാര്‍ഖണ്ഡില്‍ നിന്ന് മദ്ധ്യപ്രദേശിലെ സിംഗ്രൂലിയിലേക്ക് മറ്റൊരു ചരക്ക് തീവണ്ടിയും എന്‍.സി.ആര്‍, പഞ്ചാബ്, ഹരിയാന എിവിടങ്ങളില്‍ എത്തുന്നു. പശ്ചിമ ചരക്ക് ഇടനാഴി യു.പി, ഹരിയാനയില്‍ നിന്ന് രാജസ്ഥാന്‍, ഗുജറാത്ത് മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് ഇതേകാര്യം തന്നെ ചെയ്യും. ഹരിയാനയിലും രാജസ്ഥാനിലും ഇത് കൃഷിയും കൃഷി അനുബന്ധ വ്യവസായങ്ങളും സുഗമമാക്കുകയും മഹേന്ദ്രഗഡ്, ജയ്പൂര്‍, അജ്മീര്‍ സിക്കര്‍ തുടങ്ങിയ ജില്ലകളിലെ നിരവധി വ്യവസായങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം പ്രദാനം ചെയ്യുകയും ചെയ്യും. ഈ സംസ്ഥാനങ്ങളിലെ ഉല്‍പ്പാദന യൂണിറ്റുകള്‍ക്കും സംരംഭകര്‍ക്കും കുറഞ്ഞ ചെലവില്‍ ദേശീയ അന്തര്‍ദ്ദേശീയ വിപണികളില്‍ അതിവേഗം എത്തിപ്പെടാന്‍ കഴിയും. ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും തുറമുഖങ്ങളില്‍ അതിവേഗത്തിലും താങ്ങാവുന്നതുമായ ബന്ധിപ്പിക്കല്‍ ഈ മേഖലകളിലെ നിക്ഷേപ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കും.

സുഹൃത്തുക്കളെ,
ജീവിതത്തിനെന്നതുപോലെത്തന്നെ വ്യാപാരത്തിനും ആധുനിക പശ്ചാത്തലസൗകര്യം സൃഷ്ടിക്കല്‍ അനിവാര്യമാണെന്ന് നമുക്കെല്ലാം വളരെ നന്നായി അറിയാം. ഓരോ പുതിയ സംവിധാനങ്ങളും അതിന്റെ നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും നമുക്കറിയാം. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമ്പദ്ഘടനയിലെ പല എഞ്ചിനുകളേയും വേഗത്തിലുമാക്കും. അത് ആ സ്ഥലത്ത് മാത്രമല്ല, തൊഴിലുകള്‍ സൃഷ്ടിക്കുക, സിമെന്റ്, സ്റ്റീല്‍, ഗതാഗതം തുടങ്ങിയ വ്യവസായ മേഖലകളിലും അത്തരത്തിലുള്ള മറ്റ് നിരവധി മേഖലകളിലും പുതിയ തൊഴിലുകള്‍ സൃഷ്ടിക്കും. ഈ സമര്‍പ്പിത ചരക്ക് ഇടനാഴി ഒന്‍പത് സംസ്ഥാനങ്ങളിലെ 133 റെയില്‍വേ സ്‌റ്റേഷനുകളുമായി ബന്ധപ്പെടുന്നതുകൊണ്ടുതന്നെ പുതിയ ബഹുമാതൃക ലോജിസ്റ്റിക് പാര്‍ക്കുകള്‍, ചരക്ക് ടെര്‍മിനലുകള്‍, കണ്ടെയ്നര്‍ ഡിപ്പോകള്‍, കണ്ടെയ്നര്‍  ടെര്‍മിനലുകള്‍, പാര്‍സല്‍ ഹബ്ബുകള്‍ തുടങ്ങിയ മറ്റ് നിരവധി സൗകര്യങ്ങളും വികസിപ്പിക്കാനാകും. ഇതെല്ലാം കര്‍ഷകര്‍, ചെറുകിട വ്യവസായങ്ങള്‍, കുടിൽ വ്യവസായങ്ങള്‍, വൻകിട നിര്‍മ്മാതാക്കള്‍ എന്നിവര്‍ക്ക് ഗുണകരമാകുകയും ചെയ്യും.

