Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നിതി ആയോഗ് ഭരണസമിതിയുടെ നാലാമതു യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ 2018 ജൂണ്‍ 17നു ചേരും


രാഷ്ട്രപതി ഭവനില്‍ ജൂണ്‍ 17നു നടക്കുന്ന നിതി ആയോഗ് ഭരണസമിതി യോഗത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ മോദി അധ്യക്ഷത വഹിക്കും. ഒരു ദിവസം നീളുന്ന യോഗത്തില്‍ കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍മാരും ഉയര്‍ന്ന കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും പങ്കെടുക്കും.

ദേശീയ വികസത്തിന്റെ മുന്‍ഗണനാ മേഖലകള്‍, സ്വീകരിക്കേണ്ട തന്ത്രം തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാനങ്ങളെക്കൂടി പങ്കെടുപ്പിച്ചുനടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു തീരുമാനം കൈക്കൊള്ളേണ്ട ഉന്നത സമിതിയാണു നിതി ആയോഗ് ഭരണസമിതി.

യോഗം കഴിഞ്ഞ വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വരുംകാലത്തെ വികസനപദ്ധതികള്‍ സംബന്ധിച്ച മുന്‍ഗണനകള്‍ തീരുമാനിക്കുകയും ചെയ്യും.

കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുന്നതിനു കൈക്കൊണ്ട നടപടികളും ആയുഷ്മാന്‍ ഭാരത്, ദേശീയ പോഷക ദൗത്യം, മിഷന്‍ ഇന്ദ്രധനുഷ്, വികസനം കാംക്ഷിക്കുന്ന ജില്ലകളുടെ വികസനം, മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികാഘോഷം തുടങ്ങിയ പ്രധാന കാര്യങ്ങളില്‍ കൈക്കൊണ്ട നടപടികളും കൗണ്‍സില്‍ ചര്‍ച്ച ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നത്.