वाहे गुरू जी का खालसा,
वाहे गुरू जी की फतेह।
സുഹൃത്തുക്കളെ,
ഇന്ന് ഈ പുണ്യഭൂമിയില്‍ എത്തിച്ചേരാന്‍ സാധിച്ചത് വലിയ അനുഗ്രഹമായി എനിക്ക് അനുഭവപ്പെടുന്നു. കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കുന്നത് എന്റെ സവിശേഷ ഭാഗ്യമാണ്. കര്‍ സേവയുടെ സമയത്ത് നിങ്ങള്‍ക്കുണ്ടാകുന്ന അതേ വികാരമാണ് ഇപ്പോള്‍ എനിക്ക്. നിങ്ങളെയെല്ലാവരെയും, മുഴുവന്‍ രാജ്യത്തേയും, ലോകമെമ്പാടുമുള്ള സിഖ് സഹോദരി സഹോദരന്മരെയും ഞാന്‍ അഭിനന്ദിക്കുന്നു.
ഇന്ന് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി എനിക്ക് ക്വാമി സേവാ പുരസ്‌കാരം നല്‍കിയിരിക്കുന്നു. മഹത്വത്തിന്റെ, ത്യാഗത്തിന്റെ ,തപസിന്റെ നമ്മുടെ മഹത്തായ പുണ്യ പാരമ്പര്യത്തിന്റെ സമര്‍പ്പണമാണ് ഈ പുരസ്‌കാരം, ഈ ബഹുമതി, ഈ അഭിമാനം. ഈ ബഹുമതി ഞാന്‍ ഗുരു നാനാക് ദേവ്ജിയുടെ പാദങ്ങളില്‍ സമര്‍പ്പിക്കുന്നു.
ഇന്ന് ഗുരു നാനാക് സാഹിബിന്റെ പാദങ്ങളില്‍ നിന്ന്, ഈ പുണ്യഭൂമിയില്‍, ഗുരുഗ്രന്ഥ സാബിഹിബിന്റെ മുന്നില്‍ നില്ക്കുമ്പോള്‍ സേവനത്തിനായുള്ള എന്റെ ആന്തരിക ചോദന അനുദിനം വര്‍ധിക്കണമേ എന്നും അവിടുത്തെ അനുഗ്രഹങ്ങള്‍ ഇതുപോലെ എന്നില്‍ നിലനിര്‍ത്തേണമേ എന്നും ഞാന്‍ വിനയപൂര്‍വം പ്രാര്‍ത്ഥിക്കുകയാണ്്.
സുഹൃത്തുക്കളെ,
ഗുരുനാനാക് ദേവ് ജിയുടെ 550-ാം പ്രകാശ ഉത്സവത്തിനു മുമ്പെ കര്‍താപൂര്‍ സാഹിബ് കോറിഡോറിന്റെയും ചെക്ക് പോസ്റ്റിന്റെയും ഉദ്ഘാടനം നടത്താന്‍ സാധിച്ചത് നമ്മുടെ എല്ലാവരുടെയും സന്തോഷം ഇരട്ടിയാക്കിയിരിക്കുന്നു. ഇപ്രാവശ്യം കാര്‍ത്തിക് പൂര്‍ണിമയും, ദേവ് ദിവാലിയും കൂടുതല്‍ തിളക്കമുള്ളതാകുകയും, നമ്മെ അനുഗ്രഹിക്കുകയും ചെയ്യും.
സഹോദരീ സഹോദരന്മാരെ,
ഈ ഇടനാഴിയുടെ നിര്‍മ്മാണത്തിനു ശേഷം ഗുരുദ്വാര ദര്‍ബാര്‍ സാഹിബിന്റെ ദര്‍ശനം കൂടുതല്‍ എളുപ്പമാകും. അതിന് പഞ്ചാബ് ഗവണ്‍മെന്റിനെയും ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയെയും ് ഈ ഇടനാഴിയുടെ നമ്മുടെ വശത്തെ നിര്‍മ്മാണം കൃത്യ സമയത്ത് പൂര്‍ത്തിയാക്കാന്‍ യത്നിച്ച തൊഴിലാളികളും മറ്റ് എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.
കര്‍താര്‍പൂര്‍ ഇടനാഴിയെ സംബന്ധിച്ച ഇന്ത്യയുടെ വികാരങ്ങളെ മനസിലാക്കുകയും മാനിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്ത പാക് പ്രധാനമന്ത്രി ശ്രീ. ഇമ്രാന്‍ ഖാനും ഞാന്‍ നന്ദി പറയുന്നു. പാക്കിസ്ഥാന്റെ വശത്തെ ഇടനാഴിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ച അവിടുത്തെ തൊഴിലാളി സുഹൃത്തുക്കളോടും ഞാന്‍ നന്ദി പറയുന്നു.
