പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി സ്മാരകമായി രണ്ടു സമിതികള്‍ രൂപീകരിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അനുമതി.
149 അംഗ ദേശീയ സമിതിയുടെ അധ്യക്ഷന്‍ പ്രധാനമന്ത്രിയും 23 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അധ്യക്ഷന്‍ ആഭ്യന്തര മന്ത്രി ശ്രീ. രാജ്നാഥ് സിങ്ങും ആയിരിക്കും.
മുന്‍ പ്രധാനമന്ത്രിമാരായ ശ്രീ. അടല്‍ ബിഹാരി വാജ്പേയി, ശ്രീ. എച്ച്.ഡി.ദേവഗൗഡ, കേന്ദ്ര മന്ത്രിമാരായ ശ്രീ. രാജ്നാഥ് സിങ്, ശ്രീമതി സുഷമ സ്വരാജ്, ശ്രീ. അരുണ്‍ ജെയ്റ്റ്ലി, ശ്രീ. മനോഹര്‍ പരീക്കര്‍, മുന്‍ ഉപപ്രധാനമന്ത്രി ശ്രീ. എല്‍.കെ.അദ്വാനി, ബി.ജെ.പി. പ്രസിഡന്റ് ശ്രീ. അമിത് ഷാ തുടങ്ങിയവര്‍ ദേശീയ സമിതിയില്‍ അംഗങ്ങളാണ്.
ദേശീയ സമിതിയില്‍ ബിഹാര്‍ മുഖ്യമന്ത്രി ശ്രീ. നിതീഷ് കുമാര്‍, മുന്‍ കൃഷിമന്ത്രി ശ്രീ. ശരദ് പവാര്‍, രാജ്യസഭാ എം.പി. ശ്രീ. ശരത് യാദവ്, യോഗ ഗുരു ബാബാ രാംദേവ്, ഗാനരചയിതാവ് ശ്രീ. പ്രസൂണ്‍ ജോഷി, സിനിമാ സംവിധായകന് ശ്രീ. ചന്ദ്രപ്രകാശ് ദ്വിവേദി, മുന്‍ ഹോക്കി താരം ശ്രീ. ധന്‍രാജ് പിള്ള, മുന്‍ ബാഡ്മിന്റണ്‍ താരവും കോച്ചുമായ ശ്രീ. പുല്ലേല ഗോപിചന്ദ്, സുലഭ് ഇന്റര്‍നാഷണല്‍ സ്ഥാപകന്‍ ശ്രീ. ബിന്ദേശ്വര്‍ പഥക് എന്നിവര്‍ ദേശീയ കമ്മിറ്റിയില്‍ ഉണ്ട്. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ശ്രീ. ആര്.സി.ലഹോട്ടി, മുന്‍ എയര്‍ ചീഫ് മാര്‍ഷല്‍ ശ്രീ. എസ്.കൃഷ്ണസ്വാമി, ഭരണഘടനാ വിദഗ്ധന്‍ ശ്രീ. സുഭാഷ് കശ്യപ്, പരിസ്ഥിതി പ്രവര്ത്തകന് ശ്രീ. സി.പി.ഭട്ട് എന്നിവരും ദേശീയ സമിതിയിലുണ്ട്. ഇതിനു പുറമെ, ഏതാനും ഗവര്‍ണര്‍മാരും മുഖ്യമന്ത്രിമാരും ശാസ്ത്രജ്ഞരും പത്രപ്രവര്‍ത്തകരും വിദ്യാഭ്യാസ വിദഗ്ധരും സാമൂഹ്യപ്രവര്‍ത്തകരും ആത്മീയ നേതാക്കളും ഉള്‍പ്പെടും.
കേന്ദ്രമന്ത്രി ഡോ. മഹേഷ് ശര്‍മയായിരിക്കും സമിതിയുടെ കണ്‍വീനര്‍.