നാവികരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരസ്പരം അംഗീകരിക്കുന്നതു സംബന്ധിച്ച് ഇന്ത്യയയും കൊറിയയും തമ്മില്‍ നിയമപരമായ സാധുതയുള്ള ഉറപ്പില്‍ ഒപ്പുവയ്ക്കുന്നതിന് പ്രധാനമന്ത്രിയുടെ ശ്രീ. നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. നാവികരുടെ പരിശീലനം, സര്‍ട്ടിഫിക്കേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട നിലവാരം സംബന്ധിച്ച 1978-ലെ ഭേദഗതി ചെയ്യപ്പെട്ട അന്താരാഷ്ട്ര ഉടമ്പടിക്ക് അനുസൃതമായിട്ടാണിത്.
ഈ കരാറില്‍ ഒപ്പിടുന്നതുവഴി ഇരുരാജ്യങ്ങളിലെയും ഗവണ്‍മെന്റുകള്‍ തങ്ങളുടെ നാവികര്‍ക്ക് അവരുടെ സമുദ്രയാന വിദ്യാഭ്യാസം, പരിശീലനം, യോഗ്യത എന്നിവ സംബന്ധിച്ച് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പരസ്പരം അംഗീകരിക്കപ്പെടും.