Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പശ്ചിമബംഗാളിലെ ശാന്തി നികേതനിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ ബിരുദദാനചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ


    

വേദിയില്‍ സന്നിഹിതയായ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ശ്രീ. കേസരി നാഥ്ജി ത്രിപാഠി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി കുമാരി മമതാ ബാനര്‍ജി, വിശ്വഭാരതി സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പ്രൊഫ സാബു കലിസെന്‍, രാമകൃഷ്ണ മിഷന്‍ വിവേകാനന്ദ ഇന്‍സ്റ്റിറ്റ്യൂട്ട് വൈസ് ചാന്‍സിലര്‍ സ്വാമി  സ്വാമിപ്രിയാനന്ദ്ജി, വിശ്വഭാരതിയില്‍ നിന്നും ഇവിടെ സന്നിഹിതരായിട്ടുള്ളവര്‍, എന്റെ യുവ സുഹൃത്തുക്കളെ,
    വിശ്വഭാരതിയുടെ ചാന്‍സിലര്‍ എന്ന നിലയില്‍ ഞാന്‍ ആദ്യമായി നിങ്ങളോട് മാപ്പുചോദിക്കട്ടെ, എന്തെന്നാല്‍ ഈ സര്‍വകലാശായിലേക്ക് ഞാന്‍ വരുന്ന വഴി തങ്ങള്‍ക്ക് കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്ന് കുറച്ചുകുട്ടികള്‍ എന്നോട് ചൂണ്ടിക്കാട്ടുന്നുണ്ടായിരുന്നു. സര്‍വകലാശാലയുടെ ചാന്‍സിലര്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് ഒരു അസൗകര്യവും ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് നിങ്ങള്‍ക്കുണ്ടായ ഈ അസൗകര്യത്തിന് ഞാന്‍ നിങ്ങളോട് ക്ഷമയാചിക്കുന്നു. പ്രധാനമന്ത്രി എന്ന നിലയില്‍ രാജ്യത്തെ വിവിധ സര്‍വകലാശാലകളിലെ ബിരുദദാനചടങ്ങുകളില്‍ പങ്കെടുക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. അത്തരം മിക്ക അവസരങ്ങളിലും ഞാന്‍ ഒരു അതിഥിയായാണ് അവിടെ സംബന്ധിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഇവിടെ ഞാന്‍ ഒരു അതിഥിയല്ല, ചാന്‍സിലറാണ്. ഇവിടെ എന്റെ ഈ സ്ഥാനത്തിന് കാരണം ജനാധിപത്യമാണ്. എനിക്ക് പ്രധാനമന്ത്രിയുടെ പദവിയുള്ളതുകൊണ്ടാണ് ഞാന്‍ ഇവിടെ ചാന്‍സിലറായത്. 125 കോടിയിലധികം ജനങ്ങളെ വിവിധവഴികളില്‍ കൂടി പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ജനാധിപത്യം തന്നെ ഒരു യജമാനനാണ്. ജനാധിപത്യത്തിന്റെ മൂല്യങ്ങളെക്കുറിച്ച് പഠിച്ച് വളര്‍ന്നുവരുന്ന ഓരോ വ്യക്തിയും മികച്ച ഇന്ത്യയും മികച്ച ഭാവിയും സൃഷ്ടിക്കുന്നതിന് ഏറെ സഹായകരമായിരിക്കും. ഗുരുനാഥരില്ലാതെ ഒരാള്‍ക്ക് വിദ്യാഭ്യാസമോ, മികവോ, വിജയമോ നേടാനാകില്ല. ഗുരുദേവ് രവീന്ദ്രനാഥ ടാഗോറിന്റെ ഈ പുണ്യഭൂമിയില്‍ നിരവധി അദ്ധ്യാപകരുമായി കുറച്ച് നല്ല സമയം ചെലവഴിക്കാന്‍ അവസരം ലഭിച്ച ഞാന്‍ യഥാര്‍ത്ഥത്തില്‍ ഭാഗ്യവാനാണ്.
    ക്ഷേത്രങ്ങളില്‍ മന്ത്രങ്ങളുടെ ശക്തിപോലുള്ള ഒരു ഊര്‍ജ്ജം ഇവിടെ വിശ്വഭാരതി സര്‍വകലാശാലയില്‍ ഞാന്‍ അനുഭവിക്കുകയാണ്. കാറില്‍ നിന്നും ഇറങ്ങി ഈ വേദിയിലേക്ക്് വരുമ്പോള്‍, ഒരിക്കല്‍ രബീന്ദ്രനാഥ ടാഗോള്‍ ഈ ഭൂമിയിലെല്ലാം ഇറങ്ങി നടന്നുവല്ലോ, എന്നോര്‍ത്ത് ഞാന്‍ വിസ്മയിക്കുകയായിരുന്നു. ഇവിടെയിരുന്നായിരിക്കാം അദ്ദേഹം തന്റെ രചനകള്‍ നിര്‍വഹിച്ചത്. അദ്ദേഹം തന്റെ സംഗീതം മൂളിയത് ഇവിടെയെവിടെയെങ്കിലുമൊക്കെവെച്ചായിരിക്കാം. അതുപോലെ മഹാത്മാഗാന്ധിയുമായി ദീര്‍ഘസംഭാഷണങ്ങള്‍ നടത്തിയതും ഇവിടെയായിരിക്കാം. തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം ജീവിതം, രാജ്യം, സ്വാഭിമാനം എന്നിവയുടെ അര്‍ത്ഥം വിശദീകരിച്ചുകൊടുത്തിട്ടുണ്ടാവാം.
സുഹൃത്തുക്കളെ,
    ഒരു പാരമ്പര്യം പിന്തുടരാനാണ് ഇന്ന് നമ്മള്‍ ഇവിടെ ഒത്തുചേര്‍ന്നിരിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടില്‍ ഇത്തരം നിരവധി സംഭവങ്ങള്‍ക്ക് അമര്‍കുഞ്ച് സാക്ഷിയായിട്ടുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിങ്ങള്‍ പഠിച്ചതിന്റെ ഒരു ഘട്ടം ഇവിടെ ഇന്ന് അവസാനിക്കും. ബിരുദം നേടിയ എല്ലാവരെയും ഞാന്‍ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുകയാണ്. അവരുടെ ഭാവി പരിശ്രമങ്ങള്‍ക്ക് എന്റെ ശുഭാശംസകള്‍. ഈ ബിരുദങ്ങള്‍ നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയുടെ തെളിവാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഇത് സവിശേഷവുമാണ്. എന്നാല്‍ നിങ്ങള്‍ ബിരുദം മാത്രമല്ല നേടിയിരിക്കുന്നത,് അമൂല്യമായ അറിവുകളും സ്വായത്തമാക്കിയിരിക്കുകയാണ്. ഒരു സമ്പന്ന പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരാണ് നിങ്ങള്‍. പുരാതനവും ആധുനികവുമായ ഗുരു-ശിഷ്യപരമ്പരയുമായി ബന്ധപ്പെട്ടവരാണ് നിങ്ങള്‍.
    വേദ, പുരാണ കാലഘട്ടങ്ങളില്‍, മുനിമാര്‍ ഈ പാരമ്പര്യത്തെ പരിപോഷിപ്പിച്ചിരുന്നു, ആധുനികകാലത്ത് മഹദ് വ്യക്തിത്വങ്ങളായ ഗുരുദേവ് രബീന്ദ്രനാഥ ടാഗോറിനെപ്പോലുള്ളവര്‍ അത് മുന്നോട്ടുകൊണ്ടുപോയി. ഇത് വെറുമൊരു പ്രസംഗം മാത്രമല്ല, നിങ്ങള്‍ക്കെല്ലാവര്‍ക്കും മികച്ച സന്ദേശവും കൂടിയാണ്. നമ്മെ ഒരു നല്ല മനുഷ്യനോ ഒരു രാജ്യമോ ആയിരിക്കാന്‍ പ്രകൃതി എങ്ങനെ നമ്മെ പഠിപ്പിക്കുന്നുവെന്നതിന്റെ ഉദാഹരണവും കൂടിയാണിത്. ഇതാണ് ഈ അത്ഭുത സ്ഥാപനത്തിന് പിന്നിലുള്ള പ്രതികരണം. ഗുരുദേവ് രബീന്ദ്രനാഥ ടാഗോറിന്റെ ഈ മഹത്തായ ആശയമാണ് വിശ്വഭാരതിയുടെ ആണിക്കല്ലായി മാറിയതും.