സുഹൃത്തുക്കളേ,
ഗുരു നാനാക് ദേവ് ജി ഇന്ത്യയുടെയും സിക്കിസത്തിന്റെയും മാത്രം പൈതൃകമല്ല, മറിച്ച് മനുഷ്യ കുലത്തിനു മുഴുവന്‍ പ്രചോദനമാണ്. ഗുരു നാനാക് ദേവന്‍ മഹാ ഗുരുനാഥന്‍ എന്നതിനുപരി ഒരു വിശുദ്ധ സങ്കല്പവും ജീവിതത്തിന്റെ അടിസ്ഥാനവുമാണ്. നമ്മുടെ പാരമ്പര്യങ്ങള്‍, സംസ്‌കാരം, മൂല്യങ്ങള്‍, നമ്മുടെ ശിക്ഷണം, മനോഭാവം, ചിന്തകള്‍, അനുമാനം, സംസാരം എല്ലാം രൂപപ്പെട്ടത് ഗുരുനാനാക് ദേവ് ജിയെ പോലുള്ള പുണ്യാത്മാക്കളുടെ ധര്‍മനിഷ്ഠകൊണ്ടാണ്. ഗുരുനാനാക് ദേവന്‍ അന്ന് സുല്‍താന്‍പൂര്‍ ലോധിയില്‍ നിന്ന യാത്ര പുറപ്പെടുമ്പോള്‍ ചരിത്രം തിരുത്തപ്പെടാന്‍ പോകുകയാണെന്ന് ആരറിഞ്ഞു? താന്‍ ചരിത്രം തിരുത്തുകയാണ് എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അദ്ദേഹത്തിന്റെ ഉദാസിയാന്‍, യാത്രകള്‍, ആശയവിനിമയം, ഏകോപനം തുടങ്ങിയവ സാമൂഹിക മാറ്റത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ്.
തന്റെ സന്ദര്‍ശനങ്ങളുടെ ഉദ്ദേശ്യം അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
बाबे आखिआ, नाथ जी, सचु चंद्रमा कूडु अंधारा !!
कूडु अमावसि बरतिआ, हउं भालण चढिया संसारा
സുഹൃത്തുക്കളെ,
അദ്ദേഹം യാത്ര തുടങ്ങിയത് നമ്മുടെ രാജ്യത്തിനകത്തും, സമൂഹത്തിലും നുഴഞ്ഞു കയറിയ തിന്മയെ, അനീതിയെ, അധര്‍മ്മത്തെ പുറത്താക്കാനാണ്. അടിമത്തത്തിന്റെ ആ ദുര്‍ഘട കാലഘട്ടത്തില്‍ ഇന്ത്യയെന്ന വികാരത്തെ ഉജ്വലിപ്പിക്കുന്നതിനായി അദ്ദേഹം ജീവിതം സമര്‍പ്പിച്ചു.
സുഹൃത്തുക്കളെ,
ഒരു വശത്ത് ഗുരുനാനാക് ദേവ്ജി സാമൂഹ്യ ദര്‍ശനത്തിലൂടെ സമൂഹത്തില്‍ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും യോജിപ്പിന്റെയും പാത കാണിച്ചു. മറുവശത്ത് സത്യം, വിശ്വസ്ഥത, ആത്മാഭിമാനം എന്നിവയില്‍ അധിഷ്ഠിതമായ സാമ്പത്തിക സംവിധാനം സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. സത്യവും സത്യസന്ധതയും വഴി നേടിയെടുക്കുന്ന വികസനം എന്നും പുരോഗതിയുടെയും വളര്‍ച്ചയുടെയും പാതയിലേയ്ക്കു നയിക്കും എന്ന് അദ്ദേഹം നമ്മെ പഠിപ്പിച്ചു. സമ്പത്ത് വരികയും പോവുകയും ചെയ്യും; എന്നാല്‍ മൂല്യങ്ങള്‍ എന്നേയ്ക്കും നിലനില്‍ക്കും എന്നും അദ്ദേഹം പഠിപ്പിച്ചു. പുരോഗതി സുസ്ഥിരമാകണമെങ്കില്‍ നമ്മുടെ മൂല്യങ്ങളില്‍ ദൃഢചിത്തരായി നാം പ്രവര്‍ത്തിക്കണം എന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
സഹോദരീ, സഹോദരന്മാരെ,
കര്‍താര്‍പൂര്‍ ഗുരുനാനാക് ദേവ് ജിയുടെ പ്രവര്‍ത്തന മണ്ഡലം മാത്രമായിരുന്നില്ല. അദ്ദേഹത്തിന്റെ വിയര്‍പ്പ് കര്‍ത്താര്‍പൂരിന്റെ എല്ലാ ഭാഗത്തും അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. കര്‍താപൂരിലെ അന്തരീക്ഷത്തില്‍ ഇന്നും അദ്ദേഹത്തിന്റെ ശബ്്ദം പ്രതിധ്വനിക്കുന്നുണ്ട്. കര്‍ത്താപൂരിലെ തന്റെ വയലില്‍ കലപ്പ ഓടിച്ചുകൊണ്ട് അദ്ദേഹം കര്‍മം ചെയ്യുക എന്ന തന്റെ ആദ്യ പ്രമാണത്തിന്റെ മാതൃക അവതരിപ്പിച്ചു. നാമം ജപിക്കേണ്ട രീതി ആ മണ്ണില്‍ അദ്ദേഹം കാണിച്ചു തന്നു. കഠിനാധ്വാനത്തിലൂടെ ഉത്പാദിപ്പിച്ച വിളകള്‍ പങ്കിട്ടു ഭക്ഷിക്കുന്ന ആചാരം ഈ ഭൂമിയിലാണ് അദ്ദേഹം തുടങ്ങി വച്ചത്. പങ്കു വയ്ക്കുക എന്നതാണ് അദ്ദേഹം നല്കിയ മന്ത്രം.
