Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നിലവിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍ വാങ്ങല്‍ നയം പുതുക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു


കേന്ദ്ര പൊതുമേഖല ഫാര്‍സ്യൂട്ടിക്കല്‍ കമ്പനികളുടെ അടച്ചുപൂട്ടല്‍/ തന്ത്രപരമായ ഓഹരി വില്‍പ്പന എന്നിവ പൂര്‍ത്തിയാകുന്നതുവരെ ഇവയുടെ ഫാര്‍മസ്യൂട്ടിക്കല്‍ വാങ്ങല്‍ നയം ദീര്‍ഘിപ്പിക്കാന്‍/പുതുക്കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു.

പ്രധാനപ്പെട്ട നേട്ടങ്ങള്‍:

നയം ദീര്‍ഘിപ്പിക്കല്‍/ പുതുക്കലിലൂടെ കേന്ദ്ര പൊതുമേഖലയിലുള്ള ഫാര്‍മാ കമ്പനികള്‍ക്ക് അവരുടെ നിലവിലെ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയും. ഇതിലൂടെ അവര്‍ക്ക് ജീവനക്കാരുടെ ശമ്പളത്തിന് വേണ്ട വരുമാനം കണ്ടെത്താം, വളരെ വിലപിടിപ്പുള്ളതും സങ്കീര്‍ണ്ണവുമായ യന്ത്രങ്ങളെ പ്രവര്‍ത്തനനിലവാരത്തില്‍ സംരക്ഷിക്കാം. ഇതിലൂടെ വില്‍പ്പനയ്ക്കുള്ള കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് കൈമാറ്റസമയത്ത് നല്ല വില ലഭിക്കാനും സഹായിക്കും. ഓഹരിവില്‍പ്പന നടത്തുന്ന കേന്ദ്ര പൊതുമേഖല സ്ഥാനപങ്ങള്‍ക്ക് കൂടുതല്‍ മൂല്യം ലഭിക്കുന്നതിനും ഇത് ഉപകരിക്കും.

പശ്ചാത്തലം:

കേന്ദ്ര പൊതുമേഖല ഫാര്‍മാ സ്ഥാപനങ്ങളും അവയുടെ ഉപ വിഭാഗങ്ങളും നിര്‍മ്മിക്കുന്ന 103 ഇനം മരുന്നുകള്‍ക്കായി അഞ്ചുവര്‍ഷ കാലയവളിലേക്ക് ഫാര്‍മസ്യൂട്ടിക്കല്‍ വാങ്ങല്‍ നയം 2013 ഒക്ടോബര്‍ 31നാണ് മന്ത്രിസഭ അംഗീകരിച്ചത്. കേന്ദ്ര/സംസ്ഥാന വകുപ്പുകള്‍ക്കും അവയുടെ പൊതുമേഖലാ സ്ഥാപനങ്ങളുടെയും മറ്റും പര്‍ച്ചേസില്‍ ഈ നയം പ്രായോഗികമായിരുന്നു. ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ വിലനിര്‍ണ്ണയ അതോറിറ്റി (എന്‍.പി.പി.എ)യാണ് വിലനിര്‍ണ്ണയിച്ചിരുന്നത്. വാങ്ങല്‍ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര പൊതുമേഖലാ ഫാര്‍മാ സ്ഥാപനങ്ങളില്‍ നിന്നോ അവയുടെ ഉപസ്ഥാപനങ്ങളില്‍ നിന്നോ ഡ്രഗസ് ആന്റ് കോസ്മെറ്റിക്സ് നിയമത്തിലെ ഷെഡ്യൂള്‍ എം ലെ മികച്ച ഉല്‍പ്പാദന പ്രവര്‍ത്തന മാനദണ്ഡപ്രകാരമുള്ളവ വാങ്ങാനാകും. ഈ നയത്തിന്റെ കാലാവധി 2018 ഡിസംബര്‍ 9ന് അവസാനിച്ചിരുന്നു.

അതേസമയം 2016 ഡിസംബര്‍ 28ന് ഇന്ത്യന്‍ ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് (ഐ.ഡി.പി.എല്‍), രാജസ്ഥാന്‍ ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (ആര്‍.ഡി.പി.എല്‍) എന്നിവ അടച്ചുപൂട്ടുന്നതിനും ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്സ് ലിമിറ്റഡും (ആര്‍.ഡി.പി.എല്‍) ബംഗാള്‍ കെമിക്കല്‍സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡും (ബി.സി.പി.ല്‍)അവയുടെ പക്കലുള്ള അധികഭൂമി ഗവണ്‍മെന്റ് ഏജന്‍സികള്‍ക്ക് വിറ്റ് ബാദ്ധ്യതകള്‍ തീര്‍ത്തശേഷം വില്‍ക്കുന്നതിനും തീരുമാനിച്ചിരുന്നു. അതിനുശേഷം അധികഭൂമി പബ്ലിക്ക് എന്റര്‍പ്രൈസസ് വകുപ്പിന്റെ പരിഷ്‌ക്കരിച്ച മാനദണ്ഡപ്രകാരം വില്‍പ്പന നടത്തുന്നതിന് മന്ത്രിസഭായോഗം 2018 ജൂണ്‍ 17ല്‍ തീരുമാനം പരിഷ്‌ക്കരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി സാമ്പത്തികകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി അഞ്ചാമത്തെ കേന്ദ്ര ഫാര്‍മസ്യൂട്ടിക്കല്‍ പൊതുമേഖലസ്ഥാപനമായ കര്‍ണാടക ആന്റി ബയോട്ടിക്സ് ആന്റ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിലെ ഇന്ത്യാ ഗവണ്‍മെന്റിന്റെ 100% ഓഹരികളും വില്‍ക്കുന്നതിന് 2017 നവംബര്‍ 1ന് തീരുമാനിച്ചിരുന്നു.

കേന്ദ്ര പൊതുമേഖലയിലെ ഫാര്‍മകളുടെ അന്തിമ അടച്ചുപൂട്ടല്‍/വില്‍പ്പന വരെ നയം തുടരണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു.