Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

​‘പരീക്ഷ പേ ചർച്ച’ വീണ്ടുമെത്തുന്നു​; പുതുമയാർന്നതും സജീവവുമായ രൂപത്തിൽ!: പ്രധാനമന്ത്രി


എല്ലാ ‘എക്സാം വാരിയേഴ്സി​’നോടും #ExamWarriors അവരുടെ രക്ഷിതാക്കളോടും അധ്യാപകരോടും ‘പരീക്ഷാ പേ ചർച്ച 2025’ കാണാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭ്യർഥിച്ചു. എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:

“‘പരീക്ഷ പേ ചർച്ച’ വീണ്ടുമെത്തുന്നു​; അതും പുതുമയാർന്നതും സജീവവുമായ രൂപത്തിൽ!

സമ്മർദമേതുമില്ലാത്ത പരീക്ഷകളുടെ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്ന വളരെ രസകരമായ 8 എപ്പിസോഡുകളുള്ള #PPC2025 കാണാൻ എല്ലാ #ExamWarriors-നോടും മാതാപിതാക്കളോടും അധ്യാപകരോടും അഭ്യർഥിക്കുന്നു!”

***

SK