സുഹൃത്തുക്കളെ,
ഈ പുണ്യഭൂമിക്കു വേണ്ടി നാം എന്തു ചെയ്താലും മതിയാവില്ല. ഈ സംയോജിത ചെക്കു പോസ്റ്റ് – ഇടനാഴി ആയിരക്കണക്കിന് ഭക്തര്‍ക്ക് ഗുരുദ്വാര ദര്‍ബാര്‍ സാഹിബിനു സമീപം എത്തുന്നതിന് ഉപകരിക്കും. വാക്കുകള്‍ അന്തരീക്ഷത്തില്‍ ഊര്‍ജ്ജമായി എന്നും നിലനില്ക്കും എന്നു പറയാറുണ്ട്. കര്‍താപൂരില്‍ നിന്നു ലഭിക്കുന്ന ഗുര്‍ബാനിയുടെ ഊര്‍ജ്ജം നമ്മുടെ സിഖ് സഹോദരങ്ങളെ മാത്രമല്ല ഇന്ത്യക്കാരെ മുഴുവന്‍ അനുഗ്രഹിക്കും.
സുഹൃത്തുക്കളെ,
ഗുരുനാനാക് ദേവ് ജിക്ക് വളരെ അടുത്ത രണ്ട് അനുയായികള്‍ ഉണ്ടായിരുന്നു എന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാമല്ലോ – ഭായി ലാലോയും ഭായി മര്‍ദാനയും. വളരെ യോഗ്യരായ ഇവര്‍ രണ്ടു പേരെയും തെരഞ്ഞെടുത്തതിലൂടെ എല്ലാവരും തുല്യരാണെന്നും പാവപ്പെട്ടവനും പണക്കാരനും തമ്മില്‍ ഒരു വ്യത്യാസവും ഇല്ല എന്നുമുള്ള സന്ദേശമാണ് നാനാക് ദേവ് ജി നമുക്കു നല്കിയത്. വിവേചനം ഇല്ലാതെ എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ പുരോഗതി ഉറപ്പാക്കാനാവും എന്ന് അദ്ദേഹം നമ്മെ പഠിപ്പിച്ചു.
സഹോദരി സഹോദരന്മാരെ,
ഗുരുനാനാക്കിന്റെ ദര്‍ശനം മനുഷ്യ കുലത്തിനു മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. കര്‍താപൂരിലാണ് അദ്ദേഹം പ്രകൃതിയുടെ പ്രാധാന്യം സംബന്ധിച്ച് നമ്മോടു പറഞ്ഞത്. അദ്ദേഹം പറഞ്ഞു –
पवणु गुरू, पाणी पिता, माता धरति महतु।
അതായത്, വായുവിനെ ഗുരുവായും ജലത്തിന് പിതാവിന്റെ പ്രാധാന്യവും, ഭൂമിയെ മാതാവായും കരുതുക. ഇന്ന് പ്രകൃതിയെയും പരിസ്ഥിതിയെയുംചൂഷണം ചെയ്യുന്നതു സംബന്ധിച്ചും അന്തരീക്ഷ മലിനീകരണം സംബന്ധിച്ചും നാം സംസാരിക്കുമ്പോള്‍ ഗുരുവിന്റെ ഈ സന്ദേശം നമ്മുടെ മുന്നോട്ടുള്ള മാര്‍ഗ്ഗത്തിന് അടിസ്ഥാനമാകുന്നു.
