നാരീശക്തി പുരസ്‌കാര്‍ ജേതാക്കളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശയവിനിമയം നടത്തി.
അവാര്‍ഡ് ജേതാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. അവരുടെ പ്രവര്‍ത്തനം മറ്റുള്ളവര്‍ക്കു പ്രചോദനമാണെന്നും കൂടുതല്‍ സംഭാവനകള്‍ അര്‍പ്പിക്കാന്‍ അവാര്‍ഡ് ജേതാക്കള്‍ തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
സ്ത്രീകള്‍ക്കു പ്രാമുഖ്യം കല്‍പിച്ചതാണു സ്വച്ഛ് ഭാരത് അഭിയാന്റെ വിജയത്തിനു വലിയ അളവോളം കാരണമെന്നു പ്രധാനമന്ത്രി പറഞ്ഞു. അടുത്തിടെ പ്രയാഗ്‌രാജില്‍ സമാപിച്ച കുംഭമേളയെക്കുറിച്ചു പരാമര്‍ശിക്കവേ, ഉയര്‍ന്ന ശുചിത്വം പാലിച്ചതാണ് ഇത്തവണ കുംഭമേളയെക്കുറിച്ച് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി. ശുചിത്വം ഒരു പൊതുജന പ്രസ്ഥാനമായി മാറിയെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
മാലിന്യത്തെ സമ്പത്താക്കി മാറ്റാനുള്ളതാകണം ശുചിത്വ പ്രസ്ഥാനത്തിന്റെ അടുത്ത ചുവടെന്ന് അദ്ദേഹം വ്യക്തമാക്കി.
പോഷകാഹാരമില്ലായ്മ, കുട്ടികള്‍ക്കു പ്രതിരോധ കുത്തിവെപ്പ് എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്കു മിഷന്‍ ഇന്ദ്രധനുഷ് വഴി പരിഹാരം കാണുന്നതു സംബന്ധിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഈ രണ്ടു കാര്യങ്ങളിലും വിജയം ഉറപ്പാക്കാന്‍ സ്ത്രീകള്‍ക്കു നിര്‍ണായക പങ്കാണു വഹിക്കാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
വനിതാ, ശിശുവികസന മന്ത്രി ശ്രീമതി മനേക ഗാന്ധിയും ചടങ്ങില്‍ പങ്കെടുത്തു.
*****
Had a wonderful interaction with recipients of the Nari Shakti Puraskar. https://t.co/3twrQqJFDg
— Narendra Modi (@narendramodi) March 9, 2019
via NaMo App