Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നിയുക്ത കാനഡ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി ടെലഫോണില്‍ സംസാരിച്ചു


നിയുക്ത കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോവുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ടെലഫോണില്‍ സംസാരിച്ചു. കാനഡ പൊതുതിരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ച ട്രൂഡോവിനെ പ്രധാനമന്ത്രി ഊഷ്മളമായി അഭിനന്ദിച്ചു. ട്രൂഡോവിന്റെ വിജയവും അദ്ദേഹത്തിന്റെ പുതിയ ഉത്തരവാദിത്തങ്ങളും കാനഡയെ വികസനത്തിലേക്കും പുരോഗതിയിലേയ്ക്കും നയിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. കഴിഞ്ഞ ഏപ്രിലില്‍ തന്റെ കാനഡ സന്ദര്‍ശനത്തിടെ ട്രൂഡോവുമായി നടത്തിയ കൂടിക്കാഴ്ച പ്രധാനമന്ത്രി അനുസ്മരിച്ചു.

ജനാധിപത്യം, ബഹുസ്വരത, നിയമവാഴ്ച, ജനങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധം എന്നിവയിലധിഷ്ഠിതമാണ് ഇന്ത്യ- കാനഡ ബന്ധമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കാനഡയുമായുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിന് ഇന്ത്യ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അഭിനന്ദനങ്ങള്‍ക്ക് ട്രൂഡോ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള താത്പര്യം ജസ്റ്റിന്‍ ട്രൂഡോ പ്രകടിപ്പിച്ചു.

ഇന്ത്യ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രിയുടെ ക്ഷണം ശ്രീ. ട്രൂഡോ സ്വീകരിച്ചു. ജി-20, സി. പി. ഉച്ചകോടിയോടനുബന്ധിച്ച് കൂടിക്കാഴ്ച നടത്താമെന്ന് ഇരുനേതാക്കളും സമ്മതിച്ചു.