ഞങ്ങള്‍, പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ബംഗ്ലദേശിന്റെ പ്രധാനമന്ത്രി, കിംഗ്ഡം ഓഫ് ഭൂട്ടാന്റെ മുഖ്യ ഉപദേഷ്ടാവ്, റിപ്പബ്ലിക്ക് ഓഫ് ദ യൂണിയന്‍ ഓഫ് മ്യാന്‍മര്‍ പ്രസിഡന്റ്, നേപ്പാള്‍ പ്രധാനമന്ത്രി, ഡെമോക്രാറ്റിക്ക് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് ശ്രീലങ്കയുടെ പ്രസിഡന്റ്, കിംഗ്ഡം ഓഫ് തായ്‌ലന്‍ഡ് പ്രധാനമന്ത്രി തുടങ്ങിയവര്‍ നാലമത് ബിംസ്റ്റെക്ക് ഉച്ചകോടിയ്ക്ക് വേണ്ടി 2018 ഓഗസ്റ്റ് 30-31 തീയതികളില്‍ കാഠ്മണ്ഡുവില്‍ കൂടിക്കാഴ്ച നടത്തുകയും 1997ലെ ബാങ്ക്‌കോക്ക് പ്രഖ്യാപനത്തില്‍ കൊത്തിവച്ചിട്ടുള്ള തത്വങ്ങളിലും ലക്ഷ്യങ്ങളിലുമുള്ള ഉത്തരവാദിത്വം ആവര്‍ത്തിച്ചുറപ്പിക്കുകയും ചെയ്തു.
ബിംസ്റ്റെക്ക് ഉച്ചകോടി പ്രഖ്യാപനവും (2014 മാര്‍ച്ച് 4 നേയ് പേയ്) ബിംസ്റ്റെക്ക് നേതാക്കളുടെ റിട്രീറ്റ് ഔട്ട് കം ഡോക്യൂമെന്റിനെയും (ഗോവ, 2016 ഒക്‌ടോബര്‍ 16)അനുസ്മരിച്ചുകൊണ്ട്;
ബംഗാള്‍ ഉള്‍ക്കടല്‍ മേഖലയെ നമ്മുടെ സംയുക്ത പരിശ്രമത്തിലൂടെ പൊതുവായ ശക്തിയുപയോഗിച്ച് ശാന്തവും, സമ്പല്‍സമൃദ്ധവും, സുസ്ഥിരവും ആക്കുന്നതിനുള്ള സുദൃഢമായ പ്രതിജ്ഞാബദ്ധതയും ആവര്‍ത്തിച്ചുറപ്പിച്ചു.
ഭൂമിശാസ്ത്രപരമായ സാമ്യതയ്ക്കും വന്‍തോതിലുള്ള മാനുഷിക വിഭവങ്ങള്‍ക്കും സമ്പന്നവും ചരിത്രപരവുമായ ബന്ധങ്ങള്‍ക്കം സാംസ്‌ക്കാരിക പാരമ്പര്യങ്ങള്‍ക്കും ഈ പ്രദേശത്തെ തെരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ കൂടുതല്‍ ആഴത്തിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്;
അത് തിരിച്ചറിഞ്ഞുകൊണ്ട് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനമാണ് വികസന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ഈ മേഖല അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട വെല്ലുവിളിയെന്ന് വിലയിരുത്തി, 2030ലെ സുസ്ഥിര വികസന അജണ്ടയുടെ ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കുന്നതിനുള്ള ശക്തമായ പ്രതിബദ്ധതയും പ്രകടിപ്പിച്ചു. അത് അംഗീകരിച്ചുകൊണ്ട് സമ്പദ്ഘടനകളും സമൂഹങ്ങളും തമ്മിലുള്ള പരസ്പര ബന്ധങ്ങളും പരസ്പരാശ്രയവും ബിംസ്റ്റെക്ക് അംഗരാജ്യങ്ങള്‍ക്ക് പ്രാദേശിക സഹകരണത്തിനുള്ള വലിയ സാദ്ധ്യതകള്‍ ലഭ്യമാക്കുന്നു.
നമ്മുടെ മേഖലകളിലെ ബന്ധപ്പെടല്‍ ചട്ടക്കൂട്ടുകളെല്ലാമായി സംയോജനം പ്രോത്സാഹിപ്പിക്കുന്ന ബഹുതല ബന്ധപ്പെടുത്തലാണ് പങ്കാളിത്ത സമ്പല്‍ സമൃദ്ധിക്ക് വേണ്ടിയുള്ള സാമ്പത്തികാശ്ലേഷം സാദ്ധ്യമാക്കുന്ന പ്രധാനപ്പെട്ട ഘടകം;
വ്യാപാരത്തേയും നിക്ഷേപത്തേയും ഈ മേഖലയിലെ സാമ്പത്തിക സാമൂഹിക വികസനത്തിന്റെ വേഗത സംഭാവന നല്‍കുന്ന പ്രധാനപ്പെട്ട ഘടകങ്ങളായി വിലയിരുത്തുന്നു.
ഏറ്റവും കുറഞ്ഞ വികസിച്ചവയുടെയും ഈ മേഖലയിലെ ലാന്‍ഡ് ലോക്ക്ഡ് (തീരദേശം അടഞ്ഞകടലിലുള്ള ഭൂമിയാല്‍ ചുറ്റപ്പെട്ടതുമായ രാജ്യങ്ങള്‍) വികസ്വര രാജ്യങ്ങളുടെയും സാഹചര്യവും പ്രത്യേക സഹായവും അംഗീകരിച്ചുകൊണ്ട് അവരുടെ വികസനപ്രക്രിയയ്ക്ക് അര്‍ത്ഥപൂര്‍ണ്ണമായ സഹകരണം നല്‍കേണ്ട ആവശ്യകതയില്‍ അടിവരയിടുന്നു;
ഭീകരവാദവും രാജ്യങ്ങള്‍ കടന്നുള്ള സംഘടിത കുറ്റകൃത്യങ്ങളും ബിംസ്റ്റെക്ക് രാജ്യങ്ങള്‍ക്കുള്‍പ്പെടെുള്ള അന്താരാഷ്ട്ര ശാന്തിക്കും സുരക്ഷയ്ക്കും പ്രധാന ഭീഷണിയാണെന്ന് അംഗീകരിച്ചുകൊണ്ടും ഭീകരവാദത്തിനും രാജ്യങ്ങള്‍ കടന്നുള്ള സംഘടിത കുറ്റകൃത്യങ്ങള്‍ക്കും എതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നതിനും അംഗരാജ്യങ്ങള്‍ തമ്മിലുള്ള സജീവമായ പങ്കാളിത്തവും യോജിപ്പും സുസ്ഥിരമായ പ്രയത്‌നവും സഹകരണവും സമഗ്രമായ സമീപനവും ആവശ്യമാണെന്നതില്‍ ശക്തമായ ഊന്നല്‍ നല്‍കുന്നു.
അര്‍ത്ഥപൂര്‍ണ്ണമായ സഹകരണത്തോടെയും ആഴത്തിലുള്ള യോജിപ്പോടെയും ബംഗാള്‍ ഉള്‍ക്കടല്‍ മേഖലയില്‍ ശാന്തിയും, സമ്പല്‍സമൃദ്ധിയും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനായി ബിംസ്‌റ്റെക്കിനെ ചലനാത്മകവും, പ്രഭാവമുള്ളതും ഫലപ്രാപ്തവുമായ മേഖലയാക്കി മാറ്റുന്നതിനുള്ള ശക്തമായ പ്രതിബദ്ധത ആവര്‍ത്തിച്ചു.
