രാജ്യത്തിന്റെ ഉന്നത പ്രതിരോധ പരിപാലന രംഗത്തെ മികച്ച പരിഷ്‌ക്കരണത്തിനോടൊപ്പം നാഴികല്ലാകുന്ന തീരുമാനമായി നാലു നക്ഷത്ര ജനറല്‍ റാങ്കില്‍ മുഖ്യ പ്രതിരോധ സ്റ്റാഫിന്റെ തസ്തിക സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. സര്‍വീസ് ചീഫിന്റെ ശമ്പളത്തിനും മറ്റ് അലവന്‍സുകള്‍ക്കും സമാനമായ ശമ്പളവും അലവന്‍സുകളും നല്‍കും. പ്രതിരോധ മന്ത്രാലയം രൂപീകരിക്കാന്‍ പോകുന്ന മിലിറ്റിറികാര്യ വകുപ്പിന്റെ തലവനും മുഖ്യ പ്രതിരോധ സ്റ്റാഫ് ആയിരിക്കും, സെക്രട്ടറിയുടെ പ്രവര്‍ത്തനമായിരിക്കും നടത്തുക.
സി.ഡി.എസ് നയിക്കുന്ന മിലിറ്റിറി കാര്യവകുപ്പിന് കീഴില്‍ താഴേപ്പറയുന്ന കാര്യങ്ങളാണ് പരിഗണിക്കുന്നത്.
1) കേന്ദ്രത്തിന്റെ സായുധസേനകള്‍, കരസേന, നാവിക സേന, വായുസേന എന്നിവ.
2) കരസേന ആസ്ഥാനം, നാവികസേന ആസ്ഥാനം, വ്യോമസേന ആസ്ഥാനം പ്രതിരോധ സ്റ്റാഫ് ആസ്ഥാനം എന്നിവയുടെ സംയോജിതമായ ആസ്ഥാനമായിരിക്കും പ്രതിരോധ മന്ത്രാലയം.
4) ദി ടെറിറ്റോറിയല്‍ ആര്‍മി
5) കര, നാവിക, വ്യോമ സേനകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍.
5) മൂലധനസമ്പാദനം ഒഴികെ സേനകള്‍ക്ക് വേണ്ടിയുള്ള സംഭരങ്ങള്‍, നിയമത്തിന്റെയും നടപടിക്രമങ്ങളുടെയൂം അടിസ്ഥാനത്തില്‍.
മുകളില്‍പറഞ്ഞവയ്ക്ക് പുറമെ മിലിറ്റിറി കാര്യ മന്ത്രാലയത്തില്‍ താഴെപ്പറയുന്ന വിഷയങ്ങളും ഉള്‍പ്പെടും
എ) സംഭരണം, പരിശീലനം, സംയുക്ത ആസൂത്രണത്തിലൂടെയും ആവശ്യങ്ങളെ സംയോജിപ്പിച്ചുകൊണ്ടും സേനകള്‍ക്ക് വേണ്ട ജീവനക്കാരെ കണ്ടെത്തല്‍ തുടങ്ങി യോജിപ്പുകള്‍ പ്രോത്സഹിപ്പിക്കുക.
ബി) സംയുക്ത/തിയേറ്റര്‍ കമാന്‍ഡുകളിലൂടെയുള്‍പ്പെടെ സംയുക്ത പ്രവര്‍ത്തനം കൊണ്ടുവരികയും വിഭവങ്ങളുടെ ശുഭാപ്തിവിശ്വാസത്തോടെയുള്ള വിനിയോഗത്തിന് മിലിറ്ററി കമാന്‍ഡുകളുടെ പുനസംഘടന സൗകര്യമൊരുക്കുകയും ചെയ്യുക,
സി)സേനകളില്‍ ആഭ്യന്തര ഉപകരണങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
മിലിറ്ററികാര്യ വകുപ്പിന്റെ തലവന്‍ എന്നതിന് പുറമെ മുഖ്യ പ്രതിരോധ സ്റ്റാഫ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയിലെ സ്ഥിരം ചെയര്‍മാനുമായിരിക്കും. മൂന്നു സേനകളുടെ കാര്യത്തിലൂം അദ്ദേഹം പ്രതിരോധ മന്ത്രിയുടെ മുഖ്യ സൈനിക ഉപദേഷ്ടാവായി പ്രവര്‍ത്തിക്കും. തങ്ങളുടെ സേനകള്‍ സംബന്ധിച്ച കാര്യങ്ങള്‍ തുടര്‍ന്നും മൂന്നു ചീഫുകളും പ്രതിരോധ മന്ത്രിയെ ഉപദേശിക്കും. മുഖ്യ പ്രതിരോധ സ്റ്റാഫ് ഒരു സൈനിക ഉത്തരവും ഉപയോഗിക്കില്ല, മൂന്നു സേനാ തലവന്മാര്‍ക്ക് മുകളിലുള്‍പ്പെടെ. അങ്ങനെ വരുമ്പോള്‍ പക്ഷപാതരഹിതമായ ഉപദേശം രാഷ്ട്രീയനേതൃത്വത്തിന് നല്‍കാന്‍ കഴിയും.
ചീഫ്‌സ് ഓഫ് സ്റ്റാഫ്‌സ് കമ്മിറ്റിയിലെ സ്ഥിരം ചെയര്‍മാന്‍ എന്ന നിലയ്ക്ക് മുഖ്യ പ്രതിരോധ സ്റ്റാഫിന് (സി.ഡി.എസ്) താഴെപ്പറയുന്ന പ്രവര്‍ത്തനങ്ങളാണ് ചെയ്യാനുള്ളത്.
