Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നേതാജി സുഭാഷ് ചന്ദ്രബോസിന് അദ്ദേഹത്തിന്റെ ജന്മ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി പ്രണാമമര്‍പ്പിച്ചു

നേതാജി സുഭാഷ് ചന്ദ്രബോസിന് അദ്ദേഹത്തിന്റെ ജന്മ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി പ്രണാമമര്‍പ്പിച്ചു


നേതാജി സുഭാഷ് ചന്ദ്രബോസിന് അദ്ദേഹത്തിന്റെ ജന്മ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രണാമമര്‍പ്പിച്ചു.

”ജന്മ വാര്‍ഷികത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസിനെ ഞാന്‍ പ്രണമിക്കുന്നു. ഇന്ത്യയെ കൊളോണിയലിസത്തില്‍ നിന്ന് സ്വന്ത്ര്യമാക്കുന്നതില്‍ അദ്ദേഹത്തിന്റെ ധീരത വലിയ പങ്കു വഹിച്ചു.

സമൂഹത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ താല്‍പര്യങ്ങളെയും ക്ഷേമത്തെയും കുറിച്ച് എല്ലായ്‌പ്പോഴും ചിന്തിച്ച മഹാനായ ധിഷണാശാലിയായിരുന്നു നേതാജി.

നേതാജിയുമായി ബന്ധപ്പെട്ട ഫയലുകള്‍ പരസ്യപ്പെടുത്തുന്നതിനും പതിറ്റാണ്ടുകളായി ഉയരുന്ന ഈ ആവശ്യം പൂര്‍ത്തീകരിക്കാനും ഞങ്ങളുടെ ഗവണ്‍മെന്റിന് കഴിഞ്ഞത് ബഹുമതിയായിക്കരുതുന്നു.

നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട ഫയലുകള്‍ http://www.netajipapers.gov.in എന്ന ലിങ്കില്‍ ലഭ്യമാണ്”, പ്രധാനമന്ത്രി പറഞ്ഞു.