ന്യായവും, നീതിയുക്തവും, നിയമാധിഷ്ഠിതവും തുല്യവും സുതാര്യവുമായ ഒരു അന്തരാഷ്ട്ര സംവിധാനത്തില്‍ ഊന്നുകയും ഐക്യരാഷ്ട്ര സഭ കേന്ദ്രമാക്കിയുള്ള ബഹുരാജ്യസഖ്യത്തിലും നിയമാധിഷ്ഠിത അന്താരാഷ്ട്ര വ്യാപാര സംവിധാനത്തിലുള്ള വിശ്വാസം ആവര്‍ത്തിക്കുകയും ചെയ്തു.
ബിംസ്റ്റെക്കിന്റെ കീഴിലുള്ള പ്രാദേശിക സഹകരണം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് അന്താരാഷ്ട്ര സംവിധാനങ്ങളുമായുള്ള ശക്തമായ ഒത്തുതീര്‍പ്പിന്റെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കുന്നു.
ഭൂട്ടാനിലെ ഇടക്കാല ഗവണ്‍മെന്റിന്റെ മുഖ്യ ഉപദേഷ്ടാവിന്റെ പങ്കാളിത്തവും ഉച്ചകോടിയുടെ തീരുമാനത്തനും പുറത്തിറക്കല്‍ രേഖയ്ക്കും ഹിതപരിശോധനയുടെ അടിസ്ഥാനത്തില്‍ അടുത്ത തെരഞ്ഞെടുക്കപ്പെടുന്ന ഗവണ്‍മെന്റ് നടപ്പാക്കേണ്ടവയില്‍ അടിസ്ഥാനമാക്കികൊണ്ട് നല്‍കിയ അംഗീകാരവും കണക്കിലെടുത്തുകൊണ്ട്
1) 1977ലെ ബാങ്ക്‌കോക്ക് പ്രഖ്യാപനത്തില്‍ കൊത്തിവച്ചിട്ടുള്ള തത്വങ്ങള്‍ അനുസ്മരിച്ചുകൊണ്ടും ബിംസ്‌റ്റെക്ക് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം പരാമാധികാരം സമത്വം, ഭൂമിശാസ്ത്ര സമഗ്രത, രാഷ്ട്രീയ സ്വാതന്ത്ര്യം, ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാതിരിക്കല്‍, സമാധാധനപരമായ സഹവര്‍ത്തിത്വം, പരസ്പരം ഗുണം എന്നീ തത്വങ്ങളില്‍ അധിഷ്ഠിതമായിട്ടായിരിക്കുമെന്ന് വീണ്ടും ആവര്‍ത്തിച്ചു.
2) 1997ലെ ബാങ്ക്‌കോക്ക് പ്രഖ്യാപനത്തിന്റെ ചുവട്പിടിച്ച് ബിംസ്‌റ്റെക്കിന്റെ ലക്ഷ്യങ്ങളും ഉത്തരവാദിത്വങ്ങളും സാക്ഷാത്കരിക്കുന്നതിനുള്ള ലക്ഷ്യങ്ങള്‍ ശക്തമാക്കാന്‍ സമ്മതിച്ചു. ശാന്തവും സമ്പല്‍സമൃദ്ധവും സുസ്ഥിരവുമായ ബംഗാള്‍ ഉള്‍ക്കടല്‍ മേഖലയ്ക്ക് വേണ്ടി ബിംസ്‌റ്റെക്കിനെ ശക്തവും കൂടുതല്‍ കാര്യക്ഷമവും ഫലപ്രാപ്തവുമായ സംഘടനയാക്കുന്നതിന് യോജിച്ച് പ്രവര്‍ത്തിക്കാനള്ള പ്രതിജ്ഞ ആവര്‍ത്തിച്ചു.
3) തെക്കന്‍ ഏഷ്യയേയും തെക്കുകിഴക്കന്‍ ഏഷ്യയേയും ബന്ധിപ്പിക്കുന്ന ഒരു പാലം എന്ന സവിശേഷമായ സ്ഥാനം നേടിയെടുക്കുന്നതിന് വേണ്ട ഊന്നല്‍ ബിംസ്‌റ്റെക്കിന് നല്‍കുമെന്നും ,ഈ മേഖലയിലെ സാമ്പത്തിക-സാമൂഹിക വികസനത്തിന്റെ തലം ഉയര്‍ത്തുന്നതിനും, നമ്മുടെ സംഘടനയെ ശാന്തി, സമൃദ്ധി, സുസ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാര്യക്ഷമമായ വേദിയായി പരിവര്‍ത്തനപ്പെടുത്തുന്നതിന് വേണ്ടി അംഗരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ ആഴത്തിലുള്ളതാക്കുന്നതിന് പൂര്‍ണ്ണ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും പ്രതിജ്ഞചെയ്യുന്നു.
4) ബിംസ്‌റ്റെക്ക് രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകത്തിന്റെ പലഭാഗങ്ങളിലും ഭീകര ആക്രമണങ്ങള്‍ നടക്കുന്നുണ്ട്, എവിടെയായാലും ആര് ചെയ്താലും അതിന് ഒരു ന്യായീകരണവുമില്ല. ഭീകരവാദത്തെ അതിന്റെ എല്ലാ രൂപത്തിലും ഭാവത്തിലും ശക്തമായി അപലപിക്കുന്നു. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിലെ ലക്ഷ്യം ഭീകരവാദികള്‍ മാത്രമല്ല, ഭീകരവാദ സംഘടനകളേയും ശൃംഖലകളേയും ഒപ്പം തന്നെ ഇതിന് പ്രോത്സാഹനം നല്‍കുന്നതായി കണ്ടെത്തുന്ന രാജ്യങ്ങളും രാജ്യങ്ങളല്ലാത്ത മറ്റ് സംഘടനകളും, സാമ്പത്തിക ഭീകരവാദ ത്തിനെ പിന്തുണയ്ക്കുന്നവര്‍, ഭീകരവാദികള്‍ക്കും ഭീകരവാദ ഗ്രൂപ്പുകള്‍ക്കും അഭയസ്ഥാനം ലഭ്യമാക്കുന്നവര്‍, അവരുടെ നന്മയെ തെറ്റായി പുകഴ്ത്തുന്നവര്‍ എന്നിവയും ലക്ഷ്യമാക്കും. ഭീകരവാദത്തിനെതിരെ ശക്തമായി പോരാടുന്നതിനുള്ള പ്രതിബദ്ധതയും തങ്ങളുടെ നിയന്ത്രണത്തിലുള്ള ഭീകരവാദികള്‍ക്കും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തികസഹായം ലഭിക്കുന്നത് തടയുന്നതിനും ഭീകരവാദ റിക്രൂട്ട്‌മെന്റും അതിര്‍ത്തികടന്നുള്ള ഭീകരവാദികളുടെ നീക്കം തടയുന്നതിനും ഭീകരവാദത്തെ എതിര്‍ക്കുന്നതിനും ഭീകരവാദ ത്തിന് വേണ്ടി ഇന്റര്‍നെറ്റിന്റെ ദുരുപയോഗം തടയുന്നതിനും ഭീകരവാദികളുടെ സുരക്ഷിത സ്ഥാനങ്ങള്‍ ഇല്ലാതാക്കുന്നതിനും വേണ്ട സമഗ്ര സമീപനത്തിന് ഒരു ഉപായം രൂപീകരിക്കണമെന്ന് എല്ലാ രാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ചു.
ഇന്നത്തെ ആഗോള വെല്ലുവിളികള്‍ക്കനുസരിച്ച് നിയമം, സ്ഥാപനങ്ങള്‍, സംവിധാനങ്ങള്‍ എന്നിവ പുനരാവിഷ്‌ക്കരിച്ച് ബഹുരാഷ്ട്രസംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിലെ തത്വങ്ങളോടുള്ള വിശ്വാസത്യതയും സ്പഷ്ടതയും വ്യക്തമാക്കുന്നു. സത്യം, നീതി, നിയമവാഴ്ച, സമത്വം, സുതാര്യമായ ലോക ക്രമം എന്നിവയ്ക്കായി ഒന്നിച്ച് പ്രവര്‍ത്തിക്കാനും ഒന്നിച്ച് ശബ്ദമുയര്‍ത്താനും സമ്മതിച്ചു.
