ഇന്‍സ്റ്റിട്യൂട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യയുടെ അദ്ധ്യക്ഷന്‍ ശ്രീമാന്‍ നീലേശ് വിക്രം സേയ്ക്കും, കഇഅകയുടെ വിവിധ ഭാരവാഹികള്‍ക്കും ധനകാര്യമന്ത്രി ശ്രീ.അരുണ്‍ ജയ്റ്റ്ലി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍ക്കും രാജ്യമെങ്ങും ഏകദേശം 200 ഇടങ്ങളിലുള്ള ചാര്‍ട്ടേഡ് അക്കൗണ്ടിംഗ് മേഖലയിലെ മാന്യസുഹൃത്തുക്കള്‍ക്കും, സംസ്ഥാനങ്ങളിലുള്ള ആദരണീയ മുഖ്യമന്ത്രിമാര്‍ക്കും ദില്ലിയിലെ മഴയ്ക്കിടയിലും ഉത്സാഹത്തോടും സന്തോഷത്തോടും കൂടെ ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്ന എല്ലാവര്ക്കും എന്റെ നമസ്കാരം.
ഇന്ന് ഈ ശുഭഅവസരത്തില് പലരും ആദരിക്കപ്പെട്ടിരിക്കുന്നു. ഇന്ന് ഈ സദസ്സില്‍ രാജ്യത്തിന്റെ വിഭിന്ന ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന, വ്യവസായ വ്യാപാരമേഖകളിലുമുള്ള സുഹൃത്തുക്കളേ, ടിവിയിലും റേഡിയോയിലും കൂടെ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന നാട്ടുകാരേ, യുവസുഹൃത്തുക്കളേ, സഹോദരീ സഹോദരന്മാരേ,
ഇന്ന് Institute of Chartered Accountant of India യുടെ സ്ഥാപനദിനമാണ്. നിങ്ങള്‍ക്കേവര്‍ക്കും ഈ അവസരത്തില്‍ എന്റെ ശുഭാശംസകള്‍. ഇന്നുതന്നെ നിങ്ങളുടെ സ്ഥാപനദിനവും ഇന്നുതന്നെ ഭാരതത്തിന്റെ സാമ്പത്തിക മേഖലയിലെ പുതിയ വഴിത്തിരിവും ആണെന്നത് തികച്ചും ശുഭകരമായ യാദൃച്ഛികതയാണ്. ഇന്നുമുതല്ക്കാണ് ഭാരതത്തില്‍ ജിഎസ്ടി അതായത് ഗുഡ് ആന്റ് സിംപിള്‍ ടാക്സ് ആരംഭിക്കുന്നത്.
ഈ ചരിത്രം കുറിക്കുന്ന അവസരത്തില്‍ എനിക്കു നിങ്ങളുടെ മുന്നിലെത്താനായതില് വളരെ സന്തോഷമുണ്ട്. ഇത് എന്നെ സംബന്ധിച്ചിടത്തോളം സൗഭാഗ്യമാണ്. യുവാക്കളേ, ചാര്‍ട്ടേഡ് അക്കൗണ്ടിംഗ് മേഖലയുമായി അനേകം വര്‍ഷങ്ങളായി ബന്ധപ്പെട്ടിരിക്കുന്ന മാന്യസഹൃത്തുക്കളേ, നിങ്ങള്‍ക്ക് രാജ്യത്തിന്റെ പാര്‍ലമെന്റ് ഒരു പവിത്രമായ അധികാരം നല്‍കിയിട്ടുണ്ട്. കണക്കുപുസ്തകത്തില്‍ ശരിയായതിനെ ശരിയാണെന്നുംതെറ്റായതിനെ തെറ്റാണെന്നും സാക്ഷ്യപ്പെടുത്താനുള്ള, ഓഡിറ്റ് ചെയ്യാനുള്ള അധികാരം നിങ്ങള്‍ക്കു മാത്രമാണ് നല്കപ്പെട്ടിരിക്കുന്നത്. ഡോക്ടര്‍മാര്‍ ആളുകളുടെ ശാരിരികാരോഗ്യത്തെക്കുറിച്ചു വേവലാതിപ്പെടുന്നതുപോലെ നിങ്ങള്‍ സമൂഹത്തിലെ സാമ്പത്തിക ആരോഗ്യത്തിന്റെ ഉത്തരവാദിത്വം വഹിക്കുന്നവരാണ്. നിങ്ങള്‍ക്ക് രോഗം വന്നാല്‍ സ്വന്തം വരുമാനം വര്‍ധിക്കുമെന്നു കരുതി ആളുകളോട് അതു കഴിക്ക് ഇതുകഴിക്ക് അങ്ങനെ ചെയ്യൂ, ഇങ്ങനെ ചെയ്യൂ എന്നു പറയുന്ന ഡോക്ടര്‍മാരുണ്ടാവില്ല. ആരെങ്കിലും രോഗിയായാല്‍ സ്വന്തം വരവു വര്‍ധിക്കും എന്നറിയാത്ത ഡോക്ടര്‍മാരുണ്ടാവില്ല… എന്നാലും ഡോക്ടര്‍ പറയും നിങ്ങള്‍ക്ക് ആരോഗ്യത്തോടെയിരിക്കണമെങ്കില്‍ ഇങ്ങനെ ചെയ്യണം എന്ന്.… എന്റെ സുഹൃത്തുക്കളേ, സമൂഹത്തിലെ സാമ്പത്തിക നില ആരോഗ്യത്തോടെയിരിക്കാന്‍, അതില്‍ തെറ്റായ ഘടകങ്ങള്‍ പ്രവേശിക്കാതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധ വയ്ക്കുന്നു. നിങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥിതിയുടെ നെടുംതൂണുകളാണ്. അതുകൊണ്ട് നിങ്ങളുടെ ഇടയിലെത്തിയത് എന്നെ സംബന്ധിച്ചിടത്തോളവും അറിവു പകരുന്നതും ധന്യതയേകുന്നതുമായ അവസരമാണ്. ലോകമെങ്ങും ചാര്‍ട്ടേഡ് അക്കൗണ്ടന്റുകള്‍ തങ്ങളുടെ അറിവിന്റെയും സാമ്പത്തികശാസ്ത്ര നൈപുണ്യത്തിന്റെയും പേരില്‍ അറിയപ്പെടുന്നു. പുതിയ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കോഴ്സ്, കരിക്കുലം എന്നിവ തുടങ്ങി വയ്ക്കാനുള്ള അവസരമാണ് ഇന്നെനിക്കു ലഭിച്ചിരിക്കുന്നത്. നിങ്ങളുടെ ഡൈനാമിക് കോഴ്സിന്റെയും പരീക്ഷയുടെയും വിശ്വാസ്യതയുടെയും പിന്നില്‍ ഈ നൈപുണ്യമാണ്. പുതിയ പാഠ്യപദ്ധതി ഈ തൊഴിലില്‍ വരുന്ന പുതിയ ആളുകളുടെ സാമ്പത്തികശാസ്ത്രത്തിലുള്ള നൈപുണ്യത്തെ ശക്തിപ്പെടുത്തുമെന്ന് ഞാന്‍ വിചാരിക്കുന്നു. നമ്മുടെ സ്ഥാപനങ്ങളിലും മാനവശേഷി വികസനത്തിലും ആഗോള മാനദണ്ഡവുമുണ്ട്, ആഗോള ആവശ്യകതയുമുണ്ട്.… അതിനനുസരിച്ച് നമ്മുടെ മാനവശേഷി വികസിപ്പിക്കുന്ന കാര്യത്തില്‍ നാം നിരന്തരം കാലാനുസൃതമായ സംവിധാനം വികസിപ്പിക്കേണ്ടതുണ്ട്.നമ്മുടെ കോഴ്സില്‍ ആക്കൗണ്ടിംഗ് മേഖലയിലെ സാങ്കേതികവിദ്യ എങ്ങനെ കൊണ്ടുവരാം എന്നാലോചിക്കണം. ചാര്‍ടേഡ് ന്യൂട്രല്‍ ഫേമുകള്‍ സാങ്കേതിക വിദ്യയില്‍ പുതുവഴികള്‍ കണ്ടെത്തണം,… അക്കൗണ്ടന്റ് ഫീല്‍ഡ് ഇന്നോവേഷന്‍. പുതിയ പുതിയ സോഫ്ട് വെയറുകള്‍ വേണം. അതുതന്നെ നിങ്ങള്‍ക്കായി ഒരു വലിയ വിപണിയാണ് കാത്തുവയ്ക്കുന്നത്.
