Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നാരി ശക്തി വന്ദന്‍ അധീനിയനുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി രാജ്യസഭയില്‍ നടത്തിയ അഭിസംബോധന


ബഹുമാനപ്പെട്ട  ചെയര്‍മാന്‍ ,

അതീവ പ്രാധാന്യമുള്ള ഈ ബില്ലിന്മേല്‍ കഴിഞ്ഞ രണ്ട് ദിവസമായി വളരെ വിപുലമായ ചര്‍ച്ചകള്‍ നടന്നു. ഇരുസഭകളില്‍ നിന്നുമുള്ള ഏകദേശം 132 ബഹുമാന്യരായ അംഗങ്ങള്‍ ഒരുമിച്ച് വളരെ അര്‍ത്ഥവത്തായ ഈ ചര്‍ച്ചയില്‍ ഏര്‍പ്പെട്ടു. മുന്നോട്ടുള്ള പ്രയാണത്തില്‍ ഈ ചര്‍ച്ചയിലെ ഓരോ വാക്കും നമുക്കെല്ലാവര്‍ക്കും പ്രയോജനകരമായിരിക്കും, അതുകൊണ്ടാണ് ഈ വിഷയത്തിന്റെ ഓരോ വശത്തിനും അതിന്റേതായ പ്രാധാന്യവും മൂല്യവും ഉള്ളത്. അംഗങ്ങള്‍ തങ്ങളുടെ അഭിപ്രായപ്രകടനത്തിന്റെ തുടക്കത്തില്‍ തന്നെ ഈ ബില്ലിനെ പിന്തുണയ്ക്കുന്നുവെന്ന് മുന്‍കൂട്ടി വ്യക്തമാക്കിയിരുന്നു, അതിന്, എല്ലാ ബഹുമാന്യരായ അംഗങ്ങള്‍ക്കും ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങളും നന്ദിയും രേഖപ്പെടുത്തുന്നു. ഉയര്‍ന്നുവരുന്ന ഈ ഉത്സാഹം നമ്മുടെ രാജ്യത്തെ ജനങ്ങളില്‍ ഒരു പുതിയ ആത്മവിശ്വാസം ഉള്‍പ്രവേശിപ്പിക്കും, മാത്രമല്ല, ഇക്കാര്യത്തില്‍ എല്ലാ ബഹുമാന്യരായ അംഗങ്ങളും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുമുണ്ട്. ഈ ബില്‍ പാസാക്കുന്നതിലൂടെ മാത്രം സ്ത്രീശാക്തീകരണം നേടാനാവില്ല; അത് അതിനപ്പുറവും പോകുന്നതാണ്. ഈ ബില്ലിനോട് രാജ്യത്തെ എല്ലാ രാഷ്ട്രീയ കക്ഷികളും പുലര്‍ത്തുന്ന ക്രിയാത്മക സമീപനം നമ്മുടെ രാജ്യത്തെ സ്ത്രീ ശക്തിക്ക് പുതിയ ഊര്‍ജം പകരാന്‍ പോകുന്നു. നേതൃപാടവത്തോടെ അത് മുന്നോട്ട് വരികയും പുതിയ വിശ്വാസത്തോടെ രാഷ്ട്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കുകയും ചെയ്യും. നമ്മുടെ ശോഭനമായ ഭാവിയ്ക്ക് ഇതുതന്നെ ഒരു ഉറപ്പായിരിക്കും.

ബഹുമാനപ്പെട്ട  ചെയര്‍മാന്‍ ,
ഈ സഭയുടെ അധിക സമയം എടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. താങ്കള്‍ പ്രകടിപ്പിച്ച മനോവികാരങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. ഇത് ഒരു ഉപരിസഭയാണെന്നും അതുകൊണ്ടുതന്നെ, ഒരു മികച്ച ചര്‍ച്ചയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും അതിനാല്‍, ഈ ബില്ലില്‍ ഏകകണ്ഠമായി വോട്ടുചെയ്യുന്നതിലൂടെ നാം രാജ്യത്തിന് ഒരു പുതിയ ആത്മവിശ്വാസം നല്‍കണമെന്നുമാണ് വോട്ടെടുപ്പിന്റെ കാര്യത്തില്‍, ഞാന്‍ ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നത്. ഈ പ്രതീക്ഷയോടെ എല്ലാവരോടും ഒരിക്കല്‍ കൂടി ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയുന്നു.

നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവര്‍ത്തനമാണിത്. യഥാര്‍ത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു.

 

NS