സ്ഥാപനങ്ങളുടെ പരിഷ്‌ക്കരണം
6) 1997ലെ ബാങ്ക്‌കോക്ക് പ്രഖ്യാപനത്തില്‍ ഊന്നിക്കൊണ്ടും ഒരു ദീര്‍ഘകാല വീക്ഷണവും സഹകരണത്തിന് വേണ്ടിയുള്ള മുന്‍ഗണനകളും സ്ഥാപനഘടനയുടെ വിവിധ തലങ്ങളുടെ ഉത്തരവാദിത്വങ്ങളും തീരുമാനമെടുക്കല്‍ പ്രക്രിയകളും ശരിയായി നിര്‍വചിച്ചുകൊണ്ട് സംഘടനയ്ക്ക് വേണ്ടിയുള്ള ചാര്‍ട്ടറിന്റെ പ്രാഥമിക കരട് രൂപീകരിക്കാന്‍ ബിംസ്‌റ്റെക്ക് സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തി. അഞ്ചാം ഉച്ചകോടിയില്‍ അംഗീകരിക്കുന്നതിന് വേണ്ടി ബിംസ്‌റ്റെക്കിന്റെ സ്ഥിരം കര്‍മ്മസമിതി (ബി.പി.ഡബ്ല്യു.സി)യും മറ്റ് ഉന്നത സംവിധാനങ്ങളുമായി ആലോചിച്ച് ഇത് ചെയ്യണം. ബീംസ്‌റ്റെക്ക് സംവിധാനത്തിന് വേണ്ട നടപടിക്രമങ്ങളും, ചട്ടങ്ങളും രൂപപ്പെടുത്താനുള്ള ചുമതല ബി.പി.ഡബ്ല്യു.സിയെ ഏല്‍പ്പിക്കുകയും ചെയതു.
7) യോഗങ്ങളുടെ സമയക്രമം ഉണ്ടാക്കുക, മുന്‍ഗണന നിശ്ചയിക്കുക, സംഘടനയുടെ പ്രവര്‍ത്തനങ്ങളെ യുക്തിസഹമാക്കുകപോലുള്ള സെക്രട്ടേറിയറ്റിന്റേയും ബിംസ്‌റ്റെക്ക് കേന്ദ്രങ്ങളുടേയും മറ്റ് സംവിധാനങ്ങളുടെയും ഭരണപരവും സാമ്പത്തികവുമായ കാര്യങ്ങള്‍ക്കും ഭരണപരവും സാമ്പത്തികവുമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമായി ഒരു ബിംസ്‌റ്റെക്ക് സ്ഥിരം കര്‍മ്മസമിതി രൂപീകരിക്കാനും തീരുമാനിച്ചു.
8) ബന്ധപ്പെട്ട ഗവണ്‍മെന്റുകളുടെ മന്ത്രാലയങ്ങള്‍, ദേശീയ ഏജന്‍സികള്‍ എന്നിവയോട് അംഗരാജ്യങ്ങളുടെ സ്വമേധയായുള്ള സംഭാവനകളിലൂടെ വേണ്ട സമയത്ത് ഒരു ബിംസ്‌റ്റെക്ക് വികസന ഫണ്ട്(ബി.ഡി.എഫ്)രൂപീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി. ബിംസ്‌റ്റെക്കിന്റെ ഗവേഷണ, ആസൂത്രണ, പദ്ധതികള്‍ക്കും പരിപാടികള്‍ക്കും സാമ്പത്തികസഹായം നല്‍കുകന്നതിനും അംഗരാജ്യങ്ങള്‍ സമ്മതിക്കുന്ന ബിംസ്‌റ്റെക്ക് കേന്ദ്രങ്ങളുടെയും സംവിധാനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കണം ഇത്.
9. ബേ ഓഫ് ബംഗാള്‍ ഇനിഷ്യേറ്റിവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോ ഓപ്പറേഷന്‍ (ബിംസ്‌ടെക്) ഏകോപന, നിരീക്ഷണ, പ്രവര്‍ത്തനങ്ങളുടെയും എന്നിവ സാധ്യമാക്കുന്നതിനും പരിപാടികളുടെ സുഗമമായ നിര്‍വഹണത്തിനുള്ള സൗകര്യങ്ങള്‍ക്കുമായി ബിംസ്‌ടെക് സെക്രട്ടേറിയറ്റിന്റെ സാമ്പത്തിക മാനവ വിഭവ ശേഷി ഉള്‍പ്പെടെയുള്ള സ്ഥാപന ശേഷി വര്‍ധിപ്പിക്കാന്‍ യോജിപ്പിലെത്തി. അംഗരാജ്യങ്ങള്‍ സമ്മതിച്ചിട്ടുള്ള പദ്ധതി നിര്‍ദ്ദേശങ്ങള്‍ ആരംഭിക്കാനും, ബിംസ്‌ടെക്കിനെ ഏല്പ്പിച്ചിരിക്കുന്ന മറ്റ് ഉത്തരവാദിത്വങ്ങള്‍ ഫലപ്രദവും കാര്യക്ഷമവുമായ രീതിയില്‍ നടപ്പാക്കാനും, ഒരു അംഗരാജ്യത്തിന് ഒന്ന് എന്ന തോതില്‍ ഡയറക്ടര്‍മാരുടെ എണ്ണം പെട്ടെന്നു തന്നെ ഏഴായി ഉയര്‍ത്താനും തീരുമാനിക്കുന്നു.
10. അന്താരാഷ്ട്ര തലത്തില്‍ ബിംസ്‌ടെക്കിന്റെ ഔന്നത്യവും ആകാരവും വര്‍ധിപ്പിക്കുന്നതിന്റെ പ്രാധാന്യം അംഗീകരിച്ചു കൂടാതെ പലതിന്റെയും കൂട്ടത്തില്‍ പൊതു താല്പര്യമുള്ള വിഷയങ്ങളില്‍ ഉചിതവും പൊതുവുമായ നിലപാട് രൂപപ്പെടുത്തുന്നതിനും, വിവിധ ബഹുമുഖ സംഘടനകളിലും സ്ഥാപനങ്ങളിലും പ്രക്രിയകളിലും കൂട്ടായ അനമതി തേടുന്നതിനും തീരുമാനിക്കുന്നു.
11. ബിംസ്‌ടെക്കിന്റെ കീഴിലുള്ള പദ്ധതികള്‍ക്ക് വ്യക്തമായ ഫലങ്ങള്‍ ലഭ്യമാക്കാനും, പരിപാടികള്‍ നടപ്പാക്കാനും പ്രവര്‍ത്തനങ്ങളുടെ നടപടിക്രമങ്ങള്‍ സുസംഘടിതമാക്കാനും, ബിംസ്‌ടെക്കിന്റെ നിലവിലുള്ള സുപ്രധാന മേഖലകളിലെ സഹകരണം പുനക്രമീകരിക്കാനും യുക്തിഭദ്രമാക്കാനുമുള്ള പരിപാടികള്‍ വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകത ഉന്നിപ്പറയുന്നു. ബിംസ്‌ടെക്കിന്റെ സ്ഥിരം പ്രവര്‍ത്തന സമിതിയുടെ ചര്‍ച്ചകള്‍ക്കു വിധേയമായി ബിംസ്‌ടെക്കിന്റെ അഞ്ചു സഹകരണ സ്തൂപങ്ങളുടെ മുന്‍ഗണന പുനര്‍ നിര്‍വചിക്കേണ്ടതു സംബന്ധിച്ച് തായ്‌ലന്റ് അവതരിപ്പിച്ച ആശയക്കുറിപ്പ് സ്വാഗതം ചെയ്യുന്നു.
