Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നേതാജി ഫയലുകള്‍ പരസ്യമാക്കുന്ന നടപടിയില്‍ സുപ്രധാന നാഴികക്കല്ല്

നേതാജി ഫയലുകള്‍ പരസ്യമാക്കുന്ന നടപടിയില്‍ സുപ്രധാന നാഴികക്കല്ല്


2016 ജനുവരി 23യില്‍ ഔദ്യോഗിക രഹസ്യമല്ലാതാക്കുന്ന നടപടികള്‍ ആരംഭിക്കുന്നതിന് വേദിയൊരുക്കികൊണ്ട് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ. നൃപേന്ദ്ര മിശ്ര, നേതാജി ഫയലുകളുടെ ആദ്യ സെറ്റ് ഇന്ത്യന്‍ നാഷണല്‍ ആര്‍ക്കൈവ്‌സ് ഡയറക്ടര്‍ ജനറലിന് ഔദ്യോഗികമായി കൈമാറി.

2015 ഒക്ടോബര്‍ 14ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ഔദ്യോഗികവസതിയായ റെയ്‌സ് കോഴ്‌സ് റോഡിലെ 7-ാം നമ്പര്‍ വീട്ടിലെത്തിയ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അടുത്ത ബന്ധുക്കളെ അദ്ദേഹം ഏറെ ആദരവോടെയും ഊഷ്മളതയോടയുമായിരുന്നു സ്വീകരിച്ചത്. അവരുടെ വികാരങ്ങളും അഭിലാഷങ്ങളും താനും ഗവണ്‍മെന്റും ഉള്‍ക്കൊള്ളുന്നതായി ഉറപ്പ് നല്‍കിയ പ്രധാനമന്ത്രി, അങ്ങനെ ചെയ്യുന്ന രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞതില്‍ ബഹുമാനിതനായിരിക്കുന്നതായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രം സൃഷ്ടിച്ചിട്ടുളളത് സ്വന്തം ചരിത്രം മറക്കുന്നവരല്ലെന്നത് ഊന്നിപ്പറഞ്ഞുകൊണ്ട്, പ്രധാനമന്ത്രി ചരിത്രത്തെ ഏതെങ്കിലും തരത്തില്‍ വളച്ചൊടിക്കുന്നതിലും മറച്ചുവെക്കുന്നതിലും തന്റെ ഗവണ്‍മെന്റ് വിശ്വസിക്കുന്നില്ലെന്ന് വ്യക്തമാക്കി.

നേതാജിയെക്കുറിച്ചുളള വിവരങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുവെക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

നേതാജിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികരഹസ്യമല്ലാതാക്കുന്ന നടപടിയില്‍ മറ്റു രാജ്യങ്ങളില്‍നിന്നു വസ്തുതകള്‍ നേടിയെടുക്കുന്നതുള്‍പ്പെടെ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് നേതാജിയുടെ കുടുംബാംഗങ്ങള്‍ക്കു പ്രധാനമന്ത്രി ഉറപ്പുനല്‍കി. നേതാജിയുടെ ജയന്തിദിനവാര്‍ഷികമായ 2016 ജനുവരി 23ന് ഫയലുകള്‍ ഔദ്യോഗിക രഹസ്യരേഖയല്ലാതാക്കുന്നതിനും ജനങ്ങള്‍ക്കായി പരസ്യപ്പെടുത്തുന്നതിനുമുളള നടപടികള്‍ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ പ്രതിബദ്ധതക്കുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ട്, ഔദ്യോഗിക രഹസ്യരേഖയല്ലാതാക്കുന്നതിനുളള നടപടികളും മാനദണ്ഡങ്ങളും വ്യവസ്ഥ ചെയ്തുകൊണ്ടുളള സത്വരവും ജാഗ്രതയോടെയുമുളള നടപടികള്‍ ഗവണ്‍മെന്റ് സ്വീകരിച്ചുവരികയാണ്.

ആദ്യബാച്ചായി പ്രധാനമന്ത്രിയുടെ ഓഫീസിലെ 33 ഫയലുകളില്‍ തീര്‍പ്പുണ്ടാക്കുകയും അതെല്ലാം ഇന്ത്യന്‍ നാഷണല്‍ ആര്‍ക്കൈവ്‌സിന് കൂടുതല്‍ പ്രക്രിയകള്‍ക്കും സൂക്ഷിക്കുന്നതിനും ഡിജിറ്റലാക്കുന്നതിനുമായി കൈമാറുകയും പ്രധാനമന്ത്രിയുടെ ഓഫീസിലുളള 58 ഫയലുകള്‍ പരസ്യപ്പെടുത്താന്‍ ഒരുക്കങ്ങളാരംഭിക്കുകയും ചെയ്തു. ആഭ്യന്തമന്ത്രാലയവും വിദേശകാര്യമന്ത്രാലയവും അവരുടെ കൈവശമുളള ഫയലുകള്‍ പരസ്യപ്പെടുത്തുന്നതിനു പ്രത്യേകമായി നടപടികള്‍ എടുക്കുന്നുണ്ട്.

നേതാജിയുമായി ബന്ധപ്പെട്ട ഫയലുകള്‍ ഔദ്യോഗികരഹസ്യരേഖയല്ലാതാക്കണമെന്ന ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യം പൂര്‍ത്തീകരിക്കുന്നതിലുളള ഒരു സുപ്രധാന നാഴികക്കല്ലാണിത്.