പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ഇന്ന് (സെപ്റ്റംബര്‍ 26, 2015) ന്യൂയോര്‍ക്ക് നഗരത്തില്‍ ജി-4 ഉച്ചകോടിയില്‍ പങ്കെടുത്തു. ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫ്, ജര്‍മ്മനിയുടെ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ തുടങ്ങിയവരും പങ്കെടുത്തു.
സമ്മേളനത്തില്‍ ആമുഖമായി പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി പറഞ്ഞു:” നാം ഇന്ന് ജീവിക്കുന്നത് ഡിജിറ്റല്‍ യുഗത്തിലാണ്. ആഗോള സമ്പദ്ഘടന മാറി. ജനസംഖ്യയിലും, നഗരവത്കരണത്തിലും കുടിയേറ്റത്തിലുമുള്ള പ്രവണതകള്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. കാലാവസ്ഥ വ്യതിയാനവും, ഭീകരവാദവും പുതിയ ആശങ്കകള്‍ ഉയര്‍ത്തുന്നു. സൈബര്‍ ലോകവും, ബഹിരാകാശവും പുതിയ അവസരങ്ങളുടെയും, വെല്ലുവിളികളുടെയും വേദിയായി. ഇതൊക്കെയാണെങ്കിലും നമ്മുടെ സ്ഥാപനങ്ങള്‍, സമീപനങ്ങള്‍, മനോഭാവങ്ങള്‍ തുടങ്ങിയവ പ്രതിഫലിപ്പിക്കുന്നതു നാം പിന്നിട്ട നൂറ്റാണ്ടിനെയാണ്. അല്ലാതെ നാം ജീവിക്കുന്ന നൂറ്റാണ്ടിനെയല്ല. ഐക്യ രാഷ്ട്ര സുരക്ഷാ സമിതിയുടെ കാര്യത്തില്‍ ഇതു തികച്ചും സത്യമാണ്. നിശ്ചിത സമയത്തിനുള്ളില്‍ ഐക്യ രാഷ്ട്ര സുരക്ഷാ സമിതിയുടെ പരിഷ്‌കരണമെന്നതു അടിയന്തിരവും സുപ്രധാനവുമായ ദൗത്യമായി മാറിയിരിക്കുന്നു. ഉച്ചകോടിയുടെ അവസാനം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ ഇപ്രകാരം പറയുന്നു: അടുത്തിടെയായി വര്‍ദ്ധിച്ചിട്ടുള്ള ആഗോള സംഘര്‍ഷങ്ങളും പ്രതിസന്ധികളും നേരിടുന്നതിന് മുമ്പെത്തെക്കാളും ശക്തവും നിയമ സാധുതയുള്ളതും, കൂടുതല്‍ പ്രാതിനിധ്യ സ്വാഭാവത്തോടെയുള്ളതുമായ സുരക്ഷാ സമിതി ആവശ്യമാണെന്ന് ജി-4 നേതാക്കള്‍ എടുത്തു പറഞ്ഞു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പരിപാലിക്കുന്നതില്‍ അംഗരാജ്യങ്ങള്‍ക്ക് കൂടുതല്‍ ശേഷിയുണ്ടായാല്‍ 21-ാം നൂറ്റാണ്ടിലെ അന്താരാഷ്ട്ര സമൂഹത്തിന്റെ യാഥാര്‍ത്ഥ്യം പ്രതിഫലിപ്പിക്കാനാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
സാന്‍ജോസിലെ സ്വീകരണം
പിന്നിട് കാലിഫോര്‍ണിയയിലെ സാന്‍ജോസിലെത്തിയ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിക്ക് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം ആവേശഭരിതമായ വരവേല്പ്പാണ് നല്‍കിയത്. ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ടെസ്‌ല മോട്ടേഴ്‌സ് സന്ദര്‍ശനം
ടെസ്‌ല മോട്ടേഴ്‌സ് സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയെ സി.ഇ.ഒ എലോണ്‍ മസ്‌ക്ക് സ്വീകരിച്ചു. കമ്പനിയുടെ നൂതന കണ്ടുപിടിത്തങ്ങള്‍ അദ്ദേഹം പ്രധാനമന്ത്രിക്ക് വിശദീകരിച്ചു. ഫാക്ടറിയില്‍ പ്രധാനമന്ത്രി സന്ദര്‍ശനവും നടത്തി. പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം, ടെസ്‌ലയുടെ ബാറ്ററി നിര്‍മ്മാണ സാങ്കേതിക വിദ്യ, ഊര്‍ജ്ജ സംരക്ഷണത്തിലെ നൂതന സാങ്കേതിക വിദ്യകള്‍ തുടങ്ങിയ വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ എലോണ്‍ മാസ്‌ക്കുമായുള്ള ചര്‍ച്ചയില്‍ ഉള്‍പ്പെട്ടു.