– ത്രിസേന സംഘടനയേയും സി.ഡി.എസ് ആയിരിക്കും ഭരിക്കുക. സൈബറും സ്‌പേസുമായി ബന്ധപ്പെട്ട ത്രി സേന ഏജന്‍സികള്‍/സംഘടനകള്‍/ കമാന്റുകള്‍ എന്നിവ സി.ഡി.എസിന്റെ നിയന്ത്രണത്തിലായിരിക്കും.
– സി.ഡി.എസ് പ്രതിരോധ മന്ത്രി അദ്ധ്യക്ഷനായ ഡിഫന്‍സ് അക്വിസിഷന്‍ കൗസിലിലേയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് ആദ്ധ്യക്ഷ്യം വഹിക്കുന്ന പ്രതിരോധ ആസൂത്രണ കമ്മിറ്റിയിലേയും അംഗമായിരിക്കും.
-ന്യൂക്ലിയര്‍ കമാന്റ് അതോറിറ്റിയുടെ സൈനീക ഉപദേഷ്ടാവായി പ്രവര്‍ത്തിക്കും.
– ആദ്യ സി.ഡി.എസ് അധികാരം ഏറ്റെടുത്ത് മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ മൂന്നു സേനകളുടെയും പ്രവര്‍ത്തനം, ചരക്കുനീക്കം, ഗതാഗതം, പരിശീലനം, സഹായ സേനകള്‍, വാര്‍ത്താവിനിമയം, അറ്റകുറ്റ പണികള്‍ തുടങ്ങിയവയിലെല്ലാം യോജിപ്പ് കൊണ്ടുവരിക.
-പശ്ചാത്തല സൗകര്യങ്ങള്‍ ശരിയായി വിനിയോഗിക്കുകയും സേനകളിലെ യോജിപ്പിലൂടെ അവ യുക്തിസഹമാക്കുകയും ചെയ്യുക.
അഞ്ചു വര്‍ഷ പ്രതിരോധ മൂലധന സമ്പാദന പദ്ധതി, രണ്ടുവര്‍ഷ റോള്‍-ഓണ്‍ വാര്‍ഷിക സമ്പാദ്യപദ്ധതി എന്നിവ സംയോജിത കാര്യശേഷി വികസന പദ്ധതിയുടെ തുടര്‍ച്ചയായി നടപ്പാക്കുക.
-പ്രതിക്ഷിക്കുന്ന ബജറ്റിന്റെ അടിസ്ഥാനത്തില്‍ മൂലധന സമ്പാദനത്തിനുള്ള മുന്‍ഗണനാക്രമം സേനകള്‍ക്കുള്ളില്‍ നിശ്ചയിച്ചു നല്‍കുക.
-മൂന്നു സേനകളുടെയും പ്രവര്‍ത്തനത്തില്‍ സായുധസേനകളുടെ യുദ്ധ ശേഷികള്‍ അനാവശ്യ ചെലവുകള്‍ കുറച്ചുകൊണ്ട് വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ട പരിഷ്‌ക്കരണങ്ങള്‍ കൊണ്ടുവരിക.
ഉന്നത പ്രതിരോധ മാനേജ്‌മെന്റില്‍ കൊണ്ടുവന്നിട്ടുള്ള ഈ പരിഷ്‌ക്കാരം പ്രതിരോധ രേഖകളുടെയും നടപടിക്രമങ്ങളുടെയും ഏകോപനവും നടപ്പാക്കലും മൂന്നു സേനകളിലൂം യോജിപ്പ് വര്‍ദ്ധിപ്പിക്കുന്നതിലൂം വളരെ സഹായിക്കും. പരിശീലനം, ചരക്കുനീക്കവും പ്രവര്‍ത്തനങ്ങളും, സംഭരണത്തിലെ മുന്‍ഗണനാക്രമം നിശ്ചയിക്കല്‍ എന്നിവയിലെ യോജിപ്പിലൂടെ ഏകോപനത്തിലൂടെ രാജ്യത്തിനായിരിക്കും ഏറെ ഗുണമുണ്ടാകുക.
പശ്ചാത്തലം
2019 ഓഗസ്റ്റ് 15ല്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയാണിത്. മറ്റ പലതിന്റേയും കൂട്ടത്തില്‍ ‘ഇന്ത്യയക്ക് വിഘടിതമായ സമീപനങ്ങള്‍ പാടില്ല. നമ്മുടെ മുഴുവന്‍ സൈനീകശക്തിയും ഒന്നായി പ്രവര്‍ത്തിച്ച് മുന്നോട്ടുപോകണം, മൂന്നു സേനകളും ഒരേ സമയത്ത് ഒരേ വേഗതയില്‍ സഞ്ചരിക്കണം. അവിടെ നല്ല ഏകോപനംഉണ്ടായിരിക്കണം, അത് നമ്മുടെ ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളുമായി ചേര്‍ന്നതുമാകണം. ലോകത്തിലെ മാറിവരുന്ന യുദ്ധത്തിന്റെ സുരക്ഷയുടെയും പരിസ്ഥിതിയുടെ അതേ തലത്തിലായിരിക്കണം അതും. ഈ തസ്തിക സൃഷ്ടിച്ചശേഷം മൂന്നു സേനകള്‍ക്കും ഉന്നതതലത്തില്‍ കാര്യക്ഷമമായ നേതൃത്വം ലഭിക്കും.” അദ്ദേഹം പറഞ്ഞു.