പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ കാലാവധി 2019 നവംബര്‍ 30 വരെ ദീര്‍ഘിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. പരിഷ്‌കരണങ്ങള്‍ കണക്കിലെടുത്ത് മതിപ്പ് സാമ്പത്തിക രൂപരേഖയ്ക്കുള്ള വിവിധ താരതമ്യ എസ്റ്റിമേറ്റുകള്‍ പരിശോധിക്കാനും 2020-2025 കാലയളവിലേക്കുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് അന്തിമ രൂപം നല്‍കാനും ഇത് ധനകാര്യ കമ്മീഷനെ സഹായിക്കും.
പശ്ചാത്തലം;
2017 നവംബര്‍ 27 നാണ് രാഷ്ട്രപതി പതിനഞ്ചാം ധനകാര്യ കമ്മീഷനെ നിയമിച്ചത്. ഭരണഘടനയുടെ 280 ാം അനുച്ഛേദത്തിലെ ഒന്നാം ഉപവകുപ്പും 1951 ലെ ധനകാര്യ കമ്മീഷന്‍ രൂപീകരണ നിയമവും ആധാരമാക്കിയാണ് കമ്മീഷനെ നിയമിച്ചത്. പരിഗണനാ വിഷയങ്ങള്‍ക്കനുസരിച്ച്, 2020 ഏപ്രില്‍ 1 മുതല്‍ 5 വര്‍ഷത്തേക്കുള്ള റിപ്പോര്‍ട്ട് ഈ വര്‍ഷം ഒക്ടോബര്‍ 30 നകമാണ് (2019 ഒക്ടോബര്‍ 30) കമ്മീഷന്‍ സമര്‍പ്പിക്കേിയിരുന്നത്.
ആസൂത്രണ കമ്മീഷന്‍ നിര്‍ത്തലാക്കി പകരം നിതി ആയോഗ് കൊു വരല്‍, പദ്ധതിയിതര, പദ്ധതി ചെലവുകള്‍ തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കല്‍, ബജറ്റ് ഒരു മാസം മുന്നോട്ടാക്കി പുതിയ സാമ്പത്തിക വര്‍ഷത്തിനു മുന്‍പ് ഫെബ്രുവരി 1 ന് പാസ്സാക്കല്‍, 2017 ജൂലൈ മുതല്‍ ചരക്കു സേവന നികുതി നടപ്പിലാക്കല്‍, വായ്പാ-ധനകമ്മി പാത വ്യക്തമാക്കുന്ന പുതിയ ധന ഉത്തരവാദിത്ത ബജറ്റ് കൈകാര്യം ചെയ്യല്‍ രൂപഘടന നടപ്പിലാക്കല്‍ എന്നിങ്ങനെ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കിയ സുപ്രധാന ധനകാര്യ/ബജറ്റ് പരിഷ്‌കരണത്തിന്റെ പശ്ചാത്തലത്തിലാണ് പതിനഞ്ചാം ധനകാര്യ കമ്മീഷന് രൂപം നല്‍കുന്നത്.
മേല്‍പ്പറഞ്ഞ പരിഷ്‌കരണങ്ങളെല്ലാം കമ്മീഷന്റെ പരിഗണനാ വിഷയങ്ങളായി കണക്കിലെടുത്തിട്ടു്. കേന്ദ്ര ഗവണ്‍മെന്റിന്റെയും സംസ്ഥാനങ്ങളുടെയും വരവും ചെലവും നിശ്ചയിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നത് ഏറെ സമയമെടുക്കുന്ന പ്രവൃത്തിയാണ്. കാലക്രമമനുസരിച്ചുള്ള വിവരശേഖരവും അവയുടെ പൊരുത്തവും വെല്ലുവിളി ഉയര്‍ത്തുന്നതിനാലാണത്.
***