പഞ്ചാബിലെ രവി നദിക്ക് കുറുകെയുള്ള ഷാപ്പൂര്‍കണ്ടി അണക്കെട്ട് പദ്ധതി നടപ്പാക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. ഇതിനായി കേന്ദ്ര സഹായമായി 485.38 കോടി രൂപ (ജലസേചന ഘടകത്തിനായി) 2018-19 മുതല്‍ 2022-23 വരെയുള്ള അഞ്ചുവര്‍ഷം കൊണ്ട് നല്‍കും.
ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ രവി നദിയില്‍ നിന്നും ഇപ്പോള്‍ മാധോപൂര്‍ ഹെഡ്‌വര്‍ക്കിലൂടെ താഴേക്ക് ഒഴുകി പാക്കിസ്ഥാനിലേക്ക് പോകുന്നതിലൂടെ നഷ്ടപ്പെടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാനാകും.
വിശദാംശങ്ങള്‍
– പദ്ധതി പൂര്‍ത്തിയാകുന്നതോടെ പഞ്ചാബില്‍ 5000 ഹെക്ടറിനും ജമ്മു കാശ്മീരില്‍ 32,173 ഹെക്ടര്‍ ഭൂമിയിലും ജലസേചന ശേഷി ലഭിക്കും.
– ഷാപ്പൂര്‍കണ്ടി അണക്കെട്ട് പദ്ധതിക്ക് വേണ്ടിയുള്ള കേന്ദ്ര സഹായത്തിന്റെ ഫണ്ടിംഗ് നബാര്‍ഡ് വഴി നിലവിലുള്ള ദീര്‍ഘകാല ജലസേചന വായ്പ്പാ പദ്ധതിക്ക് കീഴിലുള്ള 99 പി.എം.കെ.എസ്.വൈ-എ.ഐ.ബി.പി പദ്ധതിയിലൂടെയായിരിക്കും.
– കേന്ദ്ര ജല കമ്മിഷന്റെ നേതൃത്വത്തില്‍ നിലവിലുള്ള നിരീക്ഷണ സംവിധാനത്തിന് പുറമെ കേന്ദ്ര ജല കമ്മിഷന്റെ നേതൃത്വം നല്‍കുന്നതും പഞ്ചാബിലേയും ജമ്മു കാശ്മീരിലേയും ബന്ധപ്പെട്ട ചീഫ് എഞ്ചിനീയര്‍മാരും മറ്റ് ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു സമിതി പദ്ധതിയുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്നതിനായി രൂപീകരിക്കും.
– കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന്റെ ജലസേചനം വെള്ളപ്പൊക്ക നിയന്ത്രണം, ബഹുതല പദ്ധതികള്‍ എന്നിവയുടെ ഉപദേശക സമിതി രണ്ടാമത്തെ പരിഷ്‌ക്കരിച്ച ചെലവ് 2,715.70 കോടി രൂപയായി 2018 ഒക്‌ടോബര്‍ 31ന് നടന്ന 138-ാമത് യോഗത്തില്‍ അംഗീകരിച്ചു(2018 ഫെബ്രുവരി വിലനിലവാരത്തില്‍).
485.38 കോടി രൂപയുടെ കേന്ദ്രസഹായത്തോടെ പഞ്ചാബ് ഗവണ്‍മെന്റ് ഈ പദ്ധതി നടപ്പാക്കും, 2022 ജൂണില്‍ പദ്ധതി പൂര്‍ത്തിയാക്കും.
നേട്ടങ്ങള്‍
മാധോപൂര്‍ ഹെഡ് വര്‍ക്ക്‌സിലൂടെ താഴോട്ട് ഒഴുകി പാക്കിസ്ഥാനിലേക്ക് പോയി രവി നദിയിലെ കുറേ വെള്ളം ഇപ്പോള്‍ പാഴാകുകയാണ്. അവര്‍ക്കും പഞ്ചാബിനും ജമ്മുകാശ്മീരിനുമുള്ളതുപോലുള്ള ആവശ്യം ഇതിലുണ്ട്. ഈ പദ്ധതിയുടെ നടത്തിപ്പിലൂടെ അത്തരത്തില്‍ പാഴാകുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കും.
– പദ്ധതി പൂര്‍ത്തിയാകുന്നതോടെ പഞ്ചാബില്‍ 5000 ഹെക്ടറിനും ജമ്മുകാശ്മീരില്‍ 32,173 ഹെക്ടറിലും അധികം ജലസേചനം ലഭിക്കും.
-ഇതിന് പുറമെ ഇവിടെ നിന്നും വെള്ളം തുറന്നുവിടുന്നത് അപ്പര്‍ ബാരി ദോബ് കനാല്‍ (യു.ബി.ഡി.സി) സംവിധാനത്തിന് കീഴിലുളള 1.18 ലക്ഷം വിസ്തൃതിയുള്ള പ്രദേശത്തെ കൃഷിക്ക് ഗുണകരമാകും. ഈ പദ്ധതിയിലൂടെ ഈ പ്രദേശത്തെ ജലവിതരണം കാര്യക്ഷമമായി നിയന്ത്രിക്കാനും പരിപാലിക്കാനും കഴിയും. ഇതിലൂടെ ഈ മേഖലയിലെ ജലസേചനത്തിന് ഗുണവുമുണ്ടാകും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പഞ്ചാബിന് 206 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും കഴിയും.
ചെലവ്
ഷാപ്പൂര്‍കണ്ടി അണക്കെട്ട് പദ്ധതിയുടെ ബാക്കി പണിക്ക് വേണ്ടിരുന്ന ഘടകം 1973.53 കോടി രൂപയാണ് (ഇതില്‍ ജലസേചന ഘടകം 564.63 കോടി രൂപ, വൈദ്യുതി വിഹിതം 1408 കോടി) ഇതിന് 485.38 കോടി രൂപയുടെ കേന്ദ്രസഹായവുമുണ്ട്.
