Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പരീക്ഷ പേ ചര്‍ച്ചയെ ഉത്സാഹത്തോടെ ഉറ്റുനോക്കുന്നു: പ്രധാനമന്ത്രി


‘പരീക്ഷ പേ ചര്‍ച്ച’യില്‍ പരീക്ഷാ പോരാളികളുടെ ഒത്തുചേരല്‍ താന്‍ ഉത്സാഹത്തോടെ ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പറഞ്ഞു.
പരീക്ഷകള്‍ രസകരവും സമ്മര്‍ദ്ദരഹിതവുമാക്കുന്നതിനെക്കുറിച്ച് മുന്‍ പി.പി.സി പരിപാടികളില്‍ നിന്നുള്ള വിഷയങ്ങളും പ്രായോഗിക നുറുങ്ങുകളും അദ്ദേഹം പങ്കുവച്ചു.

”പരീക്ഷാ സമ്മര്‍ദത്തെ മറികടക്കാനുള്ള വഴികളെക്കുറിച്ച് കൂട്ടായി തന്ത്രങ്ങള്‍ മെനയുന്നതിനായി പരീക്ഷാ പേ ചര്‍ച്ചയില്‍ പരീക്ഷാ പോരാളികളുടെ അവിസ്മരണീയമായ ഒത്തുചേരല്‍ ഞാന്‍ ഉത്സാഹത്തോടെ ഉറ്റുനോക്കുകയാണ്. നമുക്ക് ആ പരീക്ഷാ പേടിയെ അവസരങ്ങളുടെ ജാലകമാക്കി മാറ്റാം…” പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.

NS