Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പതിനാലാമത് ബ്രിക്‌സ് ഉച്ചകോടി 2022-ല്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ ഉദ്ഘാടന പ്രസംഗം

പതിനാലാമത് ബ്രിക്‌സ് ഉച്ചകോടി 2022-ല്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ ഉദ്ഘാടന പ്രസംഗം


ആദരണീയരായ പ്രസിഡന്റ് ഷി, പ്രസിഡന്റ് റംഫോസ, പ്രസിഡന്റ് ബോള്‍സോനാരോ, പ്രസിഡന്റ് പുടിന്‍,

ഒന്നാമതായി, അന്താരാഷ്ട്ര യോഗ ദിനത്തില്‍, എല്ലാ ബ്രിക്സ് രാജ്യങ്ങളിലും നടന്ന ഗംഭീരമായ ദിനാചരണത്തിനു ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു. നിങ്ങളുടെ സംഘങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ച പിന്തുണയ്ക്ക് നന്ദി അറിയിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.

 ശ്രേഷ്ഠരേ,

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും, കൊവിഡ് മഹാമാരിയുടെ വെല്ലുവിളികള്‍ക്കിടയിലാണു നാം ഈവിധം കണ്ടുമുട്ടുന്നത്.

ആഗോളതലത്തില്‍ പകര്‍ച്ചവ്യാധിയുടെ തോത് മുമ്പത്തേക്കാള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും, അതിന്റെ പല ദൂഷ്യഫലങ്ങളും ആഗോള സമ്പദ്വ്യവസ്ഥയില്‍ ഇപ്പോഴും ദൃശ്യമാണ്.

 ബ്രിക്സ് അംഗരാജ്യങ്ങളായ നമുക്ക് ആഗോള സമ്പദ്വ്യവസ്ഥയുടെ ഭരണത്തെക്കുറിച്ച് സമാന വീക്ഷണമാണല്ലോ ഉള്ളത്.

 അതിനാല്‍ കൊവിഡിന് ശേഷമുള്ള ആഗോള വീണ്ടെടുക്കലിന് ഉപയോഗപ്രദമായ സംഭാവന നല്‍കാന്‍ നമ്മുടെ പരസ്പര സഹകരണത്തിന് കഴിയും.

 വര്‍ഷങ്ങളായി, നാം ബ്രിക്സില്‍ നിരവധി സ്ഥാപനപരമായ പരിഷ്‌കാരങ്ങള്‍ നടത്തി, അത് ഈ സംഘടനയുടെ ഫലപ്രാപ്തി വര്‍ദ്ധിപ്പിച്ചു.

 നമ്മുടെ ന്യൂ ഡെവലപ്മെന്റ് ബാങ്കിന്റെ അംഗസംഖ്യയും വര്‍ദ്ധിച്ചു എന്നതും സന്തോഷകരമായ കാര്യമാണ്.

 നമ്മുടെ പരസ്പര സഹകരണത്തില്‍ നിന്ന് നമ്മുടെ പൗരന്മാരുടെ ജീവിതത്തിന് നേരിട്ട് പ്രയോജനം ലഭിക്കുന്ന നിരവധി മേഖലകളുണ്ട്.

ഉദാഹരണത്തിന്, വാക്സിന്‍ ഗവേഷണ, വികസന കേന്ദ്രം (ആര്‍ ആന്‍ഡ് ഡി സെന്റര്‍) സ്ഥാപിക്കല്‍, കസ്റ്റം വിഭാഗങ്ങള്‍ തമ്മിലുള്ള ഏകോപനം, പങ്കിട്ട ഉപഗ്രഹശ്രേണി സ്ഥാപിക്കല്‍, ഔഷധ ഉല്‍പ്പന്നങ്ങളുടെ പരസ്പര അംഗീകാരം തുടങ്ങിയവ.

അത്തരം പ്രായോഗിക നടപടികള്‍ ബ്രിക്‌സിനെ ഒരു സവിശേഷ അന്താരാഷ്ട്ര സംഘടനയാക്കി മാറ്റുന്നു, അതിന്റെ ശ്രദ്ധ സംഭാഷണത്തില്‍ മാത്രം ഒതുങ്ങുന്നില്ല.

ബ്രിക്‌സ് യുവജന ഉച്ചകോടികള്‍, ബ്രിക്‌സ് സ്പോര്‍ട്സ്, നമ്മുടെ പൊതുസമൂഹ സംഘടനകള്‍ക്കും ചിന്താകേന്ദ്രങ്ങള്‍ക്കുമിടയിലുള്ള വിനിമയത്തിലെ വര്‍ദ്ധനവ് എന്നിവ നമ്മുടെ ആളുകള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തി.

 ഇന്നത്തെ ചര്‍ച്ച നമ്മുടെ ബ്രിക്‌സ് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്.

 നന്ദി.
–ND–