Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നൂതനസംരംഭങ്ങളിലൂടെയും വിഭവങ്ങളിലൂടെയും കൊച്ചുകുട്ടികളെ അവരുടെ മാതൃഭാഷയിൽ പഠിപ്പിക്കുക എന്ന കാഴ്ചപ്പാടിനെ NEP 2020 പിന്തുണയ്ക്കുന്നു: പ്രധാനമന്ത്രി


നൂതനസംരംഭങ്ങളിലൂടെയും വിഭവങ്ങളിലൂടെയും കൊച്ചുകുട്ടികളെ അവരുടെ മാതൃഭാഷയിൽ പഠിപ്പിക്കുക എന്ന കാഴ്ചപ്പാടിനെ ദേശീയ വിദ്യാഭ്യാസനയം (NEP) 2020 പിന്തുണയ്ക്കുന്നുവെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

കേന്ദ്രമന്ത്രി ശ്രീ ധർമേന്ദ്ര പ്രധാന്റെ എക്സ് പോസ്റ്റിനു മറുപടിയായി ശ്രീ മോദി കുറിച്ചതിങ്ങനെ:

“ആഴത്തിലുള്ള പഠനത്തിനും സർഗാത്മകത വളർത്തുന്നതിനും സാംസ്കാരിക വേരുകൾ സംരക്ഷിക്കുന്നതിനും ചെറിയ കുട്ടികളെ അവരുടെ മാതൃഭാഷയിൽ പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യം കേന്ദ്ര വിദ്യാഭ്യാസമന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ @dpradhanbjp എടുത്തുകാട്ടുന്നു. നൂതനസംരംഭങ്ങളിലൂടെയും വിഭവങ്ങളിലൂടെയും NEP 2020 ഈ കാഴ്ചപ്പാടിനെ എങ്ങനെ പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം പരാമർശിക്കുന്നു – വായിക്കൂ!”

***

SK