Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പരിഷ്ക്കരിക്കുക, നടപ്പിലാക്കുക, രൂപാന്തരപ്പെടുത്തുക എന്ന തത്വം  ബിസ്സിനസ്സ് നടത്തിപ്പ് സുഗമമാക്കലിൽ   നിരവധി നേട്ടങ്ങൾക്ക് ശക്തി പകരുന്നു: പ്രധാനമന്ത്രി 


‘പരിഷ്‌ക്കരിക്കുക, നടപ്പിലാക്കുക, പരിവർത്തനം ചെയ്യുക എന്ന തത്വം ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിൽ നിരവധി നേട്ടങ്ങൾക്ക് ശക്തി പകരുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഈ നേട്ടങ്ങൾ പ്രത്യേകിച്ച് ഇന്ത്യയിലെ യുവാക്കൾക്ക് നേട്ടങ്ങൾ നൽകുകയും സമ്പത്തിന്റെ സ്രഷ്ടാക്കൾ ആകാനുള്ള അവരുടെ അഭിലാഷങ്ങൾക്ക് ചിറകു നൽകുകയും ചെയ്യുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.

MyGov ന്റെ ഒരു ത്രെഡ് ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“പരിഷ്ക്കരണം, പ്രകടനം, പരിവർത്തനം” എന്ന തത്വത്താൽ നയിക്കപ്പെടുന്ന, ‘വ്യാപാരം എളുപ്പമാക്കുന്നതിൽ’ നിരവധി നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ നേട്ടങ്ങൾ ഇന്ത്യയിലെ യുവാക്കൾക്ക് പ്രത്യേകിച്ചും പ്രയോജനം ചെയ്യുകയും സമ്പത്ത് സ്രഷ്ടാക്കൾ ആകാനുള്ള അവരുടെ അഭിലാഷങ്ങൾക്ക് ചിറകു നൽകുകയും ചെയ്യുന്നു.

–ND–

 

Powered by the principle of ‘Reform, Perform and Transform’, there have been many gains in ‘Ease of Doing Business.’ These gains particularly benefit the youth of India and give wings to their aspirations of becoming wealth creators. #8YearsOfEODB https://t.co/c4EC2h1Ete

— Narendra Modi (@narendramodi) June 1, 2022