Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നിതി ആയോഗ് സംഘടിപ്പിച്ച ‘ മാറ്റത്തിന്റെ ചാമ്പ്യന്മാര്‍’ സംരംഭത്തിൽ പ്രധാനമന്ത്രി യുവ സംരംഭകരെ അഭിസംബോധന ചെയ്തു


നിതി ആയോഗ് പ്രവാസി ഭാരതീയ കേന്ദ്രത്തില്‍ സംഘടിപ്പിച്ച ” മാറ്റത്തിന്റെ ചാമ്പ്യന്മാര്‍”സംരംഭത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നര്രേന്ദമോദി യുവ സംരംഭകരുമായി ആശയവിനിമയം നടത്തി.
ആറു ഗ്രൂപ്പുകളിലായി യുവ സംരംഭകര്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ വിവിധ പദ്ധതികള്‍ അവതരിപ്പിച്ചു. മൃദു ശക്തി : അവിശ്വസനീയ ഇന്ത്യ 2.0, വിദ്യാഭ്യാസം ,നൈപുണ്യവികസനം, ആരോഗ്യവും പോഷണവും , സുസ്ഥിരമായ നാളെയെ ഊര്‍ജ്ജവല്‍ക്കരിക്കുക, ഡിജിറ്റല്‍ ഇന്ത്യ, നവ ഇന്ത്യ 2022 എന്നീ തരത്തിലുള്ള പദ്ധതികളാണ് അവതരിപ്പിച്ചത്.
യുവ സംരംഭകര്‍ വിഭാവന ചെയ്ത നൂതനാശയങ്ങളെ വിലയിരുത്തിക്കൊണ്ട് , മുന്‍കാലങ്ങളില്‍ സാമൂഹിക സംരംഭങ്ങളാണ് ജനങ്ങളുടെ ആവശ്യങ്ങളെ പ്രധാനമായും നിറവേറ്റിയിരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു . സമൂഹത്തിലെ മിടുക്കന്മാരായ ആളുകള്‍ ഇതിന് നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദ്ദേഹം ചൂണ്ടിക്കാട്ടി .
രാജ്യത്തിന്റെ ഗുണത്തിനും സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി വൈവിധ്യമാര്‍ന്ന കഴിവുകളെ ഒന്നിച്ചുകൊണ്ടുവരുന്ന ഒന്നാണ്” മാറ്റത്തിന്റെ ചാമ്പ്യന്മാര്‍” സംരംഭമെന്ന്
പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഈ സംരംഭം മുന്നോട്ടുകൊണ്ടുപോയി സാധ്യമായ ഏറ്റവും നല്ല രീതിയില്‍ അതിനെ സ്ഥാപനവല്‍ക്കരിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ഇന്ന് ഇവിടെ പദ്ധതികള്‍ അവതരിപ്പിച്ച ഗ്രൂപ്പുകളെ ബന്ധപ്പെട്ട കേന്ദ്ര ഗവണ്‍മെന്റിലെ വകുപ്പുകളും മന്ത്രാലയങ്ങളുമായി ബന്ധപ്പെടുത്തുകയാണ് ഒരു സാദ്ധ്യമായ വഴിയെന്നും അദ്ദേഹം പറഞ്ഞു.
പത്മാ പുരസ്‌ക്കാരങ്ങളുടെ കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് എങ്ങനെയാണ് അറിയപ്പെടാതിരുന്ന പ്രതിഭകളെ അംഗീകാരത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു.
ജനങ്ങളുടെ നന്മയ്ക്കായി കേന്ദ്ര ഗവണ്‍മെന്റിലെ മുതിര്‍ന്ന ഓഫീസര്‍മാരുടെ ഒരു സംഘം പുതിയ പന്ഥാവുകള്‍ കണ്ടെത്താന്‍ താല്‍പര്യമുള്ളവരാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തങ്ങളുടെ ബന്ധപ്പെട്ട ഗ്രൂപ്പുകളില്‍ കൂടുതല്‍ ആശയവല്‍ക്കരണം നടത്താന്‍ അദ്ദേഹം സംരംഭകരെ പ്രോത്സാഹിപ്പിച്ചു. അവര്‍ അങ്ങനെ ചെയ്യുകയാങ്കില്‍ ഭരണത്തിന്റെ ലക്ഷ്യങ്ങളെ കൂടുതല്‍ പരിപോഷിപ്പച്ച് അവര്‍ക്ക് വളരെദൂരം സഞ്ചരിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര ഗവണ്‍മെന്റ് ഫലം തരുന്ന നിരവധി ചെറിയ മാറ്റങ്ങള്‍ കൊണ്ടുവന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സാധാരണക്കാരനെ വിശ്വാസത്തിലെടുത്ത് രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തല്‍ നടപ്പാക്കിയത് അത്തരമൊരു സംരംഭമായിരുന്നു. കേന്ദ്ര ഗവണ്‍മെന്റിലെ ഗ്രൂപ്പ് സി, ഡി. ജോലികള്‍ക്ക് അഭിമുഖം ഒഴിവാക്കിയതും അദ്ദേഹം സൂചിപ്പിച്ചു.
എല്ലാ വിടവുകളും നികത്താനായി ഇന്നൊരു ‘ആപ്പു’ണ്ടെന്ന് ശ്രീ നര്രേ്‌നമോദി ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യയും നൂതനാശയങ്ങളും ഭരണത്തെ പരിവര്‍ത്തനം ചെയ്യുന്നതിനുള്ള ആയുധമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീണ സമ്പദ്ഘടനയെ പരിപോഷിപ്പിക്കുന്നതിന് വികേന്ദ്രീകൃതഘടന ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തില്‍ പരിവര്‍ത്തനത്തിന് സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്രേരകമായി പ്രവര്‍ത്തിക്കുന്നതും അദ്ദേഹം സൂചിപ്പിച്ചു.
സമൂഹത്തില്‍ നല്ല അദ്ധ്യാപകരുണ്ടാകേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസത്തിന്റെ ഗുണനിലാവരത്തില്‍ സാങ്കേതികവിദ്യയ്ക്ക് വലിയ ഊര്‍ജ്ജംപകരാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗവണ്‍മെന്റിന്റെ സാമൂഹിക സുരക്ഷാപദ്ധതികള്‍ തങ്ങളുടെ തൊഴിലാളികളെ ഉപയോഗിച്ച് പ്രചരിപ്പിക്കുന്നതിന് പ്രവര്‍ത്തിക്കാനായി പ്രധാനമന്ത്രി സംരംഭകരെ പ്രോത്സാഹിപ്പിച്ചു
കോടിക്കണക്കിന് സാധാരണ പൗരന്മാരുടെ പ്രയത്‌നത്തിലൂടെ മാത്രമേ നവ ഇന്ത്യ സൃഷ്ടിക്കാന്‍ കഴിയുകയുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ സംരംഭത്തില്‍ പങ്കാളികളാകാന്‍ അദ്ദേഹം സംരംഭകരെ സ്വാഗതം ചെയ്തു.
നിരവധി കേന്ദ്ര മന്ത്രിമാര്‍, നിതി ആയോഗ് ഉപാദ്ധ്യക്ഷന്‍ ശ്രീ. അരവിന്ദ് പനഗരിയ, മുതിര്‍ന്ന കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. നിതി ആയോഗ് സി.ഇ.ഒ അമിതാബ് കാന്താണ് പരിപാടി ഏകോപിപ്പിച്ചത്.

****