Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നൂതനാശയ നയങ്ങള്‍ പുനരുപയോഗ ഊര്‍ജ്ജ നേതൃത്വം, മുന്‍കൈകള്‍ എന്നിവയിലൂടെ കാലാവസ്ഥാ പ്രവര്‍ത്തനത്തില്‍ ഇന്ത്യ ആഗോള നിലവാരം സ്ഥാപിക്കുന്നു: പ്രധാനമന്ത്രി


നൂതനാശയ നയങ്ങള്‍, പുനരുപയോഗ ഊര്‍ജ നേതൃത്വം, മുന്‍കൈകള്‍ എന്നിവയിലൂടെ കാലാവസ്ഥാ പ്രവര്‍ത്തനത്തില്‍ ഇന്ത്യ ആഗോള നിലവാരം സ്ഥാപിക്കുകയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മ, മിഷന്‍ ലൈഫ്, ഗ്ലോബല്‍ ബയോഫ്യൂവല്‍ അലയന്‍സ് തുടങ്ങിയ മുന്‍കൈകള്‍ സുസ്ഥിരവും സമൃദ്ധവുമായ ഭാവിക്ക് വഴിയൊരുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”നൂതനാശയ നയങ്ങള്‍, പുനരുപയോഗ ഊര്‍ജ്ജമേഖലയിലേയും അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മ, മിഷന്‍ ലൈഫ്, ഗ്ലോബല്‍ ബയോഫ്യൂവല്‍ അലയന്‍സ് തുടങ്ങിയ മുന്‍കൈകളിലേയും നേതൃത്വത്തിലൂടെ സുസ്ഥിരവും സമൃദ്ധവുമായ ഭാവിക്ക് വഴിയൊരുക്കികൊണ്ട് കാലാവസ്ഥാ പ്രവര്‍ത്തനത്തില്‍ ഇന്ത്യ ആഗോള നിലവാരം സ്ഥാപിക്കുന്നു” . പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സ് ഹാന്‍ഡിലിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

***

SK