12. അന്തിമ പരിശോധനകള്‍ക്കും അംഗീകാരത്തിനുമായി സമര്‍പ്പിച്ചിരിക്കുന്ന നിയമ രേഖകളുടെയും മറ്റ് സാമഗ്രികളുടെയും മേല്‍ മുന്‍ഗണനാ ക്രമത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരമാനിക്കുന്നു.
13. ഈ പ്രഖ്യാപനത്തിന്റെ അനുബന്ധത്തില്‍ വ്യക്തമാക്കിയിരിക്കുന്നതു പോലെ, നിര്‍ദ്ദിഷ്ട മേഖലകളില്‍ കൈവരിച്ച പുരോഗതിയുടെ പേരില്‍ നേതൃരാജ്യങ്ങളുടെ പങ്കിനെ പ്രശംസിക്കുന്നു. കൂടുതല്‍ പുരോഗതി നേടുന്നതിനായി പരിശ്രമങ്ങള്‍ ത്വരിതപ്പെടുത്താന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നു.
14. തന്റെ പ്രവര്‍ത്തന കാലയളവില്‍ വിലയേറിയ സംഭാവനകള്‍ നല്കി ബിംസ്‌ടെക്കിന്റെ പ്രവര്‍ത്തനങ്ങളെ നയിച്ച മുന്‍ സെക്രട്ടറി ജനറല്‍ സുമിത് നാകന്ദലയ്ക്ക് ഞങ്ങളുടെ അഭിനന്ദനം രേഖപ്പെടുത്തുന്നു. ബിംസ്‌ടെക്കിന്റെ പുതിയ സെക്രട്ടറി ജനറലായി നിയമിതനായിരിക്കുന്ന ബംഗ്ലാദേശിന്റെ എം. ഷഹിദുള്‍ ഇസ്‌ലാമിനെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു.
15. 2014 മാര്‍ച്ചു മുതല്‍ ബിംസ്‌ടെക്കിനു ശക്തമായ നേതൃത്വം വഹിച്ച നേപ്പാളിന് വളരെ നന്ദി പറയുന്നു. അധ്യക്ഷപദവിയില്‍ പുതുതായി എത്തിയിരിക്കുന്ന ശ്രീലങ്കയ്ക്കു സ്വാഗതം ആശംസിക്കുന്നു.
16. പ്രാദേശിക സഹകരണ പ്രക്രിയ കൂടുതല്‍ ശക്തമാക്കാന്‍ കാലാകാലങ്ങളില്‍ ഉച്ചകോടികളും മറ്റു യോഗങ്ങളും നടത്താനുള്ള ബിംസ്‌ടെക്കിന്റെ പ്രതിബദ്ധത ആവര്‍ത്തിക്കുന്നു.
17. നമ്മുടെ നിര്‍ദ്ദേശങ്ങള്‍, പ്രതിബദ്ധത, ഈ പ്രഖ്യാപനത്തിന്റെ ഭാഗമായി അനുബന്ധത്തില്‍ ചേര്‍ത്തിരിക്കുന്ന മേഖലാ അവലോകനം സംബന്ധിച്ച നമ്മുടെ നിലപാട് പ്രസ്താവനകള്‍ എന്നിവ അംഗീകരിക്കുന്നു.
18. നേപ്പാള്‍ ഗവണ്‍മെന്റിന്റെ ഊഷ്മളമായ ആതിഥ്യമര്യാദയ്ക്കും ഉച്ചകോടിയുടെ നടത്തിപ്പിനായി നടത്തിയ ക്രമീകരണങ്ങള്‍ക്കും ഞങ്ങള്‍ ആത്മാര്‍ത്ഥമായി നന്ദി പറയുന്നു.
നാലാമത് ബിംസ്‌ടെക് ഉച്ചകോടിയുടെ പ്രഖ്യാനം – അനുബന്ധം
മേഖലാ അവലോകനം
ദാരിദ്യ ലഘൂകരണം
1. 2030 ഓടുകൂടി ബിംസ്‌ടെക്കിന്റെ സുസ്ഥിര വികസന കാര്യപരിപാടി, ദാരിദ്ര്യ പ്രവര്‍ത്തന പദ്ധതിയുടെ ഫലപ്രദമായ നിര്‍വഹണത്തിനുള്ള ആഹ്വാനം, എല്ലാറ്റിനുമുപരി ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന് സംഭാവനകള്‍ നല്കാനുള്ള എല്ലാ മേഖലകളുടെയും വേഗത്തിലുള്ള പരിശ്രമങ്ങള്‍ എന്നിവയ്‌ക്കൊപ്പം 2030 ഓടുകൂടി ബംഗാള്‍ മേഖലയിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായുള്ള പ്രതിബദ്ധത ഞങ്ങള്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു.
2. നമ്മുടെ പ്രവര്‍ത്തകരെ പരിപാലിക്കാനുള്ള പ്രതിബദ്ധത അസന്നിഗ്ധമായി പ്രകടിപ്പിക്കുന്നു. ദേശീയ സമ്പദ് വ്യവസ്ഥയുടെ സേവന, ഉത്പാദന മേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്തിക്കൊണ്ട് അവര്‍ക്ക് മാന്യമായ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കും.
ഗതാഗതവും വാര്‍ത്താവിനിമയവും( സമ്പര്‍ക്കം)
3.സുഗമവും ഏകകാലികവും ലളിതവുമായ സൗകര്യങ്ങള്‍ ഒരുക്കി തടസമില്ലാത്ത ബഹുവിധ ഗതാഗത സംവിധാനങ്ങളും മേഖലയിലെ ദേശീയ പാതകള്‍, റെയില്‍വെ ലൈനുകള്‍, ജലപാതകള്‍, സമുദ്ര പാതകള്‍, വ്യോമ പാതകള്‍ എന്നിവയുടെ വികസനവും വ്യാപനവും ആധുനികീകരണവും നടപ്പാക്കാനുള്ള പ്രതിജ്ഞ ഞങ്ങള്‍ ആവര്‍ത്തിക്കുന്നു. അംഗരാജ്യങ്ങളുടെ ആവശ്യവും പ്രത്യേക സാഹചര്യങ്ങളും കണക്കിലെടുത്ത് ബിംസ്റ്റെക് മോട്ടോര്‍ വാഹന കരാര്‍, ബിംസ്റ്റെക് തീരദേശ കപ്പല്‍ഗതാഗത കരാര്‍ എന്നിവയും എത്രയും വേഗം നടപ്പിലാക്കും.
4. ബിംസ്റ്റെക് മാസ്റ്റര്‍ പ്ലാന്‍ ഓണ്‍ ട്രാന്‍സ്‌പോര്‍ട്ട കണക്ടിവിറ്റിയുടെ കരട് തയാറാക്കിയതിനും, അത് എത്രയും വേഗത്തില്‍ ഏറ്റെടുത്തു നടപ്പാക്കുന്നതിനുള്ള ആഹ്വാനത്തിനും, മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് നല്കിയ സഹായത്തിനും, അംഗരാജ്യങ്ങളുടെ ആവശ്യങ്ങള്‍ക്കും പ്രത്യേക സാഹചര്യങ്ങള്‍ക്കും അര്‍ഹിക്കുന്ന ശ്രദ്ധ നല്കി അതു നടപ്പിലാക്കുന്നതിനു മാതൃക തയാറാക്കുക എന്ന ദൗത്യം ഏറ്റെടുത്ത ബിംസ്റ്റെകിന്റെ ട്രാന്‍സ്‌പോര്‍ട്ട് കണക്ടിവിറ്റി വര്‍ക്കിങ് ഗ്രൂപ്പിനും ഞങ്ങളുടെ നന്ദി.