സഹോദരീ, സഹോദരന്മാരെ,
വേദങ്ങള്‍ പഠിപ്പിച്ച ഇക്കാര്യം ഗുരുദേബ് വിശ്വഭാരതിയിലെ ഒഴിവാക്കാനാകാത്ത സന്ദേശമാക്കി മാറ്റി. ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യത്തിന്റെ സത്ത ഒളിഞ്ഞിരിക്കുന്നത് വേദമന്ത്രങ്ങളിലാണ്. മുഴുവന്‍ ലോകവും ഇതിനെ തങ്ങളുടെ ലോകമാക്കണമെന്ന ഘോ,ണം നടത്തണമെന്ന് ഗുരുദേവന്‍ ആഗ്രഹിച്ചു. ലോകത്തെ ആകമാനം താമസിപ്പിക്കാവുന്ന കൂടിനും തറവാടിനും ഒരേ പ്രധാന്യമാണ് നല്‍കിയതും. അതാണ് ഇന്ത്യന്‍ എന്നത്. അതാണ് ഇന്ത്യയുടെ ഈ ഭൂമിയില്‍ നിന്നും കഴിഞ്ഞ ആയിരക്കണക്കിന് വര്‍ഷങ്ങളായി പ്രതിദ്ധ്വനിക്കുന്ന ‘വസുദൈവ കുടുംബക’ത്തിന്റെ മന്ത്രം. ഗുരുദേവന്‍ തന്റെ ജീവിതം മുഴുവനും ഈ മന്ത്രത്തിന് വേണ്ടി സമര്‍പ്പിച്ചു.
സുഹൃത്തുക്കളെ,
100 വര്‍ഷം മുമ്പ് രബീന്ദ്രനാഥ ടാഗോള്‍ ശാന്തിനികേതനില്‍ വരുമ്പോള്‍ തന്നെ വേദങ്ങളും ഉപനിഷത്തുകളും പ്രസക്തമായിരുന്നു. ആയിരിക്കണക്കിന് വര്‍ഷങ്ങള്‍ മുമ്പം അതങ്ങനെത്തന്നെയായിരുന്നു. 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികള്‍ നേരിടാന്‍ ഇന്നും ഇത് പ്രസക്തമാണ്. ഇന്ന് രാജ്യങ്ങള്‍ രാഷ്ട്രീയ അതിര്‍ത്തികള്‍ക്കുള്ളില്‍ ഒതുക്കപ്പെട്ടിരിക്കുന്നുവെന്നത് സത്യമാണ്. എന്നാല്‍ ഈ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യം ആഗോളവല്‍ക്കരണത്തിന്റെ രൂപത്തില്‍ വ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. ഇന്ന്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനാജിയും നമ്മോടൊപ്പം ഇവിടെ സന്നിഹിതയാണ്. ഒരു ബിരുദാനചടങ്ങില്‍ രണ്ടു രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍ പങ്കെടുക്കുകയെന്നത് അപൂര്‍വ്വസന്ദര്‍ഭമാണ്. ഇന്ത്യയും ബംഗ്ലാദേശും രണ്ടു രാജ്യങ്ങളാണ്. എന്നാല്‍ പരസ്പര സഹകരണത്തിലും പരസ്പരാശ്രയത്തിലുമാണ് നമ്മുടെ താല്‍പര്യങ്ങളുള്ളത്. സാംസ്‌ക്കാരികമായിക്കോട്ടെ, പൊതു നയമായിക്കോട്ടെ, നമ്മുക്ക് പരസ്പരം പലതും പഠിക്കാനാകും. ഉദാഹരണത്തിന്, ഉടന്‍ തന്നെ ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന ബംഗ്ലാദേശ് ഭവനം. ഈ കെട്ടിടവും ഗുരുദേവന്റെ വീക്ഷണമാണ്.
സുഹൃത്തുക്കളെ,
    ചില സമയങ്ങളില്‍ ഗുരുദേവന്റെ വ്യക്തിത്വത്തിനുപരിയായി അദ്ദേഹത്തിന്റെ വിപുലമായ യാത്രകളെക്കുറിച്ച് കാണുമ്പോള്‍ ഞാന്‍ അതിശയപ്പെട്ടുപോയിട്ടുണ്ട്. എന്റെ വിദേശയാത്രകളില്‍ ഞാന്‍ നിരവധി ആളുകളെ കണ്ടുമുട്ടാറുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാഗോള്‍ ഈ രാജ്യം സന്ദര്‍ശിച്ചിട്ടുണ്ടെന്ന് അവര്‍ എന്നോട് പറയാറുമുണ്ട്. ഇന്നും അത്തരം രാജ്യങ്ങളില്‍ ഗുരുദേവനെ വലിയ സ്‌നേഹത്തോടെയും ആദരവോടെയും സ്മരിക്കുന്നുണ്ട്. ജനങ്ങള്‍ ടാഗോറുമായി തങ്ങളെ ബന്ധിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്.
