Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നിർമിതബുദ്ധിക്കായുള്ള മികവിന്റെ മൂന്നു കേന്ദ്രങ്ങൾ (CoE) സ്ഥാപിച്ചതിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി


ആരോഗ്യസംരക്ഷണം, കൃഷി, സുസ്ഥിരനഗരങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിർമിതബുദ്ധിക്കായുള്ള മികവിന്റെ മൂന്നു കേന്ദ്രങ്ങൾ (CoE) സ്ഥാപിച്ചതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

“സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, നിർമിതബുദ്ധി എന്നിവയിൽ മുൻനിരയിലെത്താനുള്ള ഇന്ത്യയുടെ ശ്രമത്തിലെ വളരെ പ്രധാനപ്പെട്ട മുന്നേറ്റമാണിത്. ഈ മികവിന്റെ കേന്ദ്രങ്ങൾ നമ്മുടെ യുവശക്തിക്കു ഗുണംചെയ്യുമെന്നും ഭാവിയിലെ വളർച്ചയുടെ കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിനു സംഭാവനയേകുമെന്നും എനിക്കുറപ്പുണ്ട്”: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ശ്രീ ധർമേന്ദ്ര പ്രധാന്റെ എക്സ് പോസ്റ്റിനു മറുപടിയായി പ്രധാനമന്ത്രി കുറിച്ചു.