മാസ്റ്റര്‍ പ്ലാന്‍ ഒരു നയതന്ത്ര രേഖയായി മാറുമെന്ന് ഞങ്ങള്‍ സമ്മതിക്കുന്നു. പ്രത്യേകിച്ച് നമ്മുടെ മേഖലയില്‍ സുസ്ഥിര വികസനവും മെച്ചപ്പെട്ട ഗതാഗത സംവിധാനവും സംജാതമാക്കുന്നതിന് ആസിയാന്‍ മാസ്റ്റര്‍ പ്ലാന്‍ ഓണ്‍ കണക്ടിവിറ്റി 2025, ഏയ്യവാതി – ചാവോ ഫ്രായ – മെക്കോങ് ഇക്കണോമിക് കോര്‍പ്പറേഷന്‍ സ്ട്രാറ്റജി തുടങ്ങിയ വിവിധ ഗതാഗത ചട്ടക്കൂടുകളുടെ കൂട്ടു പ്രവര്‍ത്തനങ്ങള്‍ക്ക്.
5. മേഖലയിലെ ജനങ്ങളുടെ മൊബൈല്‍ ആശയവിനിമയം അതിവേഗ ഇന്റര്‍നെറ്റ് എന്നിവയുടെ ചെലവു കുറയ്ക്കുന്നതിനും അവ കൂടുതല്‍ സ്ഥലങ്ങളില്‍ ലഭ്യമാക്കുന്നതിനും വിവര സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഒരു പ്രവര്‍ത്തക സമിതി രൂപീകരിക്കാന്‍ തീരുമാനിക്കുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി നടത്തുന്ന ബിംസ്റ്റെകിന്റെ ഒരു മന്ത്രിതല സമ്മേളനത്തിനു ന്യൂഡല്‍ഹിയില്‍ 2018 ഒക്ടോബര്‍ 25-27 വരെ ആതിഥ്യം വഹിക്കാമെന്ന ഇന്ത്യാ ഗവണ്‍മെന്റിന്റെ സന്നദ്ധതയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ന്യൂ ഡിജിറ്റല്‍ ഹൊറൈസണ്‍സ് കണക്ട്, ക്രിയേറ്റ്, ഇന്നൊവേറ്റ് എന്നതാണ് പ്രമേയം. എല്ലാ അംഗരാജ്യങ്ങളും ഇതില്‍ പങ്കെടുക്കാന്‍ ഉത്സാഹിക്കണം.
വാണിജ്യവും നിക്ഷേപവും
6. ബിംസ്റ്റെക് സ്വതന്ത്ര വ്യാപാര മേഖലാ ചര്‍ച്ചകള്‍ നേരത്തെ അവസാനിപ്പിക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞ പുതുക്കുന്നു. ഈ കരാറുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും തീര്‍പ്പാക്കുന്ന പ്രക്രിയ സാധിക്കുന്നത്ര വേഗത്തിലാക്കാന്‍ ബിംസ്റ്റെക് വാണിജ്യ സാമ്പത്തിക മന്ത്രിതല സമ്മേളനത്തെയും ട്രേഡ് നെഗോഷ്യേറ്റിംങ് കമ്മിറ്റി ഉള്‍പ്പെടെയുള്ള അതിന്റെ ഉപാംഗ സംഘടനകളെയും ചുമതലപ്പെടുത്തുന്നു. ചരക്കു വാണിജ്യ കരാര്‍, കസ്റ്റംസ് സഹകരണ കരാര്‍ എന്നിവയുടെ കൂടിയാലോചനകളുടെ പുരോഗതിയില്‍ ഞങ്ങള്‍ സംതൃപ്തി രേഖപ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ കൃത്യമായി പങ്കെടുക്കാന്‍ മന്ത്രിമാരെയും പ്രതിനിധികളെയും ഞങ്ങള്‍ നിയോഗിക്കുന്നു.
7. ബിംസ്റ്റെക് ബിസിനസ് ഫോറം, ബിംസ്റ്റെക് ഇക്കണോമിക്ക് ഫോറം എന്നിവയുടെ പ്രവര്‍ത്തനങ്ങളെ പുനരുജ്ജീവിപ്പിച്ചുകൊണ്ട് വ്യാപാര നിക്ഷേപ പ്രോത്സാഹനത്തിനായി പൊതു സ്വകാര്യ മേഖലകളുടെ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതില്‍ ഞങ്ങള്‍ യോജിക്കുന്നു. ബിംസ്റ്റെക് വിസാ സൗകര്യങ്ങളുടെ നടപടിക്രമങ്ങള്‍ തീര്‍പ്പാക്കുന്നതിന് ബിംസ്‌ടെക് വിസാ മാറ്റര്‍ എക്‌സ്‌പേര്‍ട്ട് ഗ്രൂപ്പ് സംഭാഷണങ്ങള്‍ തുടരണം.
8. 2018 ഡിസംബറില്‍ നടക്കുന്ന ബിംസ്റ്റെക് സ്റ്റാര്‍ട്ടപ്പ് യോഗത്തിന് ആതിഥ്യം വഹിക്കാമെന്ന ഇന്ത്യയുടെ സന്നദ്ധതയെ സ്വാഗതം ചെയ്യുന്നു. എല്ലാ അംഗരാജ്യങ്ങളും അതില്‍ പങ്കെടുക്കാന്‍ ഉത്സാഹിക്കണം.
ഭീകരപ്രവര്‍ത്തന – രാജ്യാന്തര കുറ്റകൃത്യ പ്രതിരോധം
9. മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും ഭീഷണിയായി തുടരുന്ന ഭീകരവാദത്തെ അവസാനിപ്പിക്കാനുള്ള ഞങ്ങളുടെ നിലപാട് ആവര്‍ത്തിക്കുന്നു. ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുവാനും ഭീകരവാദത്തിനും അതിന്റെ എല്ല അവസ്ഥകള്‍ക്കും ആവിഷ്‌കാരങ്ങള്‍ക്കും എതിരെ പോരാടനുമുള്ള പ്രതിജ്ഞ പുതുക്കുകയും ചെയ്യുന്നു.
10. മ്യൂച്വല്‍ ലീഗല്‍ അസിസ്റ്റന്‍സ് ഇന്‍ ക്രൈ മാറ്റേഴ്‌സ് സംബന്ധിച്ച ബിംസ്റ്റെക് സമ്മേളനത്തില്‍ ഒപ്പു വയ്ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു. എല്ലാ അംഗരാജ്യങ്ങളും ഇത് നേരത്തെ അംഗീകരിച്ച് താല്പര്യം അറിയിക്കണം. നിരവധി അംഗരാജ്യങ്ങള്‍ അന്താരാഷ്ട്ര ഭീകരവാദം, രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങള്‍, മയക്കുമരുന്നു കടത്ത് തുടങ്ങിയവയ്‌ക്കെതിരെ പോരാടനുള്ള ബിംസ്റ്റെക് സമ്മേളനത്തിന് അംഗീകാരം നല്കിയിട്ടുണ്ട്. ബാക്കി രാജ്യങ്ങളും ഇതു ചെയ്യണം.
11) നിയമം നടപ്പാക്കല്‍, ഇന്റലിജന്‍സ്, സുരക്ഷാ ഏജന്‍സികള്‍, എന്നിവയുമായുള്ള സഹകരണവും ഏകോപനവും ശക്തമാക്കുന്നതിനുള്ള താല്‍പര്യം പ്രകടിപ്പിച്ചു. ബിംസ്‌റ്റെക്ക് ആഭ്യന്തരമന്ത്രിമാരുടെ തലത്തില്‍ യോഗങ്ങള്‍ സംഘടിപ്പിക്കാനും ഭീകരവാദത്തെയും രാജ്യങ്ങള്‍ കടന്നുള്ള കുറ്റകൃത്യങ്ങളെ നേരിടുന്നതിനുള്ള സഹകരണം, ഏകോപനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബിംസ്‌റ്റെക്ക് ദേശീയ സുരക്ഷാ മേധാവികളുമായുള്ള യോഗങ്ങള്‍ നടത്തും.
