Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നാലാമത് അന്താരാഷ്ട്ര യോഗാ ദിനത്തില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധന

നാലാമത് അന്താരാഷ്ട്ര യോഗാ ദിനത്തില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധന

നാലാമത് അന്താരാഷ്ട്ര യോഗാ ദിനത്തില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധന

നാലാമത് അന്താരാഷ്ട്ര യോഗാ ദിനത്തില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധന


ലോകത്തെ ഒന്നിപ്പിക്കുന്ന ശക്തികളില്‍ ഏറ്റവും കരുത്തുറ്റ ഒന്നായി യോഗ മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. നാലാമത് അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ക്യാമ്പസില്‍ വന്‍ ജനാവലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അന്‍പതിനായിരത്തോളം പേരോടൊപ്പം പ്രധാനമന്ത്രി യോഗാസനം, പ്രാണായാമം, ധ്യാനം എന്നിവ അനുഷ്ഠിച്ചു.

‘സൂര്യന്റെ പ്രകാശത്തോടും, ഇളം ചൂടിനോടുമൊപ്പം ലോകമെങ്ങുമുള്ള ജനങ്ങള്‍ യോഗയേയും സ്വാഗതം ചെയ്യുന്നുവെന്നത് എല്ലാവര്‍ക്കും അഭിമാനത്തിന്റെ നിമിഷമാണ്. ഡെറാഡൂണ്‍ മുതല്‍ ഡബ്ലിന്‍ വരെയും, ഷാങ്ഹായ് മുതല്‍ ചിക്കാഗോ വരെയും, ജക്കാര്‍ത്ത മുതല്‍ ജോഹന്നാസ്ബര്‍ഗ് വരെയും യോഗ ഇന്ന് എല്ലായിടത്തും പരന്നിരിക്കുകയാണ്,’ പ്രധാനമന്ത്രി പറഞ്ഞു.

ലോകമെമ്പാടുമുള്ള യോഗാ പ്രേമികള്‍ക്ക് വ്യക്തമായ സന്ദേശം നല്‍കിക്കൊണ്ട്, ലോകം മൊത്തം യോഗയെ പുണര്‍ന്നിരിക്കുന്നുവെന്നും ഓരോ വര്‍ഷവും അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിക്കുന്ന രീതികള്‍ അതിന്റെ സൂചനയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആയുരാരോഗ്യ സൗഖ്യത്തിനുള്ള ഏറ്റവും വലിയ ജനകീയ മുന്നേറ്റങ്ങളിലൊന്നായി യോഗാദിനം മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തെ മറ്റുള്ളവര്‍ നമ്മെ ബഹുമാനിക്കണമെങ്കില്‍ നാം നമ്മുടെ സ്വന്തം പൈതൃകത്തെയും, പാരമ്പര്യത്തെയും ആദരിക്കാന്‍ മടി കാട്ടരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. യോഗ പുരാതനമാണെങ്കിലും ആധുനികവും കൂടിയാണ്, അത് സ്ഥിരമാണെങ്കിലും വികസിച്ച് കൊണ്ടിരിക്കുന്നതുമാണ്. ഇതാണ് യോഗയുടെ സൗന്ദര്യവും. നമ്മുടെ ഇന്നലകളുടെയും, ഇന്നിന്റെയും നന്മ ഉള്‍ക്കൊള്ളുന്ന യോഗ നമ്മുടെ ഭാവിക്കായി ഒരു പ്രകാശ കിരണവും പ്രദാനം ചെയ്യുന്നു.

യോഗയുടെ ശക്തിയെ കുറിച്ച് പരാമര്‍ശിക്കവെ, വ്യക്തികള്‍ എന്ന നിലയ്ക്കും, സമൂഹമെന്ന നിലയ്ക്കും ജനങ്ങള്‍ അഭിമുഖീകരിക്കുന്ന മിക്ക പ്രശ്‌നങ്ങള്‍ക്കുമുള്ള യോഗയില്‍ ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അനാവശ്യ ആശങ്കകളും, സമ്മര്‍ദ്ദങ്ങളും ഒഴിവാക്കിക്കൊണ്ട് ശാന്തവും, സര്‍ഗാത്മകവും, സംതൃപ്തവുമായ ഒരു ജീവിതത്തിലേയ്ക്ക് നയിക്കാന്‍ യോഗയിലൂടെ കഴിയും. ‘വിഭജിക്കുന്നതിന് പകരം യോഗ ഒന്നിപ്പിക്കുന്നു. കൂടുതല്‍ വിദ്വേഷം സൃഷ്ടിക്കുന്നതിന് പകരം യോഗ ഉള്‍ക്കൊള്ളുന്നു. ക്ലേശം വര്‍ദ്ധിപ്പിക്കുന്നതിന് പകരം യോഗ സുഖപ്പെടുത്തുന്നു,’ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.