അഫ്ഗാനിസ്ഥാനില്‍ കാബൂളിവാലയുടെ കഥ ഓരോ അഫ്ഗാനിസ്ഥാന്‍കാരനും അഭിമാനത്തോടെ ഓര്‍ക്കാറുണ്ട്. മൂന്നുവര്‍ഷത്തിന് മുമ്പ് താജികിസ്ഥാനില്‍ പോയപ്പോള്‍ എനിക്ക് ഗുരുദേവന്റെ ഒരു പ്രതിമ ഉദ്ഘാടനം ചെയ്യുന്നതിനുള്ള അവസരം ലഭിച്ചു. ഗുരുദേവനോട് അവിടത്തെ ജനങ്ങള്‍ക്കുള്ള ആദരവ് എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല.
    ലോകത്തെ പല സര്‍വകലാശലകളിലും ടാഗോര്‍ ഇന്നും ഒരു പഠനവിഷയമാണ്. അദ്ദേഹത്തിന്റെ പേരില്‍ അവിടെയൊക്കെ ചെയറുകളുമുണ്ട്. ടാഗോര്‍ ഒരു വിശ്വപൗരനായിരുന്നു, ഇപ്പോഴുമാണ് എന്ന് ഞാന്‍ പറഞ്ഞാല്‍, അത് തെറ്റാകാന്‍ വഴിയില്ല. ഈ അവസരത്തില്‍, അദ്ദേഹത്തിന് ഗുജറാത്തുമായുണ്ടായിരുന്ന പ്രത്യേകതരം ബന്ധത്തെക്കുറിച്ച് പറയാനാണ് ഞാന്‍ അതിയായി ആഗ്രഹിക്കുന്നത്. ഗുരുദേവന് ഗുജറാത്തുമായി ഒരു പ്രത്യേക ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുതിര്‍ന്ന സഹോദരന്‍, സത്യേന്ദ്രനാഥ് ടാഗോറായിരുന്നു സിവില്‍ സര്‍വീസ് നേടിയ ആദ്യത്തെ ഇന്ത്യക്കാരന്‍. അദ്ദേഹം ദീര്‍ഘകാലം അഹമ്മദാബാദിലാണ് തങ്ങിയിരുന്നത്. മിക്കവാറും അദ്ദേഹം അഹമ്മദാബാദിന്റെ കമ്മിഷണറായിരുന്നു. ഇംഗ്ലണ്ടിലേക്ക് പോകുന്നതിന് മുമ്പ് സത്യേന്ദ്രനാഥ്ജി അദ്ദേഹത്തിന്റെ ഇളയ സഹോദരനെ അഹമ്മദാബാദില്‍ വച്ച് മാത്രം ആറുമാസം ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നതായി ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്. ഗുരുദേവന് അന്ന് 17 വയസുമാത്രമാണ് പ്രായമുണ്ടായിരുന്നത്. ആ കാലത്ത് തന്നെ അഹമ്മദാബാദില്‍ വച്ച് ഗുരുദേവന്‍ തന്റെ ഏറ്റവും ജനപ്രിയ നോവല്‍ ‘ഖുദിതോ പാഷാന്റെ’ ചില പ്രധാനപ്പെട്ട ഭാഗങ്ങളും കുറച്ച് കവിതകളും രചിച്ചിരുന്നു. ഒരു തരത്തില്‍ ഗുജറാത്ത് ഉള്‍പ്പെടെ രാജ്യത്തിന്റെ ഓരോ മുക്കുംമൂലയും ഗുരുദേവനെ ഒരു വിശ്വപൗരനാക്കി ഉയര്‍ത്തെഴുന്നേല്‍ക്കുന്നതില്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ തങ്ങളുടെ പങ്ക് വഹിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ,
    ഓരോ വ്യക്തിയും ജനിക്കുന്നത് ചില ലക്ഷ്യങ്ങള്‍ കൈവരിക്കാനാണെന്ന് ഗുരുദേവന്‍ വിശ്വസിച്ചിരുന്നു. ഓരോ കുട്ടികളെയും അവരുടെ ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിന് പ്രാപ്തരാക്കുന്നതില്‍ വിദ്യാഭ്യാസം വളരെ സുപ്രധാനമായ പങ്കുവഹിക്കുന്നുമുണ്ട്. ‘സ്‌നേഹത്തിന്റെ ശക്തി (പവര്‍ ഓഫ് അഫക്ഷന്‍)’ എന്ന കവിതയില്‍ കുട്ടികള്‍ക്ക് ഏത് തരത്തിലുള്ള വിദ്യാഭ്യാസമാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നതെന്നതിന്റെ സൂചന നമുക്ക് ലഭിക്കും. സ്‌കൂളുകളില്‍ നിന്നും വിദ്യാഭ്യാസം മാത്രമല്ല, നല്‍കേണ്ടതെന്ന് അദ്ദേഹം പറയുമായിരുന്നു. വിദ്യാഭ്യാസം എന്നത് കാലവും സ്ഥവുമായി കൂട്ടിക്കെട്ടാതെ ഒരു വ്യക്തിയുടെ സന്തുലിത വികസനത്തിന് വേണ്ട എല്ലാ വശങ്ങളുമുള്‍ക്കൊള്ളുന്നതാണ്. അതുകൊണ്ടാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പുറംലോകത്ത് എന്ത് നടക്കുന്നുവെന്നതും