12) ബിംസ്റ്റെക് ദേശീയ സുരക്ഷാ മേധാവികളുടെ മൂന്നാമത് യോഗത്തിന് 2019 മാര്‍ച്ചില്‍ ആതിഥേയത്വം വഹിക്കാനുള്ള തായ്‌ലന്റിന്റെ വാഗ്ദാനത്തെ സ്വാഗതംചെയ്തു.
പരിസ്ഥിതിയും ദുരന്തനിവാരണവും
13) വിവരങ്ങളുടെ പങ്കുവയ്ക്കല്‍, നേരത്തെ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം, പ്രതിരോധ സംവിധാനങ്ങള്‍ സ്വീകരിക്കല്‍, പുനരധിവാസം, കാര്യശേഷിനിര്‍മ്മാണം, മേഖലയില്‍ നിലനില്‍ക്കുന്ന കാര്യശേഷിക്കനുസരിച്ചുള്ള നിര്‍മ്മാണം ബംഗാള്‍ ഉള്‍ക്കടല്‍ മേഖലയിലെ പ്രകൃതിദുരന്തങ്ങള്‍ നേരിടുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ വികസിപ്പിക്കുക, തയാറെടുപ്പുകളും ഏകോപനവും മെച്ചപ്പെടുത്തുക,ഗവണ്‍മെന്റുകള്‍ തമ്മിലുള്ള വിദഗ്ധ ഗ്രൂപ്പുകള്‍ സ്ഥാപിക്കുക എന്നിവയുള്‍പ്പെടെയുളള അടുത്ത സഹകരണം പ്രോത്സാഹിപ്പിക്കുക.
കാലാവസ്ഥ
കാലാവസ്ഥാ തകര്‍ച്ച, കാലാവസ്ഥാ വ്യതിയാനം, ലോലമായ ഹിമാലയസാനുക്കളിലെ പരിസ്ഥിതിയിലുള്ള ആഗോള തപനം, ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവുമായുള്ള അവയുടെ പരസ്പരബന്ധം എന്നിവയിലുള്ള ഗൗരവമായ ആശങ്ക പ്രകടിപ്പിക്കുന്നു. പരിസ്ഥിതി സംരക്ഷിക്കുന്നതിനും കാലാവസ്ഥ വ്യതിയാനം നമ്മുടെ ജനങ്ങളിലും ജീവിതത്തിലുമുണ്ടാക്കുന്ന പ്രതികൂലമായ പ്രത്യാഘാതങ്ങള്‍, മേഖലയിലെ കാലാവസ്ഥ വ്യതിയാനത്തിനെ നേരിടുന്നതിന് സംയുക്ത പ്രതികരണത്തിന്റെ ഭാഗമായി കര്‍മ്മപദ്ധതി വികസിപ്പിക്കുന്നതിനും ഗവണ്‍മെന്റുകള്‍ക്കുള്ളില്‍ വിദഗ്ധ ഗ്രൂപ്പുകള്‍ ആരംഭിക്കുന്നതിനുള്ള സാദ്ധ്യതകള്‍ പരിശോധിക്കും. വ്യത്യസ്ത ദേശീയ സാഹചര്യങ്ങളും സന്തുതിലാവസ്ഥയും പരിഗണിച്ചുകൊണ്ട് പൊതുവായതും എന്നാല്‍ വ്യത്യസ്ഥ ഉത്തരവാദിത്വങ്ങളും ശേഷികളും എന്ന തത്വത്തിന്റേ അടിസ്ഥാനത്തില്‍ പാരീസ് കരാര്‍ നടപ്പാക്കുന്നതിനുള്ള ഉത്തരവാദിത്വം ആവര്‍ത്തിച്ചു.
ഊര്‍ജ്ജം
15) മേഖലയിലെ ഊര്‍ജ്ജ സ്രോതസുകളുടെ പ്രത്യേകിച്ച് പുനുരുപയോഗ ശുദ്ധ ഊര്‍ജ്ജ സ്രോതസുകളുടെ ഉയര്‍ന്ന ശേഷി അംഗീകരിച്ചുകൊണ്ട്, പരസ്പരം ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ട് ഊര്‍ജ്ജ സഹകരണത്തിന് സമഗ്രമായ പദ്ധതിവികസിപ്പിക്കുന്നതിനുള്ള പ്രയത്‌നം വേഗത്തിലാക്കും. ജലവൈദ്യുതിയും മറ്റ് പുനരുപയോഗ ഊര്‍ജ്ജ സ്രോതസുകളും ഉള്‍പ്പെടെ ഊര്‍ജ്ജ സഹകരണത്തിനായി ഗവണ്‍മെന്റുകള്‍ക്കുള്ളില്‍ ഒരു വിഗ്ദധസമിതി രൂപീകരിക്കാനും തീരുമാനിച്ചു.
16) ഊര്‍ജ്ജ വിപണത്തിലൂടെ ഉള്‍പ്പെടെയുള്ള നമ്മുടെ ജനതയുടെ സാമ്പത്തിക വികസനത്തിന് താങ്ങാവുന്നതും തടസമില്ലാത്തതുമായ ഊര്‍ജ്ജം വിതരണം ചെയ്യുന്നതിനായി ബിംസ്‌റ്റെക്ക് ഗ്രിഡ് ഇന്റര്‍കണക്ഷനുമായി ധാരണാപത്രം ഒപ്പിടുന്നതിന് പ്രതിജ്ഞാബദ്ധമായിരിക്കും. ഗ്രിഡ് ഇന്റര്‍കണക്ഷന്റെ തടസങ്ങള്‍ മാറ്റുന്നതിനായി സാങ്കേതികം, ആസൂത്രണം, നടപടി നിലവാരം എന്നിവയുടെ സംയോജനത്തിന് ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശവും നല്‍കും. ബിംസ്‌റ്റെക്ക് ഗ്രിഡ് എത്രയും വേഗം ആരംഭിക്കുന്നത് ഉറപ്പുനല്‍കുകയും ഈ മേഖലയിലെ ഊര്‍ജ്ജ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി ബിംസ്‌റ്റെക്ക് ഊര്‍ജ്ജ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാനും ആഹ്വാനംചെയ്തു.
സാങ്കേതികവിദ്യ
17) വികസനം, എത്തിപ്പെടല്‍, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് താങ്ങാവുന്ന സാങ്കേതികവിദ്യയുടെ വിനിമയം ചെയ്യുക, ശ്രീലങ്കയില്‍ ബിംസ്‌റ്റെക്ക് സാങ്കേതികവിദ്യ കൈമാറ്റ സഹായം ആരംഭിക്കുന്നതിന് അംഗരാജ്യങ്ങള്‍ ധാരണാപത്രം ഒപ്പിടുന്നതിനുള്ള പ്രയത്‌നങ്ങളെ സ്വാഗതം ചെയ്യാനും സമ്മതിച്ചു.
18) മേഖലയിലെ ഉയര്‍ന്ന സാങ്കേതികവിദ്യയ്ക്ക് വേണ്ടിയുള്ള മാനവവിഭവശേഷി വികസനം, വിദ്യാഭ്യാസം എന്നിവയില്‍ സഹകരണം കേന്ദ്രീകരിക്കാനും ധാരണയായി. സാങ്കേതികവിദ്യകളുടെ നശീകരണ പ്രത്യാഘാതങ്ങള്‍ മനസില്‍ വച്ചുകൊണ്ടുള്ളതായിരിക്കും ഇത്.