ഇത് റെയിൽവേയുടെ ഒരു പരിപാടിയായതുകൊണ്ടുതന്നെ പാതകളെക്കുറിച്ച് സ്വാഭാവികമായി സംസാരിക്കേണ്ടതുണ്ട്, അതുകൊണ്ട്, പാതകളുടെ സാദൃശ്യകതളെ ഉപയോഗിച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് മറ്റൊരു ഉദാഹരണം നല്‍കാം. ഒരു പാത വ്യക്തികളുടെ വികസനത്തിനായി പ്രവര്‍ത്തിക്കുന്നു; മറ്റേത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് പുതിയ ഊര്‍ജ്ജം നല്‍കുന്നു. വ്യക്തികളുടെ വികസനത്തെക്കുറിച്ച് നാം സംസാരിക്കുകയാണെങ്കില്‍, രാജ്യത്തെ സാധാരണക്കാരന് വീട്, ശൗചാലയം, വെള്ളം, വൈദ്യുതി, പാചകവാതകം, റോഡ്, ഇന്റര്‍നെറ്റ് തുടങ്ങി എല്ലാം ലഭ്യമാക്കുന്നതിനുള്ള ഒരു സംഘടിത പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. പി.എം ആവാസ് യോജനയോ, സ്വച്ച്ഭാരത് അഭിയാനോ, സൗഭാഗ്യയോ, ഉജ്ജ്വലയോ, പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയോ എന്തോ ആയിക്കോട്ടെ കോടിക്കണക്കിന് ഇന്ത്യാക്കാരുടെ ജീവിതം ലളിതവും സുഖകരവും പൂര്‍ണ്ണ ആത്മവിശ്വാസകരവും അഭിമാനത്തോടെ അവര്‍ക്ക് ജീവിക്കുന്നതിനുള്ള അവസരം ഉണ്ടാക്കുന്നതിനുമായി നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മറുവശത്ത് പശ്ചാത്തലസൗകര്യ വികസനത്തിന്റെ രണ്ടാം പാത നമ്മുടെ സംരംഭകര്‍ക്ക്, നമ്മുടെ വ്യവസായത്തിന് രാജ്യത്തിന്റെ വളര്‍ച്ചാ എഞ്ചിനുകള്‍ക്ക് ഗുണകരമാകുന്നു. ഇന്ന് ഹൈവേകള്‍, റെയിൽവേകള്‍, വ്യോമപാതകള്‍, ജലപാതകള്‍ എന്നിവ വഴിയുള്ള ബന്ധിപ്പിക്കൽ രാജ്യത്താകമാനം അതിവേഗത്തിലാക്കിയിരിക്കുകയാണ്. തുറമുഖങ്ങളെ വിവിധതരത്തിലുള്ള ഗതാഗതങ്ങളുമായി ബന്ധപ്പിക്കുകയും ബഹുമാതൃകാ ബന്ധിപ്പിക്കലിന് അവിടെ ശ്രദ്ധ നല്‍കുകയും ചെയ്യുന്നു.