ഐ.റ്റി സി.ഇ.ഒ മാരുമായുള്ള കൂടിക്കാഴ്ച
പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച ആപ്പിള്‍ കമ്പനിയുടെ സി.ഇ.ഒ ശ്രീ.ടിം കുക്ക് പറഞ്ഞത് തന്റെ കമ്പനിക്ക് ഇന്ത്യ ഒരു സവിശേഷ സ്ഥലമാണെന്നാണ്. ആപ്പിള്‍ കമ്പനി സ്ഥാപകരിലൊരാളായ സ്റ്റീവ് ജോബ്‌സ് പ്രചോദനത്തിനായി ഇന്ത്യയിലേയ്ക്ക് പോകാറുണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ ഇന്ത്യയില്‍ ആപ്പിള്‍ കമ്പനിയെ എങ്ങനെ പങ്കെടുപ്പിക്കാമെന്നതിനെ കുറിച്ചും ചര്‍ച്ച നടന്നു. ശ്രീ. സത്യ നദെല്ല (മൈക്രോസോഫറ്റ്) ശ്രീ.സുന്ദര്‍ പിച്ചൈ (ഗൂഗിള്‍) ശ്രീ. ശന്ദനു നാരായണ്‍ (അഡോബ്) ശ്രീ.പോള്‍ ജോക്കബ്‌സ് (ക്വാല്‍ക്കോം), ശ്രീ.ജോണ്‍ ചേമ്പേഴ്‌സ് (സിസ്‌കോ) തുടങ്ങിയവര്‍ പിന്നീട് അത്താഴവിരുന്ന് വേളയില്‍ പ്രധാനമന്ത്രിയുമായി ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ച് ചര്‍ച്ച നടത്തി. ഡിജിറ്റല്‍ ഇന്ത്യ സംബന്ധിച്ച തന്റെ ദര്‍ശനങ്ങള്‍ പ്രധാനമന്ത്രി വിശദീകരിച്ചു. പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ” ഏതാനും പതിറ്റാണ്ട മുമ്പ് സങ്കല്പിക്കാന്‍ പോലും കഴിയാത്ത തരത്തില്‍ ജനങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്താനുള്ള ഒരവസരം ഈ ഡിജിറ്റല്‍ യുഗത്തില്‍ നമുക്ക് കൈവന്നിരിക്കുകയാണ്. നാം പിന്നിട്ട നൂറ്റാണ്ടില്‍ നിന്നും നമ്മെ വേര്‍തിരിക്കുന്നതു ഇതാണ്. സമ്പന്നരുടെയും പഠിപ്പുള്ളവരുടെയും ഉപകരണമായി ഡിജിറ്റല്‍ സാമ്പത്തിക വ്യവസ്ഥയെ ഇപ്പോഴും ചിലര്‍ കാണുന്നു. പക്ഷേ ഇന്ത്യയിലെ ഏതെങ്കിലും ടാക്‌സി ഡ്രൈവറോടോ, തെരുവ് കച്ചവടക്കാരനോടോ ചോദിച്ച് നോക്കൂ സെല്‍ഫോണില്‍ നിന്ന് അവന്‍ എന്തു നേടിയെന്ന് ? ശാക്തീകരണത്തിനുള്ള മാര്‍ഗ്ഗമായും, ആശയും അവസരവും തമ്മിലുള്ള വിടവ് നികത്തുന്ന ഉപകരണവുമായാണ് ഞാന്‍ സാങ്കതിക വിദ്യയെ കാണുന്നത്. സാമൂഹ്യ മാധ്യമങ്ങള്‍ സമൂഹത്തിലെ തടസ്സങ്ങള്‍ കുറയ്ക്കുന്നു. വ്യക്തിത്വങ്ങളുടെ അടിസ്ഥാനത്തിലല്ല മറിച്ച് മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ അതു ജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. മുമ്പ് ഭരണഘടനകളില്‍ നിന്ന് ശക്തി സംഭരിച്ചിരുന്ന സ്ഥാനത്ത് ഇന്ന് സാങ്കതിക വിദ്യ ജനാതിപത്യത്തേയും ജനങ്ങളുടെ ശാക്തീകരണത്തെയും പരിപോഷിപ്പിക്കുന്നു. 