മറ്റ് രാജ്യങ്ങളില്‍ ജനങ്ങള്‍ എങ്ങനെയാണ് ജീവിക്കുന്നതെന്നും അവരുടെ സാമൂഹികമൂല്യങ്ങളും സാംസ്‌ക്കാരിക പാരമ്പര്യങ്ങള്‍ എന്താണെന്നും തുടങ്ങി പലതും നല്ലതുപോലെ ഉള്‍ക്കൊള്ളണമെന്ന് ഗുരുദേവന്‍ എല്ലായ്‌പ്പോഴും ആഗ്രഹിച്ചിരുന്നത്. ഇക്കാര്യങ്ങള്‍ മനസിലാക്കുന്നതിന് അദ്ദേഹം എപ്പോഴും ഊന്നല്‍ നല്‍കി. അതേസമയം ഒരാള്‍ തന്റെ ഇന്ത്യന്‍ സംസ്‌ക്കാരം മറക്കരുതെന്നും അദ്ദേഹം നിര്‍ബന്ധം പിടിച്ചു.
    കൃഷിയെക്കുറിച്ച് പഠിക്കാന്‍ അമേരിക്കയില്‍ പോയ തന്റെ മരുമകന്  കത്തിലൂടെ അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊടുത്തതായി എനിക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. കൃഷിയെക്കുറിച്ച് പഠിക്കുന്നത് മാത്രം പോര, പ്രാദേശികവാസികളെ സന്ദര്‍ശിക്കുന്നതും വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം തന്റെ മരുമകന് എഴുതി. ജനങ്ങളെ അറിയുന്ന പ്രക്രിയമൂലം സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുന്നുവെന്ന് തോന്നിയാല്‍ ഉടന്‍ തന്നെ ഒരു മുറിയില്‍ അടച്ചിരിക്കാനും അദ്ദേഹം കത്തില്‍ പറഞ്ഞിരുന്നു.
    ദേശീയ പ്രസ്ഥാനത്തില്‍ ടാഗോര്‍ ജിയുടെ വിദ്യാഭ്യാസവും ഇന്ത്യന്‍ തത്വശാസ്ത്രവും അകന്നു നില്‍ക്കുന്ന ഒന്നായി. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ദേശീയ ആഗോള ആശയങ്ങളുടെ അവിഭാജ്യഘടകങ്ങളായിരുന്നു, അവ നമ്മുടെ പ്രാചീന പാരമ്പര്യങ്ങളുടെ ഭാഗവുമായിരുന്നു. ഇവിടെ വിശ്വഭാരതയില്‍ വിദ്യാഭ്യാസത്തിന്റെ ഒരു വ്യത്യസ്ത ലോകം സൃഷ്ടിച്ചതിനുള്ള ഒരു കാരണം ഇതുമായിരിക്കാം. ലാളിത്യമാണ് ഇവിടുത്തെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനതത്വം. ഇന്നും മരങ്ങള്‍ക്ക് ചുവട്ടില്‍ തുറസ്സായ സ്ഥലത്താണ് ക്ലാസുകള്‍ നടത്തുന്നത്. മനുഷ്യനും പ്രകൃതിയും തമ്മില്‍ ഇവിടെ നേരിട്ടുള്ള ഒരു സംവാദമുണ്ട്. പ്രകൃതിയുടെ മടിത്തട്ടില്‍ വച്ച് സംഗീതം, ചിത്രകല, തിയേറ്റര്‍, അഭിനയം തുടങ്ങി മനുഷ്യജീവിതത്തിന്റെ എല്ലാ വശങ്ങളും പരിപോഷിപ്പിക്കുന്നു. ഗുരുദേവന്‍ എന്ത് സ്വപ്‌നത്തോടെയാണോ ഈ സ്ഥാപനത്തിന് തറക്കല്ലിട്ടത്, ഈ സ്ഥാപനം നിരന്തരം അത് പൂര്‍ത്തീകരിക്കുന്നതിലേക്ക് നിങ്ങുന്നുവെന്നതില്‍ എനിക്ക് സന്തോഷമുണ്ട്. വിദ്യാഭ്യാസത്തെ നൈപുണ്യവികസനവുമായി സംയോജിപ്പിച്ച് സാധാരണക്കാരുടെ ജീവിതത്തെ ഉയര്‍ത്തുന്നതിനുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ പ്രശംസനീയമാണ്. ഏകദേശം 50 ഗ്രാമങ്ങളുടെ വികസനത്തിനായി നിങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നതായി എനിക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് അറിഞ്ഞതോടെ എന്റെ ആശകളും അഭിലാഷങ്ങളും വികസിച്ചു. പ്രവര്‍ത്തിയോടെപ്പം പ്രത്യാശയും വളരും. നിങ്ങള്‍ ഇത്രയുമൊക്കെ ചെയ്തതോടെ നിങ്ങളെക്കുറിച്ചുള്ള എന്റെ പ്രതീക്ഷകളും ചെറുതായി ഉയര്‍ന്നിട്ടുണ്ട്.