സുഹൃത്തുക്കളെ,
അന്ന് പഞ്ചാബില്‍ (പഞ്ച് അബ്്) ജലസമൃദ്ധിയായിരുന്നു. അഞ്ചു നദികള്‍ ആ പ്രദേശത്തു കൂടി ഒഴുകിയിരുന്നു.എന്നിട്ടും ഗുരുദേവന്‍ ജലത്തെ കുറിച്ചുള്ള തന്റെ ഉത്ക്കണ്ഠ പ്രകടിപ്പിച്ചു. അപ്പോള്‍ അക്കാലത്തു പോലും എത്ര ദൂരക്കാഴ്ച്ചയുള്ള ആളായിരുന്നു നമ്മുടെ ഗുരു എന്ന്്് നിങ്ങള്‍ ഒന്നു ചിന്തിച്ചു നോക്കൂ-
पहलां पानी जिओ है, जित हरिया सभ कोय।
അതായത് ജലത്തിന് എ്പ്പോഴും മുന്‍ഗണന നല്കണം. കാരണം സമഗ്ര സൃഷ്ടിജാലങ്ങള്‍ക്കും ജീവന്‍ നല്കുന്നത് ജലമാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് അദ്ദേഹത്തിനുണ്ടായിരുന്ന ആ ദര്‍ശനത്തെ കുറിച്ച് ചിന്തിച്ചു നോക്കൂ. ഒപ്പം ഭാവിയെക്കുറിച്ചുള്ള ആ കാഴ്ച്ചപ്പാടിനെ കുറിച്ചും. ഇന്ന് ജലത്തിനു മുന്‍ഗണന നല്കുവാന്‍ നാം മറന്നു പോകുന്നു, പ്രകൃതിയെ കുറിച്ചും പരിസ്ഥിതിയെ കുറിച്ചും നമുക്ക് ശ്രദ്ധയില്ല. എന്നാല്‍, പിന്‍തിരിഞ്ഞു നോക്കൂ, ഈ ഭൂമി എന്തൊക്കെ നമുക്ക് തന്നിരിക്കുന്നു, ഗുരുക്കന്മാര്‍ എന്തെല്ലാം നമുക്കു തന്നിരിക്കുന്നു എന്ന് എപ്പോഴും ഓര്‍മ്മിക്കൂ എന്ന് ഗുരുവിന്റെ ശബ്ദം നമ്മോട് ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടേയിരിക്കുന്നു.
സുഹൃത്തുക്കളെ,
കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇന്ത്യയുടെ സമ്പന്നമായ ഭൂതകാലം നമുക്കു നല്കിയതെല്ലാം സംരക്ഷിക്കപ്പെടുന്നുവെന്നും, അവ മുഴുവല്ന്‍ ലോകത്തിനും നല്കുന്നു എന്നും ഉറപ്പു വരുത്താന്‍ നാം ശ്രമിച്ചു വരികയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഗുരു നാനാക് ദേവന്റെ 550-ാംപ്രകാശ പര്‍വ ആഘോഷങ്ങള്‍ നടന്നു വരുന്നു. ഈ ആശയത്തിന്റെ ഭാഗമാണ് അത്. ഇതിന്റെ കീഴില്‍ എല്ലാ ഇന്ത്യന്‍ എംബസികളും സ്ഥാനപതി കാര്യാലയങ്ങളും ലോകമാസകലം പ്രത്യേക പരിപാടികളും സെമിനാറുകളും സംഘടിപ്പിച്ചു വരുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ദേവ്ജി സ്മാരക നാണയങ്ങളും തപാല്‍ സ്റ്റാമ്പുകളും പുറത്തിറക്കി.
സുഹൃത്തുക്കളെ,
കീര്‍ത്തനങ്ങള്‍, കഥകള്‍, പ്രഭാത ഭേരി, ലങ്കാര്‍ എന്നിവ വഴി ഗുരുനാനാക്ക് ദേവന്റെ അനുശാസനങ്ങള്‍ രാജ്യത്തും രാജ്യത്തിനു പുറത്തും നാം പ്രചരിപ്പിച്ചു വരികയാണ്. നേരത്തെ, ഗുരു ഗോബിന്ദ് സിംഗ് ജിയുടെ 350-ാം പ്രകാശോത്സവം വളരെ വിപുലമായ പരിപാടികളോടെ ലോകമെമ്പാടും നാം ആഘോഷിക്കുകയുണ്ടായി. പറ്റ്നയില്‍ ഇതുമായി ബന്ധപ്പെട്ടു നടന്ന വലിയ പരിപാടിയില്‍ പങ്കെടുക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. ഒരു സ്്മാരക നാണയവും 350 രൂപയുടെ തപാല്‍ സ്റ്റാമ്പും ആ പ്രത്യേക അവസരത്തില്‍ പ്രകാശനം ചെയ്യുകയുണ്ടായി. ഈ ആഘോഷത്തി ന്റെ സ്മരണയ്ക്കായി ഗുജറാത്തിലെ ജാം നഗറില്‍ 750 കിടക്കകള്‍ ഉള്ള ആധുനിക ആശുപത്രി ഗുരു ഗോബിന്ദ് സിംഗിന്റെ പേരില്‍ നിര്‍മ്മിക്കുകയും അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ നാം അനശ്വരമാക്കുകയും ചെയ്തു.
