Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പതിനഞ്ചാമത് ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യൻ ടീമിന്റെ മിന്നുന്ന പ്രകടനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു


പതിനഞ്ചാമത് ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 55 മെഡലുകൾ നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
‘അവിശ്വസനീയമായ നേട്ടം!
15-ാമത് ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനത്തിന് നമ്മുടെ ഷൂട്ടർമാർക്ക് അഭിനന്ദനങ്ങൾ. 21 സ്വർണം ഉൾപ്പെടെ 55 മെഡലുകളും, ഒപ്പം 6 2024 പാരിസ് ഒളിംപിക്‌സ് ക്വാട്ടകളും അവർ കൈയടക്കിയിരിക്കുന്നു. അവരുടെ നൈപുണ്യവും നിശ്ചയദാർഢ്യവും അചഞ്ചലമായ ഉത്സാഹവും യഥാർത്ഥത്തിൽ രാജ്യത്തെ അഭിമാനം കൊള്ളിക്കുന്നു.’

******

SK