സുഹൃത്തുക്കളെ, നമ്മുടെ ശാസ്ത്രങ്ങളില്‍ നാലു പുരുഷാര്ഥങ്ങളെക്കുറിച്ചാണു പറഞ്ഞിരിക്കുന്നത്. ധര്‍മ്മം, അര്‍ഥം, കാമം, മോക്ഷം! നാം ധര്‍മ്മത്തെക്കുറിച്ചും മോക്ഷത്തെക്കുറിച്ചും പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ ഋഷിമുനിമാരുടെ കാര്യമാണ് ഓര്‍മ്മ വരുന്നത്. സാമ്പത്തിക മേഖലയിലെ നടപടികള്‍ കൈകാര്യം ചെയ്യുന്ന നിങ്ങള്‍ അവര്‍ക്കു തുല്യരാണ്. അതുകൊണ്ട് ഞാന്‍ നിങ്ങളെ സാമ്പത്തികലോകത്തെ ഋഷിവര്യന്മാരായിരുന്നു പറഞ്ഞാല്‍ തെറ്റാവില്ല. മുക്തിയുടെ വഴികാട്ടിത്തരുന്ന ആ ഋഷിവര്യന്മാര്‍ക്ക് എത്രത്തോളം മഹത്വമുണ്ടായിരുന്നോ അത്രതന്നെ മഹത്വം മനുഷ്യജീവിതത്തില്‍ സാമ്പത്തികവ്യവസ്ഥിതിക്ക് നിങ്ങളേകുന്ന വഴികാട്ടലിനുമുണ്ട്. സമ്പത്ത് കൈകാര്യം ചെയ്യുന്നത് എങ്ങനെ വേണം, ശരിയായ വഴിയേതെന്ന് കാട്ടിക്കൊടുക്കുന്നതിന്റെ ഉത്തരവാദിത്വം ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മേഖലയിലെ എല്ലാ തലത്തിലും പെട്ട ആളുകള്‍ക്കുണ്ട്.
എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ, നിങ്ങള്‍ എന്റെ മേല്‍ ചൊരിയുന്ന സ്നേഹം, നിങ്ങള്‍ എനിക്കു തരുന്ന പ്രോത്സാഹനം,… നിങ്ങളുടെ ഈ സ്നേഹമാണ് ഇന്നു നിങ്ങളോട് ഹൃദയം തുറന്ന് ചിലതു പറയാന്‍ എന്നിക്കു പ്രേരണയേകുന്നത്. എന്റെയും നിങ്ങളുടെയും ദേശഭക്തിയില്‍ ഒരു കുറവുമില്ല. രാജ്യം എത്രത്തോളം മുന്നേറണമെന്ന് ഞാനാഗ്രഹിക്കുന്നുവോ അത്രതന്നെ നിങ്ങളും രാജ്യപുരോഗതി ആഗ്രഹിക്കുന്നു. എന്നാല്‍ ചില യാഥാര്‍ഥ്യങ്ങളുണ്ട്. അത് ഇരുത്തി ചിന്തിക്കാന്‍ ബാധ്യസ്ഥരാക്കുന്നു. നിങ്ങളുടെ കൂട്ടത്തിലുള്ള മുതിര്‍ന്ന, ദീര്‍ഘകാലത്തെ പരിചയമുള്ളവരില്‍ നിന്നു നിങ്ങള്‍ കേട്ടിട്ടുണ്ടാകും-… ഒരു വീടിന് തീ പിടിച്ചാല്‍, സമ്പത്തു മുഴുവനും കത്തി നശിച്ചാല്‍ ആ കുടുംബം സ്വന്തം പരിശ്രമത്തിന്റെ ഫലമായി വളരെവേഗം തന്നെ വീണ്ടും സ്വന്തം കാലില്‍ നില്ക്കാന് തുടങ്ങുന്നു. ചിലപ്പോള്‍ വളരെ കഷ്ടം തോന്നും.… എന്നാലും അവര്‍ വീണ്ടും വീണിടത്തുനിന്നെഴുന്നേറ്റ് തങ്ങളുടെ തൊഴിലില്‍ തുടരും. കുറച്ചു സമയം കഴിയുമ്പോഴേക്കും ബുദ്ധിമുട്ടു തരണം ചെയ്യും. എന്നാല്‍ മുതിര്‍ന്നവര്‍ പറയുന്ന മറ്റൊരു കാര്യമുണ്ട്, അഗ്നിബാധയ്ക്കുശേഷം നേരെ നില്ക്കാന് കുടുംബത്തിനു സാധിക്കും. പക്ഷേ, കുടുംബത്തിലെ ഒരു അംഗം മോഷണസ്വഭാവം പുലര്‍ത്തുന്നുവെങ്കില്‍ ആ കുടുംബത്തിന് ഒരക്കലും നേരെ നില്‍ക്കാനാവില്ല. സഹോദരീ സഹോദരന്മാരേ, കുടുംബം മുഴുവനും മോഷണം നടത്തുന്നില്ല. കുടുംബത്തിലെ ഒരു അംഗം കുടുംബനിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചാല്‍ കുടുംബം നശിക്കതന്നെ ചെയ്യും.
കണക്കു നേരെയാക്കുന്ന എന്റെ സുഹൃത്തുക്കളേ, ഏതൊരു രാജ്യത്തിനും എത്രവലിയ അപകടത്തില്‍ നിന്നും സ്വയം കരകയറാന്‍ സാധിക്കും. വെള്ളപ്പൊക്കമാകട്ടെ, ഭൂകമ്പമാകട്ടെ, മറ്റെന്തുമാകട്ടെ… രാജ്യത്തെ ജനങ്ങള്‍ക്ക് കഴിവുണ്ട്, ഭരണസംവിധാനവും ജനങ്ങളും ഒരുമിച്ച് പ്രതിസന്ധിയില്‍ നിന്നു കരയ്ക്കു കയറുന്നു. എന്നാല്‍ കൂട്ടത്തില്‍ ചിലര്‍ക്ക് മോഷണശീലമുണ്ടെങ്കില് കുടുംബത്തിന് നേരെ നില്ക്കാനാവില്ലെന്നതുപോലെ തന്നെ രാജ്യത്തിനും സമൂഹത്തിനും നേരെ നില്‍ക്കാനാവില്ല. എല്ലാ സ്വപ്നങ്ങളും തകരും, വികസനം സ്തംഭിക്കും. വികസനത്തിന് ഇങ്ങനെ തടസ്സമുണ്ടാക്കിക്കൊണ്ടിരിക്കുന്ന കുറച്ചുപേരേ ഉണ്ടാകൂ. സര്‍ക്കാര്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ അങ്ങനെയുള്ളവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുത്തിട്ടുണ്ട്. പുതിയ നിയമമുണ്ടാക്കി, പഴയ നിയമങ്ങള്‍ കൂടുതല്‍ ശക്തങ്ങളാക്കി. എത്രയോ രാജ്യങ്ങളുമായി കരാറുകളുണ്ടാക്കി. പഴയ കരാറുകളില്‍ മാറ്റങ്ങള്‍ വരുത്തി. വിദേശത്തുള്ള കള്ളപ്പണത്തിനെതിരെ നടപടികളെടുക്കുന്നതിന് എന്തു പ്രതികരണമാണുണ്ടാകുന്നതെന്ന് സ്വിസ് ബാങ്കുകളുടെ പുതിയ കണക്കുകള്‍ സാക്ഷ്യമേകുന്നു.
സ്വിസ് ബാങ്കില്‍ നിന്ന് അറിയുന്നത് ഭാരതീയര്‍ അവിടെ നിക്ഷേപിച്ചിട്ടുള്ള ധനം ഇതുവരെയുള്ള റെക്കാഡില്‍ ഏറ്റവും കുറവായി മാറിയിരിക്കുന്നുവെന്നാണ്. മൂപ്പതു വര്‍ഷത്തിനുമുമ്പ്, 1987 ല്‍ സ്വിസ് ബാങ്ക് ഏതൊക്കെ രാജ്യങ്ങളിലെ ആളുകള്‍ എത്ര പണം അവിടെ നിക്ഷേപിച്ചിരിക്കുന്നുവെന്നു വെളിപ്പെടുത്താന്‍ തുടങ്ങി. കഴിഞ്ഞ വര്‍ഷത്തെ റിപോര്‍ട്ട് ഇപ്പോള്‍ വന്നിട്ടുളള്ളതനുസരിച്ച് അവിടെ നിക്ഷേപിക്കപ്പെട്ടിട്ടുള്ള ഭാരതീയരുടെ പണത്തില്‍, പുതിയതിലല്ല, പഴയതില്‍ 45 ശതമാനം കുറവുണ്ടായിട്ടുണ്ട്. 2014 ല്‍ നിങ്ങളെന്നെ ഈ ജോലി ഏല്‍പ്പിച്ച നാള് മുതല്‍, അതായത് 2014 മുതല്‍തന്നെ അത്തരം നിക്ഷേപങ്ങള്‍ കുറയാന്‍ തുടങ്ങിയിരുന്നു. ഇപ്പോള്‍ ആ കുറയലിന്റെ ഗതിവേഗം വര്‍ധിച്ചിരിക്കുന്നു.… നിങ്ങള്‍ക്ക് ദുഃഖവും ആശ്ചര്യവും തോന്നും – സ്വിസ് ബാങ്ക് റെക്കാഡ് പ്രകാരം 2013 ല്‍ 42 ശതമാനം വര്‍ധനവായിരുന്നു ഇത്തരം നിക്ഷേപങ്ങളിലുണ്ടായിരുന്നത്. സഹോദരീ സഹോദരന്മാരേ, ഇന്നിപ്പോള്‍ രണ്ടു വര്‍ഷത്തിനുശേഷം സ്വിറ്റ്സര്‍ലാന്‍ഡില്‍ നിന്നും അപ്പപ്പോഴത്തെ കണക്ക് കിട്ടാന്‍ തുടങ്ങുമ്പോള്‍ വിദേശത്ത് കള്ളപ്പണം നിക്ഷേപിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടേറാന് പോവുകയാണ്. നിങ്ങളുടെ പണം അതിനുള്ളതാവില്ലെന്ന് എനിക്കുറപ്പുണ്ട്…എന്നാല്‍ നിങ്ങളോടുള്ള സ്നേഹം കാരണം ഞാന്‍ നിങ്ങളോടു ചിലതു പറയുകയാണ്, നിങ്ങളിത് അവരുടെ ചെവിയിലെത്തിച്ചോളൂ.