സഹോദരീ സഹോദരന്മാരെ,
ഗുരുനാനാക്കിന്റെ ഉപദേശങ്ങള്‍ ലോകമെമ്പാടുമുള്ള പുതിയ തലമുറയ്ക്കു പരിചയപ്പെടുത്തുന്നതിനായി വിവിധ ലോകഭാഷകളിലേയ്ക്ക് ഗുരുബാനി പരിഭാഷപ്പെടുത്തി വരുന്നു. ഇതിനായി കേന്ദ്ര ഗവണ്‍മെന്റിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ച് ഗുരു നാനാക് ദേവ് ജിയുടെ കൃതികള്‍ വിവിധ ലോകഭാഷകളിലേയ്ക്കു പരിഭാപ്പെടുത്തുന്നതിന് യുണെസ്‌കോയാണ് നമ്മെ സഹായിക്കുന്നത്്. അതിന്റെ പേരില്‍ ഈയവസരത്തില്‍ യുണെസ്‌കോയ്ക്ക് ഞാന്‍ നന്ദി പറയുന്നു.
സുഹൃത്തുക്കളെ,
ഗുരുനാനാക് ദേവന്‍, ഖല്‍സ പന്ധ് എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇംഗ്ലണ്ടിലെ ഒരു സര്‍വകലാശാലയില്‍ ചെയര്‍ സ്ഥാപിച്ചിട്ടുണ്ട്. കാനഡയിലും സമാന ശ്രമങ്ങള്‍ നടക്കുന്നു. ഐക്യവും വൈവിധ്യവും കൂടുതല്‍ പരിപോഷിപ്പിക്കുന്നതിനായി അമൃത്്സറില്‍ ഒരു ഇന്റര്‍ ഫെയ്ത് സര്‍വകലാശാല സ്ഥാപിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
സഹോദരീ, സഹോദരന്മാരെ,
നമ്മുടെ ആചാര്യന്മാരുമായി ബന്ധപ്പെട്ട ഉത്തരവാദിത്വമേറിയ സ്ഥാനങ്ങളിലേയ്ക്കു യുവ തലമുറ പ്രവേശിക്കുമ്പോള്‍ അവര്‍ക്ക് നമ്മുടെ പൈതൃകവുമായി എളുപ്പത്തില്‍ ബന്ധപ്പെടാനുള്ള ഗൗരവമുള്ള ശ്രമങ്ങളും നടക്കുന്നു. ഇവിടെ സുല്‍ത്താന്‍പൂര്‍ ലോഥിയില്‍ നിങ്ങള്‍ക്ക് ഇതു കാണാം. സുല്‍ത്താന്‍പൂര്‍ ലോഥിയെ ഒരു പൈതൃക നഗരമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. പൈതൃക സമുച്ചയമാകട്ടെ, കാഴ്ച്ച ബംഗ്ലാവാകട്ടെ, ഓഡിറ്റോറിയമാകട്ടെ, പലതിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ബാക്കിയുള്ളവ പൂര്‍ത്തിയായി വരുന്നു. ഇവിടുത്തെ റെയില്‍വെ സ്റ്റേഷന്‍ മുതല്‍ നഗരത്തിലങ്ങോളമിങ്ങോളം നിങ്ങള്‍ക്ക് ഗുരു നാനാക് ദേവ് ജിയുടെ ചരിത്രം ദര്‍ശിക്കാനാവും. ഗുരുനാനാക് ദേവ്ജിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലൂടെ കടന്നു പോകുന്ന ഒരു ട്രെയിന്‍ ആഴ്ച്ചയില്‍ അഞ്ചു ദിവസവും ഓടുന്നുണ്ട്. അതിനാല്‍ ഭക്തര്‍ക്ക് യാത്രയുടെ കാര്യത്തില്‍ ഒരു ബുദ്ധിമുട്ടും ഇല്ല.
സഹോദരീ, സഹോദരന്മാരെ,
രാജ്യത്തെ, സിഖ് സമൂഹവുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങളിലൂടെയുള്ള ഗതാഗത സംവിധാനം കൂടുതല്‍ ശക്തമാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് ശ്രമിച്ചു വരുന്നു. ശ്രീ അകാല്‍ തക്ത്്, ദംദാമ സാഹിബ്, കേശ്ഗര്‍ സാഹിബ്, പറ്റ്ന സാഹിബ്, ഹസൂര്‍സാഹിബ് തുടങ്ങിയ കേന്ദ്രങ്ങളുമായി റെയില്‍, വ്യോമ പാതകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്കിയിരിക്കുന്നത്. അമൃത്സറിനും നന്ദേദിനും മധ്യേ പ്രത്യേക വിമാനങ്ങളും ആരംഭിച്ചിട്ടുണ്ട്. അമൃത്സറില്‍ നിന്നു ലണ്ടനിലേയ്ക്കുള്ള എയര്‍ ഇന്ത്യ ഫ്ളൈറ്റില്‍ ഇക് ഓന്‍കാര്‍ എന്ന് സിഖ് സന്ദേശം രേഖപ്പെടുത്തിയിട്ടുമുണ്ട്.
