Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നാരി ശക്തി വന്ദന്‍ അധീനിയം പാസാക്കിയതിന് ശേഷം വനിതാ എം.പിമാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

നാരി ശക്തി വന്ദന്‍ അധീനിയം പാസാക്കിയതിന് ശേഷം വനിതാ എം.പിമാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


ചരിത്രപ്രസിദ്ധമായ നാരീശക്തി വന്ദന്‍ അധീനിയം പാസാക്കിയതിലെ സന്തോഷം അറിയിക്കുന്നതിനായി ഇന്നലെ രാത്രി വനിതാ പാര്‍ലമെന്റ് അംഗങ്ങള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു:

”നാരി ശക്തി വന്ദന്‍ അധീനിയം പാസാക്കിയതില്‍ തികച്ചും ആവേശഭരിതരായ നമ്മുടെ ഊര്‍ജ്ജസ്വലരായ വനിതാ എം.പിമാരുമായി കൂടിക്കാഴ്ച നടത്തുന്നതിനുള്ള ബഹുമതി എനിക്കുണ്ടായി.

തങ്ങള്‍ നടപ്പാക്കിയ നിയമനിര്‍മ്മാണത്തെ മാറ്റത്തിന്റെ ദീപശിഖയേന്തുന്നവര്‍ തന്നെ ഒരുമിച്ചുകൂടി തന്നെ ആഘോഷിക്കുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്.

നാരി ശക്തി വന്ദന്‍ അധീനിയം പാസാക്കിയതിലൂടെ, ഈ പരിവര്‍ത്തനത്തിന്റെ കാതലായ നമ്മുടെ നാരി ശക്തിയോടൊപ്പം ഇന്ത്യ ശോഭനമായ, കൂടുതല്‍ ഉള്‍ച്ചേര്‍ക്കുന്നന്ന ഭാവിയുടെ കൊടുമുടിയിലാണ്”.

NS