നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതിനായുള്ള ഇന്ത്യ-കമ്പോഡിയ ബൈലാറ്ററല്‍ ഇന്‍വെസ്റ്റ്മെന്റ് ട്രീറ്റി (ബി.ഐ.ടി.) എന്ന കരാറിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്കി.
ഉഭയകക്ഷി നിക്ഷേപ ഒഴുക്ക് വര്‍ധിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളില്‍നിന്നും പരസ്പരം ഉണ്ടാകുന്ന നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതിനും നിക്ഷേപക താല്പര്യങ്ങള് സംരക്ഷിക്കുന്നതിനും ഉള്ള വ്യവസ്ഥകളോടു കൂടിയതാണു കരാര്‍. ഇരു രാജ്യങ്ങളില്‍നിന്നും പരസ്പരം നിക്ഷേപം ലഭിക്കുന്നതിനു പ്രോല്‍സാഹ ജനകമായ നടപടികള്‍ കൈക്കൊള്ളുന്നതും നിയമക്രമങ്ങള്‍ പാലിച്ചു നിക്ഷേപം നടത്തുന്നതിന് അനുമതി നല്‍കുന്നതും കരാര്‍ പ്രോല്‍സാഹിപ്പിക്കും.
2015 ഡിസംബറില്‍ മന്ത്രിസഭ അംഗീകരിച്ച ഇന്ത്യന്‍ മോഡല്‍ ബി.ഐ.ടി. പ്രകാരം ഒപ്പുവെക്കപ്പെടുന്ന പ്രഥമ ഉഭയകക്ഷി നിക്ഷേപ കരാറാണിത്.