19) കൃഷി
സുസ്ഥിരമായ രീതിയിലെ കാര്‍ഷിക ഉല്‍പ്പാദനത്തിനും കാര്‍ഷിക ഉല്‍പ്പാദനവും ലാഭവും വര്‍ദ്ധിപ്പിക്കുന്നതിന് വിള, കന്നുകാലികള്‍, പച്ചക്കറി കൃഷി, കാര്‍ഷിക യന്ത്രങ്ങള്‍, കൊയ്ത് നിയന്ത്രണം, കാര്‍ഷിക അനുബന്ധമേഖലകളിലെ സഹകരണം ആഴത്തിലാക്കുന്നതിന് തീരുമാനിച്ചു. ഭക്ഷ്യവസ്തുക്കള്‍, പോഷകാഹാരങ്ങള്‍ എന്നിവയിലെ സഹകരണം കൂടുതല്‍ ദൃഢമാക്കുന്നതിന് ബന്ധപ്പെട്ട അധികാരികളെ ചുമലപ്പെടുത്തി. പാരമ്പര്യവും ആധുനികവുമായ കൃഷി രീതികള്‍ ഉപയോഗിച്ചുള്ള പാരമ്പര്യ കൃഷിരീതികളുടെ പ്രോത്സാഹനം, വിലകുറയ്ക്കല്‍, വരുമാനം വര്‍ദ്ധിക്കുകയും അംഗരാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരത്തിന് സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെ കാര്‍ഷിക സമൂഹത്തിനുള്ള അപകടങ്ങള്‍ ലഘൂകരിക്കുന്നത് വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു. രാജ്യത്തെ പൊതുജനങ്ങളുടെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, തൊഴില്‍ സൃഷ്ടിക്കല്‍, ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നിവയ്ക്ക് സംഭാവനകള്‍ നല്‍കും.
20) കാര്‍ഷികമേഖലയെക്കുറിച്ചുള്ള ആദ്യ ബിംസ്‌റ്റെക്ക് യോഗം 2019ല്‍ സംഘടിപ്പിക്കുന്നതിന് മ്യാന്‍മര്‍ മുന്നോട്ടുവച്ചതും 2019ല്‍ കാലാവസ്ഥയും സ്മാര്‍ട്ട് ഫാര്‍മിംഗ് സംവിധാനത്തെയും കുറിച്ച് ബിംസ്‌റ്റെക്ക് സെമിനാര്‍ സംഘടിപ്പിക്കാന്‍ ഇന്ത്യ മുന്നോട്ടുവച്ചതുമായ വാഗ്ദാനങ്ങളെ സ്വാഗതം ചെയ്തു.
മത്സ്യമേഖല
21) സംരക്ഷണം, പരിപാലനം ഈ മേഖലയിലെ സമുദ്ര വിഭവങ്ങളുടെ സുസ്ഥിര ഉപയോഗം എന്നിവയ്ക്കുള്ള സഹകരണത്തിന് തുടര്‍ന്നും ഊന്നല്‍ നല്‍കും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും നമ്മുടെ മേഖലയിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും മത്സ്യമേഖലയിലെ സഹകരണം ശക്തിപ്പെടുത്തും. സുസ്ഥിര സമുദ്ര മത്സ്യരംഗത്ത് അര്‍ത്ഥവത്തായ യോജിപ്പിനുള്ള സാദ്ധ്യതകള്‍ പരിശോധിക്കാന്‍ ബന്ധപ്പെട്ട ദേശീയ ഏജന്‍സികളെ ചുമതലപ്പെടുത്തി. ലാന്‍ഡ്‌ലോക്കായ അംഗരാജ്യങ്ങള്‍ക്ക് എങ്ങനെ ഉള്‍നാടന്‍ മത്സ്യബന്ധത്തിലൂടെ നേട്ടമുണ്ടാക്കാനാകുമെന്ന് പരിശോധിക്കാനും ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പൊതുജനാരോഗ്യം
പകര്‍ച്ചവ്യാധികളല്ലാത്ത രോഗങ്ങളേയും ബിംസ്‌റ്റെക്ക് രാജ്യങ്ങളിലെ ജനങ്ങളുടെ സാമൂഹിക സാമ്പത്തിക വികസനത്തിന് ഭീഷണിയാകുന്ന രാജ്യാന്തര പൊതുജനാരോഗ്യ പ്രശ്‌നങ്ങളേയും അഭിസംബോധനചെയ്യുന്നതിനുള്ള സഹകരണം വിശാലമാക്കാന്‍ സമ്മതിച്ചു. എച്ച്.ഐ.വി, എയ്ഡ്‌സ്, മലമ്പനി, ഡെങ്കു, ക്ഷയം, പക്ഷിപ്പനിയും പന്നിപ്പനിയും ഉള്‍പ്പെടുന്ന വൈറല്‍ പനി, പൊതുജനാരോഗ്യത്തിന് ഭീഷണിയായി ഉയര്‍ന്നുവരുന്ന മറ്റുള്ളവയെല്ലാം ഇതില്‍ ഉള്‍പ്പെടും. പരമ്പരാഗത വൈദ്യശാസ്ത്രത്തിലുള്ള സഹകരണത്തിലെ പുരോഗതി, ഈ മേഖലയില്‍ തുടര്‍ന്നും യോജിച്ച് പ്രവര്‍ത്തിക്കാനുള്ള പ്രതിജ്ഞാബദ്ധത, വിവരവിനിമയം, അനുഭവങ്ങളുടെ പങ്കുവയ്ക്കല്‍, ആളുകളുടെ പരിശീലനം, ഇവയെതടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മറ്റ് ബന്ധപ്പെട്ട പരിപാടികള്‍ എന്നിവയിലൂടെ പാരമ്പര്യ വൈദ്യശാസ്ത്രം ഉള്‍പ്പെടെയുള്ളവയുടെ സജീവപങ്കാളിത്തം. പാരമ്പര്യവൈദ്യശാസ്ത്രമേഖലയിലെ സഹകരണത്തിന് തായ്‌ലന്റ് നടത്തിയ പരിശ്രമങ്ങളെ അംഗീകരിച്ചു.
ജനങ്ങള്‍ തമ്മില്‍
23) അംഗരാജ്യങ്ങള്‍ തമ്മില്‍ വളരെ അഗാധമായ വിശ്വാസ്യത സൃഷ്ടിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ വിവിധതലങ്ങളില്‍ പ്രോത്സാഹിപ്പിക്കും. ബിംസ്‌റ്റെക്കിനെക്കുറിച്ചുള്ള പൊതുജനാവബോധം വര്‍ദ്ധിപ്പിക്കും പോളിസി തിങ്ക് ടാങ്കിനുള്ള ബിംസ്‌റ്റെക്കിന്റെ (ബി.എന്‍.പി.ടി.ടി) ശൃംഖലയുടെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ചു. ബി.എന്‍.പി.ടി.ടിയുടെ പരിഗണനാവിഷയങ്ങള്‍ക്ക് അന്തിമരൂപം നല്‍കാന്‍ ബന്ധപ്പെട്ട ഏജന്‍സികളോട് നിര്‍ദ്ദേശിച്ചു.
24) പാര്‍ലമെന്റേറിയന്‍മാര്‍, സര്‍വകലാശാലകള്‍, അക്കാദമിക, ഗവേഷണ സ്ഥാപനങ്ങള്‍, സാംസ്‌ക്കാരിക സംഘടനകള്‍, മാധ്യമസമൂഹം എന്നിവിയുടെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റേയും വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ട യോഗ്യമായ ബിംസ്‌റ്റെക്ക് വേദികള്‍ക്കുള്ള സാദ്ധ്യത പരിശോധിക്കുന്നത് അംഗീകരിച്ചു.
