നീതി ആയോഗിന്റെ ആറാമത്തെ ഭരണസമിതി യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഫെബ്രുവരി 20 ന് രാവിലെ 10: 30 ന് വീഡിയോ കോൺഫറൻസിംഗ് വഴി അദ്ധ്യക്ഷത വഹിക്കും. കൃഷി, അടിസ്ഥാന സൗകര്യങ്ങൾ, ഉൽപ്പാദനം, മാനവവിഭവശേഷി വികസനം, താഴേത്തട്ടിലുള്ള സേവനങ്ങൾ , ആരോഗ്യം, പോഷകാഹാരം എന്നിവ സംബന്ധിച്ച വിഷയങ്ങൾ യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുന്നു.
വിവിധ മേഖലകളും , വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളും ഫെഡറൽ പ്രശ്നങ്ങളും ചർച്ച ചെയ്യുന്നതിനുള്ള ഒരു വേദി ഭരണസമിതി അവതരിപ്പിക്കുന്നു. പ്രധാനമന്ത്രി, സംസ്ഥാന /കേന്ദ്രഭരണപ്രദേശങ്ങളിലെ മുഖ്യമന്ത്രിമാർ, മറ്റ് കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവർണർമാരും ഉൾപ്പെടുന്നു. യോഗം ലഡാക്കിന്റെ പ്രവേശനത്തിന് സാക്ഷ്യം വഹിക്കും. ജമ്മു കശ്മീർ കേന്ദ്രഭരണപ്രദേശം ആയി പങ്കെടുക്കും. ഇത്തവണ, അഡ്മിനിസ്ട്രേറ്റർമാരുടെ നേതൃത്വത്തിലുള്ള മറ്റ് കേന്ദ്രഭരണപ്രദേശങ്ങളെയും യോഗത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട് . ഭരണസമിതിയിലെ എക്സ്-അഫീഷ്യോ അംഗങ്ങൾ, കേന്ദ്രമന്ത്രിമാർ, വൈസ് ചെയർമാൻ, നീതി ആയോഗിന്റെ സിഇഒയും അംഗങ്ങളും , മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.