Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നാലാമത് വ്യാവസായിക വിപ്ലവത്തിനുള്ള കേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

നാലാമത് വ്യാവസായിക വിപ്ലവത്തിനുള്ള കേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

നാലാമത് വ്യാവസായിക വിപ്ലവത്തിനുള്ള കേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


 

നാലാമത് വ്യാവസായിക വിപ്ലവത്തിനുള്ള കേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.
‘ഇന്‍ഡസ്ട്രി 4.0’ന്റെ ഘടകങ്ങള്‍ക്കു മാനവരാശിയുടെ വര്‍ത്തമാനകാലവും ഭാവികാലവും പരിവര്‍ത്തിതമാക്കാനുള്ള ശേഷിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാന്‍ഫ്രാന്‍സിസ്‌കോ, ടോക്യോ, ബീജിങ് എന്നിവിടങ്ങളിലേതിനുശേഷം നാലാമതു കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഭാവിയിലേക്കുള്ള അളവില്ലാത്ത അവസരങ്ങളുടെ വാതില്‍ തുറക്കപ്പെടുകയാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. 
നിര്‍മിതബുദ്ധി, യന്ത്രപഠനം, ഇന്റര്‍നെറ്റ്, ബ്ലോക്ക്‌ചെയ്ന്‍, ബിഗ് ഡാറ്റ എന്നീ വികസിച്ചുവരുന്ന മേഖലകള്‍ ഇന്ത്യയെ വികസനത്തിന്റെ പുതിയ ഔന്നത്യങ്ങളിലേക്കു നയിക്കാനും പൗരന്‍മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും പര്യാപ്തമാണെന്നും അദ്ദേഹം തുടര്‍ന്നു വ്യക്തമാക്കി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതു വ്യാവസായിക പരിവര്‍ത്തനം മാത്രമല്ല, സാമൂഹിക പരിവര്‍ത്തനംകൂടി ആണൈന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ഇന്ത്യയില്‍ പിന്നോക്കം പോവാത്ത വളര്‍ച്ച സുസാധ്യമാക്കാനുള്ള കരുത്ത് ‘ഇന്‍ഡസ്ട്രി 4.0’ന് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വേഗവും വ്യാപ്തിയും നേടിയെടുക്കാന്‍ ഇതു സഹായകമാകുമെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 
ഡിജിറ്റല്‍ ഇന്ത്യ പ്രസ്ഥാനം ഏതുവിധത്തിലാണു ഗ്രാമങ്ങളിലേക്കു ഡാറ്റ എത്തിച്ചത് എന്നതിനെക്കുറിച്ചും ശ്രീ. നരേന്ദ്ര മോദി പരാമര്‍ശിച്ചു. ടെലി സാന്ദ്രത, ഇന്റര്‍നെറ്റ് ലഭ്യത, മൊബൈല്‍ ഇന്റര്‍നെറ്റ് വരിസംഖ്യ എന്നിവ അടുത്തിടെയായി വര്‍ധിച്ചതായി അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയില്‍ പൊതുസേവന കേന്ദ്രങ്ങള്‍ വളരെയധികം വര്‍ധിച്ചതിനെക്കുറിച്ചും പ്രധാനമന്ത്രി സൂചിപ്പിച്ചു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഡാറ്റ ഉപയോഗിക്കപ്പെടുന്ന രാജ്യവും ഏറ്റവും കുറഞ്ഞ വിലയ്ക്കു ഡാറ്റ ലഭിക്കുന്ന രാജ്യവും ഇന്ത്യയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടൊപ്പം ഇന്ത്യയുടെ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യത്തെക്കുറിച്ചും ആധാര്‍, യു.പി.ഐ., ഇ-നാം, ജെം തുടങ്ങി അതുമായി ബന്ധപ്പെട്ടുള്ള പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. നിര്‍മിത ബുദ്ധിയില്‍ ഗവേഷണം നടത്തുന്നതിനായി ശക്തമായ അടിസ്ഥാനസൗകര്യം യാഥാര്‍ഥ്യമാക്കുന്നതിനായി മാസങ്ങള്‍ക്കു മുമ്പ് ദേശീയതലത്തിലുള്ള നയം രൂപീകരിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്താന്‍ പുതിയ കേന്ദ്രത്തിനു സാധിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ‘ഇന്‍ഡസ്ട്രി 4.0’യും നിര്‍മിത ബുദ്ധിയുടെ വികാസവും മെച്ചപ്പെട്ട ആരോഗ്യസംരക്ഷണം യാഥാര്‍ഥ്യമാക്കുകയും ചികില്‍സാച്ചെലവു കുറയാന്‍ സഹായകമാവുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതു കര്‍ഷകര്‍ക്കുകൂടി സഹായകമാവുമെന്നും കാര്‍ഷികമേഖലയില്‍ ഏറെ ഗുണകരമാവുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗതാഗതം, സ്മാര്‍ട്ട് മൊബിലിറ്റി എന്നീ മേഖലകളിലും ഇതു നിര്‍ണായകമാവുമെന്ന് അദ്ദേഹം പറഞ്ഞു. ഈ മേഖലകളിലുള്ള പ്രവര്‍ത്തനം ഇന്ത്യയില്‍ പുരോഗമിക്കുമ്പോഴുള്ള ലക്ഷ്യങ്ങളിലൊന്ന് ‘ഇന്ത്യക്കായി പരിഹാരം കാണുക, ലോകത്തിനായി പരിഹാരം കാണുക’ എന്നതാണ്. 
നാലാമതു വ്യാവസായിക വിപ്ലവത്തില്‍നിന്നു നേട്ടം കൈവരിക്കാന്‍ ഇന്ത്യക്കു സാധിക്കുമെന്നു പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. വ്യവസായ രംഗത്തു നിര്‍ണായക സംഭാവനകള്‍ അര്‍പ്പിക്കാന്‍ ഇന്ത്യക്കു സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്‌കില്‍ ഇന്ത്യ ദൗത്യം, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, അടല്‍ ഇന്നൊവേഷന്‍ മിഷന്‍ തുടങ്ങിയ ഗവണ്‍മെന്റ് പദ്ധതികള്‍ നമ്മുടെ യുവാക്കളെ നൂതന സാങ്കേതികവിദ്യ ഉപയോഗിപ്പെടുത്താന്‍ സജ്ജരാക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.