Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പരീക്ഷാ സമ്മർദ്ദത്തെയും ഉത്കണ്ഠയെയും വിജയകരമായി മറികടന്ന മികച്ച വിദഗ്ദ്ധരിൽ നിന്ന് അനുഭവങ്ങൾ ശ്രവിക്കൂ : പ്രധാനമന്ത്രി


പരീക്ഷാ സമ്മർദ്ദത്തെയും ഉത്കണ്ഠയെയും വിജയകരമായി മറികടന്ന യുവ ‘എക്സാം വാരിയേഴ്സിനെ’ ഉൾപ്പെടുത്തി ‘പരീക്ഷാ പേ ചർച്ച’ 2025 ന്റെ ഒരു പ്രത്യേക എപ്പിസോഡ് ഫെബ്രുവരി 18 ന് രാവിലെ 11 മണിക്ക് സംപ്രേഷണം ചെയ്യും. പരീക്ഷാ സമ്മർദ്ദത്തെയും ഉത്കണ്ഠയെയും മറികടക്കുന്നതിനെക്കുറിച്ചും സമ്മർദ്ദത്തിനു കീഴിൽ ശാന്തത കൈവരിക്കുന്നതിനായുള്ള അവരുടെ അനുഭവങ്ങൾ, ഉൾക്കാഴ്ചകൾ എന്നിവ എപ്പിസോഡിൽ  പ്രദർശിപ്പിക്കും.

സോഷ്യൽ മീഡിയയിൽ ഈ പ്രത്യേക എപ്പിസോഡ് പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി X-ൽ കുറിച്ചതിങ്ങനെ;

“മികച്ച വിദഗ്ധരിൽ നിന്ന് അനുഭവങ്ങൾ ശ്രവിക്കൂ… പരീക്ഷാ സമ്മർദ്ദത്തെയും ഉത്കണ്ഠയെയും വിജയകരമായി മറികടന്ന #ExamWarriors. നാളത്തെ ‘പരീക്ഷ പേ ചർച്ച’യിൽ എന്റെ യുവ സുഹൃത്തുക്കൾ അവരുടെ അനുഭവങ്ങൾ പങ്കിടും.”

-NK-