Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നേപ്പാള്‍ ഉപപ്രധാനമന്ത്രി ശ്രീ. ബിമലേന്ദ്ര നിഥി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

നേപ്പാള്‍ ഉപപ്രധാനമന്ത്രി ശ്രീ. ബിമലേന്ദ്ര നിഥി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു


നേപ്പാള്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശ്രീ. ബിമലേന്ദ്ര നിഥി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

നേപ്പാള്‍ ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി തെരഞ്ഞെടുക്കപ്പെട്ടതിന് ശ്രീ. ബിമലേന്ദ്ര നിഥിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹാല്‍ പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള പുതിയ നേപ്പാള്‍ ഗവണ്‍മെന്റിന് പ്രധാനമന്ത്രി ആശംസകള്‍ നേരുകയും ചെയ്തു.

നേപ്പാളിലെ സംഭവവികാസങ്ങള്‍ ശ്രീ. ബിമലേന്ദ്ര നിഥി പ്രധാനമന്ത്രിക്കു വിശദീകരിച്ചുനല്‍കി.

ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം കേവലം രണ്ടു ഗവണ്‍മെന്റുകള്‍ തമ്മില്‍ ഉള്ളതല്ലെന്നും ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ളതാണെന്നും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, നേപ്പാളുമായുള്ള പരമ്പരാഗത ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നു വ്യക്തമാക്കുകയും ചെയ്തു.

ഭൂകമ്പത്തിനേശഷം പുനര്‍നിര്‍മാണത്തിനായി നേപ്പാള്‍ ഗവണ്‍മെന്റും ജനങ്ങളും നടത്തുന്ന യജ്ഞങ്ങളെ പിന്തുണയ്ക്കാന്‍ ഇന്ത്യ സന്നദ്ധമാണെന്നു പ്രധാനമന്ത്രി പറഞ്ഞു.
പരമാവധി നേരത്തേ ഇന്ത്യ സന്ദര്‍ശിക്കാനായി നേപ്പാള്‍ പ്രധാനമന്ത്രിക്കുള്ള ക്ഷണം ശ്രീ. മോദി കൈമാറുകയും ചെയ്തു.