സുഹൃത്തുക്കളേ, ഞാന്‍ രാജ്യത്ത് ഒരു വശത്തുനിന്നും മാലിന്യനിര്‍മ്മാര്‍ജ്ജനം നടത്തുകയാണ്, മറുവശത്ത് സാമ്പത്തികമേഖലയിലെ ശുദ്ധീകരണവും നടത്തുന്നുണ്ട്. 8 നവംബര്‍ നിങ്ങള്‍ക്കു നല്ല ഓര്‍മ്മയുണ്ടാകും.
ഡിമോണിറ്റൈസേഷന് തീരുമാനംകള്ളപ്പണത്തിനും അഴിമതിക്കുമെതിരായ ഒരുവലിയ ചുവടുവെയ്പ്പായിരുന്നു. ഞാന്‍ കേട്ടത്, ശരിയോ തെറ്റോ എന്നെനിക്കറിയില്ല, നവംബര്‍ 8 നുശേഷം നിങ്ങള്‍ക്ക് വളരെയേറെ ജോലിചെയ്യേണ്ടി വന്നു എന്നാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ തൊഴില്‍ ജീവിതത്തില്‍ ഒരിക്കലും ചെയ്യേണ്ടിവന്നിട്ടില്ലാത്തവിധം ജോലി ചെയ്യേണ്ടിവന്നു. ചാര്‍ട്ടേഡ് അക്കൗണ്ടിംഗ് മേഖലയിലെ വളരെയേറെ ആളുകള്‍ ദീപാവലിയുടെ അവധി ആഘോഷിക്കാന്‍ പോയിരുന്നു എന്നും, ഹോട്ടല്‍ ബുക്കുചെയ്യപ്പെട്ടിരുന്നു,… പണം കൊടുത്തിരുന്നു എന്നും കേട്ടു.
എന്നാല്‍ എല്ലാം റദ്ദു ചെയ്ത് തിരിച്ചുപോന്നു. ചില ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ ഓഫീസുകള്‍ രാത്രികളോളം പ്രവര്ത്തനനിരതമായിരുന്നെന്നും കേട്ടു. മടങ്ങി വന്ന് നിങ്ങളെന്തു ജോലിയാണു ചെയ്തതെന്ന് എനിക്കറിയില്ല. തെറ്റു ചെയ്തോ ശരി ചെയ്തോ? രാജ്യത്തിനുവേണ്ടി ചെയ്തോ ..കക്ഷികള്‍ക്കുവേണ്ടി ചെയ്തോ..ചെയ്തു എന്ന കാര്യത്തില്‍ സംശയമില്ല.
സൂഹൃത്തുക്കളേ, കള്ളപ്പണത്തിനെതിരെ ഈ ശുദ്ധീകരണ പ്രക്രിയയ്ക്കിടയില്‍ ആദ്യമായി ഞാന്‍ നിങ്ങളോടു ചില കാര്യങ്ങള്‍ പറയട്ടെ. കാരണം നിങ്ങള്‍ക്കതിന്റെ ശക്തിയെക്കുറിച്ച് നന്നായി അറിയാം. സര്‍ക്കാര്‍ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന ധനത്തിന്റെ കണക്കു കണ്ടെത്താന്‍ വളരെ വലിയ ഏര്പ്പാടുകളുണ്ടാക്കിയിട്ടുണ്ട്. കണക്കെടുപ്പ് നിരന്തരം തുടരുകയാണ്. എവിടെ നിന്നു പണം വന്നു, എവിടെ നിക്ഷേപിക്കപ്പെട്ടു, എവിടെപ്പോയി, എങ്ങനെ പോയി, 8 നവംബറിനുശേഷം എന്തെല്ലാം സംഭവിച്ചു.… വളരെ കാര്യങ്ങള്‍ നടക്കുന്നുണ്ട്. ഈ കണക്കെടുപ്പിനിടയില്‍ ഇതുവരെ ആരെയും പിടിച്ച് ചോദ്യം ചെയ്യല്‍ നടത്തിയിട്ടില്ല. കണക്കു നോക്കുകമാത്രമാണു ചെയ്യുന്നത്. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ, നിങ്ങളുടെ ദേശഭക്തി എന്റെ ദേശഭക്തിയേക്കാള്‍ ഒട്ടും കുറവല്ലെന്ന്ഞാന് ആദ്യമേ പറഞ്ഞു.…ഞാന്‍ ആദ്യമായി ഈ കാര്യങ്ങള്‍ പറയുകയാണ്. രാജ്യം ഇതു കേട്ട് ആശ്ചര്യപ്പെടും. മൂന്നു ലക്ഷത്തിലധികം രജിസ്റ്റേര്‍ഡ് കമ്പനികളുടെ എല്ലാ കൊടുക്കല്‍ വാങ്ങലുകളും സംശയത്തിന്റെ നിഴലിലായിരിക്കയാണ്. ചോദ്യങ്ങള്‍ക്കു നടുവില്‍ പെട്ടിരിക്കയാണവ.… ഇത് കുറച്ചു കണക്കെടുപ്പിനു ശേഷമുള്ള സ്ഥിതി. ഇനിയുംവളരെയധികം കണക്കെടുപ്പുകള്‍ ബാക്കിയാണ്.
ഈ മൂന്നുലക്ഷത്തിന്റെ കണക്ക് ഇനി എത്രത്തോളം കൂടുമെന്ന് എനിക്കു പറയാനാവില്ല. അവരെക്കുറിച്ചുള്ള അന്വേഷണമാരംഭിച്ചപ്പോള്‍ ചില ഗൗരവമുള്ള കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. ഈ സര്‍ക്കാരിന്റെ ചിന്താഗതിയെന്തെന്നും, രാജ്യത്തെനേതാക്കളുടെ ധൈര്യമെന്തെന്നും നിങ്ങള്‍ക്കു തിരിച്ചറിയാനാകുന്ന ഒരു കണക്കു കൂടി ഞാന്‍ പറയാം. ഒരു വശത്ത് സര്‍ക്കാര്‍, മാധ്യമങ്ങള്‍, വ്യാപാരമേഖല തുടങ്ങി എല്ലാവരുടെയും ശ്രദ്ധ 30 -ാം തീയതി രാത്രി 12 മണിക്ക് എന്താകും എന്നതിലായിരുന്നു. ജൂലായ് ഒന്നിന് എന്തു സംഭവിക്കുമെന്നതിലായിരുന്നു. 48 മണിക്കൂറുകള്‍ക്കു മുമ്പ് ഒരു ലക്ഷം കമ്പനികളെ ഒരേയൊരു പേനപ്രയോഗം കൊണ്ട് ഇല്ലാതെയാക്കി. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് അവരുടെ പേരുകള്‍ വെട്ടി. ഇത് വെറുമൊരു സാധാരണ തീരുമാനമല്ല സുഹൃത്തുക്കളേ. രാജനീതി മാത്രം നോക്കുന്നവര്‍ക്ക് ഇങ്ങനെയൊരു തീരുമാനമെടുക്കാനാവില്ല. രാഷ്ട്രഹിതത്തിനുവേണ്ടി ജീവിക്കുന്നവര്ക്കുമാത്രമേ ഇങ്ങനെ തീരുമാനിക്കാനാകൂ. ഒരുലക്ഷം കമ്പനികളെ ഒരു പേനപ്രയോഗം കൊണ്ട് ഇല്ലാതെയാക്കാനള്ള ശക്തി ദേശഭക്തിയിലൂടെ മാത്രമേ ലഭിക്കൂ. ദരിദ്രരെ കൊള്ളയടിച്ചവര്‍ ദരിദ്രര്‍ക്കു മടക്കി നല്കുകതന്നെ വേണം.