സുഹൃത്തുക്കളെ,
    ഈ സ്ഥാപനം 2021ല്‍ 100-ാം വര്‍ഷം പൂര്‍ത്തിയാക്കും. അടുത്ത 2-3 വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ പരിശ്രമം 50 ഗ്രാമങ്ങള്‍ എന്നതില്‍ നിന്ന് നൂറോ, ഇരുനൂറോ ആയി വികസിപ്പിക്കാം. നിങ്ങളുടെ എല്ലാ പരിശ്രമങ്ങളും രാജ്യത്തിന്റെ ആവശ്യത്തിന് വേണ്ടി കൂട്ടിയോജിപ്പിക്കുകയെന്നതാണ് എനിക്ക് നിങ്ങളോടുള്ള അപേക്ഷ. ഉദാഹരണത്തിന്, 2021ല്‍ ഈ സ്ഥാപനത്തിന്റെ നൂറാം വാര്‍ഷികമാകുമ്പോള്‍ എല്ലാ കുടുംബങ്ങളിലും വൈദ്യുതി, പാചകവാതക കണക്ഷന്‍, ശൗചാലയം, അമ്മമാരേയും കുട്ടികളെയും രോഗപ്രതിരോമുള്ളവരാക്കുക, ജനങ്ങള്‍ക്ക് ഡിജിറ്റല്‍ ഇടപാടുകളില്‍ വിദ്യാഭ്യാസം നല്‍കുകയെന്ന എന്നതരത്തില്‍ നിങ്ങള്‍ 100 ഗ്രാമങ്ങള്‍, വികസിപ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കണം. അവര്‍ക്ക് പൊതു സേവനകേന്ദ്രങ്ങളെക്കുറിച്ചും ഓണ്‍ലൈന്‍ ഫോമുകള്‍ പൂരിപ്പിക്കുന്നതിനും  അറിവുണ്ടാക്കണം.
    ഉജ്ജ്വല പദ്ധതിയുടെ കീഴില്‍ പാചകവാതകകണക്ഷനുകള്‍ നല്‍കുന്നതും സ്വച്ച് ഭാരത് ദൗത്യത്തിന്റെ ഭാഗമായി ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതും സ്ത്രീകളുടെ ജീവിതം സുഗമമാക്കാനാണെന്നത് നിങ്ങള്‍ക്ക് നല്ലതുപോലെ അറിവുണ്ടാകും.
    ഗ്രാമങ്ങളില്‍, ശക്തിയുടെ ആരാധകരില്‍ നിങ്ങള്‍ നടത്തുന്ന പരിശ്രമങ്ങള്‍ ഈ നാട്ടിലെ സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാകും. അതോടൊപ്പം ഈ 100 ഗ്രാമങ്ങളേയും പ്രകൃതിയെ സ്‌നേഹിക്കുന്ന, പ്രകൃതിയെ ആരാധിക്കുന്ന ഗ്രാമങ്ങളായി മാറ്റാനുള്ള പരിശ്രമങ്ങളും നടത്താം. പ്രകൃതിയെ സംരക്ഷിക്കാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതുപോലെ, നിങ്ങളുടെ ദൗത്യത്തിന്റെ ഭാഗമാകാന്‍ ഈ ഗ്രാമീണര്‍ക്കും കഴിയും. വേണ്ടത്ര ജലം സംഭരിച്ചുകൊണ്ട് ഈ ഗ്രാമങ്ങള്‍ ജലസംരക്ഷണം എന്ന വീക്ഷണവും മുന്നോട്ടുകൊണ്ടുപോകണം. വിറകുകളുടെ ഉപയോഗം വേണ്ടെന്ന് വച്ച് വായുമലീനികരണവും ഇല്ലാതാക്കാം. ശുചിത്വം മനസില്‍ വച്ചുകൊണ്ട് ജൈവവളം ഉപയോഗിച്ചുകൊണ്ട് മണ്ണും സംരക്ഷിക്കാം. ഇത് നേടിയെടുക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ  ഗോബര്‍ ധന്‍ യോജന ഉപയോഗിക്കാം. ഒരു ചെക്കലിസ്റ്റ് ഉണ്ടാക്കി നിങ്ങള്‍ക്ക് ഈ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തീകരിക്കാം.