സുഹൃത്തുക്കളെ,
വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന സിക്ക് കുടംബങ്ങള്‍ക്ക് പ്രയോജനകരമായ മറ്റൊരു സുപ്രധാന തീരുമാനവും കേന്ദ്ര ഗവണ്‍മെന്റു സ്വീകരിച്ചിട്ടുണ്ട്. ഇതോടെ വിദേശരാജ്യങ്ങളില്‍ താമസിക്കുന്നവര്‍ ഇന്ത്യയിലേയ്ക്കു വരാന്‍ അനേക വര്‍ഷങ്ങളായി അനുഭവിച്ചു വരുന്ന ബുദ്ധിമുട്ട് പരിഹരിക്കപ്പെട്ടു. ഇനി അനേകം കുടുംബങ്ങള്‍ക്ക് വിദേശ ഇന്ത്യന്‍ പൗരത്യ കാര്‍ഡിനും വിസയ്ക്കും അപേക്ഷിക്കാം. അങ്ങിനെ അവര്‍ക്ക് ഇന്ത്യയിലുള്ള അവരുടെ ബന്ധുക്കളെയും തീര്‍ത്ഥാടന കേന്ദ്രങ്ങളും എളുപ്പത്തില്‍ സന്ദര്‍ശിക്കാം.
സഹോദരീ, സഹോദരന്മാരെ,
കേന്ദ്ര ഗവമെന്റിന്റെ രണ്ടു തീരുമാനങ്ങള്‍കൂടി സിഖ് സമൂഹത്തിന് സഹായകമായിട്ടുണ്ട്. അതില്‍ ഒന്ന്്് ഭരണഘടനയിലെ 370-ാം വകുപ്പ് നീക്കം ചെയ്തതാണ്. ജമ്മു കാഷ്മീരിലെയും ലെയിലെയും സിക്ക് സമൂഹത്തിന് ഇത് സഹായകരമാണ്. രാജ്യത്തെ മറ്റ് പൗരന്മാര്‍ക്കു ലഭിക്കു എല്ലാ അവകാശങ്ങളും അവര്‍ക്കും ഇനി ലഭിക്കും. രാജ്യത്തെ അനേകായിരം കുടുംബങ്ങള്‍ നിരവധി അവകാശങ്ങളില്‍ നിന്നു പുറത്തായിരുന്നു. അതുപോലെ സിക്കുകാര്‍ക്കും രാജ്യത്തെ പൗരന്മാരാന്‍ പൗരത്വ ഭേദഗതി ബില്ലിന്റെ വലിയ പ്രയോജനങ്ങള്‍ ലഭിക്കും. അവര്‍ക്കും എളുപ്പത്തില്‍ ഇന്ത്യന്‍ പൗരത്വം നേടാനാകും.
സുഹൃത്തുക്കളെ,
ഗുരു നാനാക്ക് ദേവ് ജി മുതല്‍ ഗുരു ഗോബിന്ദ്ജിവരെ ഐക്യത്തിനും ഇന്ത്യയുടെ സുരക്ഷിതത്വത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച നിരവധി ആത്മീയ ഗുരുക്കന്മാരുണ്ട്. ഈ പാരമ്പര്യമാണ് സ്വാതന്ത്ര്യ സമരത്തിലും സിക്കുകാര്‍ അതിന്റെ പൂര്‍ണ വീര്യത്തോടെ പിന്തുടര്‍ന്നത്. ഇവരെയെല്ലാം ആദരിക്കാന്‍ കേന്ദ്ര ഗവമെന്റ് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ 100 -ാം വാര്‍ഷികമാണ് ഈ വര്‍ഷം. ജാലിയന്‍വാലാബാഗ് സ്മാരകം നവീകരിച്ചു കഴിഞ്ഞു. സിക്ക് വിദ്യാര്‍ത്ഥികളുടെ നൈപുണ്യവും സ്വയം തൊഴിലും മെച്ചപ്പെടുത്തുക എതാണ് അടുത്ത ലക്ഷ്യം. അതിനായി 27 ലക്ഷം സിക്ക് വിദ്യാര്‍ത്ഥികള്‍ക്കാണ് ഇപ്പോള്‍ വിവിധ സ്‌കോളര്‍ഷിപ്പുകള്‍ നല്കി വരുന്നത്.