ഇതുകൂടാതെ സര്‍ക്കാര്‍ മുപ്പത്തേഴായിരത്തിലധികം ഷെല്‍ കമ്പനികളെ കണ്ടെത്തിക്കഴിഞ്ഞിരിക്കയാണ്. കള്ളപ്പണം ഒളിപ്പിക്കുക, ഹവാലാ ഇടപാടുകളിലേര്പ്പെടുക… തുടങ്ങി എന്തെല്ലാം ചെയ്തിരിക്കുന്നു.. അവര്‍ക്കെതിരെ കടുത്ത നടപടികള്‍ക്കുള്ള ചുവടുവയ്ക്കുകയാണ്. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ വരും നാളുകളില്‍ കൂടുതല്‍ കടുത്ത നടപടികളുണ്ടാകും. കള്ളപ്പണത്തിനെതിരെ നടപടിയെടുത്ത്, കള്ളക്കമ്പനികളെ ഇല്ലാതെയാക്കുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എത്ര ദോഷമാണുണ്ടാക്കുന്നതെന്ന് എനിക്കു വ്യക്തമായി അറിയാം. എന്നാല്‍ നാടിനുവേണ്ടി ആരെങ്കിലും ഈ തീരുമാനം എടുക്കുകതന്നെ വേണം.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മേഖലയിലെ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ, ഇന്നു നിങ്ങളുടെ സ്ഥാപകദിനത്തില്‍ ഞാനിവിടെ എത്തിയിരിക്കയാണ്. എനിക്കു നിങ്ങളോട് ഒരപേക്ഷയുണ്ട്. നിങ്ങളുടെ കൈയിലാണ് കണക്കുനേരെയാക്കാനുള്ള കരുത്തുള്ളത്. ഡീമോണിറ്റൈസേഷനു ശേഷം ഈ കമ്പനികള്‍ക്കു സഹായമേകിയവര് ആരെങ്കിലുമൊക്കെയുണ്ടാകും. കള്ളന്മാരും കൊള്ളക്കാരുമായ ഈ കമ്പനികള്‍ തീര്‍ച്ചയായും ഏതെങ്കിലും സാമ്പത്തിക ഡോക്ടറുടെ അടുത്തു പോയിട്ടുണ്ടാകണം. നിങ്ങളുടെ ആരുടെയും അടുത്താവില്ല എന്നെനിക്കുറപ്പുണ്ട്. എങ്കിലും എവിടെയെങ്കിലും പോയിക്കാണും. ആരുടെ അടുത്താണു പോയതെന്ന് അറിയേണ്ടതുണ്ട്. അങ്ങനെയുള്ളവര്‍ക്കു സഹായമേകിയവരെ, അങ്ങനെയുള്ളവര്‍ക്ക് ആശ്രയമേകിയവരെ, അവര്‍ക്ക് വഴികാട്ടിയവരെ കണ്ടെത്തേണ്ടതുണ്ടോ ഇല്ലേ? അവരെ ഒരു കരയ്ക്കാക്കേണ്ടതുണ്ടെന്ന് തോന്നുന്നുവോ ഇല്ലേ? നമ്മുടെ രാജ്യത്ത് രണ്ടുലക്ഷത്തി എഴുപത്തിരണ്ടായിരത്തിലധികം ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുണ്ടെന്നാണ് എനിക്കു കിട്ടിയ വിവരം. നിങ്ങളോടൊപ്പം ആര്ട്ടിക്ള്ഡ് അസിസ്റ്റന്റുമാരൂണ്ട്. അവരുടെ എണ്ണം ഏകദേശം രണ്ടുലക്ഷത്തോളമാണ്. എല്ലാ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെയും ആര്ടിക്ള്ഡ് അസിസ്റ്റന്റുമാരെയും നിങ്ങളുടെ കൂടെയുള്ള മറ്റു ജോലിക്കാരെ എല്ലാവരെയും കൂട്ടിയാല്‍ എന്റെ ഏകദേശം കണക്കു പ്രകാരം 8 ലക്ഷത്തിലധികമാണ്. അതായത് നിങ്ങളുടെ കുടുംബമടക്കം ഈ മേഖലയില്‍ 8 ലക്ഷത്തിലധികം പേരുണ്ട്. അതായത് നിങ്ങളുടെ തൊഴില്‍ മേഖലയില്‍. ഞാന്‍ നിങ്ങളുടെമുന്നില്‍ മറ്റു ചില യാഥാര്ഥ്യങ്ങള്കൂടിവയ്ക്കാം. കാരണം നിങ്ങള്‍ക്ക് കണക്ക് വേഗം മനസ്സിലാകും, മനസ്സിലാക്കിക്കാനുമാകും.
നമ്മുടെ രാജ്യത്ത് രണ്ടുകോടിയിലധികം എഞ്ചിനീയര്‍മാരും മാനേജ്മെന്റ് ബിരുദമുള്ളവരുണ്ട്. 8 ലക്ഷത്തിലധം ഡോക്ടര്‍മാരുണ്ട്. അതായത് മുന്‍നിര തൊഴിലായി കണക്കാക്കപ്പെടുന്നവര്‍… മാന്യതയോടെ കാണപ്പെടുന്നവര്‍.ഇത്തരം ആളുകള്‍ നമ്മുടെ രാജ്യത്ത് കോടിക്കണക്കിനുണ്ട്. രാജ്യത്തെ നഗരങ്ങളില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന വലിയ വലിയ ബഹുനില വീടുകളുടെ എണ്ണം കൂടി കൂട്ടിയാല്‍ അവയുടെ എണ്ണവും കോടികളാണ്. ഇത്രമാത്രമല്ല. ഒരു കണക്ക് ഇതുമുണ്ട്. കഴിഞ്ഞ വര്‍ഷം നമ്മുടെ രാജ്യത്തുനിന്ന് വിദേശസന്ദര്ശനത്തിനുപോയവരുടെ എണ്ണം രണ്ടുകോടി 18 ലക്ഷമാണ്. ഇത്രയുമെല്ലാമായിട്ടും തങ്ങള്‍ക്കു പത്തു ലക്ഷത്തിലധികം വരവുണ്ട് എന്നു ടാക്സ് റിട്ടേണില്‍ പറയുന്നവര്‍ കേവലം, കേവലം, കേവലം 32 ലക്ഷം മാത്രമായിരിക്കുന്നത് എന്തുകൊണ്ട് എന്ന് ആശ്ചര്യം തോന്നും.
നിങ്ങള്‍ക്കാര്‍ക്കെങ്കിലും അത് വിശ്വസിക്കാനാകുമോ? കണക്കുപുസ്തകത്തെ നേരെയാക്കുന്ന നിങ്ങളോടാണു ഞാന്‍ ചോദിക്കുന്നത്.. പത്തു ലക്ഷത്തിലധികം വരുമാനമുള്ള 32 ലക്ഷം പേരേ ഈ രാജ്യത്തുള്ളോ..?
എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ.. ഇതാണ് രാജ്യത്തെ കയ്പ്പേറിയ സത്യം. രാജ്യത്തെ വെറും 32 ലക്ഷം പേരേ തങ്ങളുടെ വാര്‍ഷിക വരുമാനം പത്തുലക്ഷത്തിലധികമെന്നു കാണിക്കുന്നുള്ളൂ. ഈ മുപ്പത്തിരണ്ടു ലക്ഷം പേരില്‍ അധികവും നിശ്ചിതവേതനമുള്ള, സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവരാണ്. അതുകൊണ്ട് ഞാന്‍ അധികം കണക്കിലേക്കു പോകാനാഗ്രഹിക്കുന്നില്ല. എന്നാല്‍ ഈ രാജ്യത്ത് കോടിക്കണക്കിന് വാഹനങ്ങള്‍ എല്ലാ വര്‍ഷവും വാങ്ങിക്കപ്പെടുന്നു. എന്നിട്ടും രാജ്യത്തിന്റെ ഖജനാവിനോടുള്ള തങ്ങളുടെ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നില്ലെങ്കില്‍ അത് ആഴത്തില്‍ ചിന്തിക്കേണ്ട വിഷയമാകുന്നു.
