Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നിങ്ങൾ ശരിയായി ഭക്ഷണം കഴിച്ചാൽ, നിങ്ങൾക്ക് പരീക്ഷകൾ മികച്ച രീതിയിൽ എഴുതാൻ കഴിയും!: പ്രധാനമന്ത്രി


ശരിയായി ഭക്ഷണം കഴിക്കുന്നതും നന്നായി ഉറങ്ങുന്നതും പരീക്ഷകൾ മികച്ച രീതിയിൽ എഴുതാൻ സഹായിക്കുമെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. നാളെ ‘പരീക്ഷ പേ ചർച്ച’യുടെ നാലാം എപ്പിസോഡ് ഏവരും കാണണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

വിദ്യാഭ്യാസമന്ത്രാലയത്തിന്റെ എക്സ് പോസ്റ്റിനോടു ശ്രീ മോദി പ്രതികരിച്ചതിങ്ങനെ:

“നിങ്ങൾ ശരിയായി ഭക്ഷണം കഴിച്ചാൽ, നിങ്ങൾക്ക് പരീക്ഷകൾ മികച്ച രീതിയിൽ എഴുതാൻ കഴിയും! ‘പരീക്ഷ പേ ചർച്ച’യുടെ നാലാം എപ്പിസോഡ് പരീക്ഷാ തയ്യാറെടുപ്പിനുമുമ്പു നന്നായി ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ചും ഉറങ്ങുന്നതിനെക്കുറിച്ചുമാണ്. നാളെ, ഫെബ്രുവരി 14-ന് ഈ വിഷയത്തിൽ ശോനാലി സഭർവാൾ, റുജുത ദിവേക്കർ, രേവന്ത് ഹിമാത്‌സിങ്ക എന്നിവർ അവരുടെ കാഴ്ചപ്പാടുകൾ പങ്കിടുന്നതു കേൾക്കൂ. #PPC2025 #ExamWarriors

@foodpharmer2”

 

-NK-