സഹോദരീ സഹോദരന്മാരെ,
വിവിധ കാലങ്ങളില്‍ ഉയരുന്ന വിവിധ വെല്ലുവിളികളെ നേരിടാന്‍ നമ്മുടെ ഗുരു പാരമ്പര്യം, പുണ്യ പാരമ്പര്യം, സന്യാസ പാരമ്പര്യം പല മാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അവര്‍ നിര്‍ദ്ദേശിച്ച വഴികള്‍ എല്ലാം ഇന്ന് അര്‍ത്ഥപൂര്‍ണ്ണമാണ്. ഇപ്പോള്‍ അവ നമുക്ക് ഉപകരിക്കുന്നു. ഓരോ ഗുരുവും, ഓരോ പുണ്യപുരുഷനും നമ്മോട് അഭ്യര്‍ത്ഥിക്കുന്നത് ദേശീയ ഐക്യവും ദേശീയ ബോധവുമാണ്.അത് അന്ധവിശ്വാസമാകട്ടെ, സാമൂഹിക തിന്മയാകട്ടെ, ജാതി ഭേദമാകട്ടെ, നമ്മുടെ പുണ്യപുരുഷന്മാര്‍, ഗുരുക്കള്‍ അവയ്ക്കെല്ലാം എതിരെ ശക്തമായി ശബ്ദം ഉയര്‍ത്തിയവരാണ്.
സുഹൃത്തുക്കളെ,
ഗുരുനാനാക്ക് പറയുമായിരുന്നു –
“विच दुनिया सेवि कमाइये, तदरगिह बेसन पाइए”।
അതായത്, ലോകത്തില്‍ സേവനത്തിന്റെ പാത തെരഞ്ഞെടുത്താല്‍ മാത്രമെ ജീവിതം വിജയകരമാകൂ. ഗുരു നാനാക്കിന്റെ ഉപദേശങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കും എന്ന് വിശുദ്ധവും സുപ്രധാനവുമായ ഈ വേദിയില്‍ നിന്നുകൊണ്ട് നമുക്ക് പ്രതിജ്ഞ എടുക്കാം. സമൂഹത്തില്‍ ഐക്യം സൃഷ്ടിക്കുന്നതിന് നമുക്ക് എല്ലാ ശ്രമങ്ങളും നടത്താം. ഇന്ത്യക്ക് ഹാനി വരുത്തുന്ന ശക്തികളെ കുറിച്ച് വളരെ ജാഗ്രത പുലര്‍ത്താം. നാം ശ്രദ്ധ പുലര്‍ത്തും..സമൂഹത്തെ കാര്‍ന്നു തിന്നുന്ന മയക്കു മരുന്നു പോലുള്ള സ്വഭാവങ്ങളില്‍ നിന്ന്് നാം അകന്നു നില്ക്കും. വരും തലമുറകളെ അതില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യും. പരിസ്ഥിതിയൊടൊപ്പം നിന്നുള്ള പ്രവര്‍ത്തനമാണ് വികസനത്തിന്റെ മാര്‍ഗ്ഗത്തെ ശക്തിപ്പെടുത്തുക. ഇന്നും ഗുരു നാനാക്കിന്റെ പ്രബോധനങ്ങളാണ്, ലോകസമാധാനത്തിനും മനുഷ്യ വംശത്തിന്റെ ക്ഷേമത്തിനും പ്രസക്തം.
नानक नाम चढ़दी कला, तेरे भाणे सरबत दा भला !!!
സുഹൃത്തുക്കളെ,
ഒരിക്കല്‍ കൂടി നിങ്ങളെ എല്ലാവരെയും, മുഴുവന്‍ രാജ്യത്തെയും, ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന സിക്കു സമൂഹത്തെ കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴിയുടെ പേരില്‍ ഞാന്‍ അഭിനന്ദിക്കുന്നു. ഗുരുനാനാക് ദേവ്ജിയുടെ 550-ാം പ്രകാശോത്സവത്തിന് എന്റെ ആശംസകള്‍ നേരുന്നു. ഗുരു ഗ്രന്ഥ സാഹിബിനു മുന്നില്‍ നിന്ന് ഈ വിശുദ്ധ കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരം ലഭിച്ചു. അത് വലിയ അനുഗ്രഹമായി ഞാന്‍ കരുതുന്നു. നിങ്ങള്‍ക്ക് എല്ലാര്‍ക്കും മുന്നില്‍ ഞാന്‍ തല കുനിക്കുന്നു.
सतनाम श्री वाहेगुरु !
सतनाम श्री वाहेगुरु !
सतनाम श्री वाहेगुरु !