കൂടുതല്‍ കണക്കുനിരത്താതെ എനിക്കുപറയാനുള്ളതു പറയാം. നമ്മുടെ ചുറ്റുപാടുമുള്ള പരിതഃസ്ഥിതികളെല്ലാം അനുകൂലമാണെങ്കില്‍ നിങ്ങളുടെ കക്ഷികളെ സത്യസന്ധമായി കരമടയ്ക്കാന്‍ നമ്മുടെ സിഎ സഹോദരന്മാര് പ്രേരിപ്പിക്കണം. എന്നാല്‍ തനിക്ക് ഉപദേശം തരുന്നയാള്‍ സത്യം മറയ്ക്കാനാണു പ്രേരിപ്പിക്കുന്നതെങ്കില്‍ തെറ്റായ വഴിയെ പോകുന്നതിന് അയാള്‍ ഒരിക്കലും ഭയപ്പെടുകയില്ല. അതുകൊണ്ട് തെറ്റായ ഉപദേശം നല്കുന്ന അത്തരം ആളുകളെ തിരിച്ചറിയണം, അവര്‍ക്കെതിരെ നടപടിയെടുക്കേണ്ടതും വളരെ ആവശ്യമാണ്. അതിന് നിങ്ങളും കടുത്ത ചുവടുവയ്പ്പുകള്‍ നടത്തണം. മാനവശേഷി വികസനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിങ്ങള്‍തന്നെ ചെയ്യുന്നു. പഠനപദ്ധതി നിങ്ങള്‍ തന്നെ നിശ്ചയിക്കുന്നു. പരീക്ഷ നിങ്ങള്‍തന്നെ നടത്തുന്നു നിയമങ്ങളും നിബന്ധനകളുമെല്ലാം .നിങ്ങള്തന്നെയുണ്ടാക്കുന്നത്. അങ്ങനെയൊരു തൊഴില്‍ മേഖലയാണിത്. തെറ്റു ചെയ്യുന്നവര്‍ക്ക് ശിക്ഷ നല്‍കുന്നതും നിങ്ങളുടെ സ്ഥാപനം തന്നെയാണ്. നമ്മുടെ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍, 125 കോടി ദേശവാസികളുടെ പാര്‍ലമെന്റ് നിങ്ങള്‍ക്ക് ഇത്രയധികം അധികാരം നല്കിയിരിക്കുന്നു. എന്നിട്ടും കഴിഞ്ഞ പതിനൊന്നു വര്‍ഷത്തില്‍ കേവലം 25 ചാര്‍ട്ടേഡ് അക്കൗണ്ടന്റുകള്ക്കെതിരെയേ നടപടി എടുക്കപ്പെട്ടുള്ളൂ എന്നു വരാന്‍ എന്താണാവോ കാരണം? കേവലം 25 പേര് മാത്രമേ കുഴപ്പം കാട്ടിയിട്ടുള്ളൂ? നിങ്ങളുടെ അടുത്ത് 1400 ലധികം കേസുകള്‍ പലവര്‍ഷങ്ങളായി കെട്ടിക്കിടക്കുകയാണെന്നാണ് ഞാനറിഞ്ഞത്. ഓരോ കേസിനും തീരുമാനമുണ്ടാകാന്‍ വര്‍ഷങ്ങളെടുക്കുന്നു. ഇത്രയ്ക്ക് ഉന്നത ഗുണനിലവാരമുള്ള തൊഴില്‍ മേഖലയിലെ ആളുകളുടെ കാര്യത്തിലിങ്ങനെയാണ് നടപടികളെന്നത് വേവലാതിപ്പെടുത്തുന്നതല്ലേ എന്ന് എന്റെ സുഹൃത്തുക്കള്‍ പറയൂ. സഹോദരീ സഹോദരന്മാരേ, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി സമരം നടക്കുമ്പോള്‍ അനേകം യുവാക്കള്‍ കഴുമരത്തിലേക്ക് സ്വയം എത്തിപ്പെട്ടു. രാജ്യത്തെ പല മഹാന്മാരും തങ്ങളുടെ യുവത്വം ചെലവഴിച്ചത് ജയിലുകളിലായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി അക്കാലത്തെ വളരെയേറെ പ്രൊഫഷണലുകള്‍ മുന്നിട്ടിറങ്ങിയിരുന്നു. അവര്‍ക്കു നേതൃത്വം കൊടുത്തവരും അതുപോലുള്ള പ്രൊഫഷണലുകളായിരുന്നു. അതിലധികവും വക്കീലന്മാരായിരുന്നു. വക്കാലത്തു നടത്തിയിരുന്ന ബാരിസ്റ്റര്‍മാര്‍.. അവര്‍ വളരെയേറെ പേര് സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്തു. അവര്‍ക്ക് നിയമമറിയാമായിരുന്നു. നിയമത്തിനെതിരെ പോരാടുകയെന്നാല്‍ അതിനെന്തു ശിക്ഷയാകുമെന്ന് അവര്‍ക്ക് നന്നായി അറിയാമായിരുന്നു. എന്നിട്ടും അക്കാലത്തെ വക്കീലന്മാരെല്ലാവരും, നല്ല നിലയില്‍ വക്കാലത്തു നടന്നിരുന്നവര്‍, തങ്ങളുടെ വക്കാലത്തുപേക്ഷിച്ച് ഈ രാജ്യത്തിനുവേണ്ടി മുന്നിട്ടിറങ്ങി. മഹാത്മാഗാന്ധി, സര്‍ദാര്‍ പട്ടേല്‍, ഡോക്ടര്‍ അംബേദ്കര്‍, ജവാഹര്‍ലാല്‍ നെഹ്റു എന്നിവര്‍ മാത്രമല്ല, ഡോക്ടര്‍ രാജേന്ദ്ര പ്രസാദ്, പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ, ബാല ഗംഗാധര തിലകന്, മോതിലാല്‍ നെഹ്റു, സി. രാജഗോപാലാചാരി, മഹേശ്ചന്ദ്ര ചൗധരി, ദേശബന്ധു ചിത്തരഞ്ജന് ദാസ്, സൈഫുദ്ദീന് കിച്ലൂ, ഭൂലാഭായി ദേശായി, ലാലാ ലജപത് രായ്, തേജ ബഹാദുര്‍ സപ്രൂ, അസഫ് അലി, ഗോവിന്ദ് വല്ലഭ പന്ത്, കൈലാശ് നാഥ് കട്ജൂ തുടങ്ങി എത്രയോ പേരാണ് രാജ്യത്തിനുവേണ്ടി തങ്ങളുടെ ജീവന് അര്‍പ്പിച്ചത്. അവര്‍ വക്കീല്‍ ജോലിയിലായിരുന്നു. ദേശഭക്തിയില്‍ പ്രേരിതരായിട്ടാണ് അവര്‍ യൗവനം അര്‍പ്പിച്ചത്. ഇക്കൂട്ടത്തില്‍ പല നേതാക്കളും രാജ്യത്തിന്റെ ഭരണഘടനയുണ്ടാക്കുന്നതില് വളരെ നിര്‍ണ്ണായകമായ പങ്കു വഹിച്ചിരുന്നു. ഈ മഹാപുരുഷന്മാരില്ലാതെ നമ്മുടെ രാജ്യത്തിന്റെ ചരിത്രം അപൂര്ണ്ണമാണെന്നത് നമുക്കു മറക്കാനാവില്ല.
സുഹൃത്തുക്കളേ, ഇന്നു നമ്മുടെ രാജ്യം ചരിത്രത്തിലെ ഒരു പുതിയ വഴിത്തിരിവിലാണ്. 1947 ല്‍ സ്വാതന്ത്ര്യം കിട്ടിയശേഷം, രാജ്യത്തിന്റെ രാഷ്ട്രീയമായ ഏകീകരണത്തിനുശേഷം ഇന്നു രാജ്യം സാമ്പത്തിക ഏകീകരണത്തിലൂടെ പുതിയ യാത്ര ആരംഭിക്കുകയാണ്. 2017 എന്ന ഈ വര്‍ഷത്തില്‍ ഒരു രാഷ്ട്രം, ഒരു നികുതി, ഒരു വിപണി എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്. ഈ ചരിത്രം കുറിക്കുന്ന അവസരത്തില്‍ ഏറ്റവും മഹത്തായ പങ്കുള്ളത് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കാണ്. നിങ്ങള്‍ ദയവായി എന്റെ സങ്കല്പം മനസ്സിലാക്കണം. സ്വാതന്ത്ര്യസമരകാലത്ത് വക്കീലന്മാര് ഹിന്ദുസ്ഥാന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിജീവന് പണയം വച്ചു മുന്നിട്ടിറങ്ങി. അക്കാലത്തേതുപോലെ നിങ്ങളും ജീവന് പണയം വയ്ക്കണമെന്നു ഞാന്‍ പറയുകയല്ല. നിങ്ങള്‍ ജയിലഴിക്കുള്ളില്‍ പോകേണ്ട ആവശ്യമില്ല. ഈ രാജ്യം നിങ്ങളുടേതാണ്. ഈ രാജ്യത്തിന്റെ ഭാവി നിങ്ങളുടെ മക്കളുടെയും കൂടി ഭാവിയാണ്. അതുകൊണ്ട് സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വം വക്കീലന്മാര് നിര്‍വ്വഹിച്ചതുപോലെ ഈ പുതിയ അവസരത്തിന്റെ നേതൃത്വം നിങ്ങള്‍ വഹിക്കണം. ഇന്ന് സാമ്പത്തിക വികസനത്തിന് നേതൃത്വം കൊടുക്കേണ്ടത് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരാണ്. സാമ്പത്തിക മേഖലയില്‍ ഉയര്‍ച്ച കൈവരിക്കാനുള്ള വഴി നിങ്ങളെക്കാളധികം ആര്‍ക്കും ബലപ്പെടുത്താനാവില്ല. കള്ളപ്പണം ഇല്ലാതെയാക്കാന്‍, അഴിമതി ഇല്ലാതെയാക്കാന്‍, നിങ്ങളുടെ കക്ഷികളെ, ഞാന്‍ വീണ്ടും പറയുന്നു, നിങ്ങളുടെ കക്ഷികളെ സത്യസന്ധതയുടെ പാതയിലൂടെ കൊണ്ടുപോകാന്‍ നിങ്ങളെക്കാളധികം മറ്റാരാലും സാധ്യമല്ല. ആ നേതൃത്വം വഹിക്കേണ്ടത് നിങ്ങളാണ്.