ചരക്ക് ഇടനാഴികളെപ്പോലെ സാമ്പത്തിക ഇടനാഴികള്‍, പ്രതിരോധ ഇടനാഴികള്‍, സാങ്കേതിക സ്റ്റോറുകള്‍ എന്നിവയും ഇന്ന് വ്യവസായത്തിന് വേണ്ടി വികസിപ്പിക്കുകയാണ്. സുഹൃത്തുക്കളെ, വ്യക്തികള്‍ക്കും വ്യവസായത്തിനും വേണ്ടി ഏറ്റവും മികച്ച പശ്ചാത്തല സൗകര്യം ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുവെന്ന് ലോകം കാണുമ്പോള്‍ അത് മറ്റൊരു ഗുണപരമായ നേട്ടമായിരിക്കും. ഈ നേട്ടത്തിന്റെ ഫലമായിട്ടാണ് റെക്കാര്‍ഡ് നേരിട്ടുള്ള വിദേശനിക്ഷേപത്തിനും ഇന്ത്യയുടെ വിദേശ നാണ്യശേഖരത്തിന്റെ വളര്‍ച്ചയ്ക്കും ഇന്ത്യയോട് ലോകത്തിന് എപ്പോഴും വളരുന്ന വിശ്വാസത്തിനും ഇന്ത്യ സാക്ഷിയാകുന്നത്. ജപ്പാന്റെ അംബാസിഡര്‍ മിസ്റ്റര്‍ സുസൂക്കിയും ഈ ചടങ്ങില്‍ സന്നിഹിതനായിട്ടുണ്ട്. ഇന്ത്യയുടെ വികസനയാത്രയില്‍ ജപ്പാനും അവിടുത്തെ ജനങ്ങളും വിശ്വസ്ഥാനായ സുഹൃത്ത് എന്ന നിലയില്‍ എന്നും ഇന്ത്യയുടെ പങ്കാളികളായിരുന്നു. ഈ പശ്ചിമ ചരക്ക് ഇടനാഴിയുടെ നിര്‍മ്മാണത്തിന് വേണ്ട സാങ്കേതികസഹായത്തിനൊപ്പം സാമ്പത്തികസഹകരണവും ജപ്പാന്‍ ലഭ്യമാക്കി. ഞാന്‍ അത് അംഗീകരിക്കുകയും ജപ്പാനേയും അവിടുത്തെ ജനങ്ങളെയും നന്ദി അറിയിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളെ,
വ്യക്തികളും, വ്യവസായവും നിക്ഷേപവും തമ്മിലുള്ള കൂട്ടുപ്രവര്‍ത്തനം ഇന്ത്യന്‍ റെയിവേയേയും നിരന്തരമായി ആധുനികവല്‍ക്കരിക്കുന്നു. റെയില്‍വേ യാത്രികര്‍ അഭിമുഖീകരിച്ചിരുന്ന പ്രശ്‌നങ്ങള്‍ ആര്‍ക്കാണ് മറക്കാന്‍ കഴിയുക? നമ്മളും അതേ പ്രതിസന്ധികള്‍ അഭിമുഖീകരിച്ചിരുന്നു. ബുക്കിംഗ് മുതല്‍ യാത്രയുടെ അവസാനം വരെ പരാതികളുടെ നീണ്ടപട്ടികയുണ്ടായിരുന്നു. വൃത്തിക്കും, സമയത്തിന് വണ്ടി ഓടുന്നതിനും, സേവനത്തിനും സൗകര്യങ്ങള്‍ക്ക് അല്ലെങ്കില്‍ സുരക്ഷയ്ക്കും, മനുഷ്യരില്ലാത്ത ഗേറ്റുകള്‍ ഇല്ലാതാക്കാനും വലിയ ആവശ്യങ്ങള്‍ ഉണ്ടായിരുന്നു; റെയില്‍വേയുടെ എല്ലാം മെച്ചപ്പെടുത്തുന്നതിനുള്ള ആവശ്യം എല്ലാതലത്തില്‍ നിന്നും ഉണ്ടായിരുന്നു. വര്‍ഷങ്ങളായി ഈ മാറ്റങ്ങള്‍ക്ക് പുതിയ ഉത്തേജനം നല്‍കി. സ്‌റ്റേഷനുകള്‍ മുതല്‍ കംപാര്‍ട്ട്‌മെന്റുകള്‍ വരെയുള്ള വൃത്തിയായിക്കോട്ടെ, അല്ലെങ്കില്‍ ജീര്‍ണ്ണിക്കുന്ന ശൗചാലയങ്ങളാകട്ടെ അല്ലെങ്കില്‍ ഭക്ഷണത്തിന്റെയും പാനീയത്തിന്റെയും മെച്ചപ്പെടുത്തലാകട്ടെ അല്ലെങ്കില്‍ ആധുനിക ടിക്കറ്റ് ബുക്കിംഗ് സംവിധാനമാകട്ടെ അല്ലെങ്കില്‍ തേജ് എക്‌സ്പ്രസോ, അല്ലെങ്കില്‍ വന്ദേഭാരത് എക്‌സ്പ്രസോ അല്ലെങ്കില്‍ വിസ്റ്റാ-ഡോം കോച്ചുകളോ, ഇന്ത്യന്‍ റെയില്‍വേ അതിവേഗം ആധുനികവല്‍ക്കരിക്കുകയും ഇന്ത്യയെ അതിവേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകുകയുമാണ്.