സുഹൃത്തുക്കളെ,
    ഇന്ന് നമ്മള്‍ പലതരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നുണ്ട്, സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷമായ 2022ല്‍ ഒരു നവ ഇന്ത്യ സൃഷ്ടിക്കാന്‍ 125 കോടി ഇന്ത്യക്കാര്‍ പ്രതിജ്ഞയെടുത്തിരിക്കുകയാണ്. ഈ പ്രതിജ്ഞ പിന്തുടരുന്നതിന് വിദ്യാഭ്യാസത്തിനും ഇതുപോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സവിശേഷ പങ്ക് വഹിക്കാനാകും. ഇത്തരം സ്ഥാപനങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍ക്ക് രാജ്യത്തിന് പുതിയ ഊര്‍ജ്ജവും ദിശയും നല്‍കാനാകും. നമ്മുടെ സര്‍വകലാശാലകള്‍ വെറും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മാത്രമല്ല സാമൂഹികജീവിതത്തില്‍ . അവയുടെ സജീവപങ്കാളിത്തം ഉറപ്പാക്കാനുള്ള പരിശ്രമങ്ങള്‍ നടന്നുവരികയാണ്.
    ഉന്നത് ഭാരത് അഭിയാന്റെ കീഴില്‍ സര്‍വകലാശാലകളെ ഗ്രാമീണവികസനവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ഗുരുദേവന്റെ വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ നവ ഇന്ത്യയുടെ ആവശ്യത്തിനനുസരിച്ച് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ ശക്തിപ്പെടുത്തുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കൊല്ലത്തെ ബജറ്റില്‍ പശ്ചാത്തലസൗകര്യങ്ങളുടെ പുനരുജ്ജീവനവും വിദ്യാഭ്യാസ സമ്പ്രദായവും(റീവൈറ്റലസൈിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് സിസ്റ്റം ഇന്‍ എഡ്യൂക്കേഷന്‍- റൈസ്) പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ കീഴില്‍ രാജ്യത്തെ വിദ്യാഭ്യാസസമ്പ്രദായം മെച്ചപ്പെടുത്തുന്നതിനായി അടുത്ത നാലുവര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപ ചെലവഴിക്കും. അക്കാദമിക ശൃംഖലയുടെ ആഗോള മുന്‍കൈയും ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ ലോകത്തെ മികച്ച അദ്ധ്യാപകരെ ഇന്ത്യന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്നതിന് ക്ഷണിക്കാം. 1000 കോടി രൂപയുടെ മുതല്‍ മുടക്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ ധനകാര്യ ഏജന്‍സി(ഹയര്‍ എഡ്യൂക്കേഷന്‍ ഫൈനാന്‍സിംഗ് ഏജന്‍സി) രൂപീകരിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഉന്നത ഗുണനിലവാരമുള്ള പശ്ചാത്തലസൗകര്യത്തിനായി നിക്ഷേപം നടത്തുന്നതിന് ഇത് സഹായിക്കും. ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ നൂതനാശയ മനോനില രൂപപ്പെടുത്തുന്നതിന് രാജ്യത്തങ്ങോളമിങ്ങോളം 2400 സ്‌കൂളുകളെ തെരഞ്ഞെടുത്തിട്ടുണ്ട്. ഈ സ്‌കൂളുകളില്‍ അടല്‍ ടിങ്കറിംഗ് ലാബുകള്‍ വഴി നമ്മള്‍ 6 മുതല്‍ 12-ാം ക്ലാസ് വരെയുള്ള കുട്ടികളെയാണ് കേന്ദ്രീകരിക്കുന്നത്. ആധുനിക സൗകര്യമുള്ള ഈ ലാബുകള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കും.