ഗുണഭോക്താക്കള്‍:
പഞ്ചാബിലെ 5000 ഹെക്ടര്‍ ഭൂമിയും ജമ്മുകാശ്മിരില്‍ 32.172 ഹെക്ടര്‍ ഭൂമിയ്ക്കും ജലസേചനം ലഭിക്കും. പദ്ധതിയുടെ നടപ്പാക്കല്‍ അവിദഗ്ധ തൊഴിലാളികള്‍ക്കായി 6.2 ലക്ഷം മനുഷ്യപ്രയത്‌ന ദിനങ്ങള്‍ സൃഷ്ടിക്കും. 6.2 മനുഷ്യ തൊഴില്‍ ദിനങ്ങള്‍ അര്‍ദ്ധ വിഗദഗ്ധ തൊഴിലാളികള്‍ക്കും 1.67 മനുഷ്യതൊഴില്‍ ദിനങ്ങള്‍ വിദഗ്ധ തൊഴിലാളിക്കും ലഭിക്കും.
പശ്ചാത്തലം
സിന്ധുനദിയിലെ വെള്ളം പങ്കുവയ്ക്കുന്നതിനായി 1960ല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഇന്‍ഡസ് വാട്ടര്‍ ട്രീറ്റ്‌മെന്റ് ഉടമ്പടി ഒപ്പുവച്ചിരുന്നു. ഈ ഉടമ്പടി പ്രകാരം കിഴക്കുള്ള മൂന്ന് നദികളായ രവി, ബീയാസ്, സത്‌ലജ് എന്നിവയിലെ വെള്ളം ഇന്ത്യയ്ക്ക് ഉപയോഗിക്കാന്‍ പൂര്‍ണ്ണ അധികാരം ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു.
മാധോപുര ഹെഡ്‌വര്‍ക്ക്‌സ് വഴി രവി നദിയിലെ കുറച്ച് വെള്ളം താഴോട്ടൊഴുകി പാക്കിസ്ഥാനിലേക്ക് പോകുന്നു. ഈ പദ്ധതിയുടെ നടപ്പാക്കലിലുടെ അത്തരത്തിലുള്ള വെള്ളം നഷ്ടപ്പെടുത്തുന്നത് കുറയ്ക്കും.
പഞ്ചാബും ജമ്മുകാശ്മീരുമായി 1979 ജനുവരിയില്‍ ഒരു ഉഭയകക്ഷി കരാര്‍ ഇതിന് വേണ്ടി ഒപ്പിട്ടിരുന്നു. ഈ കരാര്‍ പ്രകാരം രജ്ഞിത് സാഗര്‍ ഡാമിന്റേയും( തേയിന്‍ ഡാം) ഷാപ്പൂര്‍കണ്ടി അണക്കെട്ടിന്റെയും നിര്‍മ്മാണം പഞ്ചാബ് ഗവണ്‍മെന്റാണ് ഏറ്റെടുക്കേണ്ടത്. രജ്ഞിത സാഗര്‍ ഡാം 2000 ഓഗസ്റ്റില്‍ കമ്മിഷന്‍ ചെയ്തിരുന്നു.
ഈ പദ്ധതിക്ക് 2001ല്‍ ആസൂത്രണകമ്മീഷന്‍ പ്രാഥമികാനുമതി നല്‍കി. പദ്ധതിയിലെ ഇറിഗേഷന്‍ ഘടകം ലഭ്യമാക്കുന്നതിനായി ഈ മന്ത്രാലയത്തില്‍ കീഴിലുള്ള ആക്‌സിലേറ്റഡ് ഇറിഗേഷന്‍ ബെനഫിറ്റ്‌സ് സ്‌കീം(എ.ഐ.ബി.പി യില്‍ ഉള്‍പ്പെടുത്തി
ഷാപ്പൂര്‍കണ്ടി അണക്കെട്ടിന്റെ പരിഷ്‌ക്കരിച്ച ചെലവ് 2009 ഓഗസ്റ്റ് 24ന് എം.ഒ.ഡബ്ല്യുആര്‍, ആര്‍.ഡി ആന്റ് ജി.ആറിന്റെ ഉപദേശക സമിതി അംഗീകരിച്ചു. പുതുക്കിയ എസ്റ്റിമേറ്റ് 2285.81 കോടിയുടേതാണ്. 2009-10, 2010-11 വരെ കേന്ദ്രസഹായമായി 26.04 കോടി രൂപ അനുവദിച്ചു. എന്നാല്‍ പഞ്ചാബിന്റെ പക്കല്‍ വൈദ്യുതി ഘടകത്തിന് വേണ്ട ഫണ്ടില്ലായിരുന്നതുകൊണ്ടും ജമ്മുകാഷ്മീരുമായുള്ള ചില തര്‍ക്കവും മൂലം പദ്ധതി വേണ്ടരീതിയില്‍ പുരോഗമിച്ചില്ല.
ഉഭയകക്ഷി തരത്തിലും ഇന്ത്യാ ഗവണ്‍മെന്റ് തലത്തിലും നിരവധി യോഗങ്ങള്‍ നടന്നു. ഒടുവില്‍ കേന്ദ്ര ജല വിഭവ നദീ വികസന, ഗംഗാ പുനരുജീവന മന്ത്രാലയത്തിന് കീഴില്‍ 2018 സെപ്റ്റംബര്‍ 8ന് പഞ്ചാബും ജമ്മുകാശ്മീരും തമ്മില്‍ ഒരു ഒത്തുതീര്‍പ്പിലെത്തുകയും ചെയ്തു.