ये मेरा सौभाग्य है कि मैं आज देश को करतारपुर साहिब कॉरिडोर समर्पित कर रहा हूं।
— PMO India (@PMOIndia) November 9, 2019
जैसी अनुभूति आप सभी को ‘कार सेवा’ के समय होती है, वही मुझे इस वक्त हो रही है।
मैं आप सभी को, पूरे देश को, दुनिया भर में बसे सिख भाई-बहनों को बहुत-बहुत बधाई देता हूं: PM @narendramodi
गुरु नानक देव जी के 550वें प्रकाश-उत्सव से पहले, इंटीग्रेटेड चेकपोस्ट, करतारपुर साहिब कॉरिडोर का खुलना, हम सभी के लिए दोहरी खुशी लेकर आया है।
— PMO India (@PMOIndia) November 9, 2019
इस कॉरिडोर के बनने के बाद, अब गुरुद्वारा दरबार साहिब के दर्शन आसान हो जाएंगे: PM @narendramodi
गुरु नानक देव जी, सिर्फ सिख पंथ की, भारत की ही धरोहर नहीं, बल्कि पूरी मानवता के लिए प्रेरणा पुंज हैं।
— PMO India (@PMOIndia) November 9, 2019
गुरु नानक देव एक गुरु होने के साथ-साथ एक विचार हैं, जीवन का आधार हैं: PM @narendramodi
अपनी यात्राओं का मकसद, गुरु नानक देव जी ने ही बताया था।
— PMO India (@PMOIndia) November 9, 2019
बाबे आखिआ, नाथ जी, सचु चंद्रमा कूडु अंधारा !!
कूडु अमावसि बरतिआ, हउं भालण चढिया संसारा !!
PM @narendramodi
उन्होंने सीख दी है कि सच्चाई और ईमानदारी से किए गए विकास से हमेशा तरक्की और समृद्धि के रास्ते खुलते हैं।
— PMO India (@PMOIndia) November 9, 2019
उन्होंने सीख दी है कि धन तो आता जाता रहेगा पर सच्चे मूल्य हमेशा रहते हैं: PM @narendramodi
कहते हैं शब्द हमेशा ऊर्जा बनकर वातावरण में विद्यमान रहते हैं।
— PMO India (@PMOIndia) November 9, 2019
करतारपुर से मिली गुरुवाणी की ऊर्जा, सिर्फ हमारे सिख भाई-बहनों को ही नहीं बल्कि हर भारतवासी को अपना आशीर्वाद देगी: PM @narendramodi
करतारपुर में ही उन्होंने प्रकृति के गुणों का गायन किया था। उन्होंने कहा था- “पवणु गुरु, पाणी पिता, माता धरति महतु”!!!
— PMO India (@PMOIndia) November 9, 2019
यानि हवा को गुरु मानो, पानी को पिता और धरती को माता के बराबर महत्व दो: PM @narendramodi
बीते एक साल से देश और विदेश में कीर्तन, कथा, प्रभात फेरी, लंगर, जैसे आयोजनों के माध्यम से गुरु नानक देव की सीख का प्रचार किया जा रहा है।
— PMO India (@PMOIndia) November 9, 2019
इससे पहले गुरु गोबिंद सिंह जी के 350वें प्रकाशोत्सव को भी इसी तरह भव्यता के साथ पूरी दुनिया में मनाया गया था: PM @narendramodi
सुल्तानपुर लोधी को हैरिटेज टाउन बनाने का काम चल रहा है।
— PMO India (@PMOIndia) November 9, 2019
हैरिजेट कॉम्प्लैक्स हो, म्यूजियम हो, ऑडिटोरियम हो, ऐसे अनेक काम यहां या तो पूरे हो चुके हैं या फिर जल्द पूरे होने वाले हैं: PM @narendramodi
केंद्र सरकार ने एक और महत्वपूर्ण फैसला लिया है, जिसका लाभ दुनियाभर में बसे अनेक सिख परिवारों को हुआ है।
— PMO India (@PMOIndia) November 9, 2019
कई सालों से, कुछ लोगों को भारत में आने पर जो दिक्कत थी, अब उन दिक्कतों को दूर कर दिया गया है: PM @narendramodi
हमारी गुरु परंपरा, संत परंपरा, ऋषि परंपरा, ने अलग-अलग कालखंड में, अपने-अपने हिसाब से चुनौतियों से निपटने के रास्ते सुझाए हैं।
— PMO India (@PMOIndia) November 9, 2019
उनके रास्ते जितने तब सार्थक थे, उतने ही आज भी अहम हैं।
राष्ट्रीय एकता और राष्ट्रीय चेतना के प्रति हर संत, हर गुरु का आग्रह रहा है: PM @narendramodi
आइए, इस अहम और पवित्र पड़ाव पर हम संकल्प लें कि गुरु नानक जी के वचनों को अपने जीवन का हिस्सा बनाएंगे।
— PMO India (@PMOIndia) November 9, 2019
हम समाज के भीतर सद्भाव पैदा करने के लिए हर कोशिश करेंगे: PM @narendramodi