സുഹൃത്തുക്കളെ,
    വിദ്യാഭ്യാസത്തിലെ നൂതനാശയത്തിന് നിങ്ങളുടെ സ്ഥാപനം ജീവിക്കുന്ന ഒരു ഉദാഹരണമാണ്. നൂതനാശങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി അവതരിപ്പിച്ചിട്ടുള്ള പദ്ധതികളുടെ പരമാവധി ഗുണഫലങ്ങള്‍ വിശ്വഭാരതിയിലെ 11,000 ലധികം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിങ്ങളെല്ലാം ഈ സ്ഥാപനത്തില്‍ നിന്നും വിജയിച്ചുപോകുകയാണ്. ഗുരുദേവന്റെ ആശിര്‍വാദത്തോടെ നിങ്ങള്‍ക്കെല്ലാം ഒരു വീക്ഷണം ലഭിച്ചിട്ടുണ്ട്. വിശ്വഭാരതിയുടെ സ്വത്വവും ഒപ്പം വഹിച്ചുകൊണ്ടാണ് നിങ്ങള്‍ പോകുന്നത്.
    ഇതിന്റെ അഭിമാനം വര്‍ദ്ധിപ്പിക്കാനുള്ള പരിശ്രമവും കൂടി ഒപ്പം കൊണ്ടുപോകാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. 500-1000 ആളുകളുെട ജീവിതം നൂതനാശങ്ങള്‍ കൊണ്ട് മാറ്റിമറിക്കുന്ന വിദ്യാര്‍ത്ഥികളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ ഈ സ്ഥാപനത്തെ വണങ്ങും.
ഗുരുദേവന്‍ എന്താണ് പറഞ്ഞതെന്ന് ഓര്‍ക്കുക, ”ജോഡി തോര്‍ ദക് ഷുനേ കിയു നാ ആഷെ തബേ എക്‌ലാ ചലോ രേ.” ആരും നിങ്ങളോടൊപ്പം സഞ്ചരിക്കാന്‍ തയാറല്ലെങ്കിലും നിങ്ങളുടെ ലക്ഷ്യത്തിലേക്ക് ഒറ്റയ്ക്ക് പോകുക. എന്നാല്‍ ഇന്ന് ഇവിടെ വന്ന് ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നത് നിങ്ങള്‍ ഒരു പടി പോയാല്‍ നാലുപടി നിങ്ങള്‍കൊപ്പം വരാന്‍ ഗവണ്‍മെന്റ് തയാറാണെന്നാണ്. പൊതുജനപങ്കാളിത്തത്തിന് മാത്രമേ നമ്മുടെ രാജ്യത്തെ ഗുരുദേവന്‍ സ്വപ്‌നം കണ്ട ആഗ്രഹിച്ച 21-ാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയുകയുള്ളു.
സുഹൃത്തുക്കളെ,
തന്റെ മരണത്തിനും കുറച്ചുകാലത്തിന് മുമ്പ് ഗുരുദേവന്‍ ഗാന്ധിജിയോട് പറയുകയുണ്ടായി; എന്റെ ജീവിതത്തിന്റെ ഏറ്റവും വിലപ്പെട്ട നിധികള്‍ അവശേഷിക്കുന്ന ഒരു കപ്പലാണ് വിശ്വഭാരതിയെന്ന്. നമ്മളെല്ലാവരും, ഇന്ത്യയിലെ ജനങ്ങള്‍, അദ്ദേഹത്തിന്റെ ഈ അമൂല്യനിധിയെ പുഷ്ടിപ്പെടുത്തുമെന്നാണ് അദ്ദേഹം കരുതിയത്. അതുകൊണ്ട് ഈ നിധിയെ സംരക്ഷിക്കുകയെന്നത് മാത്രമല്ല, ഇവയെ സമ്പന്നമാക്കുകയെന്നതും നമ്മുടെ ഉത്തരവാദിത്തമാണ്. നവ ഇന്ത്യ എന്ന സ്വപ്‌നത്തിനൊപ്പം വിശ്വഭാരതി സര്‍വകലാശാല ലോകത്തിന് പുതിയ വഴികള്‍ കാണിച്ചുകൊടുക്കുമോ? ഇതോടെ ഞാന്‍ എന്റെ പ്രസംഗം അവസാനിപ്പിക്കുകയാണ്. നിങ്ങള്‍ക്ക് വളരെയധികം നന്ദി.
     നിങ്ങള്‍ക്ക് നിങ്ങളുടെ സ്വപ്്‌നങ്ങളോടൊപ്പം മാതാപിതാക്കളുടെയും ഈ സ്ഥാപനത്തിന്റേയും ഒപ്പം രാജ്യത്തിന്റേയും സ്വപ്‌നങ്ങളും പൂര്‍ത്തീകരിക്കാനാകട്ടെ. നിങ്ങള്‍ക്കെല്ലാം ശുഭാംശംസകള്‍! വളരെയധികം നന്ദി.

***