Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ന്യൂഡൽഹി ജി20 ഉച്ചകോടി മാനവകേന്ദ്രീകൃതവും ഏവരെയും ഉൾക്കൊള്ളുന്നതുമായ വികസനത്തിൽ പുതിയ പാത രൂപപ്പെടുത്തും: പ്രധാനമന്ത്രി


ന്യൂഡൽഹി ജി20 ഉച്ചകോടി മാനവകേന്ദ്രീകൃതവും ഏവരെയും ഉൾക്കൊള്ളുന്നതുമായ വികസനത്തിൽ പുതിയ പാത രൂപപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചു. ഗ്ലോബൽ സൗത്തിന്റെ വികസന ആശങ്കകൾ സജീവമായി ഉയർത്തിക്കാട്ടുന്ന ഇന്ത്യയുടെ ജി20 അധ്യക്ഷത ഏവരെയും ഉൾക്കൊള്ളുന്നതും വികസനത്വരയുള്ളതും നിർണായകവും പ്രവർത്തനാധിഷ്ഠിതവുമാണെന്ന് അദ്ദേഹം പറഞ്ഞു.

നിരാലംബരെ സേവിക്കുക എന്ന ഗാന്ധിജിയുടെ ദൗത്യം മാതൃകയാക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടിയ പ്രധാനമന്ത്രി, പുരോഗതി കൈവരിക്കുന്നതിനുള്ള മാനവകേന്ദ്രീകൃത മാർഗത്തിന് ഇന്ത്യ വലിയ ഊന്നൽ നൽകുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

കരുത്തുറ്റതും സുസ്ഥിരവും ഏവരെയും ഉൾക്കൊള്ളുന്നതും സന്തുലിതവുമായ വളർച്ചനിരക്ക് മുന്നോട്ട് കൊണ്ടുപോകുന്നതുൾപ്പെടെ ലോക സമൂഹത്തിന് പ്രധാന പരിഗണന നൽകുന്ന നിരവധി വിഷയങ്ങൾ ഉൾക്കൊള്ളുന്ന ‘ഒരു ഭൂമി’, ‘ഒരു കുടുംബം’, ‘ഒരേ ഭാവി’ എന്നീ സെഷനുകളിൽ അധ്യക്ഷത വഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിന് നിരവധി നേതാക്കളുമായും പ്രതിനിധി സംഘത്തലവൻമാരുമായും ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുന്നതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

2023 സെപ്റ്റംബർ 9ന് ബഹുമാനപ്പെട്ട രാഷ്ട്രപതി നേതാക്കൾക്കായി അത്താഴവിരുന്ന് നൽകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 2023 സെപ്റ്റംബർ 10ന് രാജ്ഘട്ടിൽ നേതാക്കൾ മഹാത്മാഗാന്ധിക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കും. സമാപന ചടങ്ങിൽ, അതേ ദിവസം, ജി20 നേതാക്കൾ ആരോഗ്യകരമായ ‘ഒരു ഭൂമി’ക്കായി സുസ്ഥിരവും നീതിയുക്തവുമായ ‘ഒരു ഭാവി’  എന്നതിനായുള്ള അവരുടെ കാഴ്ചപ്പാട് ‘ഒരു കുടുംബം’ പോലെ കൂട്ടായി പങ്കിടും.

എക്‌സിൽ ഒരു ത്രെഡ് പങ്കിട്ടു പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ:

“2023 സെപ്റ്റംബർ 9നും 10നും ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ 18-ാമത് ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനാകുന്നതിൽ ഇന്ത്യ സന്തോഷിക്കുന്നു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആദ്യ ജി20 ഉച്ചകോടിയാണിത്. അടുത്ത രണ്ട് ദിവസങ്ങളിൽ ലോക നേതാക്കളുമായി ഫലപ്രദമായ ചർച്ചകൾക്കായി ഞാൻ ഉറ്റുനോക്കുകയാണ്.

ന്യൂഡൽഹി ജി20 ഉച്ചകോടി മാനവകേന്ദ്രീകൃതവും ഏവരെയും ഉൾക്കൊള്ളുന്നതുമായ വികസനത്തിൽ പുതിയ പാത രൂപപ്പെടുത്തുമെന്ന് ഞാൻ ഉറച്ചു വിശ്വാസിക്കുന്നു.”

NS