Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പരിക്ഷാ പേ ചര്‍ച്ച: പ്രധാനമന്തി വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തി

പരിക്ഷാ പേ ചര്‍ച്ച: പ്രധാനമന്തി വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തി

പരിക്ഷാ പേ ചര്‍ച്ച: പ്രധാനമന്തി വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തി

പരിക്ഷാ പേ ചര്‍ച്ച: പ്രധാനമന്തി വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തി


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിദ്യാര്‍ഥികളുമായി പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചു സംവദിച്ചു. ന്യൂഡെല്‍ഹിയിലെ തല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കുട്ടികളുടെ സംശയങ്ങള്‍ക്കു പ്രധാനമന്ത്രി മറുപടി നല്‍കി. ഇതിനുപുറമേ, വിവിധ ടെലിവിഷന്‍ ചാനലുകളിലൂടെയും നരേന്ദ്ര മോദി മൊബൈല്‍ ആപ്പിലൂടെയും മൈഗവ് സംവിധാനത്തിലൂടെയും കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിച്ചു.
വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും കുടുംബങ്ങളുടെയും സുഹൃത്തായാണു താന്‍ സംവാദത്തിനെത്തിയതെന്നു ചടങ്ങിനു തുടക്കം കുറിച്ചുകൊണ്ടു പ്രധാനമന്ത്രി വ്യക്തമാക്കി. വിവിധ ഉപാധികളിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പത്തു കോടിയോളം പേരുമായാണു താന്‍ സംവദിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നിലെ വിദ്യാര്‍ഥിയെ ഇപ്പോഴും സജീവമാക്കി നിര്‍ത്താന്‍ സാധിക്കുന്നതിന് തന്നില്‍ മൂല്യങ്ങള്‍ വളര്‍ത്തിയ തന്റെ അധ്യാപകരോടുള്ള കടപ്പാട് പ്രധാനമന്ത്രി വെളിപ്പെടുത്തി.
രണ്ടു മണിക്കൂറോളം നീണ്ട പരിപാടിയില്‍ പരിഭ്രമം, ഉല്‍ക്കണ്ഠ, ഏകാഗ്രത, സമ്മര്‍ദം, രക്ഷിതാക്കളുടെ പ്രതീക്ഷകള്‍, അധ്യാപകരുടെ പങ്ക് തുടങ്ങി പല കാര്യങ്ങളെക്കുറിച്ചും വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രിയോടു ചോദിച്ചു. നര്‍മവും ഉദാഹരണങ്ങളുമൊക്കെ നിറഞ്ഞ മറുപടികളാണ് അദ്ദേഹം നല്‍കിയത്.
ആത്മവിശ്വാസം ഉണര്‍ത്താനും പരീക്ഷയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയും പരീക്ഷ സൃഷ്ടിക്കുന്ന സമ്മര്‍ദവും നേരിടാനും പ്രാപ്തരാക്കുന്നതിനായി സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ പ്രധാനമന്ത്രി ഉദ്ധരിച്ചു. ജീവനു തന്നെ ഭീഷണി ഉയര്‍ത്തിയ അപകടം കഴിഞ്ഞ് കേവലം 11 മാസങ്ങള്‍ക്കകം ശൈത്യകാല ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ കനേഡിയല്‍ സ്‌നോബോര്‍ഡര്‍ മാര്‍ക്ക് മക്‌മോറിസിന്റെ ഉദാഹരണം അദ്ദേഹം കുട്ടികളുടെ ശ്രദ്ധയില്‍പ്പെടുത്തി.
ഏകാഗ്രതയെക്കുറിച്ചു വിശദീകരിക്കവേ, മന്‍ കീ ബാത്തില്‍ താന്‍ ചൂണ്ടിക്കാട്ടിയ മഹാനായ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ ഉപദേശം പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. കളിക്കുമ്പോള്‍ കളിയില്‍ മാത്രമാണു ശ്രദ്ധിക്കുകയെന്നും ഭൂതകാലത്തെക്കുറിച്ചോ ഭാവികാലത്തെക്കുറിച്ചോ താന്‍ വ്യാകുലപ്പെടാറില്ലെന്നുമാണു തെന്‍ഡുല്‍ക്കര്‍ വ്യക്തമാക്കിയിട്ടുള്ളത്.
ഏകാഗ്രത വര്‍ധിപ്പിക്കാന്‍ യോഗ അഭ്യസിക്കുന്നതു നല്ലതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
സമ്മര്‍ദത്തെക്കുറിച്ചു വിശദീകരിക്കവേ, തന്നോടു തന്നെ മല്‍സരിക്കുന്ന അനുസ്പര്‍ധയാണു മറ്റുള്ളവരോടു മല്‍സരിക്കുന്ന പ്രതിസ്പര്‍ധയെക്കാള്‍ പ്രധാനമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. താന്‍ നേരത്തേ നേടിയതിലും മെച്ചമുണ്ടാക്കാനാണ് ഓരോരുത്തരും ശ്രമിക്കേണ്ടതെന്നു പ്രധാനമന്ത്രി വിദ്യാര്‍ഥികളെ ഉപദേശിച്ചു. എല്ലാ രക്ഷിതാക്കളും മക്കള്‍ക്കായി ത്യാഗം സഹിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, കുട്ടികള്‍ നേട്ടമുണ്ടാക്കുക എന്നതു സമൂഹത്തിനു മുന്നിലുള്ള അഭിമാനപ്രശ്‌നമായി കാണരുതെന്ന് ആഹ്വാനം ചെയ്തു. ഓരോ കുട്ടിക്കും സവിശേഷമായ പ്രതിഭയുണ്ടെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ഇന്റലക്ച്വല്‍ കോഷ്യന്റ്, ഇമോഷണല്‍ കോഷ്യന്റെ എന്നിവ ഒരു വിദ്യാര്‍ഥിയുടെ ജീവിതത്തില്‍ എത്രത്തോളം പ്രസക്തമാണെന്ന് അദ്ദേഹം വിവരിച്ചു.
സമയം ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ചു പരാമര്‍ശിക്കവേ, ഒരു വര്‍ഷത്തേക്ക് ഒരു ടൈംടേബിള്‍ മാത്രം മതിയാകില്ല വിദ്യാര്‍ഥികള്‍ക്കെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആവശ്യമെങ്കില്‍ ഇതില്‍ മാറ്റം വരുത്തണമെന്നും സമയം ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.