സാംസ്‌ക്കാരിക സഹകരണം
25) അംഗരാജ്യങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള ചരിത്രപരവും സാംസ്‌ക്കാരികവുമായ ബന്ധ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യത്തിന് ഊന്നല്‍ നല്‍കും. സാംസ്‌ക്കാരിക വൈവിദ്ധ്യത്തിന് വേണ്ട പരസ്പരബഹുമാനം, സഹിഷ്ണുത എന്നിവ പ്രോത്സാഹിപ്പിക്കുക, മേഖലയെ ബന്ധിപ്പിക്കുന്ന ഒരു ചരടായി ബുദ്ധമതത്തിന്റെ പ്രാധാന്യം അടിവരയിടുക, ഒരു ബുദ്ധമത സര്‍ക്യൂട്ട് രൂപീകരിച്ച് ഇതിന് വ്യക്തമായ സാക്ഷാത്കാരം നല്‍കുക.
26) ബിംസ്‌റ്റെക്ക് സാംസ്‌ക്കാരിക മന്ത്രിമാരുടെ യോഗം ചേരുന്നതിനും ബിംസ്‌റ്റെക്ക് സാംസ്‌ക്കാരികോത്സവങ്ങള്‍ കൃത്യമായ ഇടവേളകളില്‍ സംഘടിപ്പിക്കുന്നതിനും തീരുമാനമായി. സാംസ്‌ക്കാരികവുമായി ബന്ധപ്പെട്ട ബിംസ്‌റ്റെക്ക് മന്ത്രിമാരുടെ രണ്ടാമത് യോഗവും ഒന്നാമത് ബിംസ്‌റ്റെക്ക് സാംസ്‌ക്കാരികോത്സവവും സംഘടിപ്പിക്കാനുള്ള ബംഗ്ലാദേശിന്റെ വാഗ്ദാനങ്ങളെ സ്വാഗതം ചെയ്തു. നമ്മുടെ സാംസ്‌ക്കാരികമന്ത്രിമാരെ ഈ പ്രധാനപ്പെട്ട ഇനങ്ങളില്‍ പങ്കെടുക്കുന്നതിന് പ്രോത്സാഹിപ്പിക്കും.
ടൂറിസം
27) ബിംസ്‌റ്റെക്ക് രാജ്യങ്ങള്‍ക്കുള്ളിലെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് മൂര്‍ത്തമായ നടപടികള്‍ സ്വീകരിക്കാന്‍ ധാരണയായി. രണ്ടാം ബിംസ്‌റ്റെക്ക് ടൂറിസം മന്ത്രിമാരുടെ വട്ടമേശയില്‍ 2005ല്‍ കൊല്‍ക്കത്തയില്‍ അംഗീകരിച്ച ബിംസ്‌റ്റെക്ക് മേഖലയുടെ ടൂറിസം വികസനത്തിനും പ്രോത്സാഹത്തിനുമുള്ള കര്‍മ്മ പദ്ധതിയും 2006ല്‍ കാഠ്മണ്ഡുവില്‍ നടന്ന വര്‍ക്കഷോപ്പും ഉള്‍പ്പെടെയുള്ള മുന്‍കാല സംരംഭങ്ങളില്‍ നിന്നുകൊണ്ട് ടൂറിസത്തില്‍ ഉയര്‍ന്നുവരുന്ന സാദ്ധ്യതകളെക്കുറിച്ച് പരിഗണിച്ച് തന്ത്രങ്ങള്‍ രൂപീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികളെ ചുമതലപ്പെടുത്തി. ടൂറിസ്റ്റുകളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കികൊണ്ട് ടൂറിസത്തിന് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് മൂര്‍ത്തമായ നടപടികള്‍ സ്വീകരിക്കുന്നതിനും സമ്മതിച്ചു. സുഗമമായ ഗതാഗത ബന്ധിപ്പിക്കല്‍, ബുദ്ധമത ടൂറിസ്റ്റ് സര്‍ക്യൂട്ട് വികസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, ക്ഷേത്ര ടൂറിസ്റ്റ് സര്‍ക്യൂട്ട്, പുരാതന നഗരങ്ങളിലെ യാത്ര, എക്കോ-ടൂറിസം, മെഡിക്കല്‍ ടൂറിസം എന്നിവയ്ക്കുള്ള നമ്മുടെ ഉത്തരവാദിത്വത്തിന് ഊന്നല്‍ നല്‍കുന്നു. 2020ല്‍ ബിംസ്‌റ്റെക്ക് ടൂറിസം കോണ്‍ക്ലേവ് നടത്താനുള്ള നേപ്പാളിന്റെ വാഗ്ദാനം സ്വാഗതം ചെയ്തു. നേപ്പാള്‍ സന്ദര്‍ശന വര്‍ഷമായ 2020 ആയി ബന്ധപ്പെട്ടാണ് ഇത് വരുന്നത്.
പര്‍വ്വത സമ്പദ്ഘടന
28) പര്‍വ്വത പരിസ്ഥിതി സംവിധാനം പരിപാലിക്കാന്‍ മൂര്‍ത്തമായ പ്രയത്‌നം ഉറപ്പാക്കമെന്നതിന് അടിവരയിടുന്നു. സുസ്ഥിര വികസനത്തെ സഹായിക്കുന്നതിന് അവയുടെ ജൈവ വൈവിദ്ധ്യം നിലനിര്‍ത്തുന്നതുള്‍പ്പെടെയാണിത്. ഈ മേഖലയില്‍ സഹകരണം ഉറപ്പാക്കുന്നതിനായി ബിംസ്‌റ്റെക്ക് രാജ്യങ്ങളില്‍ പര്‍വത സമ്പദ്ഘടന പ്രോത്സാഹിപ്പിക്കുകയെന്ന തരത്തില്‍ നേപ്പാള്‍ വികസിപ്പിച്ച ആശയത്തെ സ്വാഗതം ചെയ്തു. ഇതിന് കര്‍മ്മ പദ്ധതി തയാറാക്കുന്നതിനായി ഗവണ്‍മെന്റുകള്‍ തമ്മിലുള്ള ഒരു വിദഗ്ധസമിതിയെ നിയോഗിക്കാനും തീരുമാനിച്ചു.
നീല സമ്പദ്ഘടന
29) നീല സമ്പദ്ഘടനയുടെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കുകയും ഈ പ്രദേശത്തെ സുസ്ഥിരവികസനത്തിന് വേണ്ടി ഈ മേഖലയിലെ സഹകരണത്തിന് സമ്മതിക്കുകയും ചെയ്തു. നീല സമ്പദ്ഘടനയുമായി ബന്ധപ്പെട്ട് ഒരു കര്‍മ്മപദ്ധതി രൂപീകരിക്കുന്നതിനായി ഗവണ്‍മെന്റുകള്‍ തമ്മിലുള്ള ഒരു വിഗ്ദധസമിതിയെ നിയമിക്കും. ലാന്‍ഡജ് ലോക്കഡ് അംഗരാജ്യങ്ങളുടെ പ്രത്യേക സാഹചര്യങ്ങളും ആവശ്യങ്ങളും മനസില്‍ വച്ചുകൊണ്ടായിരിക്കും ഇത്.
30) ബിംസ്‌റ്റെക്ക് അംഗ രാജ്യങ്ങളിലെ ഗവണ്‍മെന്റ് പ്രതിനിധികളുടെ പങ്കാളിത്തതോടെ 2017ല്‍ ബംഗ്ലാദേശില്‍ സംഘടിപ്പിച്ച നീല സമ്പദ്ഘടന കോണ്‍ഫറന്‍സിനെ സംതൃപ്തിയോടെ സ്മരിച്ചു.
PM @narendramodi with other leaders during the BIMSTEC retreat in Kathmandu. pic.twitter.com/3wDFqylp8Z
— PMO India (@PMOIndia) August 31, 2018
Wonderful discussions and exchange of ideas on strengthening BIMSTEC during the retreat of leaders in Kathmandu this morning. pic.twitter.com/tQpPVVfpTt
— Narendra Modi (@narendramodi) August 31, 2018