Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നിതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ ടെലികോം കമ്മീഷന്‍ പാര്‍ട്-ടൈം അംഗമായി ശുപാര്‍ശ ചെയ്തതിനു മന്ത്രിസഭയുടെ അംഗീകാരം


ഇപ്പോള്‍ നിലവിലില്ലാത്ത ആസൂത്രണ കമ്മീഷന്‍ സെക്രട്ടറിയുടെ സ്ഥാനത്ത് നിതി (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ട്രാന്‍സ്‌ഫോമിങ് ഇന്ത്യ) ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ ടെലികോം കമ്മീഷന്‍ പാര്‍ട്-ടൈം അംഗമായി ശുപാര്‍ശ ചെയ്തതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

ഗവണ്‍മെന്റിന്റെ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനമായ നിതി ആയോഗിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടെലികോം കമ്മീഷന്റെ യോഗങ്ങളില്‍ സംബന്ധിക്കുന്നതു പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാകുന്നതിനു സഹായകമാകും.