സുഹൃത്തുക്കളേ, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥിതിയിലെ വിശ്വസ്തരായ അംബാസഡര്‍മാരാണ്. നിങ്ങള്‍ നികുതി നല്കുന്ന പൗരന്മാര്ക്കും കമ്പനികള്‍ക്കുമിടയില്‍ ഒരു മധ്യവര്‍ത്തിയുടെ ജോലിയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ കൈയൊപ്പിന്റെ ശക്തിയേക്കാള്‍ നിങ്ങളുടെ കൈയൊപ്പിനു ശക്തിയുണ്ട്. നിങ്ങളുടെ കൈയൊപ്പ് സത്യത്തിന്മേലുള്ള വിശ്വാസത്തിന്റെ സാക്ഷ്യമാണു നല്‍കുന്നത്. കമ്പനി വലുതാണെങ്കിലും ചെറുതാണെങ്കിലും, നിങ്ങള്‍ ഏതു കണക്കിന്റെ ചുവട്ടിലാണോ ഒപ്പിടുന്നത്, ആ കണക്ക് സര്‍ക്കാരും വിശ്വസിക്കുന്നു, രാജ്യത്തെ ജനങ്ങളും വിശ്വസിക്കുന്നു. നിങ്ങള്‍ ശരിയെന്നു പറഞ്ഞിരിക്കുന്നത് ഏതൊരു കമ്പനിയുടെ ബാലന്‍സ് ഷീറ്റാണോ ആ അക്കൗണ്ട്, ആ കമ്പനിയുടെ ബിസിനസ്, ആ ബാലന്‍സ് ഷീറ്റ് കണ്ട് ഫയല്‍ അവിടെ നില്ക്കുന്നില്ല സുഹൃത്തുക്കളേ. ആ ഒപ്പിനുശേഷം ഒരു പുതിയ ജീവിതം ആരംഭിക്കുന്നുണ്ട് സുഹൃത്തുക്കളേ. ഞാന്‍ ആ ഒരു പുതിയ ജീവിതം നിങ്ങള്‍ക്കു കാട്ടിത്തരാനാണു വന്നിരിക്കുന്നത്. നിങ്ങള്‍ ആ കമ്പനിയുടെ കണക്കുബുക്കില്‍ ഒപ്പിട്ടു, ബാലന്‍സ് ഷീറ്റില്‍ ഒപ്പിട്ടു. സര്‍ക്കാര്‍ അധികാരികള്‍ അത് അംഗീകരിച്ചു. കമ്പനി വളര്‍ന്നു വലുതാകുന്നു.. നിങ്ങളും നേട്ടമുണ്ടാക്കി മുന്നേറുന്നു. പ്രശ്നം അവിടെ തീരുന്നില്ല സുഹൃത്തുക്കളേ. നിങ്ങള്‍ ആ കമ്പനിയുടെ ബാലന്‍സ് ഷീറ്റില്‍ ശരി എന്ന അടയാളമിടുമ്പോള്‍, ആ കമ്പനിയുടെ വിവരങ്ങള്‍ ജനങ്ങളുടെ അടുത്തെത്തുമ്പോള്‍ ഒരു വയോധികന് മ്യൂച്വല്‍ ഫണ്ടില്‍ അദ്ദേഹത്തിന്റെ പെന്ഷന് പണം നിക്ഷേപിക്കുന്നു. ഏതെങ്കിലും ദരിദ്രയായ വിധവ ഒരു മാസത്തെ സമ്പാദ്യം ഷെയര്‍മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നു. കമ്പനിയുടെ ശരിയായ റിപോര്‍ട്ടല്ല നല്‍കപ്പെടുന്നതെങ്കില്‍, യാഥാര്‍ഥ്യങ്ങള്‍ മറച്ചു വച്ചിട്ടുണ്ടെങ്കില്‍ പിന്നീട് സത്യം പുറത്താകുമ്പോള്‍ വാസ്തവത്തില്‍ ആ കമ്പനിയല്ല ഗര്‍ത്തത്തില്‍ വീഴുന്നത് ആ ദരിദ്രയായ വിധവയുടെ ജീവിതമാണ് പടുകുഴിയിലാകുന്നത്. ആ വയോധികന്റെ ജീവതമാണ് നശിക്കുന്നത്. അദ്ദേഹം ജീവിതം മുഴുവനുള്ള സമ്പാദ്യമാണ് നിങ്ങളുടെ ഒരു ഒപ്പില്‍ വിശ്വസിച്ച് നിക്ഷേപിച്ചത്. അതുകൊണ്ട് എനിക്കു നിങ്ങളോട് അഭ്യര്‍ഥിക്കാനുള്ളത്.. നിങ്ങളുടെ ഒപ്പിനെ ഹിന്ദുസ്ഥാനിലെ നൂറ്റി ഇരുപത്തിയഞ്ചുകോടി ജനങ്ങള്‍ വിശ്വസിക്കയാണ്. ആ വിശ്വാസം തകരാന്‍ ഒരിക്കലും അനുവദിക്കരുത്. അതിന് ഒരു പോറല്‍ പോലും ഏല്ക്കാനിടയാക്കരുത്. ആ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് നിങ്ങളുടെ മനസ്സാക്ഷിക്കു തോന്നുന്നുവെങ്കില്‍ അത് വീണ്ടും നേടിയെടുക്കാന്‍ മുന്നോട്ടു വരൂ. തുടക്കം കുറിക്കൂ. 2017 ജൂലൈയിലെ ഒന്നാം തീയതി, നിങ്ങളുടെ സ്ഥാപന ദിവസം നിങ്ങള്‍ക്കായി ഒരു പുതിയ അവസരം തുറക്കുകയാണ്. ഞാന്‍ നിങ്ങളെ ക്ഷണിക്കുകയാണ്. സത്യസന്ധതയുടെ ആഘോഷത്തില്‍ പങ്കുചേരാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. നിങ്ങളുടെ ജോലിയുടെ മഹത്വം മനസ്സിലാക്കൂ. അതനുസരിച്ച് മാര്‍ഗ്ഗം നിശ്ചയിച്ചുനോക്കൂ. സമൂഹം നിങ്ങളെ എത്ര അഭിമാനത്തോടെയാകും കാണുന്നത്. നിങ്ങള്‍ക്ക് സ്വയം അത് അനുഭവിച്ചറിയാം.
സഹൃത്തുക്കളേ, ടാക്സ് റിട്ടേണ്‍ എന്ന് വാക്കിന് പല നിര്‍വ്വചനങ്ങളുണ്ട്. എനിക്കു തോന്നുന്നത് രാജ്യത്തിനു ലഭിക്കുന്ന നികുതി രാജ്യവികസനത്തിനു പ്രയോജനപ്പെടുന്നു, അതാണു ടാക്സ് റിട്ടേണ്‍ എന്നാണ്. ഇത് വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ വിശേഷാല്‍ പങ്കുവഹിക്കുന്നു. ഇതിലൂടെ ജീവിതകാലം മുഴുവന്‍ വിറകുകത്തിച്ച് ആഹാരം പാകം ചെയ്ത വീട്ടമ്മയ്ക്ക് ഗ്യാസ് കണക്ഷന് ലഭിക്കുന്നു. മക്കള്‍ ചിലവു വഹിക്കാന്‍ വിസമ്മതിച്ച ഒരു വയോധികനോ വയോധികയ്ക്കോ ഈ പണം കൊണ്ട് പെന്ഷന് ലഭിക്കുന്നു.ഇതേ പണം കൊണ്ടാണ് ദിവസം മുഴുവന്‍ ജോലിയെടുത്തതിനുശേഷം സായാഹ്ന ക്ലാസിനു പോയി തന്റെ പഠനം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്ന യുവാവിനു സ്കോളര്‍ഷിപ്പു കിട്ടുന്നത്.ഈ പണം കൊണ്ടാണ് ദരിദ്രനായ, ചികിത്സിക്കാന്‍ പണമില്ലാത്ത രോഗിക്ക് വിലകുറഞ്ഞ മരുന്നു ലഭിക്കുന്നത്. രോഗിയായാല്‍ അവധിയെടുക്കാനാവില്ല. അദ്ദേഹത്തിന്. രോഗാവസ്ഥയിലും പകല്‍ മുഴുവന്‍ ജോലി ചെയ്യുന്നു, രാത്രിയില്‍ മക്കള്‍ക്ക് വിശന്ന് ഉറങ്ങേണ്ടി വരാതിരിക്കാന്‍..
