Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നാനാജി ദേശ്മുഖ് ജന്മശതാബ്ദി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി സംബന്ധിച്ചു

നാനാജി ദേശ്മുഖ് ജന്മശതാബ്ദി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി സംബന്ധിച്ചു

നാനാജി ദേശ്മുഖ് ജന്മശതാബ്ദി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി സംബന്ധിച്ചു

നാനാജി ദേശ്മുഖ് ജന്മശതാബ്ദി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി സംബന്ധിച്ചു


നാനാജി ദേശ്മുഖിന്റെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് ന്യൂഡല്‍ഹിയിലെ പുസയിലുള്ള ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഐ.എ.ആര്‍.ഐ) നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംബന്ധിച്ചു.

‘സാങ്കേതികവിദ്യയും ഗ്രാമീണ ജീവിതവും’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രദര്‍ശനം അദ്ദേഹം സന്ദര്‍ശിച്ചു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ പദ്ധതികള്‍, സംരംഭങ്ങള്‍, മികച്ച സമ്പ്രദായങ്ങള്‍, അവയുടെ പ്രയോഗം എന്നിവ വരച്ച് കാട്ടുന്നതാണ് പ്രദര്‍ശനം. ഏതാനും ഗുണഭോക്താക്കളുമായും നവീന ആശയ സൃഷ്ടാക്കളുമായും പ്രധാനമന്ത്രി ആശയ വിനിമയം നടത്തി.

നാനാജി ദേശ്മുഖിന്റെയും, ലോക്‌നായക് ജയപ്രകാശ് നാരായണ്‍ന്റെയും സ്മരണയ്ക്ക് മുന്നില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി. നാനാജി ദേശ്മുഖിന്റെ സ്മരണാര്‍ത്ഥം ഒരു സ്മാരക തപാല്‍ സ്റ്റാമ്പിന്റെ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു.

എം.പി. മാര്‍ക്കും, എം.എല്‍.എ. മാര്‍ക്കും വേണ്ടി വികസിപ്പിച്ച സ്മാര്‍ട്ട് ഗവേണന്‍സ് ടൂളായ ദിശാ പോര്‍ട്ടലിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. എം.പി. മാര്‍ക്കും, എം.എല്‍.എ. മാര്‍ക്കും തങ്ങളുടെ മണ്ഡലങ്ങളില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെയും പരിപാടികളുടെയും പുരോഗതി നിരീക്ഷിക്കുന്നതിന് ഉള്ള പോര്‍ട്ടലാണിത്. 20 മന്ത്രാലയങ്ങളുടെ 41 പദ്ധതികളുടെ സംയോജിത വിവരങ്ങള്‍ ഈ പോര്‍ട്ടലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

രാജ്യത്തെ ഗ്രാമീണരെ ശാക്തീകരിക്കുന്നതിന് രൂപം കൊടുത്ത പൗരകേന്ദ്രീകൃത മൊബൈല്‍ ആപ്പായ ഗ്രാം സംവാദിന്റെ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് തലത്തില്‍ വിവിധ ഗ്രാമവികസന പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് ഈ ആപ്പിലൂടെ ലഭിക്കും. നിലവില്‍ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ ഏഴ് പദ്ധതികളാണ് ഈ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഐ.എ.ആര്‍.ഐ. യുടെ പ്ലാന്റ് ഫീനോമിക്‌സ് സംവിധാനവും, 11 ഗ്രാമീണ സ്വയം പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടുകളും പ്രധാനമന്ത്രി ഡിജിറ്റലായി ഉദ്ഘാടനം ചെയ്തു.

സ്വയംസഹായ ഗ്രൂപ്പുകള്‍, പഞ്ചായത്ത് അംഗങ്ങള്‍, ജലപരിരക്ഷകര്‍, പ്രധാനമന്ത്രി പാര്‍പ്പിട പദ്ധതിയുടെ ഗുണഭോക്താക്കള്‍ എന്നിവരടക്കം പതിനായിരത്തിലേറെ വരുന്ന സദസ്സിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.

രാജ്യത്തിന്റെ അഭിവൃദ്ധിക്കായി തങ്ങളുടെ ജീവിതം സമര്‍പ്പിച്ച രണ്ട് മഹാന്മാരായ നേതാക്കളുടെ – നാനാജി ദേശ്മുഖിന്റെയും ലോക്‌നായക് ജയപ്രകാശ് നാരായണിന്റെയും ജന്മശതാബ്ദിയാണ് ഇന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യുവാക്കള്‍ക്കിടയില്‍ ലോക്‌നായക് ജയപ്രകാശ് നാരായണ്‍ അത്യധികം പ്രിയങ്കരനായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ ആഹ്വാനത്താല്‍ പ്രചോദിതരായി ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തില്‍ സജീവമായി പങ്കെടുത്തവരാണ് ലോക്‌നായക് ജയപ്രകാശ് നാരായണനും, നാനാജി ദേശ്മുഖുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധികാര രാഷ്ട്രീയത്തോട് യാതൊരു പ്രതിപത്തിയും ഇല്ലാതിരുന്ന ലോക്‌നായക് ജയപ്രകാശ് നാരായണ്‍ അഴിമതിക്കെതിരെ പൊരുതിയെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ഗ്രാമങ്ങളെ സ്വയം പര്യാപ്തമാക്കാനും ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാനും നാനാജി ദേശ്മുഖും തന്റെ ജീവിതം ഗ്രാമ വികസനത്തിനായി സമര്‍പ്പിച്ചുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

വികസനത്തെ കുറിച്ച് മികച്ച ആശയങ്ങള്‍ മാത്രം ഉണ്ടായാല്‍ പോരെന്ന് അദ്ദേഹം പറഞ്ഞു. സംരംഭങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും വികസനത്തിന്റെ ഗുണഫലങ്ങള്‍ ലക്ഷ്യമിട്ടിട്ടുള്ള ഗുണഭോക്തക്കളില്‍ എത്തിച്ചേരുകയും വേണം. അതിനായുള്ള യത്‌നങ്ങള്‍ സമഗ്രവും ഫലദായകവുമായിരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നഗരങ്ങളോടനുബന്ധിച്ചുള്ള സൗകര്യങ്ങള്‍ നമ്മുടെ ഗ്രാമങ്ങളിലും ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നഗരങ്ങളുടെയും, ഗ്രാമങ്ങളുടെയും വികസന യാത്രയില്‍ ജനങ്ങളെ ഒപ്പം കൂട്ടുന്നതും, ജനപങ്കാളിത്തവുമാണ് ഒരു ജനാധിപത്യത്തിന്റെ ശരിയായ സത്തെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഭരണകൂടങ്ങളുമായും നിരന്തര സമ്പര്‍ക്കം ആവശ്യമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശുചിത്വ സൗകര്യങ്ങളുടെ അഭാവം ഗ്രാമങ്ങളുടെ വികസന യാത്രയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, അതിനാലാണ് ഗ്രാമപ്രദേശങ്ങളില്‍ ശൗചാലയങ്ങള്‍ പണിയാന്‍ ഗവണ്‍മെന്റ് യത്‌നിച്ച് വരുന്നതെന്നും വ്യക്തമാക്കി.