24 മണിക്കൂറിനു പകരം 24 മിനിറ്റിനുള്ളില്‍ പ്രതികരണം നല്‍കാന്‍ സാങ്കതിക വിദ്യ ഗവണ്‍മെന്റുകളെ നിര്‍ബന്ധിതമാക്കുകയാണ്. സമൂഹ മാധ്യമങ്ങളുടെ വേഗതയും വ്യാപ്തിയും നോക്കുമ്പോള്‍ പ്രതീക്ഷയുടെ പാര്‍ശ്വങ്ങളില്‍ ദീര്‍ഘനാളായി കഴിയുന്നവരുടെ ജീവിതം ത്വരിതഗതിയില്‍ മാറ്റാന്‍ സാങ്കേതിക വിദ്യയ്ക്ക് കഴിയുമെന്ന് വിശ്വസിക്കണം. സുഹൃത്തുകളെ ഈ വിശ്വാസത്തില്‍ നിന്നാണ് ഡിജിറ്റല്‍ ഇന്ത്യ ജനിച്ചത്. മനുഷ്യ ചരിത്രത്തില്‍ സമാനതകളില്ലാത്ത വിധം ഇന്ത്യയുടെ പരിവര്‍ത്തനത്തില്‍ അതൊരു സംരംഭമായിരിക്കും. ഇന്ത്യയിലെ പാവപ്പെട്ടവരുടെയും, അധസ്ഥിതരുടെയും, ദുര്‍ബലരുടെയും ജീവിതത്തെ തൊടുക മാത്രമല്ല നാം ജീവിക്കുന്ന രാജ്യത്തിന്റയും ചെയ്യുന്ന തൊഴിലിന്റയും രീതികള്‍ തന്നെ അതു മാറ്റും.
A historic G4 Summit after a decade. We had comprehensive deliberations on reforms of the UNSC. Sharing my remarks. http://t.co/IuTjeNPZWT
— Narendra Modi (@narendramodi) September 26, 2015
My gratitude to President @dilmabr, Chancellor Merkel & PM @AbeShinzo for gracing the summit & sharing their valuable views on UNSC reforms.
— Narendra Modi (@narendramodi) September 26, 2015
More representative, legitimate & effective UNSC is needed to address global conflicts. Here is the joint statement. http://t.co/L7ho6yXHKM
— Narendra Modi (@narendramodi) September 26, 2015
Landed in San Jose to a great welcome. Eagerly awaiting the programmes in the coming 2 days. pic.twitter.com/CetJtnzuYX
— Narendra Modi (@narendramodi) September 26, 2015
A picture of my meeting with leading CEOs of the Tech world. pic.twitter.com/A7UOlvvDdx
— Narendra Modi (@narendramodi) September 27, 2015
Valuable interaction with @tim_cook on a wide range of issues. pic.twitter.com/hpZlCtfioG
— Narendra Modi (@narendramodi) September 27, 2015
Thanks @elonmusk for showing me around at @TeslaMotors.Enjoyed discussion on how battery technology can help farmers pic.twitter.com/r2YuSPPlty
— Narendra Modi (@narendramodi) September 27, 2015
Some more photos of my visit to @TeslaMotors. pic.twitter.com/0tORRecM0j
— Narendra Modi (@narendramodi) September 27, 2015