നികുതിയിലൂടെ ലഭിക്കുന്ന പണം അതിര്‍ത്തിയില്‍ സ്വന്തം ജീവന് പരിഗണിക്കാതെ നമ്മെയെല്ലാം കാത്തു രക്ഷിക്കുന്നധീരന്മാരായ സൈനികര്‍ക്ക് പ്രയോജനപ്പെടുന്നു.. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷത്തിനുശേഷവും വൈദ്യുതി ലഭിക്കാത്ത, ഒരു ബള്‍ബുപോലും ഇന്നുവരെ തെളിയാത്ത വീടുകളില്‍ വൈദ്യുതി എത്തിക്കാന്‍ പ്രയോജനപ്പെടുന്നു. അവര്‍ ഇരുളിലാണ്ടു കിടക്കുയാണ്. രാജ്യത്തെ ദരിദ്രര്‍ക്ക് അവകാശപ്പെട്ടത് കൊടുക്കാന്‍ സഹായിക്കുന്നതിനേക്കാള്‍ വലിയ സേവനം എന്താണുള്ളത്? നിങ്ങളുടെ ഒരു ഒപ്പിന് ദരിദ്രരെ എത്രയധികമാണ് സഹായിക്കാനാകുന്നത്? ഇതെക്കുറിച്ച് നിങ്ങള്‍ ഒരിക്കലും ചിന്തിച്ചിട്ടു പോലുമുണ്ടാവില്ല. രാജ്യത്തെ സാധാരണ മനുഷ്യന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ നിങ്ങള്‍ക്കു വലിയ ഉത്തരവാദിത്വമുണ്ട്.. വലിയ പങ്കുവഹിക്കാനാകും. നിങ്ങള്‍ നിശ്ചയിച്ചുറപ്പിച്ചാല്‍, 2017 ജൂലൈ 1 നിങ്ങളുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായുള്ള ജീവിതയാത്രയില്‍ ഒരു വഴിത്തിരിവായിരിക്കും എന്ന് എനിക്കു വിശ്വാസമുണ്ട്.ഇതെന്റെ ആത്മാവിന്റെ സ്വരമാണ്.
നിങ്ങള്‍ നിശ്ചയിച്ചുറപ്പിച്ചാല്‍ നികുതി വെട്ടിപ്പ് നടത്താനുള്ള സാഹസം ആരും കാട്ടുകയില്ലെന്ന് എനിക്കുറപ്പുണ്ട്. തങ്ങളെ രക്ഷിക്കാന്‍ ആരെങ്കിലുമുണ്ടെന്നു കാണുമ്പോഴാണ് മനുഷ്യന് കുറ്റം ചെയ്യുന്നത്. സുഹൃത്തുക്കളേ, ജിഎസ്ടി രാഷ്ട്രനിര്‍മ്മാണത്തില്‍ സഹകരിക്കാനുള്ള ഒരു മാധ്യമമായിട്ടാണ് നിങ്ങളുടെ മുന്നിലെത്തിയിരിക്കുന്നത്. നിങ്ങള്‍ നിങ്ങളെ സമീപിക്കുന്നവരോടു സംസാരിക്കൂ.. വ്യാപാരികള്‍ക്ക് സഹായകമാകാന്‍, അവര്‍ക്കു കാര്യം മനസ്സിലാകാന്‍ വേണ്ട സഹായം ചെയ്യുവാന്‍ പോകയാണെന്ന് ഞാന്‍ വരുമ്പോള്‍ നീലേശ് എന്നോടു പറയുകയായിരുന്നു. ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയും കൃതജ്ഞത വ്യക്തമാക്കുകയും ചെയ്യുന്നു. നിങ്ങളുടെ അടുത്തു വരുന്നവരെ കാര്യം ബോധ്യപ്പെടുത്തൂ. സത്യന്ധതയുടെ മുഖ്യധാരയിലേക്കു വരാന്‍ പ്രേരിപ്പിക്കൂ. ഇങ്ങനെ ചാര്‍ട്ടേഡ് അക്കൗണ്ടിംഗ് മേഖലയിലുള്ള ആളുകള്‍ക്ക് ഒരു പുതിയ അവസരമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ മുതല്ക്കേ ഇതിനുള്ള തയ്യാറെടുപ്പാരംഭിക്കൂ… ഈ തൊഴിലിലേര്‍പ്പെട്ടിരിക്കുന്ന യുവാക്കളെ ഞാന്‍ വിശേഷിച്ചു ക്ഷണിക്കയാണ്.വരൂ..…
സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബാങ്ക്റെപ്റ്റ്സി കോഡ് പാസാക്കിയിട്ടുണ്ട്. ഇത് വിജയിപ്പിക്കാനും ശരിയായ രീതിയില്‍ നടപ്പിലാക്കാനും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് മഹത്തായ പങ്കാണുള്ളത്. ഈ കോഡനുസരിച്ച്, ഏതെങ്കിലും കമ്പനി പാപ്പരായാല്‍ അതിന്റെ ഭരണപരമായ നിയന്ത്രണം ഇന്‍സോള്‍വെന്‍സി പ്രാക്ടീഷണറുടെ കൈയിലായിരിക്കും. ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് ഇന്‍സോള്‍വെന്‍സി പ്രാക്ടീഷണറായി ഈ പുതിയ മേഖലയില്‍ തൊഴില്‍ ആരംഭിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ തുറന്നിട്ടിരിക്കുന്ന ഒരു പുതിയ വഴിയാണ്. എന്നാല്‍ ഇന്നേയ്ക്കുശേഷം ഏതൊരു വഴി തിരഞ്ഞെടുത്താലും സിഎ എന്നതിന്റെ അര്‍ഥം ചാര്ടര് ആന്‍ഡ് ആക്യൂറസി, കംപ്ലയന്‍സ് ആന്റ് ഓഥന്റിസിറ്റി എന്നായിരിക്കണം.
സുഹൃത്തുക്കളേ, 2022 ല്‍ നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കും. അന്നേക്ക് സര്‍ക്കാര്‍ ചില നിശ്ചയങ്ങളെടുത്തിട്ടുണ്ട്. പുതിയ ഭാരതം നമ്മുടെ ഏവരുടെയും പരിശ്രമം പ്രതീക്ഷിക്കയാണ്. നിങ്ങള്‍ക്ക് ഒരു ഇന്‍സ്റ്റിട്യൂട്ട് എന്ന നിലയിലും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഒരു വ്യക്തി എന്ന നിലയിലും രാജ്യത്തിലെ ഒരു പൗരനെന്ന നിലയിലും 2022 ല്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷമാകുമ്പോള്‍ നിങ്ങള്‍ രാജ്യത്തെ എങ്ങനെ കാണാനാഗ്രഹിക്കുന്നു? അങ്ങനെ മാറ്റിയെടുക്കാന്‍ നമുക്ക് നമ്മുടേതായ പങ്കു വഹിക്കാം. അതിന് കൃത്യം രണ്ടു വര്‍ഷത്തിനുശേഷം ഇന്‍സ്റ്റിട്യൂട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യയുടെ 75 വര്‍ഷം പൂര്‍ത്തിയാകും. 75-ാം വാര്‍ഷികത്തിനുള്ള പരിപാടി നിങ്ങള്‍ ഇപ്പോഴേ തയ്യാറാക്കൂ. ഈ ഇന്സ്റ്റിട്യൂഷനെ ഇതിന്റെ രൂപഭാവങ്ങളെ ഏതൊരു ഉന്നതിയിലേക്കാണോ കൊണ്ടുപോകാനാഗ്രഹിക്കുന്നത് ആ ചരിത്രപരമായ അവസരം പ്രതീക്ഷിച്ച് ഇപ്പോള്‍ മുതലേ അതിനുള്ള രൂപരേഖ തയ്യാറാക്കൂ. രാജ്യത്തിന് നിങ്ങള്‍ എന്താണു നല്കാന് പോകുന്നതെന്ന് തീരുമാനിക്കൂ. രാജ്യത്ത് പ്രതീക്ഷയോടെയിരിക്കുന്ന കോടിക്കണക്കിന് യുവാക്കളുടെ ഭാവിക്കുവേണ്ടി നിങ്ങള്‍ എന്താണു ചെയ്യാന്‍ പോകുന്നത്? നിങ്ങള്‍ക്ക് രാജ്യത്തിന് സൂതാര്യമായ, അഴിമതി രഹിതമായ വ്യവസ്ഥിതി ലഭ്യമാക്കുന്നതിന് സഹായിക്കാനാവില്ലേ. നികുതി കൊടുക്കുന്നതില്‍ നിന്ന് രക്ഷപെടാന്‍ ഇത്രപേരെ സഹായിച്ചൂ എന്നാകുമോ അതോ ഇത്രപേരെ നികുതി കൊടുത്ത് സത്യസന്ധതയുടെ ജീവിതം ജീവിക്കാന്‍ പ്രേരിപ്പിച്ചു എന്നാകുമോ നിങ്ങളുടെ കൈയിലുള്ള കണക്ക്. തീരൂമാനം നിങ്ങളാണെടുക്കേണ്ടത്. എത്രപേരെ സത്യസന്ധമായി നികുതി അടച്ച് മുഖ്യധാരയില്‍ കൊണ്ടുവന്നു എന്ന കാര്യത്തില്‍ നിങ്ങള്‍ക്കായി നിങ്ങളൊരു ലക്ഷ്യം നിശ്ചയിക്കൂ. ഈ ലക്ഷ്യത്തിന് കണക്ക് എന്തായിരിക്കുമെന്ന് നിങ്ങളേക്കാള്‍ നന്നായി ആര്‍ക്കാണ് പറയാനാകുക? നിങ്ങള്‍ക്ക് നിങ്ങളുടെ തൊഴിലില്‍ സാങ്കേതികവിദ്യയുടെ ഉപയോഗം എങ്ങനെ വര്‍ധിപ്പിക്കാനാകുമെന്നു ചിന്തിക്കൂ. ഇന്‍സ്റ്റിട്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മേഖലയില്‍ ഫോറന്‍സിക് സയന്‍സിന് എത്രത്തോളം വലിയ പങ്കാണുണ്ടാകാവുന്നത്? അതെങ്ങനെ പരിരക്ഷിക്കാം,. അതെങ്ങനെ ഉപയോഗപ്പെടുത്താം ഇക്കാര്യത്തിലും ഒരു ലക്ഷ്യം വേണം.ഇതു നിശ്ചയിക്കണം.
