നിയമനിർമ്മാണ സഭാധ്യക്ഷന്മാരുടെ 82-ാമത് അഖിലേന്ത്യ സമ്മേളനത്തെ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 നവംബർ 17 ന് രാവിലെ 10 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്യും.
ഇന്ത്യയിലെ നിയമനിർമ്മാണ സഭകളുടെ പരമോന്നത സമിതിയായ ഓൾ ഇന്ത്യ പ്രിസൈഡിംഗ് ഓഫീസേഴ്സ് കോൺഫറൻസ് (എഐപിഒസി) 2021-ൽ അതിന്റെ നൂറാം വാർഷികം ആഘോഷിക്കുകയാണ്. എഐപിഒസിയുടെ ശതാബ്ദി വർഷത്തിന്റെ സ്മരണയ്ക്കായി, ഓൾ ഇന്ത്യ പ്രിസൈഡിംഗ് ഓഫീസേഴ്സ് കോൺഫറൻസിന്റെ 82-ാം പതിപ്പ് നടക്കും. 2021 നവംബർ 17-18 തീയതികളിൽ ഷിംലയിൽ ചേരും. ആദ്യ സമ്മേളനം 1921-ൽ നടന്നതും ഷിംലയിലാണ് .
.
ലോക്സഭാ സ്പീക്കർ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ എന്നിവർ തദവസരത്തിൽ പങ്കെടുക്കും.
****