സുഹൃത്തുക്കളെ,
പുതിയ റെയിവേ പാതകളില്‍, പാതകളുടെ വീതി വര്‍ദ്ധിപ്പിക്കലില്‍, വൈദ്യുതീകരണത്തില്‍ മുമ്പൊരിക്കലുമില്ലാത്ത തരത്തിലുള്ള നിക്ഷേപങ്ങളാണ് കഴിഞ്ഞ ആറുവര്‍ഷങ്ങളിലുണ്ടായിട്ടുള്ളത്. റെയില്‍വേ ശൃംഖലയ്ക്കുള്ള ശ്രദ്ധ ഇന്ത്യന്‍ റെയില്‍വേയുടെ വേഗതയും വ്യാപ്തിയും വര്‍ദ്ധിപ്പിച്ചു. എല്ലാ വടക്കുകിഴക്കൻസംസ്ഥാനങ്ങളുടെയും തലസ്ഥാനം റെയില്‍വേയുമായി ബന്ധിപ്പിക്കുന്ന ദിവസം അതിവിദൂരത്തിലല്ല. ഇന്ന് അര്‍ദ്ധ അതിവേഗ ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടികൊണ്ടിരിക്കുകയാണ്. പാത ഇടുന്നതു മുതല്‍ ഏറ്റവും മികച്ച സാങ്കേതികവിദ്യവരെയുള്ള അതിവേഗ ട്രെയിനായി ഇന്ത്യ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. മേക്ക് ഇന്‍ ഇന്ത്യയുടെയും ഏറ്റവും മികച്ച എഞ്ചിനീയറിംഗിന്റെയും മികച്ച ഉദാഹരണമായി ഇന്ത്യൻ റെയില്‍വേ മാറികൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ റെയില്‍വേയുടെ ഈ വേഗത ഇന്ത്യയുടെ പുരോഗതിക്ക് പുതിയ ഉയരങ്ങള്‍ നല്‍കുമെന്നതില്‍ എനിക്ക് ദൃഢവിശ്വാസമുണ്ട്. ഈ രീതിയില്‍ രാജ്യത്തെ സേവിക്കുന്നതിന് ഇന്ത്യന്‍ റെയിൽവേയ്ക്ക് എന്റെ ശുഭാശംസകള്‍. ഈ കൊറോണാ കാലത്ത് റെയില്‍വേ സഹപ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ച രീതി ; തൊഴിലാളികളെ അവരുടെ വീടുകളിലേക്ക് എത്തിച്ചു ; നിങ്ങള്‍ക്ക് വളരെയധികം അനുഗ്രഹങ്ങള്‍ ലഭിച്ചിരിക്കും. ഓരോ റെയില്‍വേ ജോലിക്കാരനോടും രാജ്യത്തെ ജനങ്ങളുടെ അനുഗ്രഹവും ഇഷ്ടവും ഇതുപോലെ തുടരട്ടെ എന്നതാണ് എന്റെ ആഗ്രഹം.

ഒരിക്കല്‍ കൂടി, പശ്ചിമ ചരക്ക് ഇടനാഴിക്ക് ഞാന്‍ രാജ്യത്തെ ജനങ്ങളെ അഭിനന്ദിക്കുന്നു.
അനവധി നിരവധി നന്ദി!

 

***