സുഹൃത്തുക്കളേ, ഒരു കാര്യംകൂടി എന്റെ മനസ്സിലുണ്ട്. നിങ്ങളില്‍ നിന്നു പ്രതീക്ഷിക്കുന്നു. നിങ്ങള്‍ക്കതിനുള്ള കഴിവുണ്ട് എന്നതുകൊണ്ടാണ് ഞാന്‍ നിങ്ങളില്‍ നിന്നിതു പ്രതീക്ഷിക്കുന്നത്. നിങ്ങളതിനു സമര്‍ഥരാണ്. നിങ്ങളക്കാര്യത്തില് എന്തുകൊണ്ട് പിന്നണിയിലെന്ന് എനിക്കു മനസ്സിലാകുന്നില്ല. ലോകത്ത് കീര്ത്തികേട്ടനാലു ഓഡിറ്റ് സ്ഥാപനങ്ങളുണ്ട്. വലിയ വലിയ കമ്പനികളും സ്ഥാപനങ്ങളും തങ്ങളുടെ ഓഡിറ്റു ജോലി അവരെ ഏല്‍പ്പിക്കുന്നു. ഈ കമ്പനികളെ ബിഗ് ഫോര്‍ എന്നു പറയുന്നു. ഈ ബിഗ് ഫോറില്‍ നാം എവിടെയുമില്ല. നിങ്ങള്‍ക്കു കഴിവുണ്ട്, യോഗ്യതയ്ക്ക് ഒരു കുറവുമില്ല. സുഹൃത്തുക്കളേ, ലോകത്ത് ഭാരതത്തിന്റെ പേര് ഉജ്ജ്വലമാക്കാന്‍ നിങ്ങള്‍ക്ക് ഒരു ലക്ഷ്യം നിശ്ചയിക്കാനാവില്ലേ? 2022 ല്‍ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ബിഗ് 4 നെ ബിഗ് 8 അക്കുക എന്ന ഒരു ലക്ഷ്യം? ബിഗ് 8 ല്‍ ബിഗ് 4.. ആ ബിഗ് 4എന്റെ മുന്നില്‍ ഈ ഇരിക്കുന്നവരില്‍ നിന്നാകണം. ഇതാണു സ്വപ്നമാകേണ്ടതു സുഹൃത്തുക്കളേ. ബിഗ് 8 ല്‍ ചേരുന്നതിന് നമ്മുടെ നാലു കമ്പനികള്‍.. അവരുടെ കീര്‍ത്തിയും അവരുടെ പ്രൊഫണലിസവും.. പ്രയാസമുള്ള കാര്യമല്ല. ലോകത്ത് ചാര്‍ട്ടേഡ് അക്കൗണ്ടന്റുകളുടെ കൂട്ടത്തിലും നിങ്ങളുടെ കീര്‍ത്തി ഉണ്ടാകണം. അവസാനമായി ഞാന്‍ നിങ്ങളുടെ മേഖലയിലെ ഏറ്റവും പഴയ, ഏറ്റവും ആദരിക്കപ്പെടുന്ന സാമ്പത്തികവിദഗ്ധന്‍ ചാണക്യന്റെ ഒരു ഉപദേശം ഓര്‍മ്മിപ്പിക്കാനാഗ്രഹിക്കുന്നു. ചാണക്യന് പറഞ്ഞു, കാലാതിക്രമാത് കാല ഏവ ഫലം പിബതി… അതായത് കര്‍ത്തവ്യം സമയത്തിനു നിര്വ്വഹിച്ചില്ലെങ്കില് കാലംതന്നെ അതിന്റെ ഫലം ഇല്ലാതെയാക്കി കളയും. അല്പസമയം മുമ്പ് അരുണ്‍ജി നിങ്ങളോടു സംസാരിക്കയായിരുന്നു….അദ്ദേഹം ചിലതു പറഞ്ഞു.. ഹിന്ദുസ്ഥാന്‍ ഇതുപോലെ ഒരു അവസരം മുമ്പ് കൈവന്നിട്ടില്ല. നിങ്ങളുടെ ജീവിതത്തിലും ഇതുപോലൊരു അവസരം മുമ്പുണ്ടായിട്ടില്ല. ഈ അവസരം കൈവിട്ടുപോകാന്‍ അനുവദിക്കരുത് സുഹൃത്തുക്കളേ. ഞാന്‍ നിങ്ങളെ രാഷ്ട്രനിര്‍മ്മാണത്തിന്റെ മുഖധാരിയിലേക്കെത്താന് ക്ഷണിക്കാനാണു വന്നത്. സമൂഹത്തിന്റെ സാമ്പത്തിക വ്യവസ്ഥിതിയെ മുഴുവന്‍ കാത്തുരക്ഷിക്കാന്‍ കഴിവുള്ള ഒരു തൊഴിലാണിതെന്ന് നിങ്ങള്‍ മറക്കാതിരിക്കുക. ഞാന്‍ ഒരിക്കല്‍ കൂടി ഇന്‍സ്റ്റിട്യൂട്ടിനും അധ്യാപകര്‍ക്കും ഇവിടെ ഇരിക്കുന്ന എല്ലാ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കും ഐസിഏഐയുടെ സ്ഥാപനാദിവസത്തിന്റെ മംഗളാശംകള് നേരുന്നു. രാജ്യമെങ്ങും ഈ പരിപാടി വീഡിയോയിയിലൂടെ കാണുന്ന രാജ്യത്തിന്റെ എല്ലായിടത്തുമുള്ള, ലോകത്തിലെ മറ്റു രാജ്യങ്ങളിലുള്ള നമ്മുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കും അനേകം കൃതജ്ഞത വ്യക്തമാക്കുന്നു. നിങ്ങള്‍ക്കേവര്‍ക്കും വളരെ നന്ദി രേഖപ്പെടുത്തിക്കൊണ്ട് 2017 ജൂലൈ 1 ന് പുതിയ ദിശയില്‍, പുതിയ ഗതിവേഗത്തോടെ, പുതിയ ഉത്സാഹത്തോടെ നമുക്കു മുന്നേറാം. രാജ്യത്തെ സാധാരണ മനുഷ്യരെ സത്യസന്ധതയുടെ ആഘോഷത്തില്‍ പങ്കുചേര്‍ക്കാം. ഈ ആഗ്രഹത്തോടെ വീണ്ടും നന്ദി വ്യക്തമാക്കുന്നു. വളരെ വളരെ നന്ദി. സുഹൃത്തുക്കളേ വളരെ വളരെ നന്ദി.
The CA community looks after the economic health of society: PM @narendramodi
— PMO India (@PMOIndia) July 1, 2017
A country where a select few loot, such a nation cannot scale new heights. These select few never want the nation to grow: PM @narendramodi
— PMO India (@